ലഖ്നൗവില്‍ നടന്ന നാലാമത് യുപി ആഗോള നിക്ഷേപക ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

February 19th, 03:00 pm

വികസിത ഭാരതത്തിനായി വികസിത ഉത്തര്‍പ്രദേശ് കെട്ടിപ്പടുക്കാനുള്ള നിശ്ചയദാര്‍ഢ്യത്തോടെയാണ് നാം ഇന്ന് ഇവിടെ ഒറ്റക്കെട്ടായി നില്‍ക്കുന്നത്. സാങ്കേതികവിദ്യയിലൂടെ ഉത്തര്‍പ്രദേശിലെ 400-ലധികം അസംബ്ലി സീറ്റുകളില്‍ നിന്നുള്ള ലക്ഷക്കണക്കിന് പേര്‍ ഈ പരിപാടിയില്‍ ഞങ്ങളോടൊപ്പമുണ്ടെന്ന് എന്നെ അറിയിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയിലൂടെ ഈ പരിപാടിയില്‍ പങ്കെടുക്കുന്ന എന്റെ എല്ലാ സഹപ്രവര്‍ത്തകരെയും ഞാന്‍ ഊഷ്മളമായ സ്വാഗതം ചെയ്യുന്നു. ഏഴോ എട്ടോ വര്‍ഷം മുമ്പ്, ഉത്തര്‍പ്രദേശിലെ നിക്ഷേപങ്ങളുടെയും തൊഴിലവസരങ്ങളുടെയും നിലവിലെ അന്തരീക്ഷം നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. കുറ്റകൃത്യങ്ങള്‍, കലാപങ്ങള്‍, മോഷണങ്ങള്‍ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ അക്കാലത്ത് ധാരാളമായിരുന്നു. അക്കാലത്ത്, ആരെങ്കിലും യുപിയുടെ വികസനത്തിന് അഭിലാഷം പ്രകടിപ്പിച്ചിരുന്നെങ്കില്‍, കുറച്ച് ആളുകള്‍ മാത്രമേ അത് കേള്‍ക്കുകയും, വിശ്വസിക്കുകയും ചെയ്യുമായിരുന്നുളളൂ. എന്നിട്ടും ഇന്ന് ഉത്തര്‍പ്രദേശിലേക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ നിക്ഷേപം ഒഴുകുകയാണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു എംപി എന്ന നിലയില്‍, എന്റെ സംസ്ഥാനത്തെ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത് എന്നില്‍ അളവറ്റ സന്തോഷം നിറയ്ക്കുന്നു. ഇന്ന് ആയിരക്കണക്കിന് പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഈ വരാനിരിക്കുന്ന ഫാക്ടറികളും വ്യവസായങ്ങളും യുപിയുടെ ഭൂപ്രകൃതിയെ മാറ്റിമറിക്കാന്‍ ഒരുങ്ങുകയാണ്. എല്ലാ നിക്ഷേപകര്‍ക്കും, പ്രത്യേകിച്ച് യുപിയിലെ യുവാക്കള്‍ക്ക് ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

പ്രധാനമന്ത്രി ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ‘വികസിത ഭാരതം വികസിത ഉത്തർപ്രദേശ്’ പരിപാടിയെ അഭിസംബോധന ചെയ്തു

February 19th, 02:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലഖ്‌നൗവിൽ ‘വികസിത ഭാരതം വികസിത ഉത്തർപ്രദേശ്’ പരിപാടിയെ അഭിസംബോധന ചെയ്തു. 2023 ഫെബ്രുവരിയിൽ നടന്ന ‘ഉത്തർപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി 2023’ന്റെ നാലാമത്തെ സമാരംഭച്ചടങ്ങിൽ ഉത്തർപ്രദേശിലുടനീളം 10 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള 14,000 പദ്ധതികൾക്ക് അദ്ദേഹം തുടക്കംകുറിച്ചു. ഉൽപ്പാദനം, പുനരുപയോഗ ഊർജം, ഐടി, ഐടിഇഎസ്, ഭക്ഷ്യസംസ്കരണം, ഭവനനിർമാണം, റിയൽ എസ്റ്റേറ്റ്, അതിഥിസൽക്കാരവും വിനോദവും, വിദ്യാഭ്യാസം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികളാണ് ഇത്.

ഡെറാഡൂണില്‍ ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി 2023 ന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

December 08th, 12:00 pm

ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ശ്രീ ഗുര്‍മീത് സിംഗ് ജി, ജനസമ്മതനായ യുവ മുഖ്യമന്ത്രി ശ്രീ പുഷ്‌കര്‍ സിംഗ് ധാമി, സര്‍ക്കാര്‍ മന്ത്രിമാര്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളേ, ബിസിനസ് ലോകത്തെ പ്രമുഖരേ, സ്ത്രീകളേ, മാന്യ വ്യക്തികളേ!

ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി 2023 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

December 08th, 11:26 am

ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി 2023 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ശ്രീ മോദി പ്രദര്‍ശനം നടന്നുകാണുകയും ഗ്രൗണ്ട് ബേക്കിംഗ് വാൾ അനാച്ഛാദനം ചെയ്യുകയും ചെയ്തു. സശക്ത് ഉത്തരാഖണ്ഡ് എന്ന പുസ്തകവും ഹൗസ് ഓഫ് ഹിമാലയാസ് എന്ന ബ്രാൻഡും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ''സമാധാനത്തിലൂടെ സമൃദ്ധി'' എന്നതാണ് ഉച്ചകോടിയുടെ പ്രമേയം.

പ്രധാനമന്ത്രി ഡിസംബര്‍ 8 ന് ഡെറാഡൂണ്‍ സന്ദര്‍ശിക്കും; 'ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി 2023' ഉദ്ഘാടനം ചെയ്യും

December 06th, 02:38 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഡിസംബര്‍ 8ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സന്ദര്‍ശിക്കും. രാവിലെ 10:30-ന് ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന 'ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി 2023' അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

യുപി റോസ്ഗർ മേളയിൽ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

February 26th, 12:01 pm

ഈ ദിവസങ്ങളിൽ 'റോസ്ഗർ മേള' പരിപാടികൾ എനിക്ക് പ്രത്യേകമായി മാറിയിരിക്കുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഓരോ ആഴ്‌ചയും ചില റോസ്‌ഗാർ മേളകൾ സംഘടിപ്പിക്കുന്നത് ഞാൻ കാണുന്നുണ്ട്; ആയിരക്കണക്കിന് യുവാക്കൾക്ക് ജോലിക്ക് നിയമന കത്തുകൾ നൽകുന്നുണ്ട്. ഇതിന് സാക്ഷിയാകാനുള്ള ഭാഗ്യം എനിക്ക് ലഭിക്കുന്നത് എന്റെ ഭാഗ്യമാണ്. കഴിവുറ്റ ഈ ചെറുപ്പക്കാർ സർക്കാർ സംവിധാനത്തിൽ പുത്തൻ ആശയങ്ങൾ കൊണ്ടുവരികയും കാര്യക്ഷമത വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

യു.പി തൊഴില്‍ മേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 26th, 12:00 pm

ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിന്റെ തൊഴില്‍ മേളയെ വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. മേളയില്‍, യു.പി പോലീസിലെ സബ് ഇന്‍സ്‌പെക്ടര്‍മാര്‍, നാഗരിക്ക് പോലീസിലെ തതുല്യതസ്തികകള്‍, പ്ലാറ്റൂണ്‍ കമാന്‍ഡര്‍മാര്‍, ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെക്കന്‍ഡ് ഓഫീസര്‍മാര്‍ എന്നിവരെ നേരിട്ട് നിയമിക്കുന്നതിനുള്ള നിയമന കത്തുകള്‍ നല്‍കി.

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ആഗോള നിക്ഷേപക ഉച്ചകോടി 2023 ൽ പ്രധാനമന്ത്രിയുടെ പ്രസംഗം

February 10th, 11:01 am

ഉത്തർപ്രദേശ് ഗവർണർ ശ്രീമതി ആനന്ദിബെൻ പട്ടേൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ ജി, ബ്രജേഷ് പഥക് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ മുതിർന്ന സഹപ്രവർത്തകനും ലഖ്‌നൗ ശ്രീ രാജ്‌നാഥ് സിംഗ് ജിയുടെ പ്രതിനിധിയും, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ, എല്ലാ മന്ത്രിമാരും യുപി, വ്യവസായത്തിലെ ബഹുമാനപ്പെട്ട അംഗങ്ങളേ , ആഗോള നിക്ഷേപകരേ , നയ നിർമ്മാതാക്കളേ , കോർപ്പറേറ്റ് നേതാക്കളേ ആഗോള നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുക്കുന്ന മഹതികളെ മാന്യന്മാരേ !

ഉത്തര്‍പ്രദേശ് ആഗോള നിക്ഷേപ ഉച്ചകോടി 2023 ലഖ്‌നൗവില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

February 10th, 11:00 am

ഉത്തര്‍പ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി 2023 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലഖ്‌നൗവില്‍ ഉദ്ഘാടനം ചെയ്തു. ആഗോള വ്യാപാര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും ഇന്‍വെസ്റ്റ് യു.പി 2.0യുടെ സമാരംഭം കുറിയ്ക്കലും പരിപാടിയില്‍ അദ്ദേഹം നിര്‍വഹിച്ചു. ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിന്റെ സുപ്രധാന നിക്ഷേപ ഉച്ചകോടിയാണ് ഉത്തര്‍പ്രദേശ് ആഗോള നിക്ഷേപ ഉച്ചകോടി 2023. വ്യാപാര അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനും പങ്കാളിത്തം രൂപപ്പെടുത്തുന്നതിനും ലോകമെമ്പാടുമുള്ള നയരൂപകര്‍ത്താക്കള്‍, വ്യവസായ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍, ആശയരൂപീകരണത്തിനുള്ള വിദഗ്ധസംഘങ്ങള്‍, നേതാക്കള്‍ എന്നിവരെ ഇത് ഒരുമിച്ച് കൊണ്ടുവരും. പ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നവ പ്രധാനമന്ത്രി നോക്കി കാണുകയും ചെയ്തു.

പ്രധാനമന്ത്രി ഫെബ്രുവരി 10ന് യു.പിയും മഹാരാഷ്ട്രയും സന്ദര്‍ശിക്കും

February 08th, 05:39 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 10ന് ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും സന്ദര്‍ശിക്കും. രാവിലെ 10 മണിക്ക് പ്രധാനമന്ത്രി ലഖ്‌നൗ സന്ദര്‍ശിക്കും, അവിടെ അദ്ദേഹം ഉത്തര്‍പ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി 2023 ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഏകദേശം 2:45ന്, മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യും. സാന്താക്രൂസ് ചെമ്പൂര്‍ ലിങ്ക് റോഡ്, കുരാര്‍ അടിപാത പദ്ധതി എന്നീ രണ്ട് റോഡ് പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും. അതിനുശേഷം, വൈകുന്നേരം ഏകദേശം 4:30 ന് അദ്ദേഹം മുംബൈയിലെ അല്‍ജാമിയ-തുസ്-സൈഫിയയുടെ പുതിയ കാമ്പസിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.

മധ്യപ്രദേശിലെ ഇൻഡോറിൽ 2023-ലെ മധ്യപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

January 11th, 05:00 pm

മധ്യപ്രദേശ് നിക്ഷേപക ഉച്ചകോടിയിലേക്ക് എല്ലാ നിക്ഷേപകർക്കും സംരംഭകർക്കും ഊഷ്മളമായ സ്വാഗതം! വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ മധ്യപ്രദേശിന്റെ പങ്ക് വളരെ നിർണായകമാണ്. ഭക്തിയും ആത്മീയതയും മുതൽ ടൂറിസം വരെ; കൃഷി മുതൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം വരെ, എംപിക്ക് അതുല്യതയും മഹത്വവും അവബോധവും ഉണ്ട്.

മധ്യപ്രദേശിലെ ഇൻഡോറിൽ 2023ലെ മധ്യപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിയെ പ്രധാനമന്ത്രി വീഡിയോസന്ദേശത്തിലൂടെ അഭിസംബോധനചെയ്തു

January 11th, 11:10 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മധ്യപ്രദേശിലെ ഇൻഡോറിൽ ആഗോള നിക്ഷേപക ഉച്ചകോടിയെ വീഡിയോസന്ദേശത്തിലൂടെ അഭിസംബോധനചെയ്തു. മധ്യപ്രദേശിലെ വൈവിധ്യമാർന്ന നിക്ഷേപസാധ്യതകൾ പ്രദർശിപ്പിക്കുന്നതു ലക്ഷ്യമിട്ടാണ് ഉച്ചകോടി.

PM highlights the four wheels of development at Rising Himachal Global Investors' Summit

November 07th, 04:04 pm

Addressing the gathering, Prime Minister said, he is happy to welcome all the Wealth Creators to this meet.

പ്രധാനമന്ത്രി ധരംശാലയിലെ ആഗോള നിക്ഷേപക സമ്മേളനം 2019 ‘റൈസിംഗ് ഹിമാചല്‍’ ഉദ്ഘാടനം ചെയ്തു

November 07th, 11:22 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ധരംശാലയിലെ ആഗോള നിക്ഷേപക സമ്മേളനം 2019 'റൈസിംഗ് ഹിമാചല്‍' ഇന്ന് ഉദ്ഘാടനം ചെയ്തു. നിക്ഷേപകര്‍ക്ക് അനുകൂലമായ നിരവധി നടപടികള്‍ ഇന്ത്യ കൈക്കൊണ്ടുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

വടക്കുകിഴക്കൻ മേഖലയുടെ വികസനം ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിൻ്റെ കാതൽ എന്ന് പ്രധാനമന്ത്രി മോദി അസം ഉച്ചകോടിയിൽ

February 03rd, 02:10 pm

നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനും നിക്ഷേപത്തിനു സൗകര്യമൊരുക്കാനും ലക്ഷ്യമിടുന്ന അഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക സംഗമം 2018 പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന ചെയ്യും

അഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക ഉച്ചകോടി 2018ന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 03rd, 02:00 pm

ഗോഹട്ടിയില്‍ നടക്കുന്ന അഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക ഉച്ചകോടി 2018ന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

അഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക സംഗമം 2018ന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കും

February 02nd, 06:46 pm

ഗോഹട്ടിയില്‍ നാളെ അഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക സംഗമം 2018ന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രസംഗിക്കും.

2017 ലെ ജാര്‍ഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടിക്ക് പ്രധാനമന്ത്രിയുടെ ആശംസ

February 16th, 12:24 pm

PM Narendra Modi has extended best wishes to the Global Investors' Summit 2017 in Jharkhand. Investment generated from Invest Jharkhand will create several opportunities for people of the state and give wings to their aspirations. Skills and determination of people of Jharkhand and proactive efforts of Jharkhand Government are bringing record development in the state., the PM said.