മൻ കീ ബാത്ത്, 2023 ഡിസംബർ

December 31st, 11:30 am

നമസ്‌ക്കാരം, എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 'മന്‍ കി ബാത്ത്' എന്നാല്‍ നിങ്ങളെ കാണാനുള്ള ഒരു ശുഭകരമായ അവസരമാണ്. സ്വന്തം കുടുംബാംഗങ്ങളുമായി കണ്ടുമുട്ടുമ്പോള്‍, അത് വളരെ സന്തോഷകരവും സാര്‍ത്ഥകവുമാണ്. 'മന്‍ കി ബാത്തി'ലൂടെ നിങ്ങളെ കാണുമ്പോള്‍ എനിക്ക് ഇതേ അനുഭവം ഉണ്ടാകുന്നു. ഒരുമിച്ച് നടത്തിയ യാത്രയുടെ 108-ാം അദ്ധ്യായമാണ്. 108 എന്ന സംഖ്യയുടെ പ്രാധാന്യവും അതിന്റെ പവിത്രതയും ഇവിടെ ആഴത്തിലുള്ള പഠന വിഷയമാണ്. ഒരു ജപമാലയിലെ 108 മുത്തുകള്‍, 108 തവണ ജപിക്കുക, 108 ദിവ്യമണ്ഡലങ്ങള്‍, ക്ഷേത്രങ്ങളിലെ 108 പടികള്‍, 108 മണികള്‍, ഈ 108 എന്ന സംഖ്യ സീമാതീതമായ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് 'മന്‍ കി ബാത്തിന്റെ' 108-ാം അദ്ധ്യായം എനിക്ക് കൂടുതല്‍ സവിശേഷമായത്. ഈ 108 അദ്ധ്യായങ്ങളില്‍, പൊതുജന പങ്കാളിത്തത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ നമ്മള്‍ കാണുകയും അവയില്‍ നിന്ന് പ്രചോദനം നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഈ നാഴികക്കല്ലില്‍ എത്തിയതിന് ശേഷം, പുതിയ ഊര്‍ജത്തോടെയും വേഗത്തിലും മുന്നോട്ട് പോകാന്‍ നമുക്ക് ദൃഢനിശ്ചയം ചെയ്യണം. നാളത്തെ സൂര്യോദയം 2024-ലെ ആദ്യത്തെ സൂര്യോദയമായിരിക്കുമെന്നത് എന്തൊരു സന്തോഷകരമായ യാദൃശ്ചികതയാണ്. ആ സൂര്യോദയത്തോടെ നാം 2024-ല്‍ പ്രവേശിച്ചിരിക്കും. നിങ്ങള്‍ക്കെല്ലാവര്‍ക്കും 2024-ന്റെ ആശംസകള്‍.

ന്യൂഡല്‍ഹിയില്‍ ദേശീയ സാങ്കേതികവിദ്യാ ദിനത്തില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

May 11th, 11:00 am

ഈ പരിപാടിയില്‍ സന്നിഹിതരായിരിക്കുന്ന കേന്ദ്രമന്ത്രിസഭയിലെ എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ ശ്രീ രാജ്നാഥ് സിംഗ് ജി, ഡോ. ജിതേന്ദ്ര സിംഗ് ജി, ശാസ്ത്ര സാങ്കേതിക സമൂഹത്തിലെ എല്ലാ ബഹുമാന്യരായ അംഗങ്ങള്‍, എന്റെ യുവ സഹപ്രവര്‍ത്തകരേ,

2023ലെ ദേശീയ സാങ്കേതികവിദ്യാ ദിനത്തോടനുബന്ധിച്ചുള്ള പരിപാടി ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

May 11th, 10:30 am

2023ലെ ദേശീയ സാങ്കേതികവിദ്യാ ദിനത്തോടനുബന്ധിച്ചുള്ള പരിപാടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. പ്രഗതി മൈതാനിയിൽ മെയ് 11 മുതൽ 14 വരെ നടക്കുന്ന ദേശീയ സാങ്കേതികവിദ്യാദിനത്തിന്റെ 25-ാം വാർഷികാഘോഷത്തിന്റെ ആരംഭം കൂടിയാണ് ഈ പരിപാടി. ഈ സുപ്രധാന അവസരത്തിൽ, രാജ്യത്തെ ശാസ്ത്ര സാങ്കേതിക പുരോഗതിയുമായി ബന്ധപ്പെട്ട 5800 കോടി രൂപയിലധികം മൂല്യമുള്ള വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. സ്വയംപര്യാപ്ത ഭാരതം എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് രാജ്യത്തെ ശാസ്ത്ര സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നത്.

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

January 29th, 11:30 am

2023-ലെ ആദ്യത്തെ 'മന്‍ കി ബാത്' ആണിത്, ഒപ്പംതന്നെ പ്രോഗ്രാമിന്റെ തൊണ്ണൂറ്റി ഏഴാമത്തെ ഭാഗം കൂടിയാണിത്. ഒരിക്കല്‍കൂടി എല്ലാവരുമായും സംസാരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എല്ലാ വര്‍ഷവും ജനുവരി മാസം തികച്ചും സംഭവബഹുലമാണ്. ഈ മാസം, ഏകദേശം ജനുവരി 14 അടുപ്പിച്ച്, വടക്ക് നിന്ന് തെക്ക് വരെയും കിഴക്ക് നിന്ന് പടിഞ്ഞാറ് വരെയും രാജ്യത്തുടനീളം ഉത്സവങ്ങളുടെ ബഹളമാണ്. ഇതിനുശേഷം രാജ്യം റിപ്പബ്ലിക് ദിനവും ആഘോഷിച്ചു. ഇത്തവണയും റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിരവധി കാര്യങ്ങള്‍ പ്രശംസാര്‍ഹമായിരുന്നു. ജനുവരി 26-ലെ പരേഡിനായി കര്‍ത്തവ്യ പഥ് ഒരുക്കിയ തൊഴിലാളികളെ കണ്ടിട്ട് വളരെയധികം സന്തോഷം തോന്നിയെന്ന് ജയ്‌സാല്‍മീറില്‍ നിന്നുള്ള പുല്‍കിത് എനിക്കെഴുതിയിട്ടുണ്ട്. പരേഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ദൃശ്യങ്ങളില്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വ്യത്യസ്ത ധാരകള്‍ കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്ന് കാണ്‍പൂരില്‍നിന്നുള്ള ജയ എഴുതി. റിപ്പബ്ലിക്ദിന പരേഡില്‍ ആദ്യമായി പങ്കെടുത്ത, Women Camel Riders ഉം, സി.ആര്‍.പി.എഫിന്റെ വനിതാവിഭാഗവും ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു.

PM feels proud of our Innovators as India climbs to the 40th rank in the Global Innovation Index of WIPO

September 29th, 09:42 pm

The Prime Minister, Shri Narendra Modi has expressed pride for Indian Innovators as India climbs to the 40th rank in the Global Innovation Index of World Intellectual Property Organization (WIPO).The Prime Minister, Shri Narendra Modi has expressed pride for Indian Innovators as India climbs to the 40th rank in the Global Innovation Index of World Intellectual Property Organization (WIPO).

കേന്ദ്ര-സംസ്ഥാന ശാസ്ത്ര കോൺക്ലേവിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

September 10th, 10:31 am

ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി, ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ, ഡോ. ജിതേന്ദ്ര സിംഗ് ജി, വിവിധ സംസ്ഥാന ഗവൺമെന്റുകളിലെ മന്ത്രിമാർ, സ്റ്റാർട്ടപ്പുകളുടെ ലോകത്തെ എല്ലാ സഹപ്രവർത്തകരേ , വിദ്യാർത്ഥികളേ , മറ്റ് വിശിഷ്ട വ്യക്തികളേ മഹതികളെ മാന്യരേ !

PM inaugurates ‘Centre-State Science Conclave’ in Ahmedabad via video conferencing

September 10th, 10:30 am

PM Modi inaugurated the ‘Centre-State Science Conclave’ in Ahmedabad. The Prime Minister remarked, Science is like that energy in the development of 21st century India, which has the power to accelerate the development of every region and the development of every state.

There are no failures in science; there are only efforts, experiments and success: PM

November 05th, 03:40 pm

PM Modi inaugurated the 5th India International Science Festival in Kolkata via video conferencing. PM Modi said that science and technology ecosystem should be impactful as well as inspiring. The PM added that without curiosity, there would be no need for any new discovery.

കൊല്‍ക്കത്തയിലെ അഞ്ചാമത് അന്താരാഷ്ട്ര ശാസ്‌ത്രോത്സവം പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു

November 05th, 03:35 pm

കൊല്‍ക്കത്തയിലെ അഞ്ചാമത് അന്താരാഷ്ട്ര ശാസ്‌ത്രോത്സവം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി ഇന്ന് ഉദ്ഘാടനം ചെയ്തു.

ആദിത്യ ബിര്‍ളാ ഗ്രൂപ്പ് സുവര്‍ണജൂബിലി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

November 03rd, 11:08 am

സുവര്‍ണ്ണഭൂമിയായ തായ്‌ലന്‍ഡില്‍ ആദിത്യ ബിര്‍ളാ ഗ്രൂപ്പിന്റെ സുവര്‍ണ്ണ ജയന്തി അല്ലെങ്കില്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്നതിനാണ് നാം ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നത്. ഇത് തീര്‍ത്തും ഒരു പ്രത്യേക അവസരമാണ്. ആദിത്യബിര്‍ളാ ഗ്രൂപ്പിന്റെ ടീമിനെ ഞാന്‍ അഭിനന്ദിക്കുന്നു. തായ്‌ലന്‍ഡില്‍ ഗ്രൂപ്പ് നടത്തുന്ന പ്രശംസനീയമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കുമാർമംഗലം ബിര്‍ളയുടെ സംസാരം നാം കേട്ടു. ഇത് അവസരങ്ങളും ഈ രാജ്യത്തെ നിരവധി പേര്‍ക്ക് സമ്പല്‍സമൃദ്ധിയും ള്‍ സൃഷ്ടിക്കുന്നു.

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ സുവര്‍ണജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ

November 03rd, 10:32 am

സുവര്‍ണ്ണഭൂമിയില്‍, തായ്‌ലന്‍ഡില്‍ ആദിത്യ ബിര്‍ളാ ഗ്രൂപ്പിന്റെ സുവര്‍ണ്ണ ജയന്തി അല്ലെങ്കില്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്നതിനാണ് നാമൊക്കെ ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നത്.

പ്രധാനമന്ത്രി തായ്‌ലന്‍ഡില്‍ ആദിത്യബിര്‍ള ഗ്രൂപ്പിന്റെ സുവര്‍ണ്ണജൂബിലി ആഘോഷത്തില്‍ സംബന്ധിച്ചു

November 03rd, 07:51 am

ആദിത്യബിര്‍ളാ ഗ്രൂപ്പ് തായ്‌ലന്‍ഡില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിന്റെ 50 വര്‍ഷ ആഘോഷപരിപാടികളില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സംബന്ധിച്ചു. തായ്‌ലന്‍ഡില്‍ ഗ്രൂപ്പിന്റെ സുവര്‍ണ്ണജൂബിലി ആഘോഷത്തില്‍ പങ്കുചേര്‍ന്നതിന് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ള, പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു.

Today, India has emerged as the world’s third biggest startup nation: PM Modi

March 02nd, 10:01 pm

The Prime Minister, Shri Narendra Modi, today addressed students at the Grand Finale of the Smart India Hackathon, via Video Conference. He interacted with several groups of students participating in the Hackathon, at various institutes across the country. The interaction with students covered themes such as agriculture, finance, malnutrition, and education.

സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണില്‍ വിദ്യാര്‍ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു

March 02nd, 10:00 pm

സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണിന്റെ ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായി ഹാക്കത്തണില്‍ പങ്കെടുക്കുന്ന ഒട്ടേറെ വിദ്യാര്‍ഥിസംഘങ്ങളുമായി അദ്ദേഹം സംസാരിച്ചു. കൃഷി, ധനകാര്യം, പോഷകാഹാരക്കുറവ്,വിദ്യാഭ്യാസം എന്നീ മേഖലകളെക്കുറിച്ചായിരുന്നു ചര്‍ച്ച.

വിജ്ഞാനശാസ്ത്രം സര്‍വ്വവ്യാപിയാണ്, സാങ്കേതികവിദ്യ പ്രാദേശികമായിരിക്കണം: പ്രധാനമന്ത്രി നരേന്ദ്ര മോദി

October 30th, 04:23 pm

ഇന്ത്യ-ഇറ്റലി സാങ്കേതിക വിദ്യാ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിസാങ്കേതിക വിദ്യയുടെ പ്രാധാന്യത്തെക്കുറിച്ചു പരാമര്‍ശിക്കവേ, സാമൂഹിക നീതിയും ശാക്തീകരണവും ഉള്‍ച്ചേര്‍ക്കലും സുതാര്യതയും നേടിയെടുക്കുന്നതിനുള്ള മാധ്യമമായി സാങ്കേതിക വിദ്യയെ ഇന്ത്യ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സേവനങ്ങള്‍ ഫലപ്രദമായി ലഭ്യമാക്കുന്നതിന് ഗവണ്‍മെന്റ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-ഇറ്റലി സാങ്കേതിക വിദ്യാ ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

October 30th, 04:15 pm

ന്യൂഡെല്‍ഹിയില്‍ നടന്ന ഇന്ത്യ-ഇറ്റലി സാങ്കേതിക വിദ്യാ ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഇറ്റലി പ്രധാനമന്ത്രി ശ്രീ. ഗിസെപ്പ് കോണ്ടിയും പങ്കെടുത്തു.

ഐഐടി ബോംബെയുടെ 56-ാമത് വാർഷിക ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന

August 11th, 12:10 pm

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റ്റെക്നോളജികൾ (ഐഐറ്റികൾ) പരിവർത്തനത്തിൻ്റെ കരുക്കളാണ് എന്ന് പ്രധാനമന്ത്രി മോദി ഐഐടി ബോംബെയുടെ 56-ാമത് വാർഷിക ബിരുദദാന ചടങ്ങിൽ അഭിപ്രായപ്പെട്ടു .ജനങ്ങൾക്കായി പ്രവർത്തിക്കാനും ഇന്ത്യയിൽ നവീന ആശയങ്ങൾ കൊണ്ടുവരാനും പ്രധാനമന്ത്രി വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിൽ നിന്ന് മെച്ചപ്പെട്ട കാർഷിക ഉത്പാദനക്ഷമത ഉറപ്പുവരുത്തുന്നതു വരെ, ശുദ്ധമായ ഊർജ്ജം മുതൽ ജല സംരക്ഷണം വരെ, പോഷകാഹാരക്കുറവ് ഇല്ലാതാക്കുക മുതൽ ഫലപ്രദമായ മാലിന്യ നിർമാർജനം വരെയുള്ള എല്ലാ മികച്ച ആശയങ്ങളും ഇന്ത്യൻ ലബോറട്ടറുകളിൽ നിന്നും ഇന്ത്യൻ വിദ്യാർത്ഥികളിൽ നിന്നും വരുമെന്ന് നമുക്ക് ഉറപ്പുവരുത്താം.

ഐഐറ്റികൾ ഇന്ത്യയുടെ പരിവർത്തനത്തിൻ്റെ കരുക്കളായിരിക്കുന്നു: പ്രധാനമന്ത്രി മോദി

August 11th, 12:10 pm

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റ്റെക്നോളജികൾ (ഐഐറ്റികൾ) പരിവർത്തനത്തിൻ്റെ കരുക്കളാണ് എന്ന് ശനിയാഴ്ച അഭിപ്രായപ്പെട്ട പ്രധാനമന്ത്രി മോദി, രാജ്യത്തിനായി അതൊരു ആഗോള ബ്രാൻഡ് സൃഷ്ടിച്ചു എന്നും, ആവിഷ്കാരങ്ങളെ സഹായിച്ചു എന്നും ഇതെല്ലാം സമൂഹം മുരടിക്കപ്പെടാതിരിക്കാൻ അത്യാവശ്യമാണെന്നും പറഞ്ഞു. രാജ്യത്തെ ഉന്നതവിദ്യാഭ്യാസത്തിൻ്റെ നിലവാരം മെച്ചപ്പെടുത്താൻ കൂട്ടായ പ്രവർത്തനം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗവണ്‍മെന്റിന്റെ പ്രവര്‍ത്തന ശൈലിയിൽ ഞങ്ങൾ കൂടുകൾ ഇല്ലാതാക്കുകയാണ്: പ്രധാനമന്ത്രി മോദി

June 22nd, 11:47 am

കടലാസ്‌ രഹിത വാണിജ്യ ഭവന്റെ തറക്കല്ലിടൽ ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. വാണിജ്യ ഭവന്‍ രാജ്യത്തെ വാണിജ്യ മേഖലയിലെ കൂടുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചരക്ക് സേവന നികുതിയുടെ പ്രയോജനങ്ങള്‍ വിശദീകരിച്ച പ്രധാനമന്ത്രി ജനസൗഹൃദപരവും, വികസന സൗഹൃദവും, പരിസ്ഥിതി സൗഹൃദവുമായ സാഹചര്യം സൃഷ്ടിക്കാന്‍ ഗവണ്‍മെന്റ് നിരന്തരം ശ്രമിച്ച് വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വാണിജ്യ ഭവന്റെ തറക്കല്ലിടല്‍ വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

June 22nd, 11:40 am

കേന്ദ്ര വാണിജ്യ വകുപ്പിന്റെ ഒരു പുതിയ ഓഫീസ് സമുച്ചയമായ വാണിജ്യ ഭവന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയില്‍ ഇന്ന് തറക്കല്ലിട്ടു.