ലോക ഗായത്രി പരിവാര്‍ സംഘടിപ്പിച്ച അശ്വമേധ യാഗത്തില്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

February 25th, 09:10 am

ഗായത്രി പരിവാര്‍ സംഘടിപ്പിക്കുന്ന ഏതൊരു പരിപാടിയും വിശുദ്ധിയുടെ ആഴത്തില്‍ വേരൂന്നിയതാണ്, അതില്‍ പങ്കെടുക്കുന്നത് തന്നെ വലിയ ഭാഗ്യമാണ്. ഇന്ന് ദേവ സംസ്‌കൃതി വിശ്വവിദ്യാലയം സംഘടിപ്പിക്കുന്ന അശ്വമേധ യാഗത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ അശ്വമേധ യാഗത്തില്‍ പങ്കെടുക്കാന്‍ ഗായത്രി പരിവാറിന്റെ ക്ഷണം ലഭിച്ചപ്പോള്‍ സമയക്കുറവ് കാരണം എനിക്ക് ഒരു വിഷമം നേരിട്ടു. വീഡിയോ വഴി ഈ പരിപാടിയുമായി ബന്ധിപ്പിക്കുന്നതിനെ കുറിച്ചും ഒരു ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഒരു സാധാരണക്കാരന്‍ അശ്വമേധയാഗത്തെ അധികാരത്തിന്റെ വിപുലീകരണമായി കാണുന്നു എന്നതായിരുന്നു പ്രശ്‌നം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, അശ്വമേധയാഗം മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ അശ്വമേധയാഗം ആചാര്യനായ ശ്രീറാം ശര്‍മ്മയുടെ ചൈതന്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും അശ്വമേധയാഗത്തെ പുനര്‍നിര്‍വചിക്കുകയാണെന്നും ഞാന്‍ കണ്ടെത്തി, അതിനാല്‍ എന്റെ എല്ലാ ആശയക്കുഴപ്പങ്ങളും അപ്രത്യക്ഷമായി.

ഗായത്രി പരിവാർ സംഘടിപ്പിച്ച അശ്വമേധ യാഗത്തെ പ്രധാനമന്ത്രി വീഡിയോസന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു

February 25th, 08:40 am

ഗായത്രി പരിവാർ സംഘടിപ്പിച്ച അശ്വമേധയജ്ഞത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വീഡിയോസന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടാം എന്നതിനാൽ, ‘അശ്വമേധയജ്ഞ’വുമായി ബന്ധപ്പെടുന്നതിലുള്ള ആശയക്കുഴപ്പത്തോടെയാണു പ്രധാനമന്ത്രി ആരംഭിച്ചത്. “എന്നാൽ, ആചാര്യ ശ്രീറാം ശർമയുടെ വികാരങ്ങൾ ഉയർത്തിപ്പിടിച്ച്, പുതിയ അർഥം പകരുന്ന അശ്വമേധയജ്ഞം കണ്ടപ്പോൾ എന്റെ സംശയങ്ങൾ അലിഞ്ഞുപോയി” – പ്രധാനമന്ത്രി പറഞ്ഞു.