ഗോവയിൽ ഒമ്പതാമത് ലോക ആയുർവേദ കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
December 11th, 04:15 pm
ഗോവയുടെ മനോഹരമായ മണ്ണിൽ ലോക ആയുർവേദ കോൺഗ്രസിലേക്ക് ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ഒത്തുകൂടിയ എല്ലാ സുഹൃത്തുക്കളെയും ഞാൻ സ്വാഗതം ചെയ്യുന്നു. ലോക ആയുർവേദ കോൺഗ്രസിന്റെ വിജയത്തിന് നിങ്ങളെ എല്ലാവരെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ‘അമൃത് കാല’ത്തിലേക്ക് (സുവർണ്ണകാലം) ഇന്ത്യയുടെ പ്രയാണം ആരംഭിച്ച സമയത്താണ് ഈ സംഭവം നടക്കുന്നത്. നമ്മുടെ അറിവ്, ശാസ്ത്രം, സാംസ്കാരിക അനുഭവം എന്നിവയിലൂടെ ലോകത്തിന്റെ ക്ഷേമത്തിനായുള്ള ദൃഢനിശ്ചയം 'അമൃത് കാലിന്റെ' വലിയ ലക്ഷ്യമാണ്. കൂടാതെ, ആയുർവേദം ഇതിന് ശക്തവും ഫലപ്രദവുമായ ഒരു മാധ്യമമാണ്. ഈ വർഷം ജി-20 ഗ്രൂപ്പിന്റെ ആതിഥേയത്വവും അധ്യക്ഷസ്ഥാനവും ഇന്ത്യയാണ്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണ് ജി-20 ഉച്ചകോടിയുടെ പ്രമേയം! ലോക ആയുർവേദ കോൺഗ്രസിൽ ലോകത്തിന്റെ മുഴുവൻ ആരോഗ്യത്തോടൊപ്പം ഇത്തരം വിഷയങ്ങൾ നിങ്ങളെല്ലാവരും ചർച്ച ചെയ്യും. ലോകത്തിലെ 30-ലധികം രാജ്യങ്ങൾ ആയുർവേദത്തെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായമായി അംഗീകരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ആയുർവേദത്തിന്റെ അംഗീകാരത്തിനായി കൂടുതൽ കൂടുതൽ രാജ്യങ്ങളിലേക്ക് ഇത് കൊണ്ടുപോകണം.PM addresses valedictory function of 9th World Ayurveda Congress
December 11th, 04:00 pm
PM Modi addressed the valedictory function of the 9th World Ayurveda Congress. He also inaugurated three National Ayush Institutes. Dwelling upon the philosophical underpinnings of Ayurveda the PM said, Ayurveda goes beyond treatment and promotes wellness, as he pointed out that the world is shifting towards this ancient way of life after going through various changes in trends.PM greets citizens on Dhanteras
October 22nd, 08:40 pm
The Prime Minister, Shri Narendra Modi has greeted the citizens on the auspicious occasion of Dhanteras. Highlighting the close association of Dhanteras with health and wellness, the Prime Minister recognised the global attention drawn towards India’s traditional medicines & Yoga and lauded the efforts of those working in these fields. He also shared his recent speech at the Global Ayush Summit.ഗുജറാത്ത് ഗാന്ധിനഗറില്‍ ആഗോള ആയുഷ് നിക്ഷേപ, നൂതനാശയ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ
April 20th, 03:53 pm
ബഹുമാനപ്പെട്ട മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് ജി, ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ഡോ ടെഡ്രോസ്, ശുഷ്‌കാന്തിയുള്ള ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേല്‍, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ സര്‍വാനന്ദ സോനോവാള്‍ ജി, മന്‍സുഖ് ഭായ് മാണ്ഡവ്യ ജി, മഹേന്ദ്ര ഭായ് മുഞ്ജപര ജി, നയതന്ത്രജ്ഞരെ, രാജ്യത്തും വിദേശത്തുമുള്ള സംരംഭകരെ, വിദഗ്ധരെ, മഹതികളേ, മാന്യരേ!പ്രധാനമന്ത്രി ഗാന്ധിനഗറില്‍ ആഗോള ആയുഷ് നിക്ഷേപ നവീനാശയ ഉച്ചകോടി ഉദ്ഘാടനം ചെയ്തു
April 20th, 11:01 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറത്തിലെ ഗാന്ധിനഗറിലെ മഹാത്മ മന്ദിറില്‍ നടന്ന ചടങ്ങില്‍ ആഗോള ആയുഷ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ ഉച്ചകോടി ഉദ്ഘടനം ചെയ്തു മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ പ്രവിന്ദ് കുമാര്‍ ജുഗ്നൗത്ത്, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗെബ്രിയേസസ് എന്നിവര്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ ഡോ. മന്‍സുഖ് മാണ്ഡവ്യ, ശ്രീ സര്‍ബാനന്ദ സോനോവാള്‍, ശ്രീ മുഞ്ജപാര മഹേന്ദ്രഭായ്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൂന്ന് ദിവസത്തെ ഉച്ചകോടിയുടെ ഭാഗമായി അഞ്ച് പ്ലീനറി സെഷനുകള്‍, 8 വട്ടമേശ സമ്മേളനങ്ങള്‍, ആറ് ശില്‍പ്പശാലകള്‍, രണ്ട് സിമ്പോസിയങ്ങള്‍ എന്നിവ നടക്കും. ഇതില്‍ 90 ഓളം പ്രമുഖ പ്രഭാഷകരും 100 സ്റ്റാളുകളും ഉണ്ടാകും. നിക്ഷേപ സാധ്യതകള്‍ കണ്ടെത്തുന്നതിനും നൂതനാശയങ്ങള്‍, ഗവേഷണവും വികസനവും, സ്റ്റാര്‍ട്ട് അപ്പ് ആവാസവ്യവസ്ഥ, ആതുരസേവന രംഗം എന്നിവയ്ക്ക് ഉത്തേജനം നല്‍കുന്നതിനും ഉച്ചകോടി സഹായിക്കും. വ്യവസായ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍ തുടങ്ങിയവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനും ഭാവിയില്‍ യോജിച്ച് പ്രവര്‍ത്തിക്കാനും ഇത് സഹായിക്കും.