വാരണാസിയിൽ കാശി തമിഴ് സംഗമത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
November 19th, 07:00 pm
പരിപാടിയിൽ പങ്കെടുക്കുന്ന ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ശ്രീ ധർമേന്ദ്ര പ്രധാൻ ജി, ശ്രീ എൽ.മുരുകൻ ജി, മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ജി, ലോകപ്രശസ്ത സംഗീതജ്ഞനും രാജ്യാംഗവുമായ സഭാ ഇളയരാജ ജി, ബിഎച്ച്‌യു വൈസ് ചാൻസലർ സുധീർ ജെയിൻ, ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫസർ കാമകോടി ജി, മറ്റ് എല്ലാ വിശിഷ്ടാതിഥികളും കാശിയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള എന്റെ എല്ലാ ബഹുമാനപ്പെട്ട അതിഥികളേ മഹതികളേ , മാന്യരേ,ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 'കാശി തമിഴ് സംഗമം' പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു
November 19th, 02:16 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 'കാശി തമിഴ് സംഗമം' ഉദ്ഘാടനം ചെയ്തു. ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടിയാണിത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും പുരാതനവുമായ രണ്ട് പഠനകേന്ദ്രങ്ങളാണ് തമിഴ്‌നാടും കാശിയും. ഇവയ്ക്കിടയിലുള്ള പഴയ ബന്ധങ്ങള്‍ പ്രകീര്‍ത്തിക്കൽ, പുനഃസ്ഥാപിക്കൽ, പുനരന്വേഷിക്കൽ എന്നതാണു പരിപാടിയുടെ ലക്ഷ്യം. പരിപാടിയുടെ ഭാഗമായി തമിഴ്നാട്ടില്‍ നിന്നുള്ള 2500ലധികം പ്രതിനിധികള്‍ കാശി സന്ദര്‍ശിക്കും. 13 ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്ത 'തിരുക്കുറല്‍' ഗ്രന്ഥവും ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ആരതിക്കുശേഷം നടന്ന സാംസ്കാരിക പരിപാടിക്കും അദ്ദേഹം സാക്ഷിയായി.കർണാടകത്തിലെ ബെംഗളൂരുവിൽ പൊതുപരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
November 11th, 12:32 pm
ഈ മഹത് വ്യക്തികളെ ആദരിക്കുമ്പോൾ, ബെംഗളൂരുവിന്റെയും കർണാടകയുടെയും വികസനവും പൈതൃകവും നാം ശാക്തീകരിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ നിർമ്മിത വന്ദേഭാരത് ട്രെയിൻ ഇന്ന് കർണാടകയ്ക്ക് ലഭിച്ചു. ഈ ട്രെയിൻ ചെന്നൈയെയും രാജ്യത്തിന്റെ സ്റ്റാർട്ടപ്പ് തലസ്ഥാനമായ ബെംഗളൂരുവിനെയും പൈതൃക നഗരമായ മൈസൂരുവിനെയും ബന്ധിപ്പിക്കുന്നു. കർണാടകയിലെ ജനങ്ങളെ അയോധ്യ, പ്രയാഗ്‌രാജ്, കാശി എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുന്ന ഭാരത് ഗൗരവ് കാശി ദർശൻ ട്രെയിനും ഇന്ന് ആരംഭിച്ചു. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലും ഇന്ന് ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിന്റെ ചില ചിത്രങ്ങൾ ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ എന്റെ സന്ദർശന വേളയിൽ, ചിത്രങ്ങളിൽ വളരെ മനോഹരമായി കാണപ്പെടുന്ന പുതിയ ടെർമിനൽ കൂടുതൽ ഗംഭീരവും ആധുനികവുമാണെന്ന് ഞാൻ കണ്ടെത്തി. ബെംഗളൂരുവിലെ ജനങ്ങളുടെ വളരെ പഴക്കമുള്ള ഒരു ആവശ്യമായിരുന്നു ഇത്, ഇപ്പോൾ നമ്മുടെ ഗവണ്മെന്റ് നിറവേറ്റിയിരിക്കുകയാണ്.PM Modi attends a programme at inauguration of 'Statue of Prosperity' in Bengaluru
November 11th, 12:31 pm
PM Modi addressed a public function in Bengaluru, Karnataka. Throwing light on the vision of a developed India, the PM said that connectivity between cities will play a crucial role and it is also the need of the hour. The Prime Minister said that the new Terminal 2 of Kemepegowda Airport will add new facilities and services to boost connectivity.