
PM Modi's statement ahead of departure for visit to Cyprus, Canada and Croatia
June 15th, 07:00 am
PM Modi to visit Cyprus on 15-16 June, to Canada on June 16-17 for G-7 Summit and to Croatia on 18 June. PM Modi will hold talks with Cyprus President Christodoulides and address business leaders in Limassol. Later in Canada, at the G7 Summit, PM Modi will exchange views with leaders of G-7 countries. In Croatia, PM Modi will hold bilateral discussions with PM Plenković and meet the Croatian President Zoran Milanović.
പാരഗ്വേ പ്രസിഡന്റുമായുള്ള പ്രതിനിധിതലചർച്ചകൾക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രാരംഭപരാമർശങ്ങളുടെ പൂർണരൂപം
June 02nd, 03:00 pm
താങ്കളെയും താങ്കളുടെ പ്രതിനിധിസംഘത്തെയും ഇന്ത്യയിലേക്കു ഞങ്ങൾ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. ദക്ഷിണ അമേരിക്കയിലെ പ്രധാന പങ്കാളിയാണു പാരഗ്വേ. നമ്മുടെ ഭൂമിശാസ്ത്രപരിധികൾ വ്യത്യസ്തമായിരിക്കാം. പക്ഷേ, നാം പങ്കിടുന്നത് ഒരേ ജനാധിപത്യമൂല്യങ്ങളാണ്. ജനക്ഷേമത്തിനുള്ള കരുതലിനും സമാനമായി നാം പ്രാധാന്യമേകുന്നു.
ലോകാരോഗ്യ അസംബ്ലിയുടെ 78-ാമത് സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
May 20th, 04:42 pm
വിശിഷ്ട വ്യക്തികളേ, പ്രതിനിധികളേ, നമസ്തേ. ലോകാരോഗ്യ അസംബ്ലിയുടെ 78-ാമത് സെഷനിൽ എല്ലാവർക്കും ഊഷ്മളമായ ആശംസകൾ.ജനീവയിൽ നടക്കുന്ന ലോകാരോഗ്യ അസംബ്ലിയുടെ 78-ാമത് സെഷനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
May 20th, 04:00 pm
ജനീവയിൽ ഇന്ന് നടന്ന ലോകാരോഗ്യ അസംബ്ലിയുടെ 78-ാമത് സെഷനെ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, അദ്ദേഹം സദസ്സിൽ സന്നിഹിതരായ എല്ലാവർക്കും ഊഷ്മളമായ ആശംസകൾ നേർന്നു, ഈ വർഷത്തെ പ്രമേയമായ 'ആരോഗ്യത്തിന് ഒരു ലോകം' എന്ന വിഷയം ഉയർത്തിക്കാട്ടുകയും അത് ഇന്ത്യയുടെ ആഗോള ആരോഗ്യ ദർശനവുമായി യോജിക്കുന്നുവെന്ന് ഊന്നിപ്പറയുകയും ചെയ്തു. 2023 ലെ ലോകാരോഗ്യ അസംബ്ലിയിൽ 'ഒരു ഭൂമി, ഒരു ആരോഗ്യം' എന്നതിനെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രസംഗം അദ്ദേഹം ഓർമ്മിപ്പിച്ചു. ആരോഗ്യകരമായ ഒരു ലോകത്തിന്റെ ഭാവി ഉൾച്ചേർക്കൽ, സംയോജിത ദർശനം, സഹകരണം എന്നിവയെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ആഗോള ബഹിരാകാശ പര്യവേഷണ സമ്മേളനത്തിൽ പ്രധാനമന്ത്രി വീഡിയോ സംവിധാനം വഴി നടത്തിയ പ്രസംഗം
May 07th, 12:00 pm
2025 ലെ ആഗോള ബഹിരാകാശ പര്യവേഷണ സമ്മേളനത്തിൽ നിങ്ങളെല്ലാവരുമായും ബന്ധപ്പെടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ബഹിരാകാശം വെറുമൊരു ലക്ഷ്യസ്ഥാനമല്ല. അത് ജിജ്ഞാസയുടെയും ധൈര്യത്തിന്റെയും കൂട്ടായ പുരോഗതിയുടെയും പ്രഖ്യാപനമാണ്. ഇന്ത്യയുടെ ബഹിരാകാശ യാത്ര ഈ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. 1963 ൽ ഒരു ചെറിയ റോക്കറ്റ് വിക്ഷേപിച്ചതു മുതൽ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ആദ്യമായി ഇറങ്ങിയ രാഷ്ട്രമാകുന്നതുവരെ, നമ്മുടെ യാത്ര ശ്രദ്ധേയമാണ്. നമ്മുടെ റോക്കറ്റുകൾ പേലോഡുകളേക്കാൾ കൂടുതലാണ് വഹിക്കുന്നത്. അവ 140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ വഹിക്കുന്നു. ഇന്ത്യയുടെ നേട്ടങ്ങൾ പ്രധാനപ്പെട്ട ശാസ്ത്രീയ നാഴികക്കല്ലുകളാണ്. അതിനപ്പുറം, മനുഷ്യന്റെ ഇച്ഛാശക്തിക്ക് ഗുരുത്വാകർഷണത്തെ മറികടക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് അവ. 2014-ൽ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിലെത്തി ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ചന്ദ്രയാൻ-1 ചന്ദ്രനിൽ വെള്ളം കണ്ടെത്താൻ സഹായിച്ചു. ചന്ദ്രയാൻ-2 ചന്ദ്രന്റെ ഏറ്റവും ഉയർന്ന റെസല്യൂഷനുള്ള ചിത്രങ്ങൾ ഞങ്ങൾക്ക് നൽകി. ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് വർദ്ധിപ്പിച്ചു. റെക്കോർഡ് സമയത്തിനുള്ളിൽ ഞങ്ങൾ ക്രയോജനിക് എഞ്ചിനുകൾ നിർമ്മിച്ചു. ഒരൊറ്റ ദൗത്യത്തിൽ ഞങ്ങൾ 100 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. നമ്മുടെ വിക്ഷേപണ വാഹനങ്ങളിൽ 34 രാജ്യങ്ങൾക്കായി 400-ലധികം ഉപഗ്രഹങ്ങൾ ഞങ്ങൾ വിക്ഷേപിച്ചു. ഈ വർഷം, ഞങ്ങൾ രണ്ട് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് ഡോക്ക് ചെയ്തു, ഇത് ഒരു പ്രധാന ചുവടുവയ്പ്പാണ്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ആഗോള ബഹിരാകാശ പര്യവേക്ഷണ സമ്മേളനം 2025’നെ (GLEX) അഭിസംബോധന ചെയ്തു
May 07th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ‘ആഗോള ബഹിരാകാശ പര്യവേക്ഷണ സമ്മേളനം 2025’നെ (GLEX) അഭിസംബോധന ചെയ്തു. ലോകമെമ്പാടുമുള്ള വിശിഷ്ട വ്യക്തികളെയും ശാസ്ത്രജ്ഞരെയും ബഹിരാകാശയാത്രികരെയും സ്വാഗതംചെയ്ത്, ഇന്ത്യയുടെ ശ്രദ്ധേയമായ ബഹിരാകാശ യാത്രയെ GLEX 2025-ൽ അദ്ദേഹം എടുത്തുകാട്ടി. “ബഹിരാകാശം വെറുമൊരു ലക്ഷ്യസ്ഥാനമല്ല; ജിജ്ഞാസയുടെയും ധൈര്യത്തിന്റെയും കൂട്ടായ പുരോഗതിയുടെയും പ്രഖ്യാപനംകൂടിയാണ്” – അദ്ദേഹം പറഞ്ഞു. 1963ൽ ചെറിയ റോക്കറ്റ് വിക്ഷേപിച്ചതുമുതൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ആദ്യമായി ഇറങ്ങിയ രാഷ്ട്രമാകുന്നതുവരെയുള്ള ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ ഈ മനോഭാവം പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “വിക്ഷേപണഭാരങ്ങൾക്കുമപ്പുറം, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ വഹിക്കുന്നവയാണ് ഇന്ത്യയുടെ റോക്കറ്റുകൾ” – ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റങ്ങൾ പ്രധാനപ്പെട്ട ശാസ്ത്രീയ നാഴികക്കല്ലുകളാണെന്നും മനുഷ്യമനോഭാവത്തിനു ഗുരുത്വാകർഷണത്തെ മറികടക്കാൻ കഴിയുമെന്നതിന്റെ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2014-ൽ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിലെത്തിയ ഇന്ത്യയുടെ ചരിത്ര നേട്ടം അദ്ദേഹം അനുസ്മരിച്ചു. ചന്ദ്രയാൻ-1 ചന്ദ്രനിൽ ജലം കണ്ടെത്താൻ സഹായിച്ചുവെന്നും, ചന്ദ്രയാൻ-2 ചന്ദ്രോപരിതലത്തിന്റെ ഉയർന്ന റെസല്യൂഷനുള്ള ചിത്രങ്ങൾ നൽകി എന്നും, ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ചുള്ള ധാരണ വർധിപ്പിച്ചെന്നും അദ്ദേഹം എടുത്തുപറഞ്ഞു. “ഇന്ത്യ കുറഞ്ഞ സമയത്തിനുള്ളിൽ ക്രയോജനിക് എൻജിനുകൾ വികസിപ്പിച്ചെടുത്തു. ഒറ്റ ദൗത്യത്തിൽ 100 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. ഇന്ത്യൻ വിക്ഷേപണ വാഹനങ്ങൾ ഉപയോഗിച്ച് 34 രാജ്യങ്ങൾക്കായി 400-ലധികം ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു” - അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷം ബഹിരാകാശത്തു രണ്ടുപഗ്രഹങ്ങളുടെ ഡോക്കിങ് സാധ്യമാക്കിയ ഇന്ത്യയുടെ ഏറ്റവും പുതിയ നേട്ടം ബഹിരാകാശ പര്യവേക്ഷണത്തിലെ പ്രധാന ചുവടുവയ്പ്പാണെന്നു ശ്രീ മോദി വിശേഷിപ്പിച്ചു.അംഗോള പ്രസിഡന്റിനൊപ്പം നടത്തിയ മാധ്യമപ്രസ്താവനയിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം (മെയ് 03, 2025)
May 03rd, 01:00 pm
അംഗോള പ്രസിഡന്റിനൊപ്പം നടത്തിയ മാധ്യമപ്രസ്താവനയിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം (മെയ് 03, 2025)Today, India is not just a Nation of Dreams but also a Nation That Delivers: PM Modi in TV9 Summit
March 28th, 08:00 pm
PM Modi participated in the TV9 Summit 2025. He remarked that India now follows the Equi-Closeness policy of being equally close to all. He emphasized that the world is eager to understand What India Thinks Today. PM remarked that India's approach has always prioritized humanity over monopoly. “India is no longer just a ‘Nation of Dreams’ but a ‘Nation That Delivers’”, he added.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടിവി9 ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു
March 28th, 06:53 pm
ന്യൂഡല്‍ഹിയിലെ ഭാരത മണ്ഡപത്തില്‍ ഇന്ന് നടന്ന ടിവി9 ഉച്ചകോടി 2025 ല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ടിവി9ന്റെ മുഴുവന്‍ ടീമിനും അതിന്റെ കാഴ്ചക്കാര്‍ക്കും ആശംസകള്‍ നേര്‍ന്നു. ടിവി9ന് വലിയ തോതില്‍ പ്രാദേശിക പ്രേക്ഷകരുണ്ടെന്നും ഇപ്പോള്‍ ആഗോള പ്രേക്ഷകരും തയ്യാറെടുത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ടെലികോണ്‍ഫറന്‍സിലൂടെ പരിപാടിയില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രവാസികളെയും അദ്ദേഹം സ്വാഗതം ചെയ്യുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു.ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ (GCSK) പുരസ്കാരം സ്വീകരിച്ചു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
March 12th, 03:00 pm
മൗറീഷ്യസിന്റെ പരമോന്നത ദേശീയ ബഹുമതി ലഭിച്ചതിൽ ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഇത് എന്റെ മാത്രം ബഹുമതിയല്ല. 1.4 ബില്യൺ ഇന്ത്യക്കാർക്കുമുള്ള ബഹുമതിയാണ്. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധത്തിനുള്ള ആദരമാണിത്. പ്രാദേശിക സമാധാനം, പുരോഗതി, സുരക്ഷ, സുസ്ഥിര വികസനം എന്നിവയോടുള്ള നമ്മുടെ പരസ്പര പ്രതിബദ്ധതയുടെ അംഗീകാരമാണിത്. കൂടാതെ, ഇത്, ഗ്ലോബൽ സൗത്തിലെ പരസ്പര പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും പ്രതീകമാണ്. പൂർണ്ണ വിനയത്തോടും നന്ദിയോടും കൂടി ഞാൻ ഈ അവാർഡ് സ്വീകരിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ നിന്ന് മൗറീഷ്യസിലേക്ക് വന്ന നിങ്ങളുടെ പൂർവ്വികർക്കും അവരുടെ എല്ലാ തലമുറകൾക്കും ഞാൻ ഇത് സമർപ്പിക്കുന്നു. അവരുടെ കഠിനാധ്വാനത്തിലൂടെ, അവർ മൗറീഷ്യസിന്റെ വികസനത്തിൽ ഒരു സുവർണ്ണ അധ്യായം രചിക്കുകയും അതിന്റെ ഊർജ്ജസ്വലമായ വൈവിധ്യത്തിന് സംഭാവന നൽകുകയും ചെയ്തു. ഈ ബഹുമതി ഞാൻ ഒരു ഉത്തരവാദിത്തമായി കണക്കാക്കുന്നു. ഇന്ത്യ-മൗറീഷ്യസ് നയതന്ത്ര പങ്കാളിത്തം കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്താൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും തുടരുമെന്ന ഞങ്ങളുടെ പ്രതിബദ്ധത ഞാൻ വീണ്ടും ഉറപ്പിക്കുന്നു.ഇന്ത്യ-മൗറീഷ്യസ് സംയുക്ത പ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശങ്ങളുടെ മലയാള പരിഭാഷ
March 12th, 12:30 pm
140 കോടി ഇന്ത്യക്കാരുടെ പേരിൽ, മൗറീഷ്യസിലെ ജനങ്ങൾക്ക് നിങ്ങളുടെ ദേശീയ ദിനത്തിൽ എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. ദേശീയ ദിനത്തിൽ വീണ്ടും മൗറീഷ്യസ് സന്ദർശിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയായി ഞാൻ കരുതുന്നു. ഈ അവസരം നൽകിയതിന് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലം ജിക്കും മൗറീഷ്യസ് ഗവണ്മെന്റിനും ഞാൻ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.പാരീസിലെ എഐ ആക്ഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ സമാപന പ്രസംഗം
February 11th, 05:35 pm
പാരീസിലെ എഐ ആക്ഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ സമാപന പ്രസംഗംപാരീസിലെ എ ഐ ആക്ഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ ഉദ്ഘാടന പ്രസംഗം
February 11th, 03:15 pm
നിങ്ങളുടെ മെഡിക്കൽ റിപ്പോർട്ട് ഒരു എ ഐ ആപ്പിലേക്ക് അപ്ലോഡ് ചെയ്താൽ, അതിന് നിങ്ങളുടെ ആരോഗ്യത്തെപ്പറ്റി ലളിതമായ ഭാഷയിൽ, യാതൊരു പ്രയാസവുമില്ലാതെ വിശദീകരിക്കാൻ കഴിയും. എന്നാൽ, ഇടതു കൈകൊണ്ട് എഴുതുന്ന ഒരാളുടെ ചിത്രം വരയ്ക്കാൻ നിങ്ങൾ അതേ ആപ്പിനോട് ആവശ്യപ്പെടുകയാണെങ്കിൽ, വലതു കൈകൊണ്ട് എഴുതുന്ന ഒരാളെ ആപ്പ് മിക്കവാറും വരയ്ക്കും. കാരണം പരിശീലന ഡാറ്റയിൽ മുന്നിട്ട് നിൽക്കുന്നത് അതാണ്.പാരീസിൽ നടന്ന എ ഐ പ്രവർത്തന ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സഹ-അധ്യക്ഷത വഹിച്ചു
February 11th, 03:00 pm
പാരീസിൽ നടന്ന എഐ പ്രവർത്തന ഉച്ചകോടിയിൽ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സഹ അധ്യക്ഷ സ്ഥാനം വഹിച്ചു. ഒരാഴ്ച നീണ്ടുനിന്ന ഉച്ചകോടിയിൽ ഫെബ്രുവരി 6-7 തീയതികളിൽ ശാസ്ത്ര സമ്മേളനങ്ങളും തുടർന്ന് ഫെബ്രുവരി 8-9 തീയതികളിൽ സാംസ്കാരിക പരിപാടികളും നടന്നു. സമാപനത്തിൽ ആഗോള നേതാക്കൾ, നയരൂപകർത്താക്കൾ, വ്യവസായ വിദഗ്ധർ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗം നടന്നുഇന്തോനേഷ്യന് പ്രസിഡന്റുമായുള്ള സംയുക്ത പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ
January 25th, 01:00 pm
ഇന്ത്യയുടെ പ്രഥമ റിപ്പബ്ലിക് ദിനത്തില്‍ ഇന്തോനേഷ്യയായിരുന്നു നമ്മുടെ മുഖ്യാതിഥി. നാം 75-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന ചരിത്രപ്രധാനമായ ഈ സന്ദര്‍ഭത്തിന്റെ ഭാഗമാകുന്നതിനുള്ള ക്ഷണം ഒരിക്കല്‍ക്കൂടി ഇന്തോനോഷ്യ അംഗീകരിച്ചതില്‍ നാം വളരെയധികം അഭിമാനിക്കുന്നു. ഈ അവസരത്തില്‍, പ്രസിഡന്റ് പ്രബോവോയെ ഇന്ത്യയിലേക്ക് ഞാന്‍ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു.India is emerging as a major maritime power in the world: PM at dedication of three naval combatants in Mumbai
January 15th, 11:08 am
PM Modi dedicated three frontline naval combatants, INS Surat, INS Nilgiri and INS Vaghsheer, to the nation on their commissioning at the Naval Dockyard in Mumbai. “It is for the first time that the tri-commissioning of a destroyer, frigate and submarine was being done”, highlighted the Prime Minister. He emphasised that it was also a matter of pride that all three frontline platforms were made in India.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, ഐഎന്‍എസ് വാഘ്ഷീര്‍ എന്നീ മുന്‍നിര നാവികസേനാ കപ്പലുകൾ രാജ്യത്തിന് സമര്‍പ്പിച്ചു
January 15th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മൂന്ന് മുന്‍നിര നാവിക കപ്പലുകളായ ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, ഐഎന്‍എസ് വാഘ്ഷീര്‍ എന്നിവ മുംബൈയിലെ നേവല്‍ ഡോക്ക് യാര്‍ഡില്‍ കമ്മീഷന് ചെയ്തു. തുടർന്ന് ഇവ രാജ്യത്തിന് സമര്‍പ്പിച്ചു. കരസേനാ ദിനമായി ആചരിക്കുന്ന ജനുവരി 15 ന് രാജ്യത്തിന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി ജീവന് ത്യജിക്കുന്ന ഓരോ ധീര യോദ്ധാവിനെയും അഭിവാദ്യം ചെയ്യുന്നതായി സദസിനെ അഭിസംബോധന ചെയ്തു ശ്രീ മോദി പറഞ്ഞു. ഈ അവസരത്തില്‍ എല്ലാ ധീര യോദ്ധാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡൊമിനിക്ക പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 21st, 09:29 pm
ഗയാനയിലെ ജോർജ്ടൗണിൽ നടന്ന രണ്ടാമത് ഇന്ത്യ-ക്യാരികോം ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡൊമിനിക്ക പ്രധാനമന്ത്രി റൂസ്വെൽറ്റ് സ്കെറിറ്റുമായി കൂടിക്കാഴ്ച നടത്തി.The bond between India & Guyana is of soil, of sweat, of hard work: PM Modi
November 21st, 08:00 pm
Prime Minister Shri Narendra Modi addressed the National Assembly of the Parliament of Guyana today. He is the first Indian Prime Minister to do so. A special session of the Parliament was convened by Hon’ble Speaker Mr. Manzoor Nadir for the address.പ്രധാനമന്ത്രി ശ്രീ മോദി ഗയാന പാർലമെന്റിനെ അഭിസംബോധന ചെയ്തു
November 21st, 07:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗയാന പാർലമെന്റിന്റെ ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം. അഭിസംബോധനയ്ക്കായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം സ്പീക്കർ മൻസൂർ നാദിർ വിളിച്ചുചേർത്തു.