Today the youth of India is full of new confidence, succeeding in every sector: PM Modi
December 23rd, 11:00 am
PM Modi addressed the Rozgar Mela and distributed more than 71,000 appointment letters to newly appointed youth in Government departments and organisations. PM Modi underlined that in the last one and a half years, around 10 lakh permanent government jobs have been offered, setting a remarkable record. These jobs are being provided with complete transparency, and the new recruits are serving the nation with dedication and integrity.റോസ്ഗാർ മേളയുടെ കീഴിൽ കേന്ദ്ര സർക്കാർ വകുപ്പുകളിലും സംഘടനകളിലും പുതുതായി നിയമിതരായ 71,000-ത്തിലധികം പേർക്കുളള നിയമന കത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്തു
December 23rd, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോസ്ഗർ മേളയെ അഭിസംബോധന ചെയ്യുകയും ഗവൺമെന്റ് വകുപ്പുകളിലും സംഘടനകളിലും പുതുതായി നിയമിതരായ യുവജനങ്ങൾക്ക് 71,000-ത്തിലധികം നിയമന കത്തുകൾ വീഡിയോ കോൺഫറൻസിലൂടെ വിതരണം ചെയ്യുകയും ചെയ്തു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത റോസ്ഗർ മേള ഉയർത്തിക്കാട്ടുന്നു. രാഷ്ട്രനിർമ്മാണത്തിനും സ്വയം ശാക്തീകരണത്തിനും സംഭാവന നൽകുന്നതിന് അർത്ഥവത്തായ അവസരങ്ങൾ നൽകി യുവാക്കളെ ഇത് ശാക്തീകരിക്കും.സഹകരണ മേഖലയിലെ സുപ്രധാന സംരംഭങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 24th, 10:36 am
'വികസിത് ഭാരത്' എന്ന 'അമൃത് യാത്ര'യിലെ മറ്റൊരു സുപ്രധാന നേട്ടത്തിന് ഇന്ന് 'ഭാരത് മണ്ഡപം' സാക്ഷ്യം വഹിക്കുകയാണ്. രാജ്യം കൈക്കൊണ്ട 'സഹക്കാര്‍ സേ സമൃദ്ധി' (സഹകരണത്തിലൂടെയുള്ള അഭിവൃദ്ധി) എന്ന പ്രമേയം യാഥാര്‍ഥ്യമാക്കുന്ന ദിശയിലാണ് ഇന്ന് നാം മുന്നേറുന്നത്. കൃഷിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ സഹകരണമേഖല ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് കണക്കിലെടുത്ത് ഞങ്ങള്‍ ഒരു പ്രത്യേക സഹകരണ മന്ത്രാലയം സ്ഥാപിച്ചു. ഇന്ന് ഈ പരിപാടിയും അതേ ഉത്സാഹത്തിലാണ് നടക്കുന്നത്. ഇന്ന്, നമ്മുടെ കര്‍ഷകര്‍ക്കായി ലോകത്തിലെ ഏറ്റവും വലിയ സംഭരണ പദ്ധതി ഞങ്ങള്‍ ആരംഭിച്ചിരിക്കുന്നു... സംഭരണ പദ്ധതി. ഈ പദ്ധതിക്ക് കീഴില്‍, രാജ്യത്തിന്റെ എല്ലാ കോണുകളിലും ആയിരക്കണക്കിന് വെയര്‍ഹൗസുകളും ഗോഡൗണുകളും നിര്‍മ്മിക്കും. ഇന്ന്, 18,000 PACS (പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റികള്‍) കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ഒരു സുപ്രധാന ദൗത്യം പൂര്‍ത്തിയായി. ഈ പദ്ധതികളെല്ലാം കാര്‍ഷികമേഖലയെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചുകൊണ്ട് രാജ്യത്തെ കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഒരു പുതിയ നിറവ് നല്‍കും. പ്രധാനപ്പെട്ടതും ദൂരവ്യാപകവുമായ ഈ സംരംഭങ്ങള്‍ക്ക് ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു, ഒപ്പം നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു.സഹകരണ മേഖലയ്ക്ക് വേണ്ടിയുള്ള വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു
February 24th, 10:35 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ സഹകരണ മേഖലയ്ക്ക് വേണ്ടിയുള്ള വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വ്വഹിച്ചു. 11 സംസ്ഥാനങ്ങളിലെ 11 പ്രാഥമിക കാര്‍ഷിക വായ്പ്പാ സഹകരണസംഘങ്ങളില്‍ (പിഎസിഎസ്) നടപ്പാക്കുന്ന 'സഹകരണ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതിയുടെ' പ്രാരംഭ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ സംരംഭത്തിന് കീഴില്‍ സംഭരണശാലകളുടെയും മറ്റ് കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മ്മാണത്തിനായി രാജ്യത്തുടനീളം 500 പിഎസിഎസുകള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. നബാര്‍ഡിന്റെ പിന്തുണയോടെയും ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെ (എന്‍സിഡിസി) സഹകരണത്തോടെയും പിഎസിഎസ് സംഭരണശാലകളെ ഭക്ഷ്യധാന്യ വിതരണ ശൃംഖലയുമായി തടസ്സമില്ലാതെ സംയോജിപ്പിക്കാനും ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്താനും രാജ്യത്തെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. കാര്‍ഷിക അടിസ്ഥാനസൗകര്യ നിധി (എഐഎഫ്), കാര്‍ഷിക വിപണന അടിസ്ഥാനസൗകര്യം (എഎംഐ) തുടങ്ങിയ നിലവിലുള്ള വിവിധ പദ്ധതികളുടെ സംയോജനത്തിലൂടെയാണ് സംരംഭം നടപ്പിലാക്കുന്നത്. സഹകരണ മേഖലയെ പുനരുജ്ജീവിപ്പിക്കാനും ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് കരുത്തേകാനും ലക്ഷ്യമിട്ടുള്ള 'സഹകാര്‍ സേ സമൃദ്ധി' എന്ന ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, രാജ്യത്തുടനീളമുള്ള 18,000 പിഎസിഎസുകളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനുള്ള പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.ജിസിഎംഎംഎഫ്, അമുല്‍ ഫെഡറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 22nd, 11:30 am
ഗുജറാത്ത് ഗവര്‍ണര്‍, ആചാര്യ ദേവവ്രത് ജി; ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍; എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകന്‍ പര്‍ഷോത്തം രൂപാല ജി; പാര്‍ലമെന്റിലെ ബഹുമാനപ്പെട്ട സഹപ്രവര്‍ത്തകന്‍ സി ആര്‍ പാട്ടീല്‍, അമുല്‍ ശ്രീ ഷമല്‍ഭായിയുടെ ചെയര്‍മാന്‍, വലിയ രീതിയില്‍ ഇവിടെ തടിച്ചുകൂടിയ എന്റെ സഹോദരീസഹോദരന്മാരേ!ഗുജറാത്തിലെ അഹമ്മദാബാദില്‍ ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു
February 22nd, 10:44 am
ഇന്ന് അഹമ്മദാബാദിലെ മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. തദവസരത്തില്‍ പ്രദര്‍ശിപ്പിച്ച എക്‌സിബിഷന്‍ നടന്നു കണ്ട പ്രധാനമന്ത്രി സുവര്‍ണ ജൂബിലി കോഫി ടേബിള്‍ ബുക്കും അനാച്ഛാദനം ചെയ്തു. സഹകരണ സംഘങ്ങളുടെ പ്രതിരോധശേഷിയുടെയും അവരുടെ സംരംഭകത്വ മനോഭാവത്തിന്റെയും കര്‍ഷകരുടെ ശക്തമായ നിശ്ചയദാര്‍ഢ്യത്തിന്റെയും സാക്ഷ്യമാണ് GCMMF. ഇതാണ് അമുലിനെ ലോകത്തിലെ ഏറ്റവും ശക്തമായ ഡയറി ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റിയത്.ഗുജറാത്തിലെ ദിയോദറിലുള്ള ബനാസ് ഡയറിയിൽ വികസന സംരംഭങ്ങളുടെ ഉദ്‌ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
April 19th, 11:02 am
നിങ്ങൾക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു. ആദ്യം ഹിന്ദിയിൽ സംസാരിക്കേണ്ടി വരുമെന്നതിനാൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു, കാരണം ഹിന്ദിയിൽ സംസാരിക്കുന്നതാണ് നല്ലത് എന്ന് മാധ്യമ സുഹൃത്തുക്കൾ എന്നോട് അഭ്യർത്ഥിച്ചു. അതിനാൽ, അവരുടെ അഭ്യർത്ഥന അംഗീകരിക്കാൻ ഞാൻ തീരുമാനിച്ചു.ബനസ്‌കന്തയിലെ ദിയോദറിലുള്ള ബനാസ് ഡയറി സങ്കുലില്‍ പ്രധാനമന്ത്രി നിരവധി വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
April 19th, 11:01 am
ബനസ്‌കന്ത ജില്ലയിലെ ദിയോദറില്‍ 600 കോടി ചെലവഴിച്ച് നിര്‍മ്മിച്ച ഒരു പുതിയ ഡയറി സമുച്ചയവും ഉരുളക്കിഴങ്ങ് സംസ്‌കരണ പ്ലാന്റും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്്രടത്തിന് സമര്‍പ്പിച്ചു. ഒരു ഗ്രീന്‍ഫീല്‍ഡ് പദ്ധതിയാണ് പുതിയ ഡയറി സമുച്ചയം. പ്രതിദിനം 30 ലക്ഷം ലിറ്റര്‍ പാല്‍ സംസ്‌കരിക്കാനും 80 ടണ്‍ വെണ്ണ, ഒരു ലക്ഷം ലിറ്റര്‍ ഐസ്‌ക്രീം, 20 ടണ്‍ കണ്ടന്‍സ്ഡ് മില്‍ക്ക് (ഖോയ), 6 ടണ്‍ ചോ€േറ്റ് എന്നിവ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി ഇതിനുണ്ട്. ഉരുളക്കിഴങ്ങ് സംസ്‌കരണ പ്ലാന്റ് ഫ്രഞ്ച് ഫ്രൈകള്‍, പൊട്ടറ്റോ ചിപ്‌സ് (ഉരുളക്കിഴങ്ങ് വറ്റല്‍), ആലു ടിക്കി പാറ്റീസ് തുടങ്ങിയ വിവിധ തരം സംസ്‌കരിച്ച ഉരുളക്കിഴങ്ങ് ഉല്‍പ്പന്നങ്ങള്‍ ഉത്പാദിപ്പിക്കും, അവയില്‍ പലതും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയായിരിക്കും. ഈ പ്ലാന്റുകള്‍ പ്രാദേശിക കര്‍ഷകരെ ശാക്തീകരിക്കുകയും മേഖലയിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുകയും ചെയ്യും. ബനാസ് കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷനും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. കൃഷി, മൃഗസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന ശാസ്ത്രീയ വിവരങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനാണ് ഈ കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്. ഏകദേശം 1700 ഗ്രാമങ്ങളിലെ 5 ലക്ഷം കര്‍ഷകരുമായി റേഡിയോ സ്‌റ്റേഷന്‍ ബന്ധിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലന്‍പൂരിലെ ബനാസ് ഡയറി പ്ലാന്റില്‍ ചീസ് ഉല്‍പന്നങ്ങളും മോരു പൊടിയും ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള വിപുലമാക്കിയ സൗകര്യങ്ങളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. അതിനുപുറമെ, ഗുജറാത്തിലെ ദാമയില്‍ സ്ഥാപിച്ച ജൈവവളവും ബയോഗ്യാസ് പ്ലാന്റും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.പ്രധാനമന്ത്രി ഏപ്രില്‍ 18 മുതല്‍ 20 വരെ ഗുജറാത്ത് സന്ദര്‍ശിക്കും
April 16th, 02:36 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഏപ്രില്‍ 18 മുതല്‍ 20 വരെ ഗുജറാത്ത് സന്ദര്‍ശിക്കും. ഏപ്രില്‍ 18-ന് വൈകുന്നേരം ഏകദേശം 6 മണിക്ക് പ്രധാനമന്ത്രി ഗാന്ധിനഗറിലെ സ്‌കൂളുകള്‍ക്കായുള്ള കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ (ആദേശ നിയന്ത്രണ കേന്ദ്രം) സന്ദര്‍ശിക്കും. ഏപ്രില്‍ 19-ന് രാവിലെ 9.40-ന് ബനസ്‌കന്തയിലെ ദിയോദറിലുള്ള ബനാസ് ഡയറി സങ്കുലില്‍ ഒന്നിലധികം വികസന പദ്ധതികള്‍ അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. തുടര്‍ന്ന്, ഉച്ചകഴിഞ്ഞ് 3:30 ന് അദ്ദേഹം ലോകാരോഗ്യ സംഘടനയുടെ പാരമ്പര്യ വൈദ്യശാസ്ത്ര കേന്ദ്രത്തിന് ജാംനഗറില്‍ തറക്കല്ലിടും. ഏപ്രില്‍ 20-ന് രാവിലെ ഏകദേശം 10.30-ന് ഗ്ലോബല്‍ ആയുഷ് ഇന്‍വെസ്റ്റ്‌മെന്റ് ഇന്നൊവേഷന്‍ ഉച്ചകോടി ഗാന്ധിനഗറില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അതിനുശേഷം, ഉച്ചകഴിഞ്ഞ് ഏകദേശം 3:30 ന് അദ്ദേഹം ദാഹോദിലെ ആദിജാതി മഹാ സമ്മേളനത്തില്‍ പങ്കെടുക്കുകയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തുകയും ചെയ്യും.