ആൻഡമാനിലെയും നിക്കോബാറിലെയും ദ്വീപുകൾക്ക് നമ്മുടെ ധീരനായകൻമാരുടെ പേരു നൽകുന്നത് രാജ്യത്തിന് വേണ്ടിയുള്ള അവരുടെ സേവനം വരും തലമുറകൾ ഓർക്കുമെന്ന് ഉറപ്പാക്കാനുള്ള ഒരു മാർഗമാണ്: പ്രധാനമന്ത്രി
December 18th, 02:37 pm
ആൻഡമാനിലെയും നിക്കോബാറിലെയും ദ്വീപുകൾക്ക് നമ്മുടെ ധീരനായകന്മാരുടെ പേരിടുന്നത് രാജ്യത്തിന് വേണ്ടിയുള്ള അവരുടെ സേവനം വരും തലമുറകൾ ഓർക്കുമെന്ന് ഉറപ്പാക്കാനുള്ള ഒരു മാർഗമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. വികസനത്തിലും രാഷ്ട്രനിർമ്മാണത്തിലും മുന്നേറുന്ന രാഷ്ട്രങ്ങൾ തങ്ങളുടെ വേരുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Subramania Bharati Ji was ahead of his time: PM Modi
December 11th, 02:00 pm
PM Modi released the compendium of complete works of great Tamil poet and freedom fighter Subramania Bharati at 7, Lok Kalyan Marg. The Prime Minister lauded the extraordinary, unprecedented and tireless work of six decades for the compilation of 'Kaala Varisaiyil Bharathiyar Padaippugal' in 21 volumes. He added that the hard work of Seeni Vishwanathan ji was such a penance, which will benefit many generations to come.മഹാനായ തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ കൃതികളുടെ സമാഹാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകാശനം ചെയ്തു
December 11th, 01:30 pm
മഹാനായ തമിഴ് കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ കൃതികളുടെ സമാഹാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിൽ പ്രകാശനം ചെയ്തു. മഹാനായ തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിച്ച ശ്രീ മോദി, ഇന്ത്യയുടെ സംസ്കാരത്തിനും സാഹിത്യത്തിനും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഓർമകൾക്കും തമിഴ്നാടിന്റെ അന്തസിനും ഇന്ന് മഹത്തായ അവസരമാണെന്ന് പറഞ്ഞു. മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ കൃതികളുടെ പ്രസിദ്ധീകരണത്തിന്റെ മഹത്തായ പരിസമാപ്തി ഇന്ന് നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിഖ്യാത തമിഴ് കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ്ണ കൃതികളുടെ സമാഹാരം 2024 ഡിസംബർ 11ന് പ്രധാനമന്ത്രി പ്രകാശനം ചെയ്യും
December 10th, 05:12 pm
വിഖ്യാത തമിഴ് കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ കൃതികളുടെ സമാഹാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 11 ന് ഉച്ചയ്ക്ക് 1 മണിക്ക് ന്യൂഡൽഹിയിലെ 7 ലോക് കല്യാൺ മാർഗിൽ പ്രകാശനം ചെയ്യും.ശ്രീ സി. രാജഗോപാലാചാരിയെ അദ്ദേഹത്തിൻ്റെ ജന്മവാർഷികദിനത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി
December 10th, 04:18 pm
ശ്രീ രാജഗോപാലാചാരിയെ അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു . ഭരണത്തിലും, സാഹിത്യത്തിലും, സാമൂഹിക ശാക്തീകരണത്തിലും ശക്തമായ സ്വാധീനം ചെലുത്തിയ ബഹുമുഖ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് പറഞ്ഞു.സ്വാതന്ത്ര്യ സമര സേനാനി ശ്യാംജി കൃഷ്ണ വർമ്മയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു
October 04th, 09:28 am
സ്വാതന്ത്ര്യ സമര സേനാനി ശ്യാംജി കൃഷ്ണ വർമ്മയുടെ 95-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തെ അനുസ്മരിച്ചു.ചന്ദ്രശേഖര്‍ ആസാദിന്റെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി
July 23rd, 09:59 am
ചന്ദ്രശേഖര്‍ ആസാദിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.വീര്‍ ബാല്‍ ദിവസ് പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
December 26th, 12:03 pm
ധീരനായ സാഹിബ്സാദാസിന്റെ അജയ്യമായ ചൈതന്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് അവരുടെ സ്ഥായിയായ ത്യാഗത്തെ രാഷ്ട്രം ഇന്ന് സ്മരിക്കുന്നു. 'ആസാദി കാ അമൃത്കാലില്‍' വീര്‍ ബാല്‍ ദിവസ് എന്ന പേരില്‍ ഒരു പുതിയ അധ്യായം തുറക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26-ന് രാജ്യം ആദ്യമായി വീര്‍ ബാല്‍ ദിവസിന്റെ ഉദ്ഘാടന ആഘോഷം നടത്തി. അന്ന് രാജ്യം മുഴുവന്‍ സാഹിബ്‌സാദാസിന്റെ വീരഗാഥകള്‍ വളരെ വികാരഭരിതമായി ശ്രവിച്ചു ഭാരതീയതയുടെ അന്തസത്ത സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാനുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതീകമാണ് വീര്‍ ബല്‍ ദിവസ്. ധീരതയുടെ ഉന്നതിയില്‍ ചെറുപ്പം പരിമതിയല്ലെന്ന് ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മഹത്തായ പൈതൃകത്തിന്റെ ഈ ഉത്സവത്തില്‍ ഗുരു പറഞ്ഞിരുന്നത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു - सूरा सो पहचानिए, जो लरै दीन के हेत, पुरजा-पुरजा कट मरै, कबहू ना छाडे खेत! മാതാ ഗുജ്രിയുടെയും ഗുരു ഗോവിന്ദ് സിംഗ് ജിയുടെയും അവരുടെ നാല് സാഹിബ്സാദമാരുടെയും ധീരതയും ആദര്‍ശങ്ങളും ഓരോ ഇന്ത്യക്കാരനും ശക്തി പകരുന്നു. ഈ യഥാര്‍ത്ഥ വീരന്മാരുടെയും അവര്‍ക്ക് ജന്‍മം നല്‍കിയ അമ്മമാരുടെയും സമാനതകളില്ലാത്ത ധീരതയ്ക്കുള്ള രാജ്യത്തിന്റെ യഥാര്‍ത്ഥ ആദരവാണ് വീര്‍ ബാല്‍ ദിവസ്. ഇന്ന്, ബാബ മോത്തി റാം മെഹ്റയുടെയും കുടുംബത്തിന്റെയും രക്തസാക്ഷിത്വവും ദിവാന്‍ തോഡര്‍ മാളിന്റെ സമര്‍പ്പണത്തെയും ഞാന്‍ ഭക്തിപൂര്‍വം സ്്മരിക്കുകയും ആദരം അര്‍പ്പിക്കുകയും ചെയ്യുന്നു. ദേശസ്നേഹത്തിന്റെ ചൈതന്യം ജ്വലിപ്പിക്കുന്ന നമ്മുടെ ഗുരുക്കളോടുള്ള അഗാധമായ ഭക്തിയുടെ ഉദാഹരണമായിരുന്നു അവര്‍.'വീര്‍ ബാല്‍ ദിവസ്' അടയാളപ്പെടുത്തുന്ന പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
December 26th, 11:00 am
'വീര്‍ ബാല്‍ ദിവസി'നെ അടയാളപ്പെടുന്ന പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ അഭിസംബോധന ചെയ്തു. കുട്ടികള്‍ അവതരിപ്പിച്ച സംഗീതത്തിനും മൂന്ന് ആയോധന കലകളുടെ പ്രദര്‍ശനത്തിനും ശ്രീ മോദി സാക്ഷ്യം വഹിച്ചു. ഈ അവസരത്തില്‍ ഡല്‍ഹിയില്‍ യുവജനങ്ങളുടെ മാര്‍ച്ച്പാസ്റ്റ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു.പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ സമ്പൂര്‍ണകൃതികളുടെ പ്രകാശന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
December 25th, 04:31 pm
എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ ശ്രീ അനുരാഗ് ഠാക്കൂര്‍ ജി, അര്‍ജുന്‍ റാം മേഘ്വാള്‍ ജി, എന്റെ ദീര്‍ഘകാല സുഹൃത്തും മഹാമന സമ്പൂര്‍ണ വംഗമയിയുടെ ചീഫ് എഡിറ്ററുമായ അര്‍ജുന്‍ റാം മേഘ്വാള്‍ ജി, മഹാമന മാളവ്യ മിഷന്റെ പ്രസിഡന്റ് രാം ബഹദൂര്‍ റായ് ജി, പ്രഭു നാരായണ്‍ ശ്രീവാസ്തവ് ജി തുടങ്ങി വേദിയില്‍ സന്നിഹിതരായിരിക്കുന്ന എല്ലാ വിശിഷ്ട വ്യക്തികളേ, സ്ത്രീകളേ, മാന്യ വ്യക്തിത്വങ്ങളേ!പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ 162-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ 'സമാഹരിച്ച കൃതികള്‍' പ്രകാശനം ചെയ്തു
December 25th, 04:30 pm
മഹാമന പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ 162-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നടന്ന ഒരു പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ സമ്പൂര്‍ണ കൃതികള്‍' 11 വാല്യങ്ങളില്‍ ആദ്യത്തേത് പ്രകാശനം ചെയ്തു. പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യക്ക് ശ്രീ മോദി പുഷ്പാര്‍ച്ചനയും അര്‍പ്പിച്ചു. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ സ്ഥാപകനായ അദ്ദേഹം ആധുനിക ഇന്ത്യയുടെ നിര്‍മ്മാതാക്കളില്‍ പ്രധാനിയാണ്. ജനങ്ങളുടെ ഇടയില്‍ ദേശീയ അവബോധം വളര്‍ത്തുന്നതിന് വളരെയധികം പ്രയത്‌നിച്ച മികച്ച പണ്ഡിതനും സ്വാതന്ത്ര്യ സമര സേനാനിയുമായി അദ്ദേഹം ഓര്‍മ്മിക്കപ്പെടുന്നു.പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ സമാഹരിച്ച കൃതികള്‍’ പ്രധാനമന്ത്രി ഡിസംബര്‍ 25ന് പ്രകാശനം ചെയ്യും
December 24th, 07:47 pm
മഹാമന പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ 162-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 2023 ഡിസംബര്‍ 25ന് വൈകിട്ട് 4.30ന് വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ സമാഹരിച്ച കൃതികളുടെ’ 11 വാല്യങ്ങളുള്ള ആദ്യ ശ്രേണി പ്രകാശനം ചെയ്യും. ചടങ്ങില്‍ പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്യും.The soil of India creates an affinity for the soul towards spirituality: PM Modi
October 31st, 09:23 pm
PM Modi participated in the programme marking the culmination of Meri Maati Mera Desh campaign’s Amrit Kalash Yatra at Kartavya Path in New Delhi. Addressing the gathering, PM Modi said, Dandi March reignited the flame of independence while Amrit Kaal is turning out to be the resolution of the 75-year-old journey of India’s development journey.” He underlined that the 2 year long celebrations of Azadi Ka Amrit Mahotsav are coming to a conclusion with the ‘Meri Maati Mera Desh’ Abhiyan.PM participates in program marking culmination of Meri Maati Mera Desh campaign’s Amrit Kalash Yatra
October 31st, 05:27 pm
PM Modi participated in the programme marking the culmination of Meri Maati Mera Desh campaign’s Amrit Kalash Yatra at Kartavya Path in New Delhi. Addressing the gathering, PM Modi said, Dandi March reignited the flame of independence while Amrit Kaal is turning out to be the resolution of the 75-year-old journey of India’s development journey.” He underlined that the 2 year long celebrations of Azadi Ka Amrit Mahotsav are coming to a conclusion with the ‘Meri Maati Mera Desh’ Abhiyan.The egoistic I.N.D.I Alliance, indulging in divisive politics intends to eradicate Sanatan Dharma: PM Modi
September 14th, 07:30 pm
Acknowledging a festive fervour across the country, PM Modi addressed a public rally in Raigarh, Chhattisgarh. PM Modi hailed the Indian scientists and their contribution for landing Chandrayaan-3 at the Moon’s South Pole, with India becoming the first country to achieve this feat. He also acknowledged the efforts of the 140 crore Indian people in making the hosting of the People’s G20 a successful endeavour.PM Modi addresses a public rally in Raigarh, Chhattisgarh
September 14th, 04:27 pm
Acknowledging a festive fervour across the country, PM Modi addressed a public rally in Raigarh, Chhattisgarh. PM Modi hailed the Indian scientists and their contribution for landing Chandrayaan-3 at the Moon’s South Pole, with India becoming the first country to achieve this feat. He also acknowledged the efforts of the 140 crore Indian people in making the hosting of the People’s G20 a successful endeavour.ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത എല്ലാ മഹാന്മാർക്കും സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
August 15th, 08:44 am
77-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്നു ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്നു രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, തന്റെ 140 കോടി 'പരിവാർജന്' (കുടുംബാംഗങ്ങൾക്ക്) ആശംസകളേകി. രാജ്യത്തിന്റെ വിശ്വാസം എക്കാലത്തെയും ഉയർന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.ന്യൂഡൽഹിയിലെ മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ "ആദി മഹോത്സവ്" ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 16th, 10:31 am
എന്റെ മന്ത്രിസഭാ സഹപ്രവർത്തകരായ ശ്രീ അർജുൻ മുണ്ട ജി, ശ്രീ ഫഗ്ഗൻ സിംഗ് കുലസ്‌തെ ജി, ശ്രീമതി. രേണുക സിംഗ് ജി, ഡോ. ഭാരതി പവാർ ജി, ശ്രീ ബിഷേശ്വര് ടുഡു ജി, മറ്റ് പ്രമുഖർ, കൂടാതെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എന്റെ എല്ലാ ആദിവാസി സഹോദരീസഹോദരന്മാരും! ആദി മഹോത്സവത്തിൽ നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.ആദി മഹോത്സവം ഡൽഹിയിലെ മേജർ ധ്യാൻചന്ദ് ദേശീയ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
February 16th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് ദേശീയ സ്റ്റേഡിയത്തിൽ മെഗാ ദേശീയ ഗോത്ര വർഗ ഉത്സവമായ ആദി മഹോത്സവം ഉദ്ഘാടനം ചെയ്തു. ഗോത്ര സംസ്കാരം ദേശീയ വേദിയിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് ആദി മഹോത്സവം. ഇത് ഗോത്ര സംസ്കാരം, കരകൗശലവസ്തുക്കൾ, പാചകരീതി, വാണിജ്യം, പരമ്പരാഗത കലാരൂപങ്ങൾ എന്നിവയുടെ സത്ത ആഘോഷമാക്കുന്നു. ഗിരിവർഗ കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഗിരിവർഗ സഹകരണ വിപണന വികസന ഫെഡറേഷൻ ലിമിറ്റഡിന്റെ (ട്രൈഫെഡ്) വാർഷിക സംരംഭമാണിത്.ന്യൂഡൽഹിയിൽ മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജയന്തി ആഘോഷത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 12th, 11:00 am
പരിപാടിയിൽ പങ്കെടുക്കുന്ന ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത് ജി, സർവദേശിക് ആര്യപ്രതിനിധി സഭയുടെ പ്രസിഡന്റ് ശ്രീ സുരേഷ് ചന്ദ്ര ആര്യ ജി, ഡൽഹി ആര്യപ്രതിനിധി സഭയുടെ പ്രസിഡന്റ് ശ്രീ ധരംപാൽ ആര്യ ജി, ശ്രീ വിനയ് ആര്യ ജി, എന്റെ മന്ത്രിസഭാ സഹപ്രവർത്തകരായ കിഷൻ റെഡ്ഡി ജി, മീനാക്ഷി ലേഖി ജി, അർജുൻ റാം മേഘ്‌വാൾ ജി, എല്ലാ പ്രതിനിധികളേ സഹോദരീ സഹോദരന്മാരേ !