നൈജീരിയയിലെ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രോ​ഗ്രാമിൽ‍ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

November 17th, 07:20 pm

ഇന്ന്, നിങ്ങൾ ശരിക്കും അബുജയിൽ ഒരു അത്ഭുതകരമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. ഇന്നലെ വൈകുന്നേരം മുതൽ എല്ലാത്തിനും സാക്ഷിയാകുമ്പോൾ, ഞാൻ അബുജയിലല്ല, ഭാരതത്തിൻ്റെ ഒരു നഗരത്തിലാണെന്ന് തോന്നുന്നു. നിങ്ങളിൽ പലരും ലാഗോസ്, കാനോ, കടുന, പോർട്ട് ഹാർകോർട്ട് എന്നിവിടങ്ങളിൽ നിന്ന്, വിവിധ സ്ഥലങ്ങളിൽ നിന്ന് അബുജയിലേക്ക് യാത്ര ചെയ്ത് എത്തിയവരാണ്. നിങ്ങളുടെ മുഖത്തെ തിളക്കം, നിങ്ങൾ പ്രകടിപ്പിക്കുന്ന ഊർജ്ജവും ആവേശവും, ഇവിടെ വരാനുള്ള നിങ്ങളുടെ ആകാംക്ഷയെ പ്രതിഫലിപ്പിക്കുന്നു. നിങ്ങളെ കാണാനുള്ള ഈ അവസരത്തിനായി ഞാനും ആകാംക്ഷയോടെ കാത്തിരുന്നു. നിങ്ങളുടെ സ്നേഹവും വാത്സല്യവും എനിക്ക് ഒരു വലിയ നിധിയാണ്. നിങ്ങളുടെ ഇടയിൽ ആയിരിക്കുമ്പോൾ, നിങ്ങളോടൊപ്പം സമയം ചെലവഴിക്കുമ്പോൾ, ഈ നിമിഷങ്ങൾ ജീവിതകാലം മുഴുവൻ എൻ്റെ ഓർമ്മയിൽ മായാതെ നിൽക്കും.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നൈജീരിയയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു

November 17th, 07:15 pm

ഇന്ന് നൈജീരിയയിലെ അബൂജയിൽ ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തു. ​ഇന്ത്യൻ സമൂഹം പ്രത്യേക ഊഷ്മളതയോടും ആഹ്ലാദത്തോടും തനിക്കു നൽകിയ സ്വീകരണത്തിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ​ഇന്ത്യൻ സമൂഹത്തിൽനിന്ന് ലഭിച്ച സ്നേഹവും സൗഹൃദവും തനിക്ക് വലിയ മൂലധനമാണെന്നും അദ്ദേഹം പറഞ്ഞു.