ഫ്രാൻസിലെ മയോട്ടെയിൽ ചിഡോ ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങളിൽ അഗാധമായ ദുഃഖം: പ്രധാനമന്ത്രി
December 17th, 05:19 pm
ഫ്രാൻസിലെ മയോട്ടെയിൽ ചിഡോ ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രാൻസിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ തയ്യാറാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നേതൃത്വത്തിൽ ഫ്രാൻസ് ഈ ദുരന്തത്തെ പുനരുജ്ജീവനശേഷിയോടെയും നിശ്ചയദാർഢ്യത്തോടെയും അതിജീവിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
November 30th, 09:27 pm
ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി ബഹുമുഖവ്യക്തിത്വമായിരുന്നുവെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു.Basic spirit of Vishwakarma Yojna is ‘Samman Samarthya, Samridhi: PM in Wardha
September 20th, 11:45 am
PM Modi addressed the National PM Vishwakarma Program in Wardha, Maharashtra, launching the ‘Acharya Chanakya Skill Development’ scheme and the ‘Punyashlok Ahilyadevi Holkar Women Startup Scheme.’ He highlighted the completion of one year of the PM Vishwakarma initiative, which aims to empower artisans through skill development. The PM laid the foundation stone for the PM MITRA Park in Amravati, emphasizing its role in revitalizing India's textile industry.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വർധയിൽ പിഎം വിശ്വകർമ ദേശീയ പരിപാടിയെ അഭിസംബോധന ചെയ്തു
September 20th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മഹാരാഷ്ട്രയിലെ വർധയിൽ പിഎം വിശ്വകർമ ദേശീയ പരിപാടിയെ അഭിസംബോധന ചെയ്തു. ‘ആചാര്യ ചാണക്യ നൈപുണ്യവികസന പദ്ധതിയും’ ‘പുണ്യശ്ലോക് അഹില്യദേവി ഹോൾക്കർ വനിതാ സ്റ്റാർട്ടപ്പ് പദ്ധതിയും’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പിഎം വിശ്വകർമ ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും വായ്പകളും അദ്ദേഹം വിതരണം ചെയ്തു, കൂടാതെ പിഎം വിശ്വകർമയുടെ കീഴിൽ പുരോഗതിയുടെ ഒരു വർഷത്തോടനുബന്ധിച്ചുള്ള സ്മരണിക സ്റ്റാമ്പും അദ്ദേഹം പ്രകാശനം ചെയ്തു. മഹാരാഷ്ട്രയിലെ അമരാവതിയിൽ പിഎം ബൃഹദ് സംയോജിത വസ്ത്രമേഖലകളുടെയും വസ്ത്ര (പിഎം മിത്ര) പാർക്കിന്റെയും തറക്കല്ലിടൽ ശ്രീ മോദി നിർവഹിച്ചു. ചടങ്ങിലെ പ്രദർശനവും പ്രധാനമന്ത്രി വീക്ഷിച്ചു.വെള്ളി നേടിയ കായികതാരം യോഗേഷ് കഥുനിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
September 02nd, 08:15 pm
ഫ്രാൻസിൽ നടക്കുന്ന പാരിസ് പാരാലിമ്പിക്സിൽ പുരുഷവിഭാഗം ഡിസ്കസ് ത്രോ എഫ്56 ഇനത്തിൽ വെള്ളി മെഡൽ നേടിയ യോഗേഷ് കഥുനിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.78-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോകരാഷ്ട്രത്തലവന്മാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
August 15th, 09:20 pm
78-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോകരാഷ്ട്രത്തലവന്മാർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു.പാരിസ് ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 09th, 08:14 am
ഫ്രാൻസിലെ പാരിസിൽ നടക്കുന്ന ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ജി7 ഉച്ചകോടിക്കിടെ ഫ്രഞ്ച് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
June 14th, 03:45 pm
ഇറ്റലിയിലെ അപുലിയയില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ശ്രീ ഇമ്മാനുവല്‍ മാക്രോണും തമ്മില്‍ ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തി. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരമേറ്റതിന് പ്രസിഡന്റ് മാക്രോൺ നേർന്ന ഊഷ്മളമായ ആശംസകള്‍ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.തെരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രസിഡന്റ് മാക്രോൺ അഭിനന്ദിച്ചു
June 06th, 03:02 pm
ഫ്രഞ്ച് റിപ്പബ്ലിക്ക് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ന്വികസിത് ഭാരത് വികസിത് രാജസ്ഥാന്‍ പരിപാടിയിലെ പ്രധാനമന്ത്രിയുടെ പ്രസംഗം
February 16th, 11:30 am
വികസിത് ഭാരത്-വികസിത് രാജസ്ഥാന്‍: നിലവില്‍, രാജസ്ഥാനിലെ എല്ലാ നിയോജകമണ്ഡലങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിന് സുഹൃത്തുക്കള്‍ ഈ പ്രധാന പരിപാടിയില്‍ സജീവമായി പങ്കെടുക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു, കൂടാതെ സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്താനും അത് ജനങ്ങളിലേക്ക് എത്തിക്കാനും എനിക്ക് അവസരം നല്‍കിയതിന് മുഖ്യമന്ത്രിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് നിങ്ങള്‍ ഫ്രഞ്ച് പ്രസിഡന്റിന് ജയ്പൂരില്‍ നല്‍കിയ ഊഷ്മളമായ സ്വീകരണം ഭാരതത്തില്‍ മാത്രമല്ല ഫ്രാന്‍സിലും പ്രതിധ്വനിച്ചു. ഇത് രാജസ്ഥാനിലെ ജനങ്ങളുടെ മുഖമുദ്രയാണ്. നമ്മുടെ രാജസ്ഥാനികള്‍ തങ്ങള്‍ക്കു പ്രിയപ്പെട്ടവരോട് തങ്ങളുടെ വാത്സല്യം ചൊരിയാനുളള ഒരു ശ്രമവും ഉപേക്ഷിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത്, ഞാന്‍ രാജസ്ഥാന്‍ സന്ദര്‍ശിച്ചപ്പോഴെല്ലാം നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ ശക്തമായ പിന്തുണ ഞാന്‍ ഓര്‍ക്കുന്നു. നിങ്ങള്‍ എല്ലാവരും മോദിയുടെ ഗ്യാരന്റിയില്‍ വിശ്വാസമര്‍പ്പിക്കുകയും ശക്തമായ ഒരു 'ഇരട്ട-എഞ്ചിന്‍' ഗവണ്‍മെന്റ് രൂപീകരിക്കുകയും ചെയ്തു. ഇപ്പോള്‍, രാജസ്ഥാനിലെ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ ദ്രുതഗതിയിലുള്ള പുരോഗതിക്ക് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. ഇന്ന്, രാജസ്ഥാന്റെ വികസനത്തിനായി ഏകദേശം 17,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഞങ്ങള്‍ തറക്കല്ലിടുകയും ഉദ്ഘാടനവും ചെയ്തു. റെയില്‍, റോഡ്, സൗരോര്‍ജ്ജം, വെള്ളം, എല്‍പിജി തുടങ്ങിയ വിവിധ വികസന സംരംഭങ്ങള്‍ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. രാജസ്ഥാനിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ തയ്യാറാണ്. രാജസ്ഥാനില്‍ നിന്നുള്ള എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഈ പദ്ധതികള്‍ക്കുള്ള സംഭാവനകള്‍ക്ക് ഞാന്‍ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.പ്രധാനമന്ത്രി ‘വികസിതഭാരതം വികസിത രാജസ്ഥാൻ’ പരിപാടിയെ അഭിസംബോധന ചെയ്തു
February 16th, 11:07 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ‘വികസിതഭാരതം വികസിത രാജസ്ഥാൻ’ പരിപാടിയെ അഭിസംബോധന ചെയ്തു. 17,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. റോഡുകള്‍, റെയില്‍വേ, സൗരോര്‍ജം, ഊര്‍ജപ്രക്ഷേപണം, കുടിവെള്ളം, പെട്രോളിയം, പ്രകൃതിവാതകം എന്നിവയുള്‍പ്പെടെ നിരവധി സുപ്രധാന മേഖലകള്‍ക്കു പദ്ധതി പ്രയോജനം ചെയ്യും.അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ മന്ത്രിതല യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 14th, 02:45 pm
അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ മന്ത്രിതല യോഗത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. IEA അതിന്റെ സ്ഥാപനത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഈ നാഴികക്കല്ലിന് അഭിനന്ദനങ്ങള്‍. ഈ മീറ്റിംഗില്‍ സഹ-അധ്യക്ഷനാക്കിയതിന് അയര്‍ലന്‍ഡിനും ഫ്രാന്‍സിനും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു.അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ മന്ത്രിതലയോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 14th, 02:39 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ മന്ത്രിതലയോഗത്തെ അഭിസംബോധന ചെയ്തു.ഇന്ത്യ-ഫ്രാൻസ് സൗഹൃദം തുടർന്നും ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
February 04th, 11:17 pm
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ ഇന്ത്യാ സന്ദർശനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ നന്ദി രേഖപ്പെടുത്തി. മാക്രോൺ തൻ്റെ സമീപകാല ഇന്ത്യാ സന്ദർശനത്തെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ചു.ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ എക്‌സ് പോസ്റ്റിന് ശ്രീ മോദി മറുപടി നൽകി.യുപിഐയുടെ ഔപചാരികമായ തുടക്കത്തിന് ഫ്രാൻസിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
February 02nd, 10:30 pm
ഇന്ന് പാരീസിലെ ഈഫൽ ടവറിൽ നടന്ന യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫെയ്സിന്റെ (യുപിഐ) ഔപചാരികമായ സമാരംഭത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രാൻസിനെ അഭിനന്ദിച്ചു.Glimpses from 75th Republic Day celebrations at Kartavya Path, New Delhi
January 26th, 01:08 pm
India marked the 75th Republic Day with great fervour and enthusiasm. The country's perse culture, prowess of the Armed Forces were displayed at Kartavya Path in New Delhi. President Droupadi Murmu, Prime Minister Narendra Modi, President Emmanuel Macron of France, who was this year's chief guest, graced the occasion.ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു
January 25th, 10:56 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിനെ സ്വാഗതം ചെയ്തു.പ്രധാനമന്ത്രി ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം ജയ്പൂരിലെ ജന്തർമന്തർ സന്ദർശിച്ചു
January 25th, 10:48 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം ജയ്പൂരിലെ ജന്തർമന്തർ സന്ദർശിച്ചു.പ്രധാനമന്ത്രി ജനുവരി 25ന് ബുലന്ദ്ഷഹറും ജയ്പൂരും സന്ദര്‍ശിക്കും
January 24th, 05:46 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനുവരി 25ന് യുപിയിലെ ബുലന്ദ്ഷഹറും രാജസ്ഥാനിലെ ജയ്പൂരും സന്ദര്‍ശിക്കും. ബുലന്ദ്ഷഹറില്‍ ഉച്ചകഴിഞ്ഞ് 1:45ന്, 19,100 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും. റെയില്‍, റോഡ്, എണ്ണ, വാതകം, നഗരവികസനവും ഭവനനിര്‍മ്മാണവും തുടങ്ങി നിരവധി സുപ്രധാന മേഖലകളുമായി ബന്ധപ്പെട്ടതാണ് പദ്ധതികള്‍.ഫ്രഞ്ച് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
December 01st, 09:32 pm
ദുബായിൽ നടക്കുന്ന സിഒപി 28 ഉച്ചകോടിക്കിടെ 2023 ഡിസംബർ ഒന്നിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി.