3 പരം രുദ്ര സൂപ്പർ കംപ്യൂട്ടറുകളും ഹൈ-പെർഫോമൻസ് കംപ്യൂട്ടിംഗ് സിസ്റ്റവും രാജ്യത്തിന് സമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 26th, 05:15 pm
ശാസ്ത്ര-സാങ്കേതിക രംഗത്ത് ഇന്ന് ഭാരതം കൈവരിച്ചിരിക്കുന്നത് സുപ്രധാനമായ നേട്ടമാണ്. ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണം എന്നിവയ്ക്ക് മുൻഗണന നൽകി 21-ാം നൂറ്റാണ്ടിലെ ഭാരതം എങ്ങനെ മുന്നേറുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്. അനന്തമായ സാധ്യതകളിൽ ഭാരതം ഇന്ന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണ്. നമ്മുടെ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും മൂന്ന് 'പരം രുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ' വിജയകരമായി നിർമ്മിച്ചു. ഡൽഹി, പൂനെ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഈ അത്യാധുനിക സൂപ്പർ കമ്പ്യൂട്ടറുകൾ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ, രണ്ട് ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ് സിസ്റ്റങ്ങളായ അർക്ക, അരുണിക എന്നിവയും ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ സുപ്രധാന അവസരത്തിൽ, രാജ്യത്തെ ശാസ്ത്ര സമൂഹത്തിനും എഞ്ചിനീയർമാർക്കും എല്ലാ പൗരന്മാർക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ മൂന്ന് പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ രാജ്യത്തിന് സമര്‍പ്പിച്ചു
September 26th, 05:00 pm
130 കോടി രൂപ വിലമതിക്കുന്ന മൂന്ന് പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യത്തിന് സമര്‍പ്പിച്ചു. നാഷണല്‍ സൂപ്പര്‍കമ്പ്യൂട്ടിംഗ് മിഷന്റെ (എന്‍എസ്എം) കീഴില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ പൂനെ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ശാസ്ത്ര ഗവേഷണത്തിന് തുടക്കമിട്ടിട്ടുണ്ട്. കാലാവസ്ഥയ്ക്കും കാലാവസ്ഥാ ഗവേഷണത്തിനും അനുയോജ്യമായ ഹൈ-പെര്‍ഫോമന്‍സ് കംപ്യൂട്ടിംഗ് (എച്ച്പിസി) സംവിധാനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.ഏപ്രിൽ 26 ന് നിങ്ങൾ താമരയുടെ ബട്ടണിൽ വോട്ട് ചെയ്യുന്നത് അഴിമതിക്കെതിരായ ഈ മുന്നേറ്റത്തെ ശക്തിപ്പെടുത്തും: പ്രധാനമന്ത്രി മോദി ആറ്റിങ്ങൽ റാലിയിൽ
April 15th, 11:35 am
ആറ്റിങ്ങലിൽ നടന്ന തൻ്റെ രണ്ടാമത്തെ റാലിയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു, ആഗോള വിനോദസഞ്ചാരികളെ നമ്മുടെ പൈതൃകവുമായി ബന്ധിപ്പിക്കുമെന്നും നമ്മുടെ പൈതൃകത്തിന് ലോക പൈതൃക പദവി നൽകുമെന്നും ബിജെപി അതിൻ്റെ സങ്കൽപ പത്രത്തിൽ പ്രഖ്യാപിച്ചു. കേരളത്തിൽ തിനുള്ള വലിയ സാധ്യതയുണ്ട്. ബി.ജെ.പി.യുടെ പദ്ധതി കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമഗ്രവികസനമാണ്. ഇത് നമ്മുടെ ആദിവാസി കുടുംബങ്ങൾക്ക് നല്ല പ്രയോജനം ചെയ്യും .”കേരളത്തിലെ ആലത്തൂരിലും ആറ്റിങ്ങലിലും പൊതുയോഗങ്ങളിൽ പ്രധാനമന്ത്രി മോദി ആവേശഭരിതരായ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു
April 15th, 11:00 am
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, കേരളത്തിലെ ആലത്തൂരിലും ആറ്റിങ്ങലിലും നടന്ന പൊതുയോഗങ്ങളിൽ പ്രധാനമന്ത്രി മോദിയെ സ്‌നേഹവും ആരാധനയും വാരിക്കൂട്ടി. വിഷുവിന് ആശംസകൾ നേർന്ന പ്രധാനമന്ത്രി, കേരളത്തെക്കുറിച്ചുള്ള തൻ്റെ സുതാര്യമായ കാഴ്ചപ്പാട് സദസ്സിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. രാജ്യത്തിൻ്റെ എല്ലാ കോണുകളിലും പുരോഗതിയും സമൃദ്ധിയും വാഗ്ദാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി ബിജെപിയുടെ സങ്കൽപ പത്രത്തിൽ വെളിച്ചം വീശി.പ്രധാനമന്ത്രി ഫെബ്രുവരി 27നും 28നും കേരളവും തമിഴ്‌നാടും മഹാരാഷ്ട്രയും സന്ദർശിക്കും
February 26th, 02:18 pm
ഫെബ്രുവരി 27 ന്, രാവിലെ 10.45ന് പ്രധാനമന്ത്രി തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (VSSC) സന്ദർശിക്കും. വൈകിട്ട് 5.15ന്, തമിഴ്‌നാട്ടിലെ മധുരയിൽ ‘ഭാവി സൃഷ്ടിക്കൽ – ഓട്ടോമോട്ടീവ് എംഎസ്എംഇ സംരംഭകർക്കുള്ള ഡിജിറ്റൽ മൊബിലിറ്റി’ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.