Our government is making the vision of women-led development the axis of development: PM Modi in Bhopal, Madhya Pradesh

Our government is making the vision of women-led development the axis of development: PM Modi in Bhopal, Madhya Pradesh

May 31st, 11:00 am

PM Modi participated in the Devi Ahilyabai Mahila Sashaktikaran Mahasammelan and launched multiple projects in Bhopal, Madhya Pradesh. Quoting Devi Ahilyabai, he reiterated that true governance means serving the people and improving their lives. Emphasising the government’s commitment to increasing women's participation in policymaking, the PM highlighted the progressive steps taken over the past decade.

മധ്യപ്രദേശിലെ ഭോപ്പാലിൽ ലോക്മാതാ ദേവി അഹല്യബായി ഹോൾക്കറുടെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ച് മഹിളാ സശക്തികരൺ മഹാസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

മധ്യപ്രദേശിലെ ഭോപ്പാലിൽ ലോക്മാതാ ദേവി അഹല്യബായി ഹോൾക്കറുടെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ച് മഹിളാ സശക്തികരൺ മഹാസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

May 31st, 10:27 am

ലോക്മാതാ ദേവി അഹല്യബായി ഹോൾക്കറുടെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ച്, മധ്യപ്രദേശിലെ ഭോപ്പാലിൽ ഇന്ന് നടന്ന ലോക്മാതാ ദേവി അഹല്യബായി മഹിളാ സശക്തികരൺ മഹാസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഭോപ്പാലിൽ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. 'മാ ഭാരതി'ക്ക് (ഭാരത മാതാവിന്) ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ടും ഇന്ത്യയിലെ സ്ത്രീകളുടെ ശക്തിയെ അംഗീകരിച്ചുകൊണ്ടുമാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ചടങ്ങിനെ അനുഗ്രഹിക്കാൻ എത്തിയ സഹോദരിമാർക്കും പെൺമക്കൾക്കും ഈ വലിയ സമ്മേളനത്തിന്റെ ഭാഗമായതിന് അദ്ദേഹം നന്ദി പറഞ്ഞു, അവരുടെ സാന്നിധ്യം തനിക്ക് ബഹുമാനമായി തോന്നുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലോക്മാതാ ദേവി അഹല്യബായി ഹോൾക്കറിന്റെ 300-ാം ജന്മവാർഷിക ദിനമാണിന്നെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു, ഇത് 140 കോടി ഇന്ത്യക്കാർക്ക് പ്രചോദനവും രാഷ്ട്രനിർമ്മാണത്തിനുള്ള മഹത്തായ ശ്രമങ്ങൾക്ക് സംഭാവന നൽകാനുള്ള ഒരു നിമിഷവുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദേവി അഹല്യബായിയെ ഉദ്ധരിച്ചുകൊണ്ട്, യഥാർത്ഥ ഭരണം എന്നാൽ ജനങ്ങളെ സേവിക്കുകയും അവരുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണെന്ന് അദ്ദേഹം ആവർത്തിച്ചു. ഇന്നത്തെ പരിപാടി അവരുടെ ദർശനത്തെ ഉൾക്കൊള്ളുന്നുവെന്നും അവരുടെ ആദർശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇൻഡോർ മെട്രോയുടെ ഉദ്ഘാടനത്തോടൊപ്പം ദാതിയയ്ക്കും സത്‌നയ്ക്കും വ്യോമഗതാഗത സൗകര്യം കൂടി ഉൾപ്പെടുത്തിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ പദ്ധതികൾ മധ്യപ്രദേശിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും വികസനം ത്വരിതപ്പെടുത്തുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പരിപാടിയിൽ സന്നിഹിതരായ എല്ലാവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നു.

Urban areas are our growth centres, we will have to make urban bodies growth centres of economy: PM Modi in Gandhinagar

Urban areas are our growth centres, we will have to make urban bodies growth centres of economy: PM Modi in Gandhinagar

May 27th, 11:30 am

PM Modi addressed the celebrations of 20 years of Gujarat Urban Growth Story. Highlighting India’s deep-rooted cultural values, emphasizing the philosophy of Vasudhaiva Kutumbakam, the PM stated that India has upheld this tradition for centuries. He expressed happiness over Gujarat Government’s commitment to urban development and stated that India remains dedicated to the welfare of its citizens.

ഗുജറാത്തിന്റെ 20 വർഷത്തെ നഗരവളർച്ചയുടെ ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

May 27th, 11:09 am

ഗുജറാത്തിലെ ഗാന്ധിനഗറിൽ ഇന്ന് നടന്ന ഗുജറാത്തിന്റെ 20 വർഷത്തെ നഗരവളർച്ചയുടെ ആഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു . 2005 ലെ നഗരവികസന വർഷത്തിന്റെ ഇരുപതാമത് വാർഷികം ആഘോഷിക്കുന്ന 2025 ലെ നഗരവികസന വർഷത്തിന് അദ്ദേഹം തുടക്കം കുറിച്ചു. വഡോദര, ദാഹോദ്, ഭുജ്, അഹമ്മദാബാദ്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ തന്റെ സന്ദർശന വേളയിൽ കഴിഞ്ഞ രണ്ട് ദിവസമായി ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിന്റെ ആരവവും പാറി പറക്കുന്ന ത്രിവർണ്ണ പതാകകളും ഉപയോഗിച്ച് ദേശസ്‌നേഹത്തിന്റെ ആവേശം താൻ അനുഭവിച്ചതായി അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്ത് പറഞ്ഞു . ഇത് കാണേണ്ട ഒരു കാഴ്ചയാണെന്നും ഗുജറാത്തിൽ മാത്രമല്ല, ഇന്ത്യയുടെ എല്ലാ മുക്കിലും മൂലയിലും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലും ഇതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരത എന്ന മുള്ളിനെ പിഴുതെറിയാൻ ഇന്ത്യ തീരുമാനിച്ചു, അത് തികഞ്ഞ ബോധ്യത്തോടെയാണ് ചെയ്തത്, പ്രധാനമന്ത്രി പറഞ്ഞു.

The vision of Investment in People stands on three pillars – Education, Skill and Healthcare: PM Modi

March 05th, 01:35 pm

PM Modi participated in the Post-Budget Webinar on Employment and addressed the gathering on the theme Investing in People, Economy, and Innovation. PM remarked that India's education system is undergoing a significant transformation after several decades. He announced that over one crore manuscripts will be digitized under Gyan Bharatam Mission. He noted that India, now a $3.8 trillion economy will soon become a $5 trillion economy. PM highlighted the ‘Jan-Bhagidari’ model for better implementation of the schemes.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘തൊഴിലവസരങ്ങൾ വർധിപ്പിക്കൽ - ജനങ്ങളിലും സമ്പദ്‌വ്യവസ്ഥയിലും നൂതനാശയങ്ങളിലും നിക്ഷേപിക്കൽ’ എന്ന വിഷയത്തിൽ ബജറ്റിനുശേഷമുള്ള വെബിനാറിനെ അഭിസംബോധന ചെയ്തു

March 05th, 01:30 pm

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ബജറ്റിനുശേഷമുള്ള, തൊഴിലിനെക്കുറിച്ചുള്ള വെബിനാറിനെ അഭിസംബോധന ചെയ്തു. വികസിത ഭാരതത്തിന്റെ രൂപരേഖ നിർവചിക്കുന്ന ‘ജനങ്ങളിലും സമ്പദ്‌വ്യവസ്ഥയിലും നവീകരണത്തിലും നിക്ഷേപിക്കൽ’ എന്ന വിഷയത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുകാട്ടി. ഈ വർഷത്തെ ബജറ്റ് ഈ വിഷയത്തെ വലിയ തോതിൽ പ്രതിഫലിപ്പിക്കുന്നതായും ഇന്ത്യയുടെ ഭാവിയിലേക്കുള്ള രൂപരേഖയായി വർത്തിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. അടിസ്ഥാനസൗകര്യങ്ങൾ, വ്യവസായങ്ങൾ, ജനങ്ങൾ, സമ്പദ്‌വ്യവസ്ഥ, നവീകരണം എന്നിവയിലുടനീളം നിക്ഷേപങ്ങൾക്കു തുല്യമായ മുൻഗണന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശേഷിവികസനവും പ്രതിഭകളെ പരിപോഷിപ്പിക്കലും രാജ്യത്തിന്റെ പുരോഗതിയുടെ അടിസ്ഥാനമാണെന്നു പറഞ്ഞ ശ്രീ മോദി, വികസനത്തിന്റെ അടുത്ത ഘട്ടം ആവശ്യമുള്ളതിനാൽ ഈ മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്താനും മുന്നോട്ടുവരാനും എല്ലാ പങ്കാളികളോടും അഭ്യർഥിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വിജയത്തിന് ഇത് അനിവാര്യമാണെന്നും ഓരോ സ്ഥാപനത്തിന്റെയും വിജയത്തിന്റെ അടിസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.

Hackathon solutions are proving to be very useful for the people of the country: PM Modi

December 11th, 05:00 pm

PM Modi interacted with young innovators at the Grand Finale of Smart India Hackathon 2024 today, via video conferencing. He said that many solutions from the last seven hackathons were proving to be very useful for the people of the country.

സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2024ൽ പങ്കെടുക്കുന്നവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു

December 11th, 04:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2024 ഗ്രാൻഡ് ഫിനാലെയിൽ ചെറുപ്പക്കാരായ നൂതനാശയ ഉപജ്ഞാതാക്കളുമായി വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിച്ചു. സദസിനെ അഭിസംബോധന ചെയ്യവേ, ചുവപ്പുകോട്ടയിൽ നിന്നുള്ള തന്റെ പ്രസംഗങ്ങളിൽ ‘കൂട്ടായ പ്രയത്നം’ ആവർത്തിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ഓർമിപ്പിച്ചു. ‘കൂട്ടായ പ്രയത്ന’ത്തിലൂടെ ഇന്നത്തെ ഇന്ത്യക്ക് അതിവേഗം പുരോഗമിക്കാൻ കഴിയുമെന്നും ഇന്നത്തെ അവസരം ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. “സ്‌മാർട്ട് ഇന്ത്യ ഹാക്കത്തോണിന്റെ ഗ്രാൻഡ് ഫിനാലെയ്‌ക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു” – ചെറുപ്പക്കാരായ നൂതനാശയ ഉപജ്ഞാതാക്കൾക്കിടയിലായിരിക്കുമ്പോൾ പുതിയതെന്തെങ്കിലും പഠിക്കാനും മനസ്സിലാക്കാനുമുള്ള അവസരം തനിക്ക് ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവാക്കളിലുള്ള തന്റെ പ്രതീക്ഷകൾ ഉയർത്തിക്കാട്ടി, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയെ വ്യത്യസ്തമായി കാണാനുള്ള കാഴ്ചപ്പാട് അവർക്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാൽ, നിങ്ങളുടെ പ്രതിവിധികൾ വ്യത്യസ്തമാണെന്നും പുതിയ വെല്ലുവിളി വരുമ്പോൾ, നിങ്ങൾ പുതിയതും അതുല്യവുമായ പ്രതിവിധികൾ കൊണ്ടുവരുമെന്നും ശ്രീ മോദി പറഞ്ഞു. മുൻകാലങ്ങളിൽ ഹാക്കത്തോണുകളുടെ ഭാഗമായിരുന്നുവെന്ന് അനുസ്മരിച്ച പ്രധാനമന്ത്രി, അതിന്റെ ഫലത്തിൽ താൻ ഒരിക്കലും നിരാശനായിട്ടില്ലെന്നും പറഞ്ഞു. “നിങ്ങൾ എന്റെ വിശ്വാസത്തിനു കരുത്തേകുകയാണു ചെയ്തത്” - അദ്ദേഹം പറഞ്ഞു, മുൻകാലങ്ങളിൽ നൽകിയ പ്രതിവിധികൾ വിവിധ മന്ത്രാലയങ്ങളിൽ ഉപയോഗപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പങ്കെടുക്കുന്നവരെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷ ശ്രീ മോദി പ്രകടിപ്പിക്കുകയും ആശയവിനിമയം ആരംഭിക്കുകയും ചെയ്തു.

കിഴക്ക് നിന്ന് പടിഞ്ഞാറോട്ടും വടക്ക് നിന്ന് തെക്കോട്ടും നിലകൊള്ളുന്ന ബി ജെ പി മാത്രമാണ് ഇന്ത്യയിലെ ഏക പാർട്ടി. യുവാക്കൾക്ക് പുരോഗതി കൈവരിക്കാൻ ബിജെപി അവസരം നൽകുന്നു: പ്രധാനമന്ത്രി മോദി

March 28th, 06:37 pm

ബിജെപിയുടെ പാർപ്പിട സമുച്ചയത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, “2018 ഫെബ്രുവരിയിൽ, ഈ ആസ്ഥാനം ഉദ്ഘാടനം ചെയ്യാൻ വന്നപ്പോൾ, ഈ ഓഫീസിന്റെ ആത്മാവ് ഞങ്ങളുടെ പ്രവർത്തകരാണെന്ന് ഞാൻ പറഞ്ഞത് ഞാൻ ഓർക്കുന്നു. ഇന്ന് ഞങ്ങൾ ഈ ഓഫീസ് വികസിപ്പിക്കുമ്പോൾ, അത് ഒരു കെട്ടിടത്തിന്റെ വിപുലീകരണം മാത്രമല്ല. മറിച്ച്, ഇത് ഓരോ ബിജെപി പ്രവർത്തകന്റെയും സ്വപ്നങ്ങളുടെ വിപുലീകരണമാണ്, സേവിക്കാനുള്ള ബിജെപിയുടെ ദൃഢനിശ്ചയത്തിന്റെ വിപുലീകരണമാണ്.

ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി മോദിപാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു

March 28th, 06:36 pm

ബിജെപിയുടെ പാർപ്പിട സമുച്ചയത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, “2018 ഫെബ്രുവരിയിൽ, ഈ ആസ്ഥാനം ഉദ്ഘാടനം ചെയ്യാൻ വന്നപ്പോൾ, ഈ ഓഫീസിന്റെ ആത്മാവ് ഞങ്ങളുടെ പ്രവർത്തകരാണെന്ന് ഞാൻ പറഞ്ഞത് ഞാൻ ഓർക്കുന്നു. ഇന്ന് ഞങ്ങൾ ഈ ഓഫീസ് വികസിപ്പിക്കുമ്പോൾ, അത് ഒരു കെട്ടിടത്തിന്റെ വിപുലീകരണം മാത്രമല്ല. മറിച്ച്, ഇത് ഓരോ ബിജെപി പ്രവർത്തകന്റെയും സ്വപ്നങ്ങളുടെ വിപുലീകരണമാണ്, സേവിക്കാനുള്ള ബിജെപിയുടെ ദൃഢനിശ്ചയത്തിന്റെ വിപുലീകരണമാണ്.

39-ാമത് പ്രഗതി ആശയവിനിമയത്തിൽ പ്രധാനമന്ത്രി ആധ്യക്ഷ്യം വഹിച്ചു

November 24th, 07:39 pm

കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ഉൾപ്പെടുന്ന പ്രോ-ആക്ടീവ് ഗവേണൻസിനും സമയോചിതമായ നിർവ്വഹണത്തിനുമുള്ള ഐസിടി അധിഷ്ഠിത മൾട്ടി-മോഡൽ പ്ലാറ്റ്ഫോമായ പ്രഗതിയുടെ 39-ാം പതിപ്പിന്റെ യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യക്ഷത വഹിച്ചു.

സിഡ്‌നി ഡയലോഗിൽ പ്രധാനമന്ത്രിയുടെ മുഖ്യപ്രഭാഷണം

November 18th, 09:19 am

സിഡ്‌നി ഡയലോഗിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്താൻ നിങ്ങൾ എന്നെ ക്ഷണിച്ചത് ഇന്ത്യയിലെ ജനങ്ങൾക്കുള്ള വലിയ ബഹുമതിയാണ്. ഇൻഡോ പസഫിക് മേഖലയിലും ഉയർന്നുവരുന്ന ഡിജിറ്റൽ ലോകത്തും ഇന്ത്യയുടെ കേന്ദ്ര പങ്കിനുള്ള അംഗീകാരമായാണ് ഞാൻ ഇതിനെ കാണുന്നത്. മേഖലയ്ക്കും ലോകത്തിനും നന്മയുടെ ശക്തിയായ നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിനുള്ള ആദരവ് കൂടിയാണിത്. ഉയർന്നുവരുന്ന, നിർണായക, സൈബർ സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സിഡ്‌നി ഡയലോഗിനെ ഞാൻ അഭിനന്ദിക്കുന്നു.

സിഡ്നി സംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്തി പ്രധാനമന്ത്രി, ഇന്ത്യയുടെ സാങ്കേതികപരിണാമത്തെയും വിപ്ലവത്തെയുംകുറിച്ചു സംസാരിച്ചു

November 18th, 09:18 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രഥമ സിഡ്‌നി സംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയുടെ സാങ്കേതികപരിണാമവും വിപ്ലവവും എന്ന വിഷയത്തില്‍ ശ്രീ മോദി സംസാരിച്ചു. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ ആമുഖപരാമര്‍ശങ്ങള്‍ക്കുശേഷമായിരുന്നു അഭിസംബോധന.

നാസ്കോം ടെക്നോളജി ആന്റ് ലീഡർഷിപ്പ് ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

February 17th, 12:31 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാസ്‌കോം ടെക്‌നോളജി ആന്റ് ലീഡര്‍ഷിപ്പ് ഫോറത്തെ (എന്‍ടിഎല്‍എഫ്) വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്ന് അഭിസംബോധന ചെയ്തു. കൊറോണ കാലഘട്ടത്തില്‍ ഐടി വ്യവസായത്തിന്റെ ഊര്‍ജ്ജസ്വലതയെ പ്രധാനമന്ത്രി പ്രശംസിച്ചു. ''ചിപ്പുകള്‍ പ്രവര്‍ത്തനരഹിതമാകുമ്പോള്‍, നിങ്ങളുടെ കോഡ് കാര്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു'' പ്രധാനമന്ത്രി പറഞ്ഞു. വളര്‍ച്ചയുടെ ആശങ്കകള്‍ക്കിടയില്‍ ഈ മേഖല രണ്ട് ശതമാനം വളര്‍ച്ചയും 4 ബില്യണ്‍ ഡോളര്‍ വരുമാനവും രേഖപ്പെടുത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നാസ്‌കോം ടെക്‌നോളജി ലീഡര്‍ഷിപ്പ് ഫോറത്തെ അഭിസംബോധന ചെയ്തു

February 17th, 12:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാസ്‌കോം ടെക്‌നോളജി ആന്റ് ലീഡര്‍ഷിപ്പ് ഫോറത്തെ (എന്‍ടിഎല്‍എഫ്) വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്ന് അഭിസംബോധന ചെയ്തു. കൊറോണ കാലഘട്ടത്തില്‍ ഐടി വ്യവസായത്തിന്റെ ഊര്‍ജ്ജസ്വലതയെ പ്രധാനമന്ത്രി പ്രശംസിച്ചു. ''ചിപ്പുകള്‍ പ്രവര്‍ത്തനരഹിതമാകുമ്പോള്‍, നിങ്ങളുടെ കോഡ് കാര്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു'' പ്രധാനമന്ത്രി പറഞ്ഞു. വളര്‍ച്ചയുടെ ആശങ്കകള്‍ക്കിടയില്‍ ഈ മേഖല രണ്ട് ശതമാനം വളര്‍ച്ചയും 4 ബില്യണ്‍ ഡോളര്‍ വരുമാനവും രേഖപ്പെടുത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ധനകാര്യ കമ്മിഷന്‍ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

November 16th, 07:28 pm

പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ചെയര്‍മാനും അംഗങ്ങളും ചേര്‍ന്ന് 2021-22 മുതല്‍ 2025-26 വരെയുള്ള കാലത്തേയ്ക്കുള്ള റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് സമര്‍പ്പിച്ചു. കമ്മിഷന്‍ 2020 നവംബര്‍ 4ന് റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരുന്നു.

കേന്ദ്ര ബജറ്റ് 2020 ഓരോ പൗരന്റെയും സാമ്പത്തിക ശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്നു: പ്രധാനമന്ത്രി

February 01st, 04:58 pm

വീക്ഷണം അടങ്ങിയതും പ്രവര്‍ത്തനോന്‍മുഖവും ആണ് കേന്ദ്ര ബജറ്റ് 2020 എന്നു പ്രധാനമന്ത്രി. നരേന്ദ്ര മോദി പറഞ്ഞു. 'ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട പുതിയ പരിഷ്‌കാരങ്ങള്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം പകരുക മാത്രമല്ല, രാജ്യത്തുള്ള ഓരോ പൗരന്റെയും സാമ്പത്തിക ശാക്തീകരണം ലക്ഷ്യംവെക്കുകയും ചെയ്യുന്നു.' എന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര ബജറ്റ് 2020 ഓരോ പൗരന്റെയും സാമ്പത്തിക ശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്നു: പ്രധാനമന്ത്രി

February 01st, 04:57 pm

വീക്ഷണം അടങ്ങിയതും പ്രവര്‍ത്തനോന്‍മുഖവും ആണ് കേന്ദ്ര ബജറ്റ് 2020 എന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.

107ാ-മത് ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

January 03rd, 10:51 am

ശാസ്ത്ര സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്ന വികസനത്തിന്റെ ശുഭാപ്തിവിശ്വാസത്തോടെയും നാം 2020 ആരംഭിക്കവെ നാം നമ്മുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ ഒരു ചുവട് കൂടി വയ്ക്കുകയാണ്.

107-ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

January 03rd, 10:50 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 107-ാമത് ശാസ്ത്ര കോണ്‍ഗ്രസ് ബംഗലൂരുവിലെ കാര്‍ഷിക ശാസ്ത്ര സര്‍വ്വകലാശാലയില്‍ ഇന്ന് ഉദ്ഘാടനം ചെയ്തു.