Today, India is the world’s fastest-growing large economy, attracting global partnerships: PM
November 22nd, 10:50 pm
PM Modi addressed the News9 Global Summit in Stuttgart, highlighting a new chapter in the Indo-German partnership. He praised India's TV9 for connecting with Germany through this summit and launching the News9 English channel to foster mutual understanding.പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസ് 9 ആഗോള ഉച്ചകോടിയെ അഭിസംബോധന ചെയ്തു
November 22nd, 09:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജർമനിയിലെ സ്റ്റുട്ട്ഗാട്ടിൽ നടന്ന ന്യൂസ് 9 ആഗോള ഉച്ചകോടിയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. ഉച്ചകോടി ഇന്ത്യ-ജർമൻ പങ്കാളിത്തത്തിന്റെ പുതിയ അധ്യായത്തിന്റെ കൂട്ടിച്ചേർക്കലാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. “വിവരങ്ങൾ നിറഞ്ഞുനിൽക്കുന്ന ഇന്നിന്റെ യുഗത്തിൽ ജർമനിയുമായും ജർമൻ ജനതയുമായും ബന്ധപ്പെടാൻ ഇന്ത്യയിൽ നിന്നുള്ള മാധ്യമസംഘം ശ്രമിക്കുന്നതിൽ സന്തോഷമുണ്ട്. ജർമനിയെയും ജർമനിയിലെ ജനങ്ങളെയും മനസ്സിലാക്കാൻ ഇത് ഇന്ത്യയിലെ ജനങ്ങൾക്കു വേദിയൊരുക്കും” - പ്രധാനമന്ത്രി പറഞ്ഞു.സംയുക്ത വസ്തുതാപത്രം: സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്ത വിപുലീകരണം തുടര്‍ന്ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സും ഇന്ത്യയും
September 22nd, 12:00 pm
ആഗോള നന്മയ്ക്കായുള്ള അജണ്ട നിര്‍ണ്ണായകമായി നടപ്പിലാക്കുന്നതാണ് 21ാം നൂറ്റാണ്ടിനെ നിര്‍വചിക്കുന്ന യു.എസ്ഇന്ത്യ സമഗ്ര ആഗോള, നയതന്ത്ര പങ്കാളിത്തമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോസഫ് ആര്‍. ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥിരീകരിച്ചു. അമേരിക്കയും ഇന്ത്യയും അഭൂതപൂര്‍വമായ വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും തലത്തിലെത്തുന്നത് കണ്ട ചരിത്രപരമായ കാലഘട്ടത്തെക്കുറിച്ച് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച, മനുഷ്യാവകാശങ്ങള്‍, ബഹുസ്വരത, എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിലാണ് യുഎസ്ഇന്ത്യ പങ്കാളിത്തം ഊന്നല്‍ നല്‍കുന്നതെന്ന് നേതാക്കള്‍ ഉറപ്പിച്ചു പറഞ്ഞു. വര്‍ധിച്ച പ്രവര്‍ത്തന ഏകോപനം, വിവരങ്ങള്‍ പങ്കിടല്‍, പ്രതിരോധ വ്യാവസായിക നവീകരണം എന്നിവയുടെ നേട്ടങ്ങള്‍ എടുത്തുകാണിച്ചുകൊണ്ട് യു.എസ്ഇന്ത്യ മേജര്‍ ഡിഫന്‍സ് പങ്കാളിത്തത്തെ ആഗോള സുരക്ഷയുടെയും സമാധാനത്തിന്റെയും സ്തംഭമാക്കി മാറ്റിയ പുരോഗതിയെ നേതാക്കള്‍ അഭിനന്ദിച്ചു. നമ്മുടെ ജനങ്ങളുടേയും പൗരസ്വകാര്യ മേഖലകളുടേയും ഗവണ്‍മെന്റുകളുടേയും അഗാധമായ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള അശ്രാന്ത പരിശ്രമം യു.എസ്ഇന്ത്യ പങ്കാളിത്തത്തെ വരും ദശാബ്ദങ്ങള്‍ മുന്നില്‍ കണ്ട് കൂടുതല്‍ ഉയരങ്ങളിലേക്കുള്ള പാതയിലേക്ക് നയിച്ചുവെന്ന് പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിയും അചഞ്ചലമായ ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും പ്രകടിപ്പിച്ചു.234 പുതിയ നഗരങ്ങളിലും പട്ടണങ്ങളിലും സ്വകാര്യ എഫ്എം റേഡിയോ വ്യാപിപ്പിക്കുന്നതിന് കേന്ദ്രമന്ത്രിസഭാംഗീകാരം
August 28th, 05:21 pm
സ്വകാര്യ എഫ്എം റേഡിയോ മൂന്നാംഘട്ട നയപ്രകാരം 784.87 കോടി രൂപ കരുതൽ ധനത്തോടെ 234 പുതിയ നഗരങ്ങളിൽ 730 ചാനലുകൾക്കായി മൂന്നാംവട്ട ഇ-ലേലം നടത്താനുള്ള നിർദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.പ്രധാനമന്ത്രി ജനുവരി 16നും 17നും ആന്ധ്രാപ്രദേശും കേരളവും സന്ദർശിക്കും
January 14th, 09:36 pm
ജനുവരി 16 ന് ഉച്ചയ്ക്ക് 1:30 ന് പ്രധാനമന്ത്രി ആന്ധ്രാപ്രദേശിലെ ലെപ്കാശിയിലുള്ള വീർഭദ്ര ക്ഷേത്രത്തിൽ പൂജയും ദർശനവും നടത്തും. ഉച്ചകഴിഞ്ഞ് 3.30നു പ്രധാനമന്ത്രി ആന്ധ്രപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ പാലസമുദ്രത്തിൽ കസ്റ്റംസ് - പരോക്ഷനികുതി - നർക്കോട്ടിക്സ് ദേശീയ അക്കാദമിയുടെ (National Academy of Customs, Indirect Taxes & Narcotics - NACIN) പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ റവന്യൂ സർവീസിലെ (കസ്റ്റംസ് - പരോക്ഷനികുതി) 74, 75 ബാച്ചുകളിലെ ഓഫീസർ ട്രെയിനികളുമായും ഭൂട്ടാനിലെ റോയൽ സിവിൽ സർവീസിലെ ഓഫീസർ ട്രെയിനികളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും.മധ്യപ്രദേശിലെ ഗ്വാളിയോറിലെ സിന്ധ്യ സ്‌കൂളിന്റെ 125-ാമത് സ്ഥാപക ദിനാഘോഷ പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 21st, 11:04 pm
ബഹുമാനപ്പെട്ട മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍, ഈ സംസ്ഥാനത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, സിന്ധ്യ സ്‌കൂള്‍ ബോര്‍ഡ് ഡയറക്ടറും മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനായ ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ജി, ശ്രീ നരേന്ദ്ര സിംഗ് തോമര്‍, ഡോ ജിതേന്ദ്ര സിംഗ് എന്നിവരേ, സ്‌കൂള്‍ മാനേജ്മെന്റ് സഹപ്രവര്‍ത്തകരേ, മറ്റു ജീവനക്കാരേ, അധ്യാപകരേ, രക്ഷിതാക്കളേ, പ്രിയ യുവസുഹൃത്തുക്കളേ!സിന്ധ്യ സ്‌കൂളിന്റെ 125-ാം സ്ഥാപക ദിനാഘോഷ പരിപാടിയെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 21st, 05:40 pm
മധ്യപ്രദേശിലെ ഗ്വാളിയോറിൽ ‘ദ സിന്ധ്യ സ്കൂളി’ന്റെ 125-ാം സ്ഥാപക ദിനാഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. സ്‌കൂളിലെ 'വിവിധോദ്ദേശ്യ കായിക സമുച്ചയ’ത്തിന് പ്രധാനമന്ത്രി തറക്കല്ലിടുകയും, സ്‌കൂളിന്റെ വാർഷിക പുരസ്‌കാരങ്ങൾ വിശിഷ്ടരായ പൂർവവിദ്യാർഥികൾക്കും മികച് നേട്ടങ്ങൾ കൈവരിച്ചവർക്കും സമ്മാനിക്കുകയും ചെയ്തു. 1897-ൽ സ്ഥാപിതമായ സിന്ധ്യ സ്കൂൾ ചരിത്രപ്രസിദ്ധമായ ഗ്വാളിയോർ കോട്ടയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. സ്മരണികയായി പുറത്തിറക്കിയ തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.ബ്രിക്‌സ് ബിസിനസ് ഫോറം ലീഡേഴ്‌സ് ഡയലോഗിൽ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ
August 22nd, 10:42 pm
ഞങ്ങൾ ദക്ഷിണാഫ്രിക്കയുടെ മണ്ണിൽ കാലുകുത്തിയ ഉടൻ തന്നെ ഞങ്ങളുടെ പരിപാടിയുടെ തുടക്കം ബ്രിക്‌സ് ബിസിനസ് ഫോറം വഴി നടത്തുന്നതിൽ എനിക്ക് സന്തോഷമുണ്ട്.ബ്രിക്സ് വ്യാവസായിക വേദിയുടെ നേതൃതല സംഭാഷണത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു
August 22nd, 07:40 pm
2023 ഓഗസ്റ്റ് 22-ന് ജോഹന്നാസ്‌ബർഗിൽ നടന്ന ബ്രിക്സ് വ്യാവസായിക വേദിയുടെ നേതൃതല സംഭാഷണത്തിൽ (ബ്രിക്സ് ബിസിനസ് ഫോറം ലീഡേഴ്സ് ഡയലോഗ്) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്ത്യ-യുഎഇ സംയുക്തപ്രസ്താവന
July 15th, 06:36 pm
ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ചട്ടക്കൂട് കൺവെൻഷൻ (യുഎൻഎഫ്‌സിസിസി), പാരീസ് ഉടമ്പടി എന്നിവയുടെ അടിസ്ഥാന തത്വങ്ങളെയും കടമകളെയും മാനിച്ച്, ആഗോളതലത്തിലെ കൂട്ടായ പ്രവർത്തനത്തിലൂടെ കാലാവസ്ഥാ വ്യതിയാനമുയർത്തുന്ന ആഗോള വെല്ലുവിളിയെ അഭിമുഖീകരിക്കേണ്ടത് അടിയന്തിര ആവശ്യമാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വ്യക്തമാക്കി. കാലാവസ്ഥാ വിഷയങ്ങൾ, ഡീകാർബണൈസേഷൻ, സംശുദ്ധ ഊർജം എന്നിവയിൽ സഹകരണം വർധിപ്പിക്കാനും UNFCCC കക്ഷികളുടെ സമ്മേളനത്തിന്റെ 28-ാം സെഷനിൽനിന്ന് പ്രത്യക്ഷവും അർഥവത്തായതുമായ ഫലങ്ങൾ കൈവരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാനുമുള്ള പ്രതിബദ്ധത നേതാക്കൾ അറിയിച്ചു.2023 ഏപ്രിലിലെ എക്കാലത്തെയും ഉയർന്ന ജിഎസ്ടി ശേഖരണത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
May 01st, 07:06 pm
2023 ഏപ്രിലിലെ ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയർന്ന വരുമാനമായ 1.87 ലക്ഷം കോടി രൂപയെന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മഹത്തായ വാർത്ത എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശേഷിപ്പിച്ചു.മധ്യപ്രദേശിലെ ഇൻഡോറിൽ 2023-ലെ മധ്യപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
January 11th, 05:00 pm
മധ്യപ്രദേശ് നിക്ഷേപക ഉച്ചകോടിയിലേക്ക് എല്ലാ നിക്ഷേപകർക്കും സംരംഭകർക്കും ഊഷ്മളമായ സ്വാഗതം! വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ മധ്യപ്രദേശിന്റെ പങ്ക് വളരെ നിർണായകമാണ്. ഭക്തിയും ആത്മീയതയും മുതൽ ടൂറിസം വരെ; കൃഷി മുതൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം വരെ, എംപിക്ക് അതുല്യതയും മഹത്വവും അവബോധവും ഉണ്ട്.മധ്യപ്രദേശിലെ ഇൻഡോറിൽ 2023ലെ മധ്യപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിയെ പ്രധാനമന്ത്രി വീഡിയോസന്ദേശത്തിലൂടെ അഭിസംബോധനചെയ്തു
January 11th, 11:10 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മധ്യപ്രദേശിലെ ഇൻഡോറിൽ ആഗോള നിക്ഷേപക ഉച്ചകോടിയെ വീഡിയോസന്ദേശത്തിലൂടെ അഭിസംബോധനചെയ്തു. മധ്യപ്രദേശിലെ വൈവിധ്യമാർന്ന നിക്ഷേപസാധ്യതകൾ പ്രദർശിപ്പിക്കുന്നതു ലക്ഷ്യമിട്ടാണ് ഉച്ചകോടി.ഇൻവെസ്റ്റ് കർണാടക 2022 ന്റെ ഉദ്ഘാടന ചടങ്ങിൽ വീഡിയോ കോൺഫറൻസിങ് വഴി പ്രധാനമന്ത്രിയുടെ പ്രസംഗം
November 02nd, 10:31 am
ലോകമെമ്പാടുമുള്ള ആഗോള നിക്ഷേപക സംഗമത്തിൽ പങ്കെടുക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും -- ഇന്ത്യയിലേക്ക് സ്വാഗതം, 'നമ്മ' (നമ്മുടെ) കർണാടകയിലേക്ക് സ്വാഗതം, 'നമ്മ' ബെംഗളൂരുവിലേക്ക് സ്വാഗതം. ഇന്നലെ കർണാടക ‘രാജ്യോത്സവ’ (രൂപീകരണ) ദിനം ആഘോഷിച്ചു. കർണാടകയിലെ ജനങ്ങളെയും കന്നഡ ഭാഷ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയ എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. പാരമ്പര്യവും സാങ്കേതികവിദ്യയും ഉള്ള സ്ഥലമാണിത്. പ്രകൃതിയുടെയും സംസ്‌കാരത്തിന്റെയും വിസ്മയകരമായ സങ്കലനം എല്ലായിടത്തും ദൃശ്യമാകുന്ന സ്ഥലമാണിത്. അതിശയകരമായ വാസ്തുവിദ്യയ്ക്കും ഊർജ്ജസ്വലമായ സ്റ്റാർട്ടപ്പുകൾക്കും പേരുകേട്ട സ്ഥലമാണിത്. കഴിവിന്റെയും സാങ്കേതിക വിദ്യയുടെയും കാര്യം വരുമ്പോഴെല്ലാം ആദ്യം മനസ്സിൽ വരുന്നത് ബ്രാൻഡ് ബെംഗളൂരു എന്ന പേരാണ്, ഈ പേര് ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും സ്ഥാപിതമായി. കർണാടകയിലെ ഈ ഭൂമി ഏറ്റവും മനോഹരമായ പ്രകൃതിദത്ത ഹോട്ട്‌സ്‌പോട്ടുകൾക്ക് പേരുകേട്ടതാണ്. അതായത്, മൃദുവായ കന്നഡ, സമ്പന്നമായ സംസ്കാരം, എല്ലാവരോടുമുള്ള കന്നഡക്കാരുടെ അടുപ്പം എന്നിവ എല്ലാവരുടെയും ഹൃദയം കീഴടക്കുന്നു.ആഗോള നിക്ഷേപകസംഗമം ‘ഇൻവെസ്റ്റ് കർണാടക 2022’ന്റെ ഉദ്ഘാടനച്ചടങ്ങിനെ പ്രധാനമന്ത്രി വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധനചെയ്തു
November 02nd, 10:30 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കർണാടകത്തിലെ ആഗോള നിക്ഷേപകസംഗമമായ ‘ഇൻവെസ്റ്റ് കർണാടക 2022’ന്റെ ഉദ്ഘാടനച്ചടങ്ങിനെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധനചെയ്തു.പ്രധാനമന്ത്രി ഇന്ന് സിഖ് പ്രതിനിധി സംഘത്തെ അദ്ദേഹത്തിന്റെ വസതിയിൽ കണ്ടു
September 19th, 03:28 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 7 ലോക് കല്യാൺ മാർഗിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ സിഖ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി.ന്യൂഡെല്‍ഹി വിജ്ഞാന്‍ ഭവനില്‍ ദേശീയ ലോജിസ്റ്റിക്‌സ് നയം പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 17th, 05:38 pm
ഇന്ന്, സ്വാതന്ത്ര്യത്തിന്റെ 'അമൃത് കാല'ത്തു വികസിത ഇന്ത്യ യാഥാര്‍ഥ്യമാക്കുന്നതിനായി രാജ്യം സുപ്രധാന ചുവടുവെപ്പ് നടത്തിയിരിക്കുന്നു. ഇന്ത്യയില്‍ വേഗത്തിലുള്ള അവസാന ഘട്ട വിതരണം ഉണ്ടാകണം. ഗതാഗതവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ഇല്ലാതാക്കുകയും നമ്മുടെ ഉല്‍പാദകരുടെയും വ്യവസായങ്ങളുടെയും സമയവും പണവും ലാഭിക്കുകയും വേണം. അതുപോലെ, നമ്മുടെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ കാലതാമസം മൂലമുണ്ടാകുന്ന നഷ്ടം എങ്ങനെ തടയാം? ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനുള്ള നിരന്തര ശ്രമങ്ങള്‍ നടക്കുന്നുണ്ട്, ദേശീയ ലോജിസ്റ്റിക്‌സ് നയം അതിന്റെ ഭാഗമാണ്.PM launches National Logistics Policy
September 17th, 05:37 pm
PM Modi launched the National Logistics Policy. He pointed out that the PM Gatishakti National Master Plan will be supporting the National Logistics Policy in all earnest. The PM also expressed happiness while mentioning the support that states and union territories have provided and that almost all the departments have started working together.Seventh meeting of Governing Council of NITI Aayog concludes
August 07th, 05:06 pm
The Prime Minister, Shri Narendra Modi, today heralded the collective efforts of all the States in the spirit of cooperative federalism as the force that helped India emerge from the Covid pandemic.അഞ്ചു വർഷം പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രി ജിഎസ്ടിയെ അഭിനന്ദിച്ചു
July 01st, 02:36 pm
അഞ്ചു വർഷം തികയുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിഎസ്ടിയെ അഭിനന്ദിക്കുകയും ‘വ്യാപാരം എളുപ്പമാക്കുകയും’ ‘ഒരു രാഷ്ട്രം, ഒരു നികുതി’ എന്ന കാഴ്ചപ്പാട് നിറവേറ്റുകയും ചെയ്ത സുപ്രധാന നികുതി പരിഷ്കരണമാണിതെന്ന് പറഞ്ഞു.