ബിനാലെ 2023 ന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
December 08th, 06:00 pm
ചുവപ്പ് കോട്ടയുടെ ഈ മുറ്റം തന്നെ ചരിത്രപരമാണ്. ഈ കോട്ട വെറുമൊരു കെട്ടിടമല്ല; അതിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും നിരവധി തലമുറകള്‍ കടന്നുപോയെങ്കിലും ചുവപ്പ് കോട്ട മറവിയില്‍ മൂടാതെ അചഞ്ചലമായി നിലകൊളളുകയാണ്. ഈ ലോക പൈതൃക സ്ഥലമായ ചെങ്കോട്ടയിലേക്ക് നിങ്ങളെ എല്ലാവരെയും ഞങ്ങള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.പ്രഥമ ഇന്ത്യൻ കല-വാസ്തുവിദ്യ-രൂപകൽപ്പന ബിനാലെ 2023 ഡൽഹിയിലെ ചുവപ്പുകോട്ടയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
December 08th, 05:15 pm
സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ലോക പൈതൃക പ്രദേശമായ ചുവപ്പുകോട്ടയിലേക്ക് ഏവരേയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും നിരവധി തലമുറകൾ കടന്നുപോയിട്ടും അചഞ്ചലവും മായാത്തതുമായ അതിന്റെ പരിസരങ്ങളുടെ ചരിത്രപരമായ പ്രാധാന്യം എടുത്തുകാണിച്ചു.ലോകസമാധാനത്തിനായുള്ള കൃഷ്ണഗുരു ഏകാം അഖണ്ഡ കീർത്തനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 03rd, 07:48 pm
കൃഷ്ണഗുരു സേവാശ്രമത്തിൽ ഒത്തുകൂടിയ എല്ലാ സന്യാസിമാർക്കും ഋഷിമാർക്കും ഭക്തജനങ്ങൾക്കും എന്റെ ആദരപൂർവമായ പ്രണാമം. കഴിഞ്ഞ ഒരു മാസമായി കൃഷ്ണഗുരു ഏകാം അഖണ്ഡ കീർത്തനം നടക്കുന്നു. കൃഷ്ണഗുരു ജി പ്രചരിപ്പിച്ച വിജ്ഞാനത്തിന്റെയും സേവനത്തിന്റെയും മാനവികതയുടെയും പുരാതന ഇന്ത്യൻ പാരമ്പര്യങ്ങൾ ഇന്നും വളർന്നുവരുന്നതിൽ ഞാൻ സന്തോഷവാനാണ്. ഗുരുകൃഷ്ണ പ്രേമാനന്ദ് പ്രഭുജിയുടെ അനുഗ്രഹവും സഹകരണവും കൃഷ്ണഗുരുവിന്റെ ഭക്തരുടെ പ്രയത്നവും കൊണ്ട് ആ ദിവ്യത്വം ഈ സംഭവത്തിൽ വ്യക്തമായി കാണാം. ആസാമിൽ വന്ന് എല്ലാവരുമായും ഈ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു! കൃഷ്ണഗുരു ജിയുടെ വിശുദ്ധ വാസസ്ഥലത്ത് വരാൻ ഞാൻ പണ്ട് പലതവണ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, എന്റെ ശ്രമങ്ങളിൽ ചില പരാജയങ്ങൾ ഉണ്ടായിരിക്കണം, എനിക്ക് അവിടെ വരാൻ കഴിഞ്ഞില്ല. കൃഷ്ണഗുരുവിന്റെ അനുഗ്രഹം എനിക്ക് സമീപഭാവിയിൽ നിങ്ങളെ എല്ലാവരെയും വണങ്ങാനും നിങ്ങളെ കാണാനും അവിടെ വരാൻ ഈ അവസരം നൽകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.ലോകസമാധാനത്തിനായുള്ള കൃഷ്ണഗുരു ഏക്‌നാം അഖണ്ഡ കീർത്തനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 03rd, 04:14 pm
അസമിലെ ബാർപേട്ടയിലെ കൃഷ്ണഗുരു സേവാശ്രമത്തിൽ നടന്ന ലോകസമാധാനത്തിനായുള്ള കൃഷ്ണഗുരു ഏക്‌നാം അഖണ്ഡ കീർത്തനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. ജനുവരി ആറിന് കൃഷ്ണഗുരു സേവാശ്രമത്തിൽ തുടങ്ങിയ ലോകസമാധാനത്തിനായുള്ള ഏക്‌നാം അഖണ്ഡ കീർത്തനം ഒരു മാസം നീളുന്ന പരിപാടിയാണ്.ലോകത്തിലെ ഏറ്റവും നീളം കൂടിയ റിവര്‍ ക്രൂയിസ്- എംവി ഗംഗാ വിലാസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിലും വാരണാസിയിലെ ടെന്റ് സിറ്റിയുടെ ഉദ്ഘാടനത്തിലും വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന പ്രധാനമന്ത്രി ചെയ്ത പ്രസംഗം
January 13th, 10:35 am
ഇന്ന് നമ്മള്‍ ലോഹ്രി ഉത്സവം സന്തോഷത്തോടെയും ഉത്സാഹത്തോടെയും് ആഘോഷിക്കുകയാണ്. വരും ദിവസങ്ങളില്‍ ഉത്തരായനം, മകര സംക്രാന്തി, ഭോഗി, ബിഹു, പൊങ്കല്‍ തുടങ്ങി വിവിധ ഉല്‍സവങ്ങളും നമ്മള്‍ ആഘോഷിക്കും. രാജ്യത്തും ലോകമെമ്പാടുമുള്ള ഈ ഉത്സവങ്ങള്‍ ആഘോഷിക്കുന്ന എല്ലാ ആളുകളെയും ഞാന്‍ അഭിനന്ദിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നു.ഉൾനാടൻ ജലപാതകളിലൂടെ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും നീളംകൂടിയ ആഡംബരക്കപ്പൽ എംവി ഗംഗാവിലാസ് വാരാണസിയിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
January 13th, 10:18 am
ഉൾനാടൻ ജലപാതകളിലൂടെ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും നീളംകൂടിയ ആഡംബരക്കപ്പലായ എംവി ഗംഗാവിലാസ് വാരാണസിയിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. വാരാണസിയിലെ ടെന്റ് സിറ്റിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. 1000 കോടി രൂപയിലധികം മൂല്യമുള്ള മറ്റ് ഉൾനാടൻ ജലപാതാപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. റിവർ ക്രൂയിസ് വിനോദസഞ്ചാരം വർധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിനനുസൃതമായി, എംവി ഗംഗാവിലാസ് സർവീസ് ആരംഭിച്ചതോടെ, ഇത്തരം ആഡംബരക്കപ്പലുകളുടെ വൻതോതിലുള്ള സാധ്യതകൾ തുറക്കപ്പെട്ടിരിക്കുകയാണ്. റിവർ ക്രൂയിസ് വിനോദസഞ്ചാരത്തിന്റെ പുതുയുഗത്തിനാണ് ഇതു തുടക്കമിടുന്നത്.