ഉത്തർപ്രദേശിലെ വാരാണാസിയിലെ ദശാശ്വമേധ് ഘാട്ടിൽ ഗംഗാപൂജ നടത്തി പ്രധാനമന്ത്രി

June 18th, 09:23 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വാരാണസിയിലെ ദശാശ്വമേധ് ഘാട്ടിൽ ഗംഗാപൂജ നടത്തി. ഗംഗാ ആരതിക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു.

പ്രധാനമന്ത്രി മോദി വാരാണസിയിൽ വോട്ടർമാരെ അഭിസംബോധന ചെയ്തു

May 30th, 02:32 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ പാർലമെൻ്റ് മണ്ഡലമായ വാരണാസിയിലെ വോട്ടർമാരുമായി വീഡിയോ സന്ദേശത്തിലൂടെ ആശയവിനിമയം നടത്തി. ബാബ വിശ്വനാഥൻ്റെ അപാരമായ കൃപയും കാശിയിലെ ജനങ്ങളുടെ അനുഗ്രഹവും കൊണ്ടുമാത്രമാണ് ഈ നഗരത്തെ പ്രതിനിധീകരിക്കാൻ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കാശിക്കൊപ്പം പുതിയതും വികസിതവുമായ ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പിനെ പരാമർശിച്ച പ്രധാനമന്ത്രി, കാശി നിവാസികളോട്, പ്രത്യേകിച്ച് യുവജനങ്ങളോടും, സ്ത്രീകളോടും, കർഷകരോടും ജൂൺ 1 ന് റെക്കോഡ് സംഖ്യയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു.

ശ്രീല പ്രഭുപാദ ജിയുടെ 150-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 08th, 01:00 pm

ആചാര്യ ഗൗഡിയ മിഷനിലെ ബഹുമാനപ്പെട്ട ഭക്തി സുന്ദര്‍ സന്യാസി ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ അര്‍ജുന്‍ റാം മേഘ്വാള്‍ ജി, മീനാക്ഷി ലേഖി ജി, രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള ശ്രീകൃഷ്ണ ഭക്തര്‍, വിശിഷ്ടാതിഥികളേ, ഈ വിശുദ്ധ അവസരത്തില്‍ ഒത്തുകൂടിയ മഹതികളേ, മാന്യവ്യക്തിത്വങ്ങളേ!

ശ്രീല പ്രഭുപാദജിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 08th, 12:30 pm

ഇന്ന് പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീല പ്രഭുപാദ ജിയുടെ 150-ാം ജന്മവാര്‍ഷികാഘോഷ പരിപാടിയെ അഭിസംബോധന ചെയ്തു. ആചാര്യ ശ്രീല പ്രഭുപാദരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്മരണാര്‍ഥം സ്റ്റാമ്പും നാണയവും പ്രകാശനം ചെയ്തു. ഗൗഡീയ മിഷന്റെ സ്ഥാപകന്‍ ആചാര്യ ശ്രീല പ്രഭുപാദ വൈഷ്ണവ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു.

വാരാണസിയിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും സമര്‍പ്പിക്കുകയും ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

December 18th, 02:16 pm

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഉപമുഖ്യമന്ത്രി ശ്രീ കേശവ് പ്രസാദ് മൗര്യ ജി, ഗുജറാത്ത് നിയമസഭാ സ്പീക്കറും ബാനസ് ഡയറി ചെയര്‍മാനുമായ ശ്രീ ശങ്കര്‍ ഭായ് ചൗധരി, ഇന്ന് അദ്ദേഹം ഇവിടെ വന്നത് കര്‍ഷകര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കാനാണ്; സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളെ, എംഎല്‍എമാരെ, മറ്റ് പ്രമുഖരെ, വാരണാസിയിലെ എന്റെ കുടുംബാംഗങ്ങളെ!

പ്രധാനമന്ത്രി ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 19,150 കോടി രൂപയുടെ വിവിധ വികസനപദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു

December 18th, 02:15 pm

മറ്റ് റെയില്‍വേ പദ്ധതികള്‍ക്കൊപ്പം ഏകദേശം 10,900 കോടി രൂപ ചെലവില്‍ നിർമിച്ച പുതിയ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ നഗര്‍-ന്യൂ ഭാവുപുര്‍ സമര്‍പ്പിത ചരക്ക് ഇടനാഴി പദ്ധതിയുടെ ഉദ്ഘാടനവും പദ്ധതികളില്‍ ഉള്‍പ്പെടുന്നു. വാരാണസി-ന്യൂഡല്‍ഹി വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിന്‍, ദോഹ്രിഘാട്ട്-മവു മെമു ട്രെയിന്‍, ഒരു ജോടി ദീര്‍ഘദൂര ചരക്കു ട്രെയിനുകള്‍ എന്നിവ പുതുതായി ഉദ്ഘാടനം ചെയ്ത സമര്‍പ്പിത ചരക്ക് ഇടനാഴിയില്‍ അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. ബനാറസ് ലോക്കോമോട്ടീവ് വര്‍ക്ക്സ് നിര്‍മ്മിച്ച പതിനായിരാമത് ട്രെയിൻ എൻജിനും അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. 370 കോടിയിലധികം രൂപ ചെലവിലുള്ള ഗ്രീൻഫീൽഡ് ശിവ്പുർ-ഫുൽവരിയ-ലഹർതാര റോഡും രണ്ട് ആർഒബികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 20 റോഡുകളുടെ ബലപ്പെടുത്തലും വീതികൂട്ടലും; കൈത്തി ഗ്രാമത്തിലെ സംഗം ഘാട്ട് റോഡ്; പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ആശുപത്രിയിലെ ഭവനമന്ദിരങ്ങളുടെ നിർമാണം എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പ്രധാന പദ്ധതികളിൽപ്പെടുന്നു. കൂടാതെ, പൊലീസ് ഉദ്യോഗസ്ഥരുടെ പാർപ്പിട ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പൊലീസ് ലൈനിലും പിഎസി ഭുല്ലൻപുരിലും 200ഉം 150ഉം കിടക്കകളുള്ള രണ്ടു ബഹുനില ബാരക്ക് കെട്ടിടങ്ങൾ, 9 സ്ഥലങ്ങളിൽ നിർമിച്ച സ്മാർട്ട് ബസ് ഷെൽട്ടറുകൾ, അലൈപുരിൽ നിർമിച്ച 132 കിലോവാട്ട് സബ്‌സ്റ്റേഷൻ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സ്‌മാർട്ട് സിറ്റി ദൗത്യത്തിനു കീഴിൽ വിശദമായ വിനോദസഞ്ചാര വിവരങ്ങൾക്കായുള്ള വെബ്‌സൈറ്റും ഏകീകൃത വിനോദസഞ്ചാര പാസ് സംവിധാനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ സ്വരവേദ്‌ മന്ദിര്‍ ഉദ്ഘാടനംചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

December 18th, 12:00 pm

ബഹുമാനപ്പെട്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനായ മഹേന്ദ്ര നാഥ് പാണ്ഡെ ജി, ഉത്തര്‍പ്രദേശ് സംസ്ഥാന മന്ത്രി, അനില്‍ ജി, സദ്ഗുരു ആചാര്യ പൂജ്യ ശ്രീ സ്വതന്ത്ര ദേവ് ജി മഹാരാജ്, പൂജ്യ ശ്രീ വിജ്ഞാന് ദേവ് ജി മഹാരാജ്, മറ്റ് പ്രമുഖ വ്യക്തിത്വങ്ങളെ, നാടിന്റെ നാനാഭാഗത്തുനിന്നുമായി എത്തി ഒത്തുകൂടിയ ഭക്തജനങ്ങളെ, എന്റെ കുടുംബാംഗങ്ങളെ!

പ്രധാനമന്ത്രി ഉത്തർപ്രദേശിലെ വാരാണസിയിൽ സ്വർവേദ് മഹാമന്ദിരം ഉദ്ഘാടനം ചെയ്തു

December 18th, 11:30 am

കാശി സന്ദർശനത്തിന്റെ രണ്ടാം ദിവസമാണ് ഇന്നെന്നും കാശിയിൽ ചിലവഴിക്കുന്ന ഓരോ നിമിഷവും അഭൂതപൂർവമായ അനുഭവങ്ങളാൽ നിറഞ്ഞതാണെന്നും സദസിനെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രണ്ട് വർഷം മുമ്പ് അഖില ഭാരതീയ വിഹംഗം യോഗ് സൻസ്ഥാൻ നടത്തിയ വാർഷികാഘോഷങ്ങൾ അനുസ്മരിച്ച അദ്ദേഹം, ഈ വർഷത്തെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമാകാൻ അവസരം ലഭിച്ചതിൽ കൃതജ്ഞത രേഖപ്പെടുത്തുകയും, നൂറുവർഷത്തെ അവിസ്മരണീയമായ യാത്രയാണ് വിഹംഗം യോഗ സാധന പൂർത്തിയാക്കിയതെന്നും പറഞ്ഞു. വിജ്ഞാനത്തിനും യോഗത്തിനും കഴിഞ്ഞ നൂറ്റാണ്ടിൽ മഹർഷി സദാഫൽ ദേവ് ജി നൽകിയ സംഭാവനകളെ അദ്ദേഹം എടുത്തുകാണിച്ചു. അതിന്റെ ദിവ്യപ്രകാശം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു പേരുടെ ജീവിതം മാറ്റിമറിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ശുഭവേളയിൽ, 25,000 കുണ്ഡീയ സ്വർവേദ് ജ്ഞാൻ മഹായജ്ഞം സംഘടിപ്പിച്ചത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മഹായജ്ഞത്തിലേക്കുള്ള ഓരോ വഴിപാടും വികസിത ഭാരതമെന്ന ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മഹർഷി സദാഫൽ ദേവ് ജിക്ക് മുന്നിൽ അദ്ദേഹം ശിരസു നമിക്കുകയും അദ്ദേഹത്തിന്റെ കാഴ്ചപാട് മുന്നോട്ടുകൊണ്ടുപോയ എല്ലാ സന്ന്യാസിമാർക്കും ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്തു.

When good deeds are done with the right spirit, they are accomplished in spite of opposition: PM

November 30th, 06:12 pm

PM Modi participated in Dev Deepawali Mahotsav in Varanasi. The PM said it was another special occasion for Kashi as the idol of Mata Annapurna that was stolen from Kashi more than 100 years ago, is now coming back again. He said these ancient idols of our gods and goddesses are a symbol of our faith as well as our priceless heritage.

വാരണാസിയിലെ ദേവ് ദീപാവലി മഹോത്സവത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു

November 30th, 06:11 pm

നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് കാശിയില്‍ നിന്നും മോഷ്ടിച്ചുകൊണ്ടുപോയ മാതാ അന്നപൂര്‍ണ്ണയുടെ വിഗ്രഹം വീണ്ടും ഇവിടെ തിരിച്ചുവരുന്ന മറ്റൊരു പ്രത്യേക അവസരമാണിതെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇത് കാശിയുടെ മഹാഭാഗ്യത്തിന്റെ കാരണമാണ്. നമ്മുടെ ദൈവങ്ങളുടെയും ദേവതമാരുടെയും ഈ പ്രാചീന വിഗ്രഹങ്ങള്‍ നമ്മുടെ വിശ്വാസത്തിന്റെയും നമ്മുടെ വിലമതിക്കാനാകാത്ത പൈതൃകത്തിന്റെയും പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു.

PM Modi lays foundation stone and inaugurates multiple development projects in Varanasi

November 09th, 10:28 am

Prime Minister Narendra Modi inaugurated and laid the foundation stone of various development projects in Uttar Pradesh’s Varanasi via video conferencing, including those related to agriculture, tourism and infrastructure. PM Modi also laid stress on 'vocal for local' during the festive season and said that it would strengthen the local economy.

വാരണാസിയില്‍ വിവിധ വികസനപദ്ധതികള്‍ക്ക് തറക്കില്ലടുന്ന ചടങ്ങളില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാളം പരിഭാഷ

November 09th, 10:28 am

നിങ്ങള്‍ എല്ലാവരുമായി സംസാരിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ അതീവ അനുഗ്രഹീതനാണ്. നഗരത്തിലെ വികസനപദ്ധതികളിലും ഗവണ്‍മെന്റ് കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ നിന്നും നിന്ന് ജനങ്ങള്‍ക്ക് ഗുണവുമുണ്ടാകുന്നുണ്ട്. ബാബാ വിശ്വനാഥന്റെ അനുഗ്രഹം കൊണ്ടാണ് ഇതൊക്കെ സാദ്ധ്യമാകുന്നതും. ഞാന്‍ വെര്‍ച്ച്വലിയാണ് അവിടെ സന്നിഹിതനായിരിക്കുന്നതെങ്കിലും കാശിയുടെ പാരമ്പര്യത്തെ അനുകരിക്കാതെ നമുക്ക് മുന്നോട്ടുപോകാനാവില്ല.

ജംഗിൾ രാജിന് പ്രവേശനമില്ലെന്ന് ബീഹാറിലെ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു: പ്രധാനമന്ത്രി മോദി

November 01st, 04:01 pm

ബഗാഹയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, “ആദ്യ ഘട്ടത്തിലെ പ്രവണതകൾ വ്യക്തമാക്കുന്നത് ബീഹാറിലെ ജനങ്ങൾ സംസ്ഥാനത്ത് ജംഗിൾ രാജിന് നോ എൻട്രി ബോർഡ് സ്ഥാപിച്ചു എന്നാണ്. ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ നിതീഷ് ജിയുടെ നേതൃത്വത്തിൽ സുസ്ഥിരമായ എൻ‌ഡി‌എ സർക്കാരിനെ തിരഞ്ഞെടുക്കാൻ ജനങ്ങൾ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിലെ ഛപ്ര, സമസ്തിപൂർ, മോതിഹാരി, ബാഗാഹ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദി പ്രചാരണം നടത്തി

November 01st, 03:54 pm

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ഇന്ന് ഛപ്ര, സമസ്തിപൂർ, മോതിഹാരി, ബഗാഹ എന്നിവിടങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ പ്രസംഗിച്ചു. ആദ്യ ഘട്ട വോട്ടെടുപ്പിന് ശേഷം നിതീഷ് ബാബു ബീഹാറിലെ അടുത്ത സർക്കാരിന് നേതൃത്വം നൽകുമെന്നത് വ്യക്തമായിയെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം തീർത്തും അസ്വസ്ഥമാണ്, പക്ഷേ അവരുടെ നിരാശ ബീഹാറിലെ ജനങ്ങളുടെ മേൽ കാണിക്കരുതെന്ന് ഞാൻ അവരോട് ആവശ്യപ്പെടും. ”

ബീഹാറിലെ മുഖമുദ്രയായ എല്ലാ വ്യവസായങ്ങളും പഞ്ചസാര മില്ലുകളും അടച്ചുപൂട്ടാൻ ജംഗിൾ രാജ് ഉറപ്പുവരുത്തി: പ്രധാനമന്ത്രി

November 01st, 02:55 pm

മോതിഹാരിയിൽ നടന്ന വോട്ടെടുപ്പ് റാലിയിൽ പ്രധാനമന്ത്രി മോദി കോൺഗ്രസ്-ആർ‌ജെഡി സഖ്യം അധികാരത്തിൽ വന്നാൽ മടങ്ങിവരുന്ന “ജംഗിൾ രാജി” നെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ബീഹാറിലെ മുഖമുദ്രയായ എല്ലാ വ്യവസായങ്ങളും പഞ്ചസാര മില്ലുകളും അടച്ചുപൂട്ടാൻ ജംഗിൾ രാജ് ഉറപ്പുവരുത്തി.

എൻ‌ഡി‌എ ബീഹാറിലെ ഡബ്ൾ-ഡബ്ൾ യുവരാജിനെ പരാജയപ്പെടുത്തും: പ്രധാനമന്ത്രി മോദി

November 01st, 10:50 am

ഛാപ്രയിൽ നടന്ന വോട്ടെടുപ്പ് റാലിയിൽ പ്രധാനമന്ത്രി മോദി മഹാസഖ്യത്തിനെതിരെ ആഞ്ഞടിച്ചു, മികച്ച ഭാവിക്കായി സ്വാർത്ഥ ശക്തികളെ അകറ്റി നിർത്തണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് ബീഹാറിൽ എൻ‌ഡി‌എ വീണ്ടും അധികാരത്തിലെത്തുമെന്ന് സൂചനയാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

To save Bihar and make it a better state, vote for NDA: PM Modi in Patna

October 28th, 11:03 am

Amidst the ongoing election campaign in Bihar, PM Modi’s rally spree continued as he addressed public meeting in Patna today. Speaking at a huge rally, PM Modi said that people of Bihar were in favour of the BJP and the state had made a lot of progress under the leadership of Chief Minister Nitish Kumar. “Aatmanirbhar Bihar is the next vision in development of Bihar,” the PM remarked.

Bihar will face double whammy if proponents of 'jungle raj' return to power during pandemic: PM Modi in Muzzafarpur

October 28th, 11:02 am

Amidst the ongoing election campaign in Bihar, PM Modi’s rally spree continued as he addressed public meeting in Muzaffarpur today. Speaking at a huge rally, PM Modi said that people of Bihar were in favour of the BJP and the state had made a lot of progress under the leadership of Chief Minister Nitish Kumar. “Aatmanirbhar Bihar is the next vision in development of Bihar,” the PM remarked.

PM Modi addresses public meetings in Darbhanga, Muzaffarpur and Patna

October 28th, 11:00 am

Amidst the ongoing election campaign in Bihar, PM Modi’s rally spree continued as he addressed public meetings in Darbhanga, Muzaffarpur and Patna today. Speaking at a huge rally, PM Modi said that people of Bihar were in favour of the BJP and the state had made a lot of progress under the leadership of Chief Minister Nitish Kumar. “Aatmanirbhar Bihar is the next vision in development of Bihar,” the PM remarked.

ഉത്തരാഖണ്ഡില്‍ നമാമി ഗംഗേയ്ക്ക് കീഴിലുള്ള ആറു വമ്പന്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാള പരിഭാഷ

September 29th, 11:11 am

ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ശ്രീമതി ബേബി മയൂരാജി, മുഖ്യമന്ത്രി ശ്രീ ത്രിവേന്ദ്ര സിംഗ് റാവത്ത് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ജി, ഡോ: രമേശ് പൊഖ്രിയാല്‍ നിശാങ്ക്ജി, ശ്രീ രത്തന്‍ലാല്‍ ഖത്താറിയജി, മറ്റ് ഉദ്യോഗസ്ഥരെ ഉത്തരാഖണ്ഡിലെ എന്റെ സഹോദരി സഹോദരന്മാരെ! ചാര്‍ദാമിന്റെ (നാലു ഗൃഹം) വിശുദ്ധി ഭദ്രമായി കാത്തുസൂക്ഷിക്കുന്ന ഈ പുണ്യഭൂമിക്ക് മുന്നില്‍ ഞാന്‍ തലകുനിക്കുന്നു.