ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള മികച്ച വേദിയാണ് 'മൻ കി ബാത്ത്': പ്രധാനമന്ത്രി മോദി

November 30th, 11:30 am

ഈ മാസത്തെ മൻ കി ബാത്തിൽ, ഭരണഘടനാ ദിനാഘോഷങ്ങൾ, വന്ദേമാതരത്തിന്റെ 150-ാം വാർഷികം, അയോധ്യയിൽ ധർമ്മ ധ്വജാരോഹണം, ഐഎൻഎസ് 'മാഹി' ഉൾപ്പെടുത്തലും, കുരുക്ഷേത്രയിലെ അന്താരാഷ്ട്ര ഗീത മഹോത്സവവും ഉൾപ്പെടെയുള്ള നവംബറിലെ പ്രധാന സംഭവങ്ങൾ പ്രധാനമന്ത്രി മോദി എടുത്തുകാട്ടി. റെക്കോർഡ് ഭക്ഷ്യധാന്യ, തേൻ ഉൽപാദനം, ഇന്ത്യയുടെ കായിക വിജയങ്ങൾ, മ്യൂസിയങ്ങൾ, പ്രകൃതി കൃഷി തുടങ്ങിയ നിരവധി പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കാശി-തമിഴ് സംഗമത്തിന്റെ ഭാഗമാകാൻ എല്ലാവരോടും ആഹ്വാനം ചെയ്തു.

പ്രധാനമന്ത്രി അർജന്റീന പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

November 20th, 08:09 pm

ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 19ന്, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലേയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയായിരുന്നു ഇത്. ചരിത്രംകുറിച്ച് മൂന്നാം തവണയും അധികാരമേറ്റ പ്രധാനമന്ത്രി ശ്രീ മോദിയെ അർജന്റീന പ്രസിഡന്റ് മിലേ അഭിനന്ദിച്ചു. പ്രസിഡന്റായി സ്ഥാനമേറ്റ മിലേക്ക് പ്രധാനമന്ത്രിയും ഊഷ്മളമായ ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ജോനാസ് മാസെറ്റിയെയും സംഘത്തെയും കണ്ടു; വേദാന്തത്തോടും ഗീതയോടും ഉള്ള അദ്ദേഹത്തിൻ്റെ അഭിനിവേശത്തെ പ്രശംസിച്ചു

November 20th, 07:54 am

വേദാന്തത്തോടും ഗീതയോടും ഉള്ള ജോനാസ് മാസെറ്റിയുടെ അഭിനിവേശത്തെ പ്രകീർത്തിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യൻ സംസ്കാരം ലോകമെമ്പാടും എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നത് പ്രശംസനീയമാണെന്ന് അഭിപ്രായപ്പെട്ടു. സംസ്‌കൃതത്തിലുള്ള രാമായണത്തിൻ്റെ അവതരണം കണ്ട ശേഷമാണ് പ്രധാനമന്ത്രി ജോനാസ് മാസെറ്റിയും സംഘവുമായി കൂടിക്കാഴ്ച നടത്തിയത്.

ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, എ ഐ, ഭരണനി‍ർവഹണത്തിൽ ഡാറ്റയുടെ പങ്ക് എന്നിവ സംബന്ധിച്ച G20 ത്രിനേതൃത്വ രാഷ്ട്രങ്ങളുടെ (ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക) സംയുക്ത പ്രഖ്യാപനം നിരവധി അംഗ രാജ്യങ്ങളും അതിഥി രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും അംഗീകരിച്ചു

November 20th, 07:52 am

ഈ നൂറ്റാണ്ടിൻ്റെ ആരംഭം മുതൽ കോവിഡ് മഹാമാരി വരെ ശരാശരി 4 ശതമാനത്തിൽ നിലനിന്ന ആഗോള വളർച്ച ഇപ്പോൾ ഏറ്റവും താഴ്ന്ന നിലയായ വെറും 3 ശതമാനത്തിലധികം മാത്രമാണ്. അതേസമയം ഉയർന്ന ഗതി വേഗത്തിൽ നീങ്ങുന്ന സാങ്കേതികവിദ്യ തുല്യമായി വിന്യസിച്ചാൽ, വളർച്ച ഉയർത്തുന്നതിനും അസമത്വം കുറയ്ക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്‌ഡിജി) നേടുന്നതിലെ വിടവ് നികത്താനുതകുന്ന വൻ ചുവടുവെയ്‌പ്പ് നടത്തുന്നതിനുള്ള ചരിത്രപരമായ അവസരം നമുക്ക് നൽകുന്നു.

ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾക്കും, ഭരണസൗകര്യത്തിനായി എ ഐ, ഡാറ്റ എന്നിവക്കും ഊന്നൽ നൽകുന്നത് എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച കൈവരിക്കുന്നതിനും ആഗോളതലത്തിൽ ജീവിതങ്ങളെ പരിവർത്തനം ചെയ്യുന്നതിനും പ്രധാനം: പ്രധാനമന്ത്രി

November 20th, 05:04 am

ഡിജിറ്റൽ മേഖലയിലെ പൊതു അടിസ്ഥാന സൗകര്യങ്ങൾക്കും ഭരണസൗകര്യത്തിനായി എ ഐ, ഡാറ്റ എന്നിവയ്ക്കും പ്രാമുഖ്യം നൽകുന്നത് സമഗ്രമായ വളർച്ച കൈവരിക്കുന്നതിനും ആഗോളതലത്തിൽ ജീവിതങ്ങളെ പരിവർത്തനം ചെയ്യുന്നതിനും പ്രധാനമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിന് വലിയ മുൻഗണന നൽകികൊണ്ട് ഇന്ത്യ ആരോഗ്യമേഖലയിൽ സജീവമായി പ്രവർത്തിക്കുന്നു: പ്രധാനമന്ത്രി

November 20th, 05:02 am

സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിന് വലിയ മുൻഗണന നൽകി ആരോഗ്യ മേഖലയിൽ ഇന്ത്യ സജീവമായി പ്രവർത്തിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ആരോഗ്യമുള്ള ഭൂമി, മെച്ചപ്പെട്ട ഭൂമി ആപ്തവാക്യം ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഇക്കാര്യത്തിൽ ഇന്ത്യ ആഗോള ശ്രമങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ പുരോഗതി കൈവരിക്കുന്നതിലും ആഗോളതലത്തിൽ ജീവിതത്തെ ശാക്തീകരിക്കുന്നതിലും സാങ്കേതികവിദ്യയ്ക്ക് വലിയ സാധ്യതകളുണ്ട്: പ്രധാനമന്ത്രി

November 20th, 05:00 am

സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ പുരോഗതി കൈവരിക്കുന്നതിലും ആഗോളതലത്തിൽ ജീവിതം ശാക്തീകരിക്കുന്നതിലും സാങ്കേതികവിദ്യയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രി ഇറ്റലിയിലെ മന്ത്രിമാരുടെ കൗൺസിൽ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി

November 19th, 08:34 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറ്റാലിയൻ റിപ്പബ്ലിക്കിലെ മന്ത്രിമാരുടെ കൗൺസിൽ പ്രസിഡൻ്റ് ജോർജിയ മെലോനിയുമായി റിയോ ഡി ജനീറോയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച്ച നടത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള അഞ്ചാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. 2024 ജൂണിൽ ഇറ്റലിയിലെ പുഗ്ലിയയിൽ പ്രധാനമന്ത്രി മെലോണിയുടെ അധ്യക്ഷതയിൽ നടന്ന ജി7 ഉച്ചകോടിയിലാണ് ഇരു നേതാക്കളും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. വെല്ലുവിളി നിറഞ്ഞ ഈ സമയങ്ങളിൽ ജി7നെ നയിച്ചതിന് പ്രധാനമന്ത്രി മെലോണിയെ പ്രധാനമന്ത്രി ശ്രീ മോ​ദി അഭിനന്ദിച്ചു.

​പ്രധാനമന്ത്രി ഇൻഡോനേഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

November 19th, 06:09 am

ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇൻ​ഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

പ്രധാനമന്ത്രി ശ്രീ മോദി പോർച്ചുഗൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

November 19th, 06:08 am

ബ്രസീലിലെ റിയോ ഡി ജനീറോയിൽ ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പോർച്ചുഗീസ് പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. 2024 ഏപ്രിലിൽ പ്രധാനമന്ത്രിയായി അധികാരമേറ്റ മോണ്ടിനെഗ്രോയെ പ്രധാനമന്ത്രി മോദി അഭിനന്ദിക്കുകയും ഇന്ത്യയും പോർച്ചുഗലും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതൽ ആഴത്തിലാക്കാനും ശക്തിപ്പെടുത്താനും ഒരുമിച്ചു പ്രവർത്തിക്കാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു. മൂന്നാം തവണയും അധികാരത്തിലെത്തിയ ശ്രീ മോദിയെ, പ്രധാനമന്ത്രി മോണ്ടിനെഗ്രോ അഭിനന്ദിച്ചു.

പ്രധാനമന്ത്രി മോദി ബ്രസീലിലെ റിയോ ഡി ജനീറോയിൽ എത്തി ചേർന്നു

November 18th, 08:38 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെ റിയോ ഡി ജനീറോയിലെത്തി ചേർന്നു. അവിടെ ആദ്ദേഹം ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുകയും സന്ദർശന വേളയിൽ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ജി20 ന്യൂഡൽഹി നേതാക്കളുടെ പ്രസ്താവന

September 09th, 05:04 pm

ഇന്ന് അംഗീകരിച്ച ജി20 ന്യൂഡൽഹി നേതാക്കളുടെ പ്രസ്താവന ഇവിടെ കാണാം :

ലോകം കാലാവസ്ഥാ പ്രതിസന്ധികളോട് മല്ലിടുമ്പോള്‍ ഇന്ത്യ വഴി കാണിച്ചു; മിഷൻ ലൈഫ് (പരിസ്ഥിതിക്കിണങ്ങിയ ജീവിതശൈലി) സംരംഭത്തിനു തുടക്കംകുറിച്ചു: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

August 15th, 05:08 pm

'ഒരു ലോകം, ഒരു കുടുംബം, ഒരു ഭാവി' എന്ന ആശയമാണ് ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നോട്ടുവച്ചതെന്നും ആ ദിശയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. 77-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ ചരിത്രപരമായ ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽ നിന്നു രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ലോകം കാലാവസ്ഥാ പ്രതിസന്ധികളോട് മല്ലിടുമ്പോള്‍, നാം വഴി കാണിച്ചുവെന്നും പരിസ്ഥിതിക്കിണങ്ങിയ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന 'മിഷന്‍ ലൈഫ്' സംരംഭം ആരംഭിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റുമായി സംസാരിച്ചു

June 10th, 10:13 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് മാതമേല സിറിൽ റമഫോസയുമായി ടെലിഫോൺ സംഭാഷണം നടത്തി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻെറ ജി 20 ജനപങ്കാളിത്ത പരിപാടിയിലെ റെക്കോർഡ് പങ്കാളിത്തത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

June 10th, 07:53 pm

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സംരംഭമായ ജി 20 ജനപങ്കാളിത്ത പരിപാടിയിലെ റെക്കോർഡ് പങ്കാളിത്തത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ലോകം ഇന്ത്യയെയും അതിന്റെ പുരോഗതിയെയും പുകഴ്ത്തുന്നുവെങ്കിൽ അതിന്റെ കാരണം മോദിയല്ല. കേന്ദ്രത്തിൽ ഭൂരിപക്ഷ സർക്കാരിനെ തിരഞ്ഞെടുത്തത് നിങ്ങളും നിങ്ങളുടെ വോട്ടും കൊണ്ടാണ്: പ്രധാനമന്ത്രി മോദി മുദ്ബിദ്രിയിൽ

May 03rd, 11:01 am

തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിലെ മുദ്ബിദ്രിയിൽ ഒരു മെഗാ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പ് ദിവസമായ മെയ് 10 അടുത്തുവരികയാണ്. കർണാടകയെ മികച്ച സംസ്ഥാനമാക്കാൻ ബിജെപി ദൃഢനിശ്ചയം ചെയ്യുന്നു, കർണാടകയെ ഉൽപ്പാദനരംഗത്ത് സൂപ്പർ പവർ ആക്കാനാണ് ബിജെപിയുടെ ദൃഢനിശ്ചയം. ഇതാണ് വരും വർഷങ്ങളിലെ ഞങ്ങളുടെ റോഡ്മാപ്പ്, പ്രധാനമന്ത്രി പറഞ്ഞു.

കർണാടകയിലെ മുദ്ബിദ്രി, അങ്കോള, ബൈൽഹോംഗൽ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

May 03rd, 11:00 am

തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിലെ മുദ്ബിദ്രിയിൽ ഒരു മെഗാ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പ് ദിവസമായ മെയ് 10 അടുത്തുവരികയാണ്. കർണാടകയെ മികച്ച സംസ്ഥാനമാക്കാൻ ബിജെപി ദൃഢനിശ്ചയം ചെയ്യുന്നു, കർണാടകയെ ഉൽപ്പാദനരംഗത്ത് സൂപ്പർ പവർ ആക്കാനാണ് ബിജെപിയുടെ ദൃഢനിശ്ചയം. ഇതാണ് വരും വർഷങ്ങളിലെ ഞങ്ങളുടെ റോഡ്മാപ്പ്, പ്രധാനമന്ത്രി പറഞ്ഞു.

റിപ്പബ്ലിക് ടിവിയുടെ കോൺക്ലേവിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം

April 26th, 08:01 pm

അർണബ് ഗോസ്വാമി ജി, റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്കിന്റെ എല്ലാ സഹപ്രവർത്തകരേ , രാജ്യത്തും വിദേശത്തുമുള്ള റിപ്പബ്ലിക് ടിവിയുടെ എല്ലാ പ്രേക്ഷകരേ , മഹതികളേ, മാന്യരേ! ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ്, ഞാൻ എന്റെ കുട്ടിക്കാലത്ത് കേട്ട ഒരു തമാശ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ഒരിടത്തു് ഒരു പ്രൊഫസറും മകളും ആത്മഹത്യ ചെയ്തു, തന്റെ ജീവിതം മടുത്തുവെന്നും ഇനി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എഴുതിയ കുറിപ്പ് ഇട്ടു. താൻ എന്തെങ്കിലും കഴിച്ച് കങ്കരിയ തടാകത്തിൽ ചാടി മരിക്കുമെന്ന് അവൾ എഴുതി. പിറ്റേന്ന് രാവിലെ, മകൾ വീട്ടിലില്ലെന്ന് പ്രൊഫസർ കണ്ടെത്തി. അച്ഛൻ അവളുടെ മുറിയിൽ പോയി ഒരു കത്ത് കണ്ടു. കത്ത് വായിച്ച് അയാൾക്ക് ദേഷ്യം വന്നു. അദ്ദേഹം പറഞ്ഞു, ‘ഞാൻ പ്രൊഫസറാണ്, ഞാൻ ഇത്രയും വർഷം കഠിനാധ്വാനം ചെയ്തു, ഇപ്പോഴും അവളുടെ കങ്കരിയയുടെ അക്ഷരവിന്യാസം ആത്മഹത്യാ കത്തിൽ തെറ്റായി എഴുതിയിരിക്കുന്നു.’ അർണാബ് നന്നായി ഹിന്ദി സംസാരിക്കാൻ തുടങ്ങിയതിൽ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം പറഞ്ഞത് ഞാൻ കേട്ടില്ല, പക്ഷേ അദ്ദേഹത്തിന്റെ ഹിന്ദി ശരിയാണോ അല്ലയോ എന്നതിൽ ഞാൻ തുല്യ ശ്രദ്ധ ചെലുത്തി. ഒരുപക്ഷേ, മുംബൈയിൽ താമസിച്ചതിന് ശേഷം തങ്ങളുടെ ഹിന്ദി മെച്ചപ്പെട്ടിട്ടുണ്ടാകാം.

ന്യൂഡൽഹിയിൽ റിപ്പബ്ലിക് ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

April 26th, 08:00 pm

റിപ്പബ്ലിക് ഉച്ചകോടിയുടെ ഭാഗമായാൻ കഴിഞ്ഞതിൽ കൃതജ്ഞത രേഖപ്പെടുത്തിയ പ്രധാനമന്ത്രി, അടുത്ത മാസം 6 വർഷം തികയുന്നതിന് സംഘത്തെയാകെ അഭിനന്ദിക്കുകയും ചെയ്തു. 'ഇന്ത്യയുടെ നിമിഷം' എന്ന വിഷയത്തിൽ 2019-ൽ നടന്ന റിപ്പബ്ലിക് ഉച്ചകോടിയിൽ പങ്കെടുത്തത് അനുസ്മരിച്ച പ്രധാനമന്ത്രി, തുടർച്ചയായി രണ്ടാം തവണയും പൗരന്മാർ വൻ ഭൂരിപക്ഷത്തോടെയും സ്ഥിരതയോടെയും ഗവണ്മെന്റിനെ തെരഞ്ഞെടുത്തപ്പോൾ ജനവിധിയുടെ പശ്ചാത്തലം അതിന് ഉണ്ടായിരുന്നുവെന്നു ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ നിമിഷം ഇപ്പോൾ വന്നെത്തിയെന്നു രാജ്യം തിരിച്ചറിഞ്ഞു - പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷത്തെ പ്രമേയമായ 'പരിവർത്തനത്തിന്റെ സമയ'ത്തിലേക്കു വെളിച്ചം വീശിയ അദ്ദേഹം, 4 വർഷം മുമ്പ് വിഭാവനം ചെയ്ത താഴേത്തട്ടിലെ പരിവർത്തനത്തിന് പൗരന്മാർക്ക് ഇപ്പോൾ സാക്ഷ്യം വഹിക്കാൻ കഴിയുമെന്നു വ്യക്തമാക്കി.

ഇന്ത്യയുടെ ജി 20 പ്രസിഡൻസിയുമായി ബന്ധപ്പെട്ട വശങ്ങൾ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഗവർണർമാരുടെയും മുഖ്യമന്ത്രിമാരുടെയും ലഫ്റ്റനന്റ് ഗവർണർമാരുടെയും വീഡിയോ സമ്മേളനം ചർച്ച ചെയ്തു

December 09th, 08:38 pm

ഇന്ത്യയുടെ ജി 20 പ്രസിഡൻസിയുമായി ബന്ധപ്പെട്ട വശങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വിളിച്ചു ചേർത്ത സംസ്ഥാന ഗവർണർമാരുടെയും മുഖ്യമന്ത്രിമാരുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരുടെയും വീഡിയോ യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു.