2023-ലെ GPAI ഉച്ചകോടിയുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
December 12th, 05:20 pm
ഇന്ന് എ ഐ കഴിവുകളിലും എ ഐയുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങളിലും ഭാരതം ഏറ്റവും പ്രമുഖമായ സ്ഥാനത്താണുള്ളത്. ഭാരതത്തിന്റെ യുവ സാങ്കേതിക വിദഗ്ധരും ഗവേഷകരും എ ഐയുടെ പരിധികള്‍ പര്യവേക്ഷണം ചെയ്യുകയാണ്. ഭാരതത്തില്‍, വളരെ ആവേശകരമായ എ ഐ നവീകരണ മനോഭാവമാണ് നാം കാണുന്നത്. ഇവിടെ വരുന്നതിന് മുമ്പ്, എ ഐ എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ എക്സ്പോയില്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് എങ്ങനെ ജീവിതത്തെ മാറ്റാന്‍ കഴിയുമെന്ന് നമുക്ക് കാണാന്‍ കഴിയും. YUVA AI സംരംഭത്തിന് കീഴില്‍ തിരഞ്ഞെടുക്കപ്പെട്ട യുവാക്കളുടെ ആശയങ്ങള്‍ കാണുമ്പോള്‍ എനിക്ക് അതിയായ സന്തോഷം തോന്നിയത് തികച്ചും സ്വാഭാവികമാണ്. സാങ്കേതികവിദ്യയിലൂടെ സാമൂഹ്യമാറ്റം കൊണ്ടുവരാനാണ് ഈ ചെറുപ്പക്കാര്‍ ശ്രമിക്കുന്നത്. ഭാരതത്തില്‍, എഐ-യുമായി ബന്ധപ്പെട്ട പരിഹാരങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ഇപ്പോള്‍ എല്ലാ ഗ്രാമങ്ങളിലും എത്തുകയാണ്. അടുത്തിടെ ഞങ്ങള്‍ കാര്‍ഷിക മേഖലയില്‍ ഒരു AI ചാറ്റ്-ബോട്ട് സമാരംഭിച്ചു. കര്‍ഷകര്‍ക്ക് അവരുടെ അപേക്ഷാ നില, പണമടയ്ക്കല്‍ വിശദാംശങ്ങള്‍, സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള്‍ എന്നിവ അറിയാന്‍ ഇത് സഹായിക്കും. AI യുടെ സഹായത്തോടെ ഭാരതത്തിലെ നമ്മുടെ ആരോഗ്യ മേഖലയെ പൂര്‍ണ്ണമായും പരിവര്‍ത്തനം ചെയ്യുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ എ ഐയ്ക്കും ഒരു പ്രധാന പങ്ക് വഹിക്കാനാകും.നിർമിതബുദ്ധി പങ്കാളിത്തത്തിന്റെ ആഗോള വാർഷിക (ജിപിഎഐ) ഉച്ചകോടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
December 12th, 05:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നിർമിതബുദ്ധി പങ്കാളിത്തത്തിന്റെ ആഗോള വാർഷിക (ജിപിഎഐ) ഉച്ചകോടി ഉദ്ഘാടനം ചെയ്തു. ആഗോള നിർമിതബുദ്ധി പ്രദർശനവും പ്രധാനമന്ത്രി വീക്ഷിച്ചു. നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട മുൻഗണനകളിലെ അത്യാധുനിക ഗവേഷണത്തെയും പ്രായോഗിക പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്നതിലൂടെ നിർമിതബുദ്ധി സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അന്തരം നികത്താൻ ലക്ഷ്യമിടുന്ന 29 അംഗരാജ്യങ്ങളുള്ള ബഹു-ഓഹരി പങ്കാളിത്ത സംരംഭമാണ് ജിപിഎഐ. 2024 ൽ ജിപിഎഐയുടെ പ്രധാന അധ്യക്ഷപദവിയിലുള്ള രാഷ്ട്രമാണ് ഇന്ത്യ.നിര്‍മ്മിത ബുദ്ധി പങ്കാളിത്തത്തിന്റെ ആഗോള വാര്‍ഷിക ഉച്ചകോടി (ആന്വല്‍ ഗ്ലോബല്‍ പാര്‍ട്ടണര്‍ഷിപ്പ് ഓണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സമ്മിറ്റ് -ജി.പി.എ.ഐ) ഡിസംബര്‍ 12ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
December 11th, 04:27 pm
നിര്‍മ്മിത ബുദ്ധി പങ്കാളിത്തത്തിന്റെ ആഗോള വാര്‍ഷിക (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജി.പി.എ.ഐ) ഉച്ചകോടി 2023 ഡിസംബര്‍ 12 ന് വൈകുന്നേരം 5 മണിക്ക് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനംചെയ്യും.വരാനിരിക്കുന്ന ജിപിഎഐ ഉച്ചകോടിയെ കുറിച്ച് പ്രധാനമന്ത്രി ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്തു
December 08th, 09:14 am
വരാനിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയിലെ ആഗോള പങ്കാളിത്തത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്തു.