ശ്രീല പ്രഭുപാദ ജിയുടെ 150-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 08th, 01:00 pm

ആചാര്യ ഗൗഡിയ മിഷനിലെ ബഹുമാനപ്പെട്ട ഭക്തി സുന്ദര്‍ സന്യാസി ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ അര്‍ജുന്‍ റാം മേഘ്വാള്‍ ജി, മീനാക്ഷി ലേഖി ജി, രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള ശ്രീകൃഷ്ണ ഭക്തര്‍, വിശിഷ്ടാതിഥികളേ, ഈ വിശുദ്ധ അവസരത്തില്‍ ഒത്തുകൂടിയ മഹതികളേ, മാന്യവ്യക്തിത്വങ്ങളേ!

ശ്രീല പ്രഭുപാദജിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 08th, 12:30 pm

ഇന്ന് പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീല പ്രഭുപാദ ജിയുടെ 150-ാം ജന്മവാര്‍ഷികാഘോഷ പരിപാടിയെ അഭിസംബോധന ചെയ്തു. ആചാര്യ ശ്രീല പ്രഭുപാദരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്മരണാര്‍ഥം സ്റ്റാമ്പും നാണയവും പ്രകാശനം ചെയ്തു. ഗൗഡീയ മിഷന്റെ സ്ഥാപകന്‍ ആചാര്യ ശ്രീല പ്രഭുപാദ വൈഷ്ണവ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു.

ശ്രീല പ്രഭുപാദ ജിയുടെ 150-ാം വാർഷികാഘോഷ പരിപാടിയെ പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും

February 07th, 04:33 pm

ശ്രീല പ്രഭുപാദ ജിയുടെ 150-ാം വാർഷികം ആഘോഷിക്കുന്ന പരിപാടിയെ നാളെ (2024 ഫെബ്രുവരി 8 ന്) ഉച്ചയ്ക്ക് 12:30 ന് ന്യു ഡൽഹിയിലെ പ്രഗതി മൈതാനിലുള്ള ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. മഹാ ആത്മീയ ഗുരു ശ്രീല പ്രഭുപാദ ജിയുടെ സ്മരണാർത്ഥം ഒരു സ്മരണിക സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്യും.