ഗാസിയാബാദിൽ പ്രധാനമന്ത്രി മോദിയുടെ മെഗാ റോഡ്‌ഷോയ്ക്ക് ജനങ്ങളിൽ നിന്ന് അവിശ്വസനീയമായ പിന്തുണ ലഭിച്ചു

April 06th, 07:19 pm

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഭീര റോഡ്‌ഷോ നടത്തി. ബി.ജെ.പിക്കും പ്രധാനമന്ത്രി മോദിക്കും പിന്തുണ അറിയിക്കാൻ അനുയായികളുടെ കടൽ, പ്രത്യേകിച്ച് സ്ത്രീകളും യുവാക്കളും വൻതോതിൽ തടിച്ചുകൂടി. എല്ലാ തുറകളിലുമുള്ള ആളുകൾ റോഡ്‌ഷോയിൽ പങ്കുചേരുകയും തെരുവുകളിൽ പ്രധാനമന്ത്രിയെ കൈവീശി അഭിവാദ്യം ചെയ്യുകയും ചെയ്തു.

ഇന്ത്യയുടെ പ്രഥമ റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം കോറിഡോറിന്റെ ഉദ്ഘാടന വേളയില്‍ നമോ ഭാരത് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 20th, 04:35 pm

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശിലെ ജനപ്രിയനും ഊര്‍ജ്ജ്വസ്വലനുമായ മുഖ്യമന്ത്രി, യോഗി ആദിത്യനാഥ് ജി, കര്‍ണാടക മുഖ്യമന്ത്രി, സിദ്ധരാമയ്യ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ഹര്‍ദീപ് സിംഗ് പുരി ജി, വി കെ സിംഗ്ജി, കൗശല്‍ കിഷോര്‍ ജി., കൂടാതെ മറ്റ് ബഹുമാന്യരായ വിശിഷ്ട വ്യക്തികൾ, ഇവിടെ സന്നിഹിതരായിരിക്കുന്ന എന്റെ എണ്ണമറ്റ കുടുംബാംഗങ്ങൾ.

റീജിയണൽ റാപ്പിഡ് ട്രെയിനായ നമോ ഭാരതിൽ പ്രധാനമന്ത്രി യാത്ര ചെയ്തു

October 20th, 12:30 pm

പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്ത റീജിയണൽ റാപ്പിഡ് ട്രെയിനായ നമോ ഭാരതിൽ യാത്ര ചെയ്തു.

ഇന്ത്യയിലെ ആദ്യത്തെ റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

October 20th, 12:15 pm

ഡൽഹി-ഗാസിയാബാദ്-മീററ്റ് ആർആർടിഎസ് ഇടനാഴിയുടെ മുൻഗണനാ വിഭാഗത്തിന്റെ ഉദ്ഘാടനം ഉത്തർപ്രദേശിലെ ഗാസിയാബാദിലെ സാഹിബാബാദ് റാപ്പിഡ് എക്സ് സ്റ്റേഷനിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു. ഇന്ത്യയിൽ റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) ഉദ്ഘാടനം ചെയ്തുകൊണ്ട്, സാഹിബാബാദിനെ ദുഹായ് ഡിപ്പോയുമായി ബന്ധിപ്പിക്കുന്ന നമോ ഭാരത് റാപ്പിഡ് എക്സ് ട്രെയിനും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ബെംഗളൂരു മെട്രോയുടെ കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയുടെ രണ്ട് ഭാഗങ്ങൾ ശ്രീ മോദി രാഷ്ട്രത്തിന് സമർപ്പിച്ചു.

പ്രധാനമന്ത്രി ഉത്തര്‍പ്രദേശിലെ ഘാസിയാബാദില്‍ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

March 08th, 05:27 pm

ഉത്തര്‍പ്രദേശിലെ ഘാസിയാബാദ് സന്ദര്‍ശിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ഹിന്‍ഡന്‍ വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനല്‍ ഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് അദ്ദേഹം ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു സിക്കന്ദര്‍പൂരിലെത്തിയ പ്രധാനമന്ത്രി ഡെല്‍ഹി-ഘാസിയാബാദ്-മീററ്റ് റീജനല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിനു തറക്കല്ലിട്ടു. മറ്റു വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത അദ്ദേഹം, വിവിധ ഗവണ്‍മെന്റ് പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കു സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്തു.

പ്രധാനമന്ത്രി നാളെ വാരണാസി, കാണ്‍പൂര്‍, ഘാസിയാബാദ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും

March 07th, 06:58 pm

2019 മാര്‍ച്ച് എട്ടിന് ഉത്തര്‍പ്രദേശിലെ വാരണാസി, കാണ്‍പൂര്‍, ഘാസിയാബാദ് എന്നിവിടങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ദര്‍ശിക്കും. സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും.

'Ajay Bharat, Atal Bhajpa' is a source of inspiration for all of us, says PM Modi

September 13th, 01:08 pm

Speaking to BJP Karyakartas from Jaipur (Rural), Nawada, Ghaziabad, Hazaribagh, Arunachal West BJP via video conference, Prime Minister Shri Narendra Modi shared that few days back, the National Executive Meeting was held which was very productive and he was glad to witness the energy and enthusiasm of our Karyakartas.