Assam has picked up a new momentum of development: PM Modi at the foundation stone laying of Ammonia-Urea Fertilizer Project in Namrup
December 21st, 04:25 pm
In a major boost to the agricultural sector, PM Modi laid the foundation stone of Ammonia-Urea Fertilizer Project at Namrup in Assam. He highlighted the start of new industries, the creation of modern infrastructure, semiconductor manufacturing, new opportunities in agriculture, the advancement of tea gardens and their workers as well as the growing potential of tourism in Assam. The PM reiterated his commitment to preserving Assam’s identity and culture.PM Modi lays foundation stone of Ammonia-Urea Fertilizer Project of Assam Valley Fertilizer and Chemical Company Limited at Namrup, Assam
December 21st, 12:00 pm
In a major boost to the agricultural sector, PM Modi laid the foundation stone of Ammonia-Urea Fertilizer Project at Namrup in Assam. He highlighted the start of new industries, the creation of modern infrastructure, semiconductor manufacturing, new opportunities in agriculture, the advancement of tea gardens and their workers as well as the growing potential of tourism in Assam. The PM reiterated his commitment to preserving Assam’s identity and culture.ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
December 06th, 08:14 pm
ഹിന്ദുസ്ഥാൻ ടൈംസ് ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി വിശിഷ്ടാതിഥികൾ ഇവിടെയുണ്ട്. സംഘാടകരെയും അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ച എല്ലാ സഹപ്രവർത്തകരെയും ഞാൻ അഭിനന്ദിക്കുന്നു. ശോഭന ജി രണ്ട് കാര്യങ്ങൾ പരാമർശിച്ചു, അത് ഞാൻ ശ്രദ്ധിച്ചു. ഒന്നാമതായി, മോദി ജി കഴിഞ്ഞ തവണ സന്ദർശിച്ചപ്പോൾ അദ്ദേഹം ഇത് നിർദ്ദേശിച്ചിരുന്നുവെന്ന് അവർ പറഞ്ഞു. ഈ രാജ്യത്ത് ആരും മാധ്യമ സ്ഥാപനങ്ങളോട് അവരുടെ ജോലി ചെയ്യാൻ പറയാൻ ധൈര്യപ്പെടുന്നില്ല. പക്ഷേ ഞാൻ പറഞ്ഞു, ശോഭന ജിയും സംഘവും ഈ ജോലി വളരെ ആവേശത്തോടെ ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ പ്രദർശനം കണ്ട് തിരിച്ചെത്തിയതിനാൽ പറയട്ടെ, രാജ്യത്തെ സംബന്ധിച്ചിടത്തോളം എല്ലാവരും തീർച്ചയായും ഇത് സന്ദർശിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഈ ഫോട്ടോഗ്രാഫർ സുഹൃത്തുക്കൾ ഓരോ നിമിഷവും പകർത്തിയിരിക്കുന്നത് അത് അനശ്വരമാക്കുന്ന രീതിയിലാണ്. അവർ പറഞ്ഞ രണ്ടാമത്തെ കാര്യം, അത് ഞാൻ മനസ്സിലാകുന്നത് ഇങ്ങനെയാണ്, നിങ്ങൾ രാജ്യത്തെ സേവിക്കുന്നത് തുടരണമെന്ന് അവർക്ക് പറയാമായിരുന്നു, പക്ഷേ ഹിന്ദുസ്ഥാൻ ടൈംസ് പറഞ്ഞത് നിങ്ങൾ ഇതുപോലെ രാജ്യത്തെ സേവിക്കുന്നത് തുടരണമെന്നാണ്, ഇതിനും ഞാൻ എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു
December 06th, 08:13 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഇന്ന് നടന്ന ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി വിശിഷ്ടാതിഥികൾ പങ്കെടുത്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘാടകർക്കും ചിന്തകൾ പങ്കുവച്ച ഏവർക്കും അദ്ദേഹം ആശംസകൾ നേർന്നു. ശോഭനാജി താൻ ശ്രദ്ധയോടെ നിരീക്ഷിച്ച രണ്ട് കാര്യങ്ങൾ സൂചിപ്പിച്ചതായി ശ്രീ മോദി പറഞ്ഞു. അതിലൊന്ന്, താൻ മുമ്പ് സന്ദർശിച്ചപ്പോൾ ഒരു നിർദ്ദേശം നൽകിയതിനെക്കുറിച്ചാണ്. മാധ്യമ സ്ഥാപനങ്ങളോട് അപൂർവമായി മാത്രമേ അങ്ങനെ ചെയ്യാറുള്ളൂവെങ്കിലും താൻ അത് ചെയ്തിരുന്നു. ശോഭനജിയും അവരുടെ ടീമും അത് ആവേശത്തോടെ നടപ്പിലാക്കിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. പ്രദർശനം സന്ദർശിച്ചപ്പോൾ, അനശ്വരമാംവിധം ഫോട്ടോഗ്രാഫർമാർ നിമിഷങ്ങൾ പകർത്തിയതു കണ്ടപ്പോൾ താൻ അത്ഭുതപ്പെട്ടതായി പറഞ്ഞ പ്രധാനമന്തരി, അത് എല്ലാവരും കാണണമെന്നും ആവശ്യപ്പെട്ടു. ശോഭനാജിയുടെ രണ്ടാമത്തെ വിഷയത്തെക്കുറിച്ച് പരാമർശിച്ച ശ്രീ മോദി, അത് താൻ രാജ്യത്തെ തുടർന്നും സേവിക്കണമെന്നുള്ള വെറുമൊരു ആഗ്രഹമല്ലെന്നും, ഹിന്ദുസ്ഥാൻ ടൈംസ് തന്നെ താൻ ഇതേ രീതിയിൽ സേവനം തുടരണമെന്ന് പറയുന്നതായാണ് താൻ കരുതുന്നതെന്നും അഭിപ്രായപ്പെടുകയും അതിന് പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തുകോയമ്പത്തൂരിൽ 2025 ലെ ദക്ഷിണേന്ത്യൻ പ്രകൃതി കാർഷിക ഉച്ചകോടിയിൽ കർഷകരുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിന്റെ പൂർണ്ണരൂപം
November 20th, 12:30 pm
ഇതെല്ലാം വാഴപ്പഴത്തിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാണ്, ഇത് പാഴ്വസ്തുവാണ്... സർ, ഇത് വാഴപ്പഴത്തിന്റെ പാഴ്വസ്തുവിൽ നിന്നാണ്; ഇത് വാഴപ്പഴത്തിന്റെ മൂല്യവർദ്ധിത ഉൽപ്പന്നമാണ്, സർ.തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ വെച്ച് ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടി 2025-ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർഷകരുമായി സംവദിച്ചു
November 20th, 12:16 pm
ഇന്നലെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ വെച്ച് നടന്ന ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടി 2025-നിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർഷകരുമായി സംവദിച്ചു. പ്രകൃതി കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരെ അഭിവാദ്യം ചെയ്ത ശ്രീ മോദി, വാഴയുടെ ഉൽപ്പന്നങ്ങൾ നിരീക്ഷിക്കുകയും വാഴയുടെ അവശിഷ്ടങ്ങളുടെ ഉപയോഗത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. പ്രദർശിപ്പിച്ചിരിക്കുന്ന എല്ലാ ഇനങ്ങളും വാഴയുടെ അവശിഷ്ടങ്ങളിൽ നിന്ന് നിർമ്മിച്ച മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാണെന്ന് കർഷകൻ വിശദീകരിച്ചു. ഇന്ത്യയിലുടനീളം അവരുടെ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ വിൽക്കുന്നുണ്ടോ എന്ന് പ്രധാനമന്ത്രി ചോദിച്ചു, കർഷകൻ അത് സ്ഥിരീകരിച്ചു. കർഷക ഉൽപാദക സംഘടനകൾ (എഫ്‌പിഒകൾ) വഴിയും വ്യക്തിഗത ദാതാക്കൾ വഴിയും അവർ മുഴുവൻ തമിഴ്‌നാടിനെയും പ്രതിനിധീകരിക്കുന്നുണ്ടെന്ന് കർഷകൻ കൂട്ടിച്ചേർത്തു. അവരുടെ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ വിൽക്കുകയും കയറ്റുമതി ചെയ്യുകയും ഇന്ത്യയിലുടനീളമുള്ള പ്രാദേശിക വിപണികളിലും സൂപ്പർമാർക്കറ്റുകളിലും ലഭ്യമാണെന്നും കർഷകൻ അറിയിച്ചു. ഓരോ എഫ്‌പിഒയിലും എത്ര പേർ ഒരുമിച്ച് പ്രവർത്തിക്കുന്നു എന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന്, ഏകദേശം ആയിരം വ്യക്തികൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കർഷകൻ മറുപടി നൽകി. പ്രധാനമന്ത്രി ഇത് അംഗീകരിച്ചു. വാഴക്കൃഷി ഒരു പ്രദേശത്ത് മാത്രമായിട്ടാണോ അതോ മറ്റ് വിളകളുമായി ഇടകലർത്തിയാണോ ചെയ്യുന്നതെന്ന് പ്രധാനമന്ത്രി ആരാഞ്ഞു. വിവിധ മേഖലകൾ വ്യത്യസ്തവും തനതായതുമായ ഉൽപ്പന്നങ്ങളിൽ വൈദഗ്ധ്യം നേടിയിട്ടുണ്ടെന്നും അവർക്ക് ഭൗമസൂചികാ പദവി ലഭിച്ച ഉൽപ്പന്നങ്ങളുണ്ടെന്നും കർഷകൻ വ്യക്തമാക്കി.തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നടന്ന 2025 ലെ ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 19th, 07:01 pm
തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ എൽ. മുരുകൻ ജി, തമിഴ്‌നാട് കാർഷിക സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ഡോ. കെ. രാമസാമി ജി, വിവിധ കാർഷിക സംഘടനകളിൽ നിന്നുള്ള എല്ലാ വിശിഷ്ട വ്യക്തികൾ, ഇവിടെ സന്നിഹിതരായ മറ്റ് പൊതു പ്രതിനിധികൾ, എന്റെ പ്രിയപ്പെട്ട കർഷക സഹോദരീസഹോദരന്മാരേ, ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ ഞങ്ങളോടൊപ്പം ചേർന്ന രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് കർഷകരേ! നിങ്ങളെ ഞാൻ വണക്കവും നമസ്‌കാരവും കൊണ്ട് അഭിവാദ്യം ചെയ്യുന്നു. ഒന്നാമതായി, ഇവിടെയുള്ള നിങ്ങളോടും രാജ്യമെമ്പാടുമുള്ള എന്റെ എല്ലാ കർഷക സഹോദരീസഹോദരന്മാരോടും ഞാൻ ക്ഷമ ചോദിക്കുന്നു. സത്യസായി ബാബയ്‌ക്കായി സമർപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഇന്ന് പുട്ടപർത്തിയിൽ എത്തിയതിനാലും അവിടെ നടന്ന പരിപാടി പ്രതീക്ഷിച്ചതിലും കൂടുതൽ നീണ്ടുനിന്നതിനാലും ഞാൻ ഇവിടെ എത്താൻ ഒരു മണിക്കൂർ വൈകി. അത് എന്റെ വരവിന് കാലതാമസമുണ്ടാക്കി. ഇത് നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന അസൗകര്യത്തിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു. രാജ്യത്തുടനീളമുള്ള നിരവധി ആളുകൾ കാത്തിരിക്കുന്നത് ഞാൻ കാണുന്നു, അതിനാൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ 2025-ലെ ദക്ഷിണേന്ത്യന്‍ പ്രകൃതി കൃഷി ഉച്ചകോടിയെ അഭിസംബോധന ചെയ്തു
November 19th, 02:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ‘ദക്ഷിണേന്ത്യന്‍ പ്രകൃതി കൃഷി ഉച്ചകോടി 2025’ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സദസ്സിനെ അഭിസംബോധന ചെയ്യവേ, കോയമ്പത്തൂരിലെ പുണ്യഭൂമിയിൽ നിന്ന് മരുതമലയിലെ മുരുകന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗം ആരംഭിച്ചത്. സംസ്‌കാരത്തിന്റെയും കാരുണ്യത്തിന്റെയും സർഗാത്മകതയുടെയും നാടാണു കോയമ്പത്തൂര്‍ എന്നു വിശേഷിപ്പിച്ച അദ്ദേഹം, ദക്ഷിണേന്ത്യയുടെ സംരംഭകത്വശക്തിയുടെ കേന്ദ്രമായി അതിനെ ഉയർത്തിക്കാട്ടി. ദേശീയ സമ്പദ്‌വ്യവസ്ഥയില്‍ നഗരത്തിന്റെ തുണിത്തരമേഖല പ്രധാന സംഭാവന നല്‍കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. മുന്‍ പാര്‍ലമെന്റംഗം ശ്രീ സി പി രാധാകൃഷ്ണന്‍ ഇപ്പോള്‍ ഉപരാഷ്ട്രപതി എന്ന നിലയില്‍ രാജ്യത്തെ നയിക്കുന്നതിനാല്‍ കോയമ്പത്തൂരിന് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ ലഭിച്ചുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.ന്യൂഡൽഹിയിൽ നടന്ന കൃഷി പരിപാടിയ്ക്കിടെ കർഷകരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയത്തിന്റെ മലയാളം പരിഭാഷ
October 12th, 06:45 pm
റാം-റാം! ഞാൻ ഹരിയാനയിലെ ഹിസാർ ജില്ലയിൽ നിന്നാണ്. കാബൂളി കടല (വെള്ളക്കടല) കൃഷി ചെയ്താണ് ഞാൻ കൃഷി ആരംഭിച്ചത്. തുടക്കത്തിൽ, വളരെ കുറച്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂരാജ്യത്തെ കാർഷിക മേഖലയിൽ 35,440 കോടി രൂപയുടെ നിക്ഷേപം വരുന്ന രണ്ട് പ്രധാന പദ്ധതികൾക്ക് തുടക്കം കുറിച്ച് നടന്ന കൃഷി പരിപാടിയ്ക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർഷകരുമായി സംവദിച്ചു
October 12th, 06:25 pm
ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന കൃഷി പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർഷകരുമായി സംവദിച്ചു. കർഷക ക്ഷേമം, കാർഷിക സ്വാശ്രയത്വം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയോടുള്ള പ്രധാനമന്ത്രിയുടെ തുടർച്ചയായ പ്രതിബദ്ധതയാണ് ഈ പരിപാടി അടിവരയിടുന്നത്. 35,440 കോടി രൂപയുടെ കാർഷിക മേഖലയിലെ രണ്ട് പ്രധാന പദ്ധതികൾ ശ്രീ മോദി ഉദ്ഘാടനം ചെയ്തു. പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി കർഷകരുമായി സംവദിച്ചു. 24,000 കോടി രൂപയുടെ പ്രധാൻ മന്ത്രി ധൻ ധന്യ കൃഷി യോജന അദ്ദേഹം ഉദ്ഘാടനം ചെയ്തു. 11,440 കോടി രൂപയുടെ പയർവർഗ്ഗങ്ങളിൽ ആത്മനിർഭരതാ ദൗത്യത്തിനും അദ്ദേഹം തുടക്കം കുറിച്ചു. കൂടാതെ ഏകദേശം 815 കോടി രൂപയുടെ അധിക പദ്ധതികൾക്ക് തറക്കല്ലിട്ട പ്രധാനമന്ത്രി കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ഭക്ഷ്യ സംസ്കരണ മേഖലകളിൽ 5,450 കോടിയിലധികം വിലമതിക്കുന്ന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു.പ്രധാൻമന്ത്രി ധൻ ധന്യ കൃഷി യോജനയുടെ ഉദ്ഘാടന വേളയിലും ന്യൂഡൽഹിയിലെ ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിലെ പദ്ധതികളുടെ ഉദ്ഘാടന, ശിലാസ്ഥാപന വേളയിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
October 11th, 12:30 pm
വേദിയിൽ സന്നിഹിതരായ കേന്ദ്രമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാൻ ജി, സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിപാടിയിൽ പങ്കെടുക്കുന്ന രാജീവ് രഞ്ജൻ സിംഗ് ജി, ഭാഗീരഥ് ചൗധരി ജി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റ് വിശിഷ്ട വ്യക്തികളേ, രാജ്യമെമ്പാടുമുള്ള എന്റെ കർഷക സഹോദരീസഹോദരന്മാരേ...പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാർഷിക മേഖലയിൽ 35,440 കോടി രൂപയുടെ രണ്ട് പ്രധാന പദ്ധതികൾക്ക് തുടക്കം കുറിച്ചു
October 11th, 12:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിൽ നടന്ന പ്രത്യേക കൃഷി പരിപാടിയിൽ പങ്കെടുത്തു. പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി കർഷകരുമായി സംവദിച്ചു.കാർഷിക മേഖലയിൽ 35,440 കോടി രൂപയുടെ രണ്ട് പ്രധാന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. 24,000 കോടി രൂപയുടെ പ്രധാൻ മന്ത്രി ധൻ ധാന്യ കൃഷി യോജനയ്ക്ക് അദ്ദേഹം തുടക്കം കുറിച്ചു. പയർവർഗ്ഗ മേഖലയിൽ 11,440 കോടി രൂപയുടെ ആത്മനിർഭരത ദൗത്യത്തിനും അദ്ദേഹം തുടക്കം കുറിച്ചു. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ഭക്ഷ്യ സംസ്കരണം എന്നീ മേഖലകളിൽ 5,450 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. ഏകദേശം 815 കോടി രൂപയുടെ അധിക പദ്ധതികൾക്കും അദ്ദേഹം തറക്കല്ലിട്ടു.ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന വേൾഡ് ഫുഡ് ഇന്ത്യ 2025 വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
September 25th, 06:16 pm
റഷ്യയുടെ ഉപപ്രധാനമന്ത്രി ശ്രീ ദിമിത്രി പട്രുഷേവ്; എന്റെ മന്ത്രിസഭാ സഹപ്രവർത്തകരായ ശ്രീ ചിരാഗ് പാസ്വാൻ, ശ്രീ രവ്നീത്; ശ്രീ പ്രതാപ് റാവു ജാദവ്; വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, പ്രതിനിധികൾ; മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യന്മാരേ!വേൾഡ് ഫുഡ് ഇന്ത്യ 2025നെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
September 25th, 06:15 pm
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് നടന്ന വേൾഡ് ഫുഡ് ഇന്ത്യ 2025യെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. കർഷകർ, സംരംഭകർ, നിക്ഷേപകർ, നൂതനാശയക്കാർ, ഉപഭോക്താക്കൾ എന്നിവരെല്ലാം ഒരുമിച്ച് പങ്കെടുത്ത്, വേൾഡ് ഫുഡ് ഇന്ത്യയെ പുതിയ ബന്ധത്തിന്റെയും ഇടപെടലിന്റെയും സർഗ്ഗാത്മകതയുടെയും ഒരു വേദിയാക്കി മാറ്റിയതായി ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അൽപം മുമ്പാണ് താൻ എക്സിബിഷനുകൾ സന്ദർശിച്ചതെന്ന് പറഞ്ഞ പ്രധാനമന്ത്രി, പോഷകാഹാരം, എണ്ണ ഉപഭോഗം കുറയ്ക്കൽ, പാക്കേജുചെയ്ത ഉൽപ്പന്നങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കൽ എന്നിവയിലാണ് പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന കാര്യത്തിൽ സന്തോഷം പ്രകടിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങളും ആശംസകളും നേർന്നു.ന്യൂഡൽഹിയിൽ നടന്ന എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
August 07th, 09:20 am
എന്റെ മന്ത്രിസഭാ സഹപ്രവർത്തകൻ ശ്രീ ശിവരാജ് സിംഗ് ചൗഹാൻ; എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഡോ. സൗമ്യ സ്വാമിനാഥൻ; നിതി ആയോഗ് അംഗം ഡോ. രമേശ് ചന്ദ്; സ്വാമിനാഥൻ കുടുംബത്തിലെ നിരവധി അംഗങ്ങൾ ഇവിടെ സന്നിഹിതരാണെന്ന് ഞാൻ കാണുന്നു - അവർക്കും എന്റെ ആദരപൂർവ്വകമായ ആശംസകൾ നേരുന്നു. കൂടാതെ ഇവിടെ എത്തിയിട്ടുള്ള ശാസ്ത്രജ്ഞരേ, മറ്റ് വിശിഷ്ടാതിഥികളേ,മഹതികളേ,മാന്യരേ!എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
August 07th, 09:00 am
ന്യൂഡൽഹിയിലെ ICAR PUSAയിൽ ഇന്ന് നടന്ന എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും തുടർന്ന് സദസ്സിനെ അദ്ദേഹം അഭിസംബോധന ചെയ്യുകയും ചെയ്തു. പ്രൊഫസർ എം.എസ്. സ്വാമിനാഥന് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട്, ഏതൊരു യുഗത്തിനും അതീതമായ സംഭാവനകൾ നൽകിയ ഒരു ദീർഘവീക്ഷകനെന്ന് പ്രധാനമന്ത്രി അദ്ദേഹത്തെ വിശേഷിപ്പിച്ചു. ശാസ്ത്രത്തെ പൊതുസേവനത്തിനുള്ള ഒരു മാധ്യമമാക്കി മാറ്റിയ മഹാനായ ശാസ്ത്രജ്ഞനായിരുന്നു പ്രൊഫസർ സ്വാമിനാഥൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി പ്രൊഫസർ സ്വാമിനാഥൻ തന്റെ ജീവിതം സമർപ്പിച്ചുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. വരും നൂറ്റാണ്ടുകളിൽ ഇന്ത്യയുടെ നയങ്ങളെയും മുൻഗണനകളെയും നയിക്കുന്ന ഒരു അവബോധം പ്രൊഫസർ സ്വാമിനാഥൻ ഉണർത്തിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്വാമിനാഥൻ ജന്മശതാബ്ദി ആഘോഷങ്ങളുടെ വേളയിൽ എല്ലാവർക്കും അദ്ദേഹം ആശംസകൾ നേർന്നു.PM-KISAN is proving to be very useful for small farmers across the country: PM Modi in Bhagalpur, Bihar
February 24th, 02:35 pm
PM Modi released the 19th instalment of PM KISAN from Bhagalpur, Bihar. Launching many development projects during the occasion, PM Modi said, “There are four main pillars of Viksit Bharat: poor, farmers, youth and women”. PM shared his happiness on witnessing the establishment of the 10,000th FPO and congratulated all the members of the 10,000 FPOs. He highlighted the Government's efforts to develop the farming sector.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പിഎം-കിസാന്റെ 19-ാം ഗഡു വിതരണംചെയ്തു; ബിഹാറിലെ ഭാഗൽപുരിൽ വികസനപദ്ധതികൾക്കു തുടക്കം കുറിച്ചു
February 24th, 02:30 pm
ബിഹാറിലെ ഏകദേശം 75 ലക്ഷം കർഷക കുടുംബങ്ങൾ പിഎം കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അവർക്കുള്ള 19-ാം ഗഡുവും ഇന്നു വിതരണം ചെയ്തു. ഏകദേശം 1600 കോടി രൂപ ഇന്നു ബിഹാറിലെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ട് എത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാറിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള എല്ലാ കർഷക കുടുംബങ്ങൾക്കും അദ്ദേഹം ഊഷ്മളമായ ആശംസകൾ നേർന്നു.പ്രധാനമന്ത്രി ഫെബ്രുവരി 23 മുതൽ 25 വരെ മധ്യപ്രദേശ്, ബിഹാർ, അസം എന്നിവിടങ്ങൾ സന്ദർശിക്കും
February 22nd, 02:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 23 മുതൽ 25 വരെ മധ്യപ്രദേശ്, ബിഹാർ, അസം എന്നിവിടങ്ങൾ സന്ദർശിക്കും. ഫെബ്രുവരി 23നു മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയിലേക്കു പോകുന്ന അദ്ദേഹം ഉച്ചയ്ക്ക് രണ്ടിന് ബാഗേശ്വർ ധാം വൈദ്യശാസ്ത്ര-ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന്റെ തറക്കല്ലിടൽ നിർവഹിക്കും. പ്രധാനമന്ത്രി ഫെബ്രുവരി 24നു രാവിലെ 10നു ഭോപ്പാലിൽ 'ആഗോള നിക്ഷേപക ഉച്ചകോടി 2025' ഉദ്ഘാടനം ചെയ്യും. തുടർന്ന്, ബിഹാറിലെ ഭാഗൽപുരിലേക്കു പോകുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 2.15നു പിഎം കിസാൻ പദ്ധതിയുടെ 19-ാം ഗഡു വിതരണം ചെയ്യുകയും ബിഹാറിലെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും. തുടർന്നു ഗുവാഹാട്ടിയിലേക്കു പോകുന്ന അദ്ദേഹം, വൈകിട്ട് ആറിനു 'ഝുമോയിർ ബിനന്ദിനി (മെഗാ ഝുമോയിർ) 2025' പരിപാടിയിൽ പങ്കെടുക്കും. ഫെബ്രുവരി 25നു രാവിലെ 10.45നു പ്രധാനമന്ത്രി ഗുവാഹാട്ടിയിൽ 'അഡ്വാന്റേജ് അസം 2.0 നിക്ഷേപ-അടിസ്ഥാനസൗകര്യ ഉച്ചകോടി 2025' ഉദ്ഘാടനം ചെയ്യും.Our government's intentions, policies and decisions are empowering rural India with new energy: PM
January 04th, 11:15 am
PM Modi inaugurated Grameen Bharat Mahotsav in Delhi. He highlighted the launch of campaigns like the Swamitva Yojana, through which people in villages are receiving property papers. He remarked that over the past 10 years, several policies have been implemented to promote MSMEs and also mentioned the significant contribution of cooperatives in transforming the rural landscape.