PM to inaugurate and lay foundation stone of multiple railway projects on 6th January

January 05th, 06:28 pm

Prime Minister Narendra Modi will inaugurate and lay the foundation stone of various railway projects on 6th January at 12:30 PM via video conferencing. He will inaugurate the new Jammu Railway Division. He will also inaugurate the Charlapalli New Terminal Station in Telangana and lay the foundation stone of Rayagada Railway Division Building of East Coast Railway.

പ്രധാനമന്ത്രി ജൂൺ 20നും 21നും ജമ്മു കശ്മീർ സന്ദർശിക്കും

June 19th, 04:26 pm

ജൂൺ 20നു വൈകിട്ട് ആറിന് ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ അന്താരാഷ്ട്ര സമ്മേളന കേന്ദ്രത്തിൽ (എസ്‌കെഐസിസി) നടക്കുന്ന ‘യുവജന ശാക്തീകരണം, ജമ്മു കശ്മീരിന്റെ പരിവർത്തനം’ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ജമ്മു കശ്മീരിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. കാർഷിക-അനുബന്ധ മേഖലകളിലെ മത്സരക്ഷമത മെച്ചപ്പെടുത്തൽ പദ്ധതിക്കും (ജെകെസിഐപി) അദ്ദേഹം തുടക്കം കുറിക്കും.

ഡല്‍ഹിയില്‍ മാര്‍ച്ച് 14 ന് പി.എം സ്വനിധി ഗുണഭോക്താക്കളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

March 13th, 07:10 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാര്‍ച്ച് 14 ന് വൈകുന്നേരം 5 മണിക്ക് ഡല്‍ഹിയിലെ ജെ.എല്‍.എന്‍ സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി സ്വനിധി പദ്ധതിയുടെ ഗുണഭോക്താക്കളെ അഭിസംബോധന ചെയ്യും. ഈ അവസരത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള 5,000 വഴിയോരകച്ചവടക്കാര്‍ ഉള്‍പ്പെടെ 1 ലക്ഷം തെരുവുകച്ചവടക്കാര്‍ക്ക് (എസ്.വി) പദ്ധതി പ്രകാരമുള്ള വായ്പകളും അദ്ദേഹം വിതരണം ചെയ്യും. ഡല്‍ഹി മെട്രോയുടെ നാലാം ഘട്ടത്തിന്റെ രണ്ട് അധിക ഇടനാഴികളുടെ തറക്കല്ലിടലും പരിപാടിയില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും.

പ്രധാനമന്ത്രി മാർച്ച് 13ന് ‘ഇന്ത്യയുടെ സാങ്കേതികാബ്ദം: വികസിതഭാരതത്തിനായി ചിപ്പുകൾ’ എന്ന പരിപാടിയിൽ പങ്കെടുക്കും; ഏകദേശം 1.25 ലക്ഷംകോടിരൂപയുടെ മൂന്നു സെമികണ്ടക്ടർ കേന്ദ്രങ്ങൾക്കു തറക്കല്ലിടും

March 12th, 03:40 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 മാർച്ച് 13നു രാവിലെ 10.30നു വി‌ദൂരദൃശ്യസംവിധാനത്തി‌ലൂടെ ‘ഇന്ത്യയുടെ സാങ്കേതികാബ്ദം: വി‌കസിത ഭാരതത്തിനായി ചിപ്പുകൾ’ എന്ന പരിപാടിയിൽ പങ്കെടുക്കുകയും ഏകദേശം 1.25 ലക്ഷംകോടിരൂപയുടെ മൂന്നു സെമികണ്ടക്ടർ പദ്ധതികൾക്കു തറക്കല്ലിടുകയും ചെയ്യും. രാജ്യത്തുടനീളമുള്ള യുവാക്കളെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

സഹകരണ മേഖലയ്ക്ക് വേണ്ടിയുള്ള ഒന്നിലധികം സുപ്രധാന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഫെബ്രുവരി 24ന് പ്രധാനമന്ത്രി നിര്‍വഹിക്കും

February 22nd, 04:42 pm

രാജ്യത്തിന്റെ സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പില്‍, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി 24 ന് രാവിലെ 10:30 ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ സഹകരണ മേഖലയ്ക്ക് വേണ്ടിയുള്ള ഒന്നിലധികം പ്രധാന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വ്വഹിക്കും.

ഫെബ്രുവരി 22, 23 തീയതികളില്‍ പ്രധാനമന്ത്രി ഗുജറാത്തും ഉത്തര്‍പ്രദേശും സന്ദര്‍ശിക്കും

February 21st, 11:41 am

ഫെബ്രുവരി 22ന് രാവിലെ 10.45ന് അഹമ്മദാബാദില്‍ പ്രധാനമന്ത്രി ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12:45 ന് പ്രധാനമന്ത്രി മഹേസാണയിലെത്തി വാലിനാഥ് മഹാദേവക്ഷേത്രത്തില്‍ പൂജയും ദര്‍ശനവും നടത്തും. ഉച്ചയ്ക്ക് ഒരു മണിക്ക്, മഹേസാണയിലെ താരഭില്‍ ഒരു പൊതുചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അവിടെ അദ്ദേഹം 13,500 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. ഏകദേശം 4:15 PM ന് പ്രധാനമന്ത്രി നവസാരിയില്‍ എത്തും, അവിടെ അദ്ദേഹം ഏകദേശം 47,000 കോടി രൂപയിലധികം ചെലവഴിച്ചുള്ള ഒന്നിലധികം വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും. വൈകുന്നേരം 6:15 ന് പ്രധാനമന്ത്രി കക്രപാര്‍ ആണവോര്‍ജ്ജ നിലയം സന്ദർശിക്കും.

പ്രധാനമന്ത്രി ഫെബ്രുവരി 16ന് (നാളെ) റെവാരി സന്ദര്‍ശിക്കും

February 15th, 03:10 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി 16-ന് ഹരിയാനയിലെ റെവാരി സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 1.15ന് നഗരഗതാഗതം, ആരോഗ്യം, റെയില്‍, വിനോദസഞ്ചാരം എന്നീ മേഖലകളുമായി ബന്ധപ്പെട്ട 9750 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.

പ്രധാനമന്ത്രി ഫെബ്രുവരി 16ന് (നാളെ) 'വികസിത് ഭാരത് വികസിത് രാജസ്ഥാന്‍' പരിപാടിയെ അഭിസംബോധന ചെയ്യും

February 15th, 03:07 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി 16ന് രാവിലെ 11ന് 'വികസിത് ഭാരത് വികസിത് രാജസ്ഥാന്‍' പരിപാടിയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്യും. ചടങ്ങില്‍ 17,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്ര സമര്‍പ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. റോഡുകള്‍, റെയില്‍വേ, സൗരോര്‍ജം, ഊര്‍ജ പ്രക്ഷേപണം, കുടിവെള്ളം, പെട്രോളിയം, പ്രകൃതി വാതകം എന്നിവയുള്‍പ്പെടെ നിരവധി സുപ്രധാന മേഖലകള്‍ക്ക് പദ്ധതി പ്രയോജനം ചെയ്യും.

ഡെറാഡൂണിൽ 18,000 കോടി രൂപയുടെ ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ഡിസംബർ നാലിന് നിർവഹിക്കും

December 01st, 12:06 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഡിസംബർ 4-ന് ഡെറാഡൂൺ സന്ദർശിക്കുകയും ഏകദേശം 18,000 കോടി രൂപയുടെ ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഉച്ചയ്ക്ക് 1 മണിക്ക് നിർവഹിക്കും. യാത്ര സുഗമവും സുരക്ഷിതവുമാക്കുകയും മേഖലയിലെ ടൂറിസം വർദ്ധിപ്പിക്കുകയും ചെയ്യുന്ന റോഡ് അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളിലായിരിക്കും സന്ദർശനത്തിന്റെ പ്രധാന ഊന്നൽ . ഒരുകാലത്ത് വിദൂരമെന്ന് കരുതിയിരുന്ന പ്രദേശങ്ങളിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമാണിത്.

അലിഗഢ് രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

September 14th, 12:01 pm

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശിലെ ജനകീയനും തീപ്പൊരി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി, ദിനേശ് ശര്‍മ്മ ജി, ഉത്തര്‍പ്രദേശ് സംസ്ഥാന മന്ത്രിമാര്‍, മറ്റ് എംപിമാര്‍, എംഎല്‍എമാര്‍, അലിഗഢിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,

അലിഗഢില്‍ രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് പ്രധാനമന്ത്രി

September 14th, 11:45 am

അലിഗഢിലെ രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിച്ചു. ഉത്തര്‍പ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയുടെ അലിഗഢ് നോഡിന്റെയും രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെയും പ്രദര്‍ശന മാതൃകകളും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.

ബീഹാറില്‍ നഗര അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട 7 പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നാളെ തുടക്കം കുറിക്കും

September 14th, 02:45 pm

ബീഹാറില്‍ നഗര അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട 7 പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപന കര്‍മ്മവും നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കും. ഇതില്‍ നാലെണ്ണം ജലവിതരണവുമായി ബന്ധപ്പെട്ടതും രണ്ടെണ്ണം മലിനജല നിര്‍മാര്‍ജന പദ്ധതികളും, മറ്റൊന്ന് നദീമുഖ വികസനവുമായി ബന്ധപ്പെട്ടതുമാണ്. ആകെ 541 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ബിഹാര്‍, നഗര, ഭവന വികസന വകുപ്പിന് കീഴിലെ 'ബിഡ്‌കോ' യാണ് പദ്ധതിയുടെ നടത്തിപ്പ് നിര്‍വഹിക്കുന്നത്. ബിഹാര്‍ മുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുക്കും.

ദേശീയ വിദ്യാഭ്യാസ നയം അഭിനിവേശം, പ്രായോഗികത, പ്രകടനം എന്നിവയിൽ ഊന്നൽ നൽകുന്നു: പ്രധാനമന്ത്രി മോദി

September 07th, 11:20 am

ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള ഗവർണർമാരുടെ സമ്മേളനത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. പുതിയ ദേശീയ വിദ്യാഭ്യാസ നയം പഠനത്തിനുപകരം പാണ്‌ഡിത്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വിമർശനാത്മക ചിന്തയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പാഠ്യപദ്ധതിയെക്കാൾ മുന്നിലാണെന്നും പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ഈ നയത്തിൽ, അഭിനിവേശം, പ്രായോഗികത, പ്രകടനം എന്നിവയ്ക്ക്‌ ഊന്നൽ നൽകുന്നു എന്നും പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട ഗവർണർമാരുടെ കോൺഫറൻസിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

September 07th, 11:19 am

ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട ഗവർണർമാരുടെ കോൺഫറൻസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. രാഷ്ട്രപതിയുടെ വിശിഷ്ട സാന്നിധ്യവും കോൺഫെറെൻസിൽ ഉണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവർണർമാർ, ലെഫ്റ്റനന്റ് ഗവർണർമാർ, എല്ലാ സംസ്ഥാന സർവകലാശാലകളിലെയും വൈസ് ചാൻസലർമാർ എന്നിവർ പങ്കെടുത്തു.

സോഷ്യൽ മീഡിയ കോർണർ 2018 സെപ്റ്റംബർ 18

February 18th, 08:45 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

വളരുന്നു കൊണ്ടിരിക്കുന്ന ഇന്ത്യയുടെ വ്യോമഗതാഗതത്തിന് ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ്: പ്രധാനമന്ത്രി മോദി

February 18th, 05:02 pm

പ്രധാനമന്ത്രി നരേന്ദ്രമോദി നവി മുംബൈയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തറകല്ലിട്ടു. ജെഎൻപിടിയുടെ നാലാമത് കണ്ടെയ്നർ ടെർമിനൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വ്യോമയാന മേഖല അതിവേഗം വളരുകയാണ്. വിമാന യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട് . അതിനാൽ, വ്യോമഗതാഗത രംഗത്ത് മേന്‍മയേറിയ അടിസ്ഥാനസൗകര്യം ഉറപ്പാക്കേണ്ടതുണ്ട്, എന്ന് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു

പ്രധാനമന്ത്രി നവി മുംബൈ രാജ്യാന്തര വിമാനത്താവളത്തിനു തറക്കല്ലിട്ടു; ജെ.എന്‍.പി.ടിയില്‍ നാലാമതു കണ്ടെയ്‌നര്‍ ടെര്‍മിനല്‍ സമര്‍പ്പിച്ചു

February 18th, 05:01 pm

നവി മുംബൈ രാജ്യാന്തര വിമാനത്താവളത്തിനു തറക്കല്ലിടുന്ന ചടങ്ങില്‍ പ്രധാനന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു. നവി മുംബൈയില്‍ നടന്ന ചടങ്ങില്‍ ജവഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് ട്രസ്റ്റിന്റെ നാലാമതു കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു.

We have made aviation affordable and within reach of the lesser privileged: PM Modi

October 07th, 02:24 pm

PM Narendra Modi today laid foundation stone for Greenfield Airport at Rajkot, Gujarat. Speaking at a public meeting in Surendranagar, PM Modi said that definition of development was changing. He said, Who imagined in this district that an airport will come? Such development works will empower citizens.

പ്രധാനമന്ത്രി ചോട്ടിലയില്‍ പൊതുയോഗത്തില്‍ പ്രസംഗിച്ചു; രാജ്‌കോട്ടില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനു തറക്കല്ലിട്ടു

October 07th, 02:23 pm

ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലുള്ള ചോട്ടിലയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പൊതുയോഗത്തെ അഭിസംബോധന ചെയ്തു.

Diwali has come early for our citizens due to the decisions taken in the GST Council: PM

October 07th, 12:04 pm

PM Narendra Modi today laid foundation stone for bridge between Okha and Beyt Dwarka. Addressing a public meeting, PM Modi stressed on building of infrastructure that would enhance economic activities and add to development.