PM Modi attends News18 Rising Bharat Summit

March 20th, 08:00 pm

Prime Minister Narendra Modi attended and addressed News 18 Rising Bharat Summit. At this time, the heat of the election is at its peak. The dates have been announced. Many people have expressed their opinions in this summit of yours. The atmosphere is set for debate. And this is the beauty of democracy. Election campaigning is in full swing in the country. The government is keeping a report card for its 10-year performance. We are charting the roadmap for the next 25 years. And planning the first 100 days of our third term, said PM Modi.

അമേരിക്കയിലെ പ്രമുഖ പ്രൊഫഷണലുകളുമായി പ്രധാനമന്ത്രിയുടെ ആശയവിനിമയം

June 24th, 07:28 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 23-ന് വാഷിംഗ്ടൺ ഡി.സി.യിലെ ജോൺ എഫ്. കെന്നഡി സെന്ററിൽ യുഎസ്എയിലെ പ്രൊഫഷണലുകളുടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തു.

75-ാമത് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചുവപ്പ് കോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു

August 15th, 03:02 pm

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ പുണ്യദിനമായ ഇന്ന്, രാജ്യത്തിന്റെ എല്ലാ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും രാജ്യത്തിന്റെ പ്രതിരോധത്തിനായി രാവും പകലും തുടര്‍ച്ചയായി സ്വയം ത്യാഗം ചെയ്യുന്ന ധീരരായ വീരന്മാരെയും രാജ്യം നമിക്കുന്നു. സ്വാതന്ത്ര്യത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കിയ ആദരണീയനായ ബാപ്പു, സ്വാതന്ത്ര്യത്തിനായി എല്ലാം ത്യജിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസ്, അല്ലെങ്കില്‍ ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, ബിസ്മില്‍, അഷ്ഫാക്കുള്ള ഖാന്‍ തുടങ്ങിയ മഹാന്മാരായ വിപ്ലവകാരികള്‍ ഝാന്‍സിയുടെ റാണി ലക്ഷ്മിഭായി, കിറ്റൂരിലെ രാജ്ഞി ചേന്നമ്മ അല്ലെങ്കില്‍ റാണി ഗൈഡിന്‍ലിയു അല്ലെങ്കില്‍ മാതംഗിനി ഹസ്രയുടെ ധീരത; രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്രു ജി, രാജ്യത്തെ ഒരു ഐക്യരാഷ്ട്രമായി സംയോജിപ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഇന്ത്യയുടെ ഭാവി ദിശ നിര്‍ണ്ണയിക്കുകയും വഴി തുറക്കുകയും ചെയ്ത ബാബാ സാഹേബ് അംബേദ്കര്‍ ഉള്‍പ്പെടെ രാജ്യം എല്ലാ വ്യക്തിത്വങ്ങളെയും ഓര്‍ക്കുന്നു. ഈ മഹത് വ്യക്തിത്വങ്ങളോടെല്ലാം രാജ്യം കടപ്പെട്ടിരിക്കുന്നു.

75 -ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പ് കോട്ടയില്‍ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

August 15th, 07:38 am

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവമായ 75 -ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയെയും ജനാധിപത്യത്തെയും സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള നിങ്ങള്‍ക്കേവര്‍ക്കും എന്റെ ആശംസകള്‍.

ഇന്ത്യ 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15th, 07:37 am

75 -ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രസംഗത്തിനിടെ പ്രധാനമന്ത്രി മോദി തന്റെ സർക്കാരിന്റെ നേട്ടങ്ങൾ പട്ടികപ്പെടുത്തുകയും ഭാവിയിലേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന തന്റെ ജനപ്രിയ മുദ്രാവാക്യത്തിൽ അദ്ദേഹം ഒരു വാക്യം കൂടി കൂട്ടി ചേർത്തു. ഈ കൂട്ടത്തിലെ പുതുമുഖം ആണ് സബ്കാ പ്രയാസ്.

ഈ പരിഷ്‌കാരങ്ങള്‍ ഉറച്ച വിശ്വാസത്തിന്റെ പുറത്താണ്; നിര്‍ബന്ധത്താലല്ല: പ്രധാനമന്ത്രി

August 11th, 06:52 pm

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ)യുടെ 2021ലെ വാര്‍ഷിക യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു അഭിസംബോധന. 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വിവിധ മേഖലകളില്‍ പരിഷ്‌കാരങ്ങള്‍ നടത്തുന്നതിനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയെ യോഗത്തില്‍ വ്യവസായമേഖലയിലെ പ്രമുഖര്‍ അഭിനന്ദിച്ചു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ)യുടെ വാര്‍ഷികയോഗത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി

August 11th, 04:30 pm

75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള 'സ്വാതന്ത്ര്യാമൃത മഹോത്സവ'ത്തിന്റെ പശ്ചാത്തലത്തിലാണ് സിഐഐ യോഗം നടക്കുന്നതെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ വ്യവസായങ്ങള്‍ക്ക് പുതിയ തീരുമാനങ്ങളെടുക്കാനും പുതിയ ലക്ഷ്യത്തിലേക്കു കുതിക്കാനും ഇത് വലിയൊരവസരമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വയംപര്യാപ്ത ഇന്ത്യ ക്യാമ്പയിന്റെ വിജയത്തില്‍ പ്രധാന ഉത്തരവാദിത്വം വഹിക്കാനാകുന്നത് ഇന്ത്യയിലെ വ്യവസായങ്ങള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിക്കാലത്ത് പൂര്‍വസ്ഥിതി പ്രാപിക്കാന്‍ സാധിച്ച വ്യവസായ മേഖലയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

"സ്‌പെഷ്യാലിറ്റി സ്റ്റീലിനുള്ള ഉല്‍പ്പാദന ബന്ധിത പ്രോത്സാഹന ആനുകൂല്യ(പ്രൊഡക്ഷന്‍-ലിങ്ക്ഡ്, ഇന്‍സെന്റീവ്-പി.എല്‍.ഐ) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം"

July 22nd, 03:49 pm

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഉരുക്ക് മേഖലയുടെ നിര്‍ണായക പങ്ക് കണക്കിലെടുത്തുകൊണ്ട് സ്‌പെഷ്യാലിറ്റി സ്റ്റീലിനുള്ള ഉല്‍പ്പാദ ബന്ധിത പ്രോത്സാഹന ആനുകൂല്യ (പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് -പി.എല്‍.ഐ) പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

സോഷ്യൽ മീഡിയ കോർണർ - നവംബര് 5

November 05th, 07:58 pm

നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

സോഷ്യൽ മീഡിയ കോർണർ - സെപ്റ്റംബർ - 10

September 10th, 11:58 pm

നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !