Today every country in the world wants to strengthen its economic partnership with India: PM Modi

Today every country in the world wants to strengthen its economic partnership with India: PM Modi

March 04th, 01:00 pm

PM Modi participated in three Post-Budget webinars on MSME sector and addressed the gathering on the occasion. PM said that in the past 10 years, India had shown a commitment to reforms. He encouraged competition among states so that states with progressive policies attract companies to invest in their regions. He emphasized that the webinar aims to determine actionable solutions through participants' cooperation.

ബജറ്റാനന്തര വെബിനാറുകളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

ബജറ്റാനന്തര വെബിനാറുകളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

March 04th, 12:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബജറ്റാനന്തര വെബ്‌നാറുകളെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. വളർച്ചയുടെ ഒരു എഞ്ചിൻ എന്ന നിലയിൽ എം എസ് എം ഇ; നിർമ്മാണം, കയറ്റുമതി, ആണവോർജ്ജ ദൗത്യങ്ങൾ; റെഗുലേറ്ററി, നിക്ഷേപം, ബിസിനസ് സുഗമമാക്കാനുള്ള പരിഷ്കാരങ്ങൾ എന്നീ വിഷയങ്ങളിലാണ് വെബിനാറുകൾ നടന്നത്. ബജറ്റിന് ശേഷമുള്ള ഉൽപ്പാദനവും കയറ്റുമതിയും സംബന്ധിച്ച വെബിനാറുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ചടങ്ങിൽ സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ബജറ്റ് ​ഗവൺമെന്റിന്റെ മൂന്നാം ടേമിലെ ആദ്യത്തെ സമ്പൂർണ ബജറ്റാണെന്ന് പരാമർശിച്ച അദ്ദേഹം, ഈ ബജറ്റിൻ്റെ ഏറ്റവും ശ്രദ്ധേയമായ വശം അത് പ്രദാനം ചെയ്യുന്ന കാര്യങ്ങളാണെന്നും പ്രതീക്ഷക്കും അപ്പുറമാണതെന്നും വിവിധ മേഖലകളിൽ വിദഗ്ധർ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള നടപടികളാണ് ​ഗവൺമെന്റ് സ്വീകരിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ഈ ബജറ്റിൽ ഉൽപ്പാദനവും കയറ്റുമതിയും സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷന് (ONOS) കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി

ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷന് (ONOS) കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി

November 25th, 08:42 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കാബിനറ്റ്, പണ്ഡിതോചിതമായ ഗവേഷണ ലേഖനങ്ങളിലേക്കും ജേണൽ പ്രസിദ്ധീകരണത്തിലേക്കും രാജ്യവ്യാപകമായി പ്രവേശനം നൽകുന്നതിനുള്ള ഒരു പുതിയ കേന്ദ്രമേഖലാ പദ്ധതിയായ വൺ നേഷൻ വൺ സബ്സ്ക്രിപ്ഷന് അംഗീകാരം നൽകി. ലളിതവും ഉപയോക്തൃ സൗഹൃദവുമായ പദ്ധതി പൂർണ്ണമായി ഡിജിറ്റൽ പ്രക്രിയയിലൂടെയുമാണ് നടപ്പിലാക്കുന്നത്. ഗവൺമെന്റിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്ര ഗവൺമെൻ്റിൻ്റെ റിസർച്ച് ആന്റ് ഡെവലപ്മെന്റ് ലബോറട്ടറികൾക്കുമുള്ള ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ സൗകര്യമായിരിക്കും ഇത്.

പതിനാറാം ബ്രിക്സ് ഉച്ചകോടിയുടെ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം

October 23rd, 05:22 pm

കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയിൽ, ബ്രിക്സ് നിരവധി നാഴികക്കല്ലുകൾ പിന്നിട്ടിട്ടുണ്ട്. വരുംകാലങ്ങളിൽ, ആഗോള വെല്ലുവിളികളെ നേരിടാൻ കൂടുതൽ ഫലപ്രദമായ മാധ്യമമായി ഈ സംഘടന ഉയർന്നുവരുമെന്ന് എനിക്കുറപ്പുണ്ട്.

സാധാരണക്കാരുടെ ജീവിതം എളുപ്പമാക്കിത്തീര്‍ക്കുന്നതില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ വലിയ പങ്കാണു വഹിക്കുന്നു: പ്രധാനമന്ത്രി മോദി

July 09th, 05:35 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും റിപ്പബ്ലിക് ഓഫ് കൊറിയ പ്രസിഡന്റ് ശ്രീ. മൂണ്‍ ജേ-ഇന്നും ചേര്‍ന്ന് നോയിഡയില്‍ സാംസങ് ഇന്ത്യ ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വന്‍കിട മൊബൈല്‍ ഉല്‍പാദന കേന്ദ്രം ഉദ്ഘാടനം ചെയ്തു. മെയ്ക്ക് ഇന്‍ ഇന്ത്യ കേവലം സാമ്പത്തിക നയപരിപാടിയുടെ ഭാഗമായുള്ള പദ്ധതി മാത്രമല്ല, ദക്ഷിണ കൊറിയ പോലുള്ള സുഹൃദ് രാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ദൃഢപ്രതിജ്ഞ കൂടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.ടങ്ങില്‍ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയും കൊറിയന്‍ പ്രസിഡന്റും ചേര്‍ന്ന് നോയിഡയില്‍ മൊബൈല്‍ ഉല്‍പാദന കേന്ദ്രം ഉദ്ഘാടനം ചെയ്തു

July 09th, 05:34 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും റിപ്പബ്ലിക് ഓഫ് കൊറിയ പ്രസിഡന്റ് ശ്രീ. മൂണ്‍ ജേ-ഇന്നും ചേര്‍ന്ന് നോയിഡയില്‍ സാംസങ് ഇന്ത്യ ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വന്‍കിട മൊബൈല്‍ ഉല്‍പാദന കേന്ദ്രം ഉദ്ഘാടനം ചെയ്തു.