പ്രധാനമന്ത്രി ജോർജ്ജ്ടൗണിലെ ആര്യസമാജ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു
November 22nd, 03:09 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാനയിലെ ജോർജ്ജ്ടൗണിലുള്ള ആര്യസമാജ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഗയാനയിൽ ഇന്ത്യൻ സംസ്കാരം സംരക്ഷിക്കുന്നതിലുള്ള ആര്യസമാജത്തിന്റെ പങ്കിനെയും അവരുടെ ശ്രമങ്ങളെയും ശ്രീ മോദി പ്രശംസിച്ചു. സ്വാമി ദയാനന്ദ സരസ്വതിയുടെ 200-ാം ജയന്തി ആഘോഷിക്കുന്നതിനാൽ ഈ വർഷം വളരെ സവിശേഷമായ ഒന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുരിനാം പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി
November 21st, 10:57 pm
ഗയാനയിലെ ജോർജ്ജ്ടൗണിൽ നവംബർ 20-ന് നടന്ന 2-ാമത് ഇന്ത്യ-കാരികോം ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുരിനാം പ്രസിഡൻ്റ് ചന്ദ്രികാ പെർസാദ് സന്തോഖിയുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗ്രനാഡ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 21st, 10:44 pm
രണ്ടാമതു ക്യാരികോം ഉച്ചകോടിക്കിടെ, ഗയാനയിലെ ജോർജ്‌ടൗണിൽ നവംബർ 20ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗ്രനാഡ പ്രധാനമന്ത്രി ഡിക്കൺ മിച്ചലുമായി കൂടിക്കാഴ്ച നടത്തി.ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി
November 21st, 10:42 pm
ഗയാനയിലെ ജോർജ്‌ടൗണിൽ നവംബർ 20ന്, രണ്ടാമതു ഇന്ത്യ-ക്യാരികോം ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി ഡോ. കീത്ത് റൗളിയുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി ഇന്ത്യൻ ആഗമന സ്മാരകം സന്ദർശിച്ചു
November 21st, 10:00 pm
ജോർജ്ജ്ടൗണിലെ സ്മാരകോദ്യാനത്തിലെ ഇന്ത്യൻ ആഗമന സ്മാരകം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സന്ദർശിച്ചു. ഗയാന പ്രധാനമന്ത്രി ബ്രിഗേഡിയർ (റിട്ട.) മാർക്ക് ഫിലിപ്‌സും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആഗമന സ്മാരകത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച പ്രധാനമന്ത്രിയെ ടാസ്സ ഡ്രംസ് വാദകസംഘം സ്വാഗതം ചെയ്തു. സ്മാരകത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച പ്രധാനമന്ത്രി, ഗയാനയിൽ ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യൻ പ്രവാസികൾ നടത്തിയ പോരാട്ടത്തെയും ത്യാഗങ്ങളെയും അവർ നൽകിയ സുപ്രധാന സംഭാവനകളെയും അനുസ്മരിച്ചു. സ്മാരകത്തിൽ അദ്ദേഹം ബെൽ പാത്ര തൈ നടുകയും ചെയ്തു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാത്മാഗാന്ധിക്കു ശ്രദ്ധാഞ്ജലിയർപ്പിച്ചു
November 21st, 09:57 pm
ഗയാനയിലെ ജോർജ്ടൗണിലെ ചരിത്രപ്രസിദ്ധമായ പ്രൊമെനേഡ് ഗാർഡനിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രദ്ധാഞ്ജലിയർപ്പിച്ചു. മാനവികതയെ നയിക്കുന്ന സമാധാനത്തിന്റെയും അഹിംസയുടെയും ബാപ്പുവിന്റെ ശാശ്വതമായ മൂല്യങ്ങൾ അദ്ദേഹം അനുസ്മരിച്ചു. 1969-ൽ ഗാന്ധിജിയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ചാണു പ്രതിമ സ്ഥാപിച്ചത്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡൊമിനിക്ക പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 21st, 09:29 pm
ഗയാനയിലെ ജോർജ്‌ടൗണിൽ നടന്ന രണ്ടാമത് ഇന്ത്യ-ക്യാരികോം ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡൊമിനിക്ക പ്രധാനമന്ത്രി റൂസ്‌വെൽറ്റ് സ്‌കെറിറ്റുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആൻ്റിഗ്വ ആൻഡ് ബാർബുഡ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 21st, 09:37 am
ഗയാനയിലെ ജോർജ്ജ്ടൗണിൽ നടന്ന രണ്ടാമത് ഇന്ത്യ-ക്യാരികോം ഉച്ചകോടിയുടെ ഭാഗമായി നവംബർ 20-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആൻ്റിഗ്വ ആൻഡ് ബാർബുഡ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗണെയുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി ബാർബഡോസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 21st, 09:13 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ മോട്ടിലിയുമായി കൂടിക്കാഴ്ച നടത്തി. നവംബർ 20-ന് ഗയാനയിലെ ജോർജ്ജ്ടൗണിൽ നടന്ന ഇന്ത്യ-ക്യാരികോം ഉച്ചകോടിക്ക് ഇടയിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയും ബാർബഡോസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കാനും കൂടുതൽ ശക്തിപ്പെടുത്താനും ഈ യോഗം ഇരു നേതാക്കൾക്കും അവസരമൊരുക്കി.ഗയാന പ്രസിഡൻ്റുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഔദ്യോഗിക ചർച്ച നടത്തി
November 21st, 04:23 am
ജോർജ്ടൗണിലെ സ്റ്റേറ്റ് ഹൗസിൽ നവംബർ 20-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാന പ്രസിഡൻ്റ് ഡോ. മുഹമ്മദ് ഇർഫാൻ അലിയുമായി കൂടിക്കാഴ്ച നടത്തി. സ്‌റ്റേറ്റ് ഹൗസിൽ എത്തിയ അദ്ദേഹത്തെ പ്രസിഡൻ്റ് അലി ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഗയാന പ്രസിഡന്റ് ഡോ. ഇർഫാൻ അലിയും ‘ഏക് പേഡ് മാ കേ നാം’ യജ്ഞത്തിന്റെ ഭാഗമായി
November 20th, 11:27 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഗയാന പ്രസിഡന്റ് ഡോ. ഇർഫാൻ അലിയും ഗയാനയിലെ ജോർജ്‌ടൗണിൽ ‘ഏക് പേഡ് മാ കേ നാം’ യജ്ഞത്തിന്റെ ഭാഗമായി. സുസ്ഥിരതയുടെ കാര്യത്തിൽ പങ്കിടുന്ന പ്രതിജ്ഞാബദ്ധതയാണിതെന്നു ശ്രീ മോദി പറഞ്ഞു.