ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

November 17th, 08:30 pm

നൈജീരിയയുടെ ദേശീയ പുരസ്കാരമായ ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ നൽകി എന്നെ ആദരിച്ചതിന് താങ്കളോടും നൈജീരിയ ഗവൺമെന്റിനോടും ജനങ്ങളോടും ഞാൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. വിനയത്തോടും ബഹുമാനത്തോടും കൂടി ഞാൻ ഈ ബഹുമതി സ്വീകരിക്കുന്നു. കൂടാതെ, ഈ ബഹുമതി ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കും ഇന്ത്യയും നൈജീരിയയും തമ്മിലുള്ള നിലനിൽക്കുന്ന സൗഹൃദത്തിനും ഞാൻ സമർപ്പിക്കുന്നു. ഇന്ത്യയും നൈജീരിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഈ ബഹുമതി നമ്മെ പ്രചോദിപ്പിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൈജീരിയ ഗവണ്മെന്റിന്റിന്റെ ദേശീയ ബഹുമതി - "ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ"

November 17th, 08:11 pm

നൈജീരിയൻ സ്റ്റേറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഫെഡറൽ റിപ്പബ്ലിക് ഓഫ് നൈജീരിയ പ്രസിഡൻ്റ് ബഹുമാന്യ ശ്രീ. ബോല അഹമ്മദ് ടിനുബു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് രാഷ്ട്രതന്ത്രജ്ഞതയ്ക്കും ഇന്ത്യ-നൈജീരിയ ബന്ധം പരിപോഷിപ്പിക്കുന്നതിനും നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് ഗ്രാൻഡ് കമാൻഡർ ഓഫ് നൈജർ ദേശീയ ബഹുമതി നൽകി ആദരിച്ചു. പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൻ കീഴിൽ ഇന്ത്യ ഒരു ആഗോള ശക്തിയായി സ്ഥാനമുറപ്പിക്കുകയും, അദ്ദേഹത്തിൻ്റെ പരിവർത്തനാത്മക ഭരണം എല്ലാവർക്കിടയിലും ഐക്യവും സമാധാനവും സമൃദ്ധിയും പരിപോഷിപ്പിക്കുകയും ചെയ്തു.