ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്ക് 2024-25 സാമ്പത്തിക വർഷത്തിൽ ദൈനംദിന ചെലവുകൾക്കായുള്ള പ്രവർത്തന മൂലധനം എന്ന നിലക്ക് 10,700 കോടി രൂപ മുൻ‌കൂർ നിക്ഷേപമായി നൽകുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

November 06th, 03:15 pm

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എഫ്‌സിഐ) 2024-25 സാമ്പത്തിക വർഷത്തിൽ പ്രവർത്തന മൂലധനമായി 10,700 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി (സിസിഇഎ) അംഗീകാരം നൽകി. കാർഷിക മേഖലയെ ഉത്തേജിപ്പിക്കുന്നതിനും രാജ്യവ്യാപകമായി കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം. കർഷകരെ പിന്തുണയ്ക്കുന്നതിനും ഇന്ത്യയുടെ കാർഷിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമുള്ള ഗവണ്മെന്റിന്റെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഈ തന്ത്രപരമായ നീക്കം വെളിവാക്കുന്നത്.

രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിനു കരുത്തേകുന്നതിനും താഴേത്തട്ടുവരെ വ്യാപ്തി വർധിപ്പിക്കുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

February 15th, 03:49 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം, രാജ്യത്ത് സഹകരണ പ്രസ്ഥാനത്തിനു കരുത്തേകുന്നതിനും താഴേത്തട്ടിൽ വരെ വ്യാപ്തി വർധിപ്പിക്കുന്നതിനും അംഗീകാരം നൽകി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിലും ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ കാര്യക്ഷമമായ മാർഗനിർദേശത്തിനും കീഴിൽ സഹകരണ മന്ത്രാലയം, ഓരോ പഞ്ചായത്തിലും പ്രായോഗികമായ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളും ഓരോ പഞ്ചായത്തിലും/ഗ്രാമത്തിലും ക്ഷീര സഹകരണ സംഘങ്ങളും സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചു. ഓരോ തീരദേശ പഞ്ചായത്തിലും/ഗ്രാമങ്ങളിലും വലിയ ജലാശയങ്ങളുള്ള പഞ്ചായത്തിലും/ഗ്രാമങ്ങളിലും പ്രായോഗികമായ മത്സ്യബന്ധന സഹകരണ സംഘങ്ങൾ സ്ഥാപിക്കും. മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെ സംയോജനത്തിലൂടെ നിലവിലുള്ള പിഎസിഎസ്/ക്ഷീര/മത്സ്യബന്ധന സഹകരണസംഘങ്ങളെയും 'ഗവണ്മെന്റിന്റെ സർവതോമുഖ' സമീപനം പ്രയോജനപ്പെടുത്തി ശക്തിപ്പെടുത്തും. തുടക്കത്തിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 ലക്ഷം പിഎസിഎസ്/ ക്ഷീര/ മത്സ്യബന്ധന സഹകരണ സംഘങ്ങൾ സ്ഥാപിക്കും. നബാർഡ്, ദേശീയ ക്ഷീര വികസന ബോർഡ് (എൻഡിഡിബി), ദേശീയ മത്സ്യബന്ധന വികസന ബോർഡ് (എൻഎഫ്ഡിബി) എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള കർമപദ്ധതി തയ്യാറാക്കുന്നത്.

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ആഗോള നിക്ഷേപക ഉച്ചകോടി 2023 ൽ പ്രധാനമന്ത്രിയുടെ പ്രസംഗം

February 10th, 11:01 am

ഉത്തർപ്രദേശ് ഗവർണർ ശ്രീമതി ആനന്ദിബെൻ പട്ടേൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ ജി, ബ്രജേഷ് പഥക് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ മുതിർന്ന സഹപ്രവർത്തകനും ലഖ്‌നൗ ശ്രീ രാജ്‌നാഥ് സിംഗ് ജിയുടെ പ്രതിനിധിയും, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ, എല്ലാ മന്ത്രിമാരും യുപി, വ്യവസായത്തിലെ ബഹുമാനപ്പെട്ട അംഗങ്ങളേ , ആഗോള നിക്ഷേപകരേ , നയ നിർമ്മാതാക്കളേ , കോർപ്പറേറ്റ് നേതാക്കളേ ആഗോള നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുക്കുന്ന മഹതികളെ മാന്യന്മാരേ !

ഉത്തര്‍പ്രദേശ് ആഗോള നിക്ഷേപ ഉച്ചകോടി 2023 ലഖ്‌നൗവില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

February 10th, 11:00 am

ഉത്തര്‍പ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി 2023 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലഖ്‌നൗവില്‍ ഉദ്ഘാടനം ചെയ്തു. ആഗോള വ്യാപാര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും ഇന്‍വെസ്റ്റ് യു.പി 2.0യുടെ സമാരംഭം കുറിയ്ക്കലും പരിപാടിയില്‍ അദ്ദേഹം നിര്‍വഹിച്ചു. ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിന്റെ സുപ്രധാന നിക്ഷേപ ഉച്ചകോടിയാണ് ഉത്തര്‍പ്രദേശ് ആഗോള നിക്ഷേപ ഉച്ചകോടി 2023. വ്യാപാര അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനും പങ്കാളിത്തം രൂപപ്പെടുത്തുന്നതിനും ലോകമെമ്പാടുമുള്ള നയരൂപകര്‍ത്താക്കള്‍, വ്യവസായ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍, ആശയരൂപീകരണത്തിനുള്ള വിദഗ്ധസംഘങ്ങള്‍, നേതാക്കള്‍ എന്നിവരെ ഇത് ഒരുമിച്ച് കൊണ്ടുവരും. പ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നവ പ്രധാനമന്ത്രി നോക്കി കാണുകയും ചെയ്തു.

ജമ്മു കശ്മീർ റോസ്‌ഗാർ മേളയിൽ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

October 30th, 10:01 am

ജമ്മു കശ്മീരിലെ നമ്മുടെ ശോഭയുള്ള പുത്രന്മാർക്കും പെൺമക്കൾക്കും ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ജമ്മു കശ്മീരിലെ 20 വ്യത്യസ്‌ത സ്ഥലങ്ങളിലായി 3,000 യുവാക്കൾക്ക് സർക്കാർ ജോലികൾക്കായി ഇന്ന് നിയമന കത്തുകൾ കൈമാറുന്നു. പിഡബ്ല്യുഡി, ആരോഗ്യം, ഭക്ഷ്യ സിവിൽ സപ്ലൈസ്, മൃഗസംരക്ഷണം, ജലശക്തി, വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങി വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിക്കാൻ ഈ യുവാക്കൾക്ക് അവസരം ലഭിക്കാൻ പോകുന്നു. ഇന്ന് നിയമന കത്തുകൾ ലഭിച്ച എല്ലാ യുവജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. ഈ 'റോസ്‌ഗാർ' (തൊഴിൽ മേള) സംഘടിപ്പിച്ചതിന് ശ്രീ മനോജ് സിൻഹ ജിയെയും അദ്ദേഹത്തിന്റെ മുഴുവൻ ടീമിനെയും ഞാൻ അഭിനന്ദിക്കുന്നു. വരും ദിവസങ്ങളിൽ മറ്റ് വകുപ്പുകളിലേക്കും യുവാക്കൾക്ക് 700-ലധികം നിയമന കത്തുകൾ നൽകാനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടക്കുന്നതായി എന്നെ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ ആനുകൂല്യം ലഭിക്കാൻ പോകുന്ന ആളുകൾക്ക് ഞാൻ മുൻകൂട്ടി ആശംസകൾ നേരുന്നു.

ജമ്മു കശ്മീർ തൊഴിൽമേളയെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു

October 30th, 10:00 am

സമ്മേളനത്തെ അഭിസംബോധനചെയ്യവേ, ജമ്മു കശ്മീരിലെ സമർഥരായ യുവാക്കൾക്ക് ഇന്നത്തേതു സുപ്രധാന ദിനമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിലെ 20 വ്യത്യസ്തയിടങ്ങളിൽ ഗവണ്മെന്റ്ജോലി ചെയ്യാനുള്ള നിയമനക്കുറിപ്പുകൾ ലഭിച്ച മൂവായിരം യുവാക്കളെ അദ്ദേഹം അഭിനന്ദിച്ചു. പിഡബ്ല്യുഡി, ആരോഗ്യവകുപ്പ്, ഭക്ഷ്യ-പൊതുവിതരണവകുപ്പ്, മൃഗസംരക്ഷണം, ജലശക്തി, വിദ്യാഭ്യാസം-സാംസ്കാരികം തുടങ്ങി വിവിധ വകുപ്പുകളിൽ സേവനംചെയ്യാൻ ഈ യുവാക്കൾക്ക് അവസരം ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വരുംദിവസങ്ങളിൽ മറ്റുവകുപ്പുകളിലായി 700ലധികം നിയമനക്കുറിപ്പുകൾ നൽകാനുള്ള ഒരുക്കങ്ങൾ ഊർജിതമായി നടക്കുകയാണെന്നു പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

One nation, one fertilizer: PM Modi

October 17th, 11:11 am

Mantri Kisan Samruddhi Kendras (PMKSK) under the Ministry of Chemicals & Fertilisers. Furthermore, the Prime Minister also launched Pradhan Mantri Bhartiya Jan Urvarak Pariyojana - One Nation One Fertiliser.

PM inaugurates PM Kisan Samman Sammelan 2022 at Indian Agricultural Research Institute, New Delhi

October 17th, 11:10 am

The Prime Minister, Shri Narendra Modi inaugurated PM Kisan Samman Sammelan 2022 at Indian Agricultural Research Institute in New Delhi today. The Prime Minister also inaugurated 600 Pradhan Mantri Kisan Samruddhi Kendras (PMKSK) under the Ministry of Chemicals & Fertilisers. Furthermore, the Prime Minister also launched Pradhan Mantri Bhartiya Jan Urvarak Pariyojana - One Nation One Fertiliser.

ഗവണ്‍മെന്റ് പദ്ധതികളിലുടെ സംപുഷ്‌ടീകരിച്ച അരിയുടെ വിതരണത്തിന് മന്ത്രിസഭയുടെ അംഗീകാരം

April 08th, 03:58 pm

ദേശീയ ഭക്ഷ്യഭദ്രത നിയമം (എന്‍.എഫ്.എസ്.എ),സംയോജിത ശിശുവികസന സേവനങ്ങള്‍ (ഐ.സി.ഡി.എസ്), പ്രധാനമന്ത്രി പോഷന്‍ ശക്തി നിര്‍മാന്‍-പി.എം.-പോഷണ്‍ (മുമ്പത്തെ ഉച്ചഭക്ഷണ പദ്ധതി (എം.ഡി.എം) എന്നിവയ്ക്ക് കീഴിലുള്ള ലക്ഷ്യമിട്ട പൊതുവിതരണ സംവിധാനങ്ങളില്‍ (ടി.പി.ഡി.എസ്) ഉടനീളവും കൂടാതെ 2024-ഓടെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കേന്ദ്ര ഗവണ്‍മെന്റിന്റെ മറ്റ് ക്ഷേമ പദ്ധതികളിലൂടെയും (ഒ.ഡബ്ല്യു.എസ്) ഘട്ടം ഘട്ടമായി സംപുഷ്‌ടീകരിച്ച അരി വിതരണം ചെയ്യുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസമിതി ഇന്ന് അംഗീകാരം നല്‍കി. .

മധ്യപ്രദേശിൽ സ്വാമിത്വ പദ്ധതിയുടെ ഗുണഭോക്താക്കളുമായുള്ള സംവാദത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 06th, 12:31 pm

സ്വാമിത്വ പദ്ധതി സൃഷ്ടിച്ച ആത്മവിശ്വാസവും ഉറപ്പും ഗ്രാമങ്ങളിലെ ഗുണഭോക്താക്കളുമായുള്ള സംഭാഷണത്തിൽ വ്യക്തമായിരുന്നു,അത് ഇവിടെയും ഞാൻ കാണുന്നു. നിങ്ങൾ നിങ്ങളുടെ മുള കസേരകൾ കാണിച്ചു, പക്ഷേ നിങ്ങളുടെ ഉത്സാഹത്തിലാണ് എന്റെ ശ്രദ്ധ പതിഞ്ഞിരിക്കുന്നത്. ജനങ്ങളുടെ സ്നേഹത്തിൽ നിന്നും ആശീർവാദത്തിൽ നിന്നും ഈ പദ്ധതി വഴി അവർക്ക് ലഭിച്ച ക്ഷേമ ആനുകൂല്യങ്ങൾ എനിക്ക് വ്യക്തമായി മനസിലാക്കൻ കഴിയും. എനിക്ക് സംവദിക്കാൻ അവസരം ലഭിച്ച സഹപ്രവർത്തകർ പങ്കുവെച്ച അനുഭവങ്ങൾ ഈ പദ്ധതി ഒരു ശക്തിയായി ഉയർന്നുവരുന്നുവെന്ന് കാണിക്കുന്നു. സ്വാമിത്വ പദ്ധതി ആരംഭിച്ചതിനുശേഷം ആളുകൾക്ക് ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കുന്നത് എളുപ്പമായി.

മധ്യപ്രദേശില്‍ സ്വാമിത്വ പദ്ധതി ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു

October 06th, 12:30 pm

മധ്യപ്രദേശിലെ സ്വാമിത്വ പദ്ധതിയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിച്ചു. ഈ അവസരത്തില്‍ പദ്ധതിക്ക് കീഴിലുള്ള 1,71,000 ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി ഇ-പ്രോപ്പര്‍ട്ടി കാര്‍ഡുകളും വിതരണം ചെയ്തു. പരിപാടിയില്‍ കേന്ദ്ര മന്ത്രിമാര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി, പാര്‍ലമെന്റ് അംഗം, എംഎല്‍എമാര്‍, ഗുണഭോക്താക്കള്‍, ഗ്രാമ- ജില്ല-സംസ്ഥാന ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലെ മേധാവികളുമായും വ്യാപാര-വാണിജ്യ മേഖലയിലെ പങ്കാളികളുമായും പ്രധാന മന്ത്രിയുടെ അഭിസംബോധന

August 06th, 06:31 pm

കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, അംബാസിഡര്‍മാരെ, ഹൈക്കമ്മീഷണര്‍മാരെ, ലോകമെമ്പാടും സേവനം ചെയ്യുന്ന കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ, വിവിധ കയറ്റുമതി കൗണ്‍സിലുകളുടെയും ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെയും നേതാക്കളെ, മഹതി മഹാന്മാരെ!

വിദേശത്തുള്ള ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലെ മേധാവികളുമായും വ്യാപാര-വാണിജ്യ മേഖലയിലെ പങ്കാളികളുമായും സംവദിച്ച് പ്രധാനമന്ത്രി

August 06th, 06:30 pm

വിദേശത്തുള്ള ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലെ മേധാവികളുമായും വ്യാപാര-വാണിജ്യ മേഖലയിലെ പങ്കാളികളുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. കേന്ദ്ര വാണിജ്യ മന്ത്രി, വിദേശകാര്യ മന്ത്രി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇരുപതിലധികം വകുപ്പുകളുടെ സെക്രട്ടറിമാര്‍, സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, കയറ്റുമതി പ്രോത്സാഹന സമിതികള്‍, ചേംബര്‍ ഓഫ് കൊമേഴ്സ് അംഗങ്ങള്‍ എന്നിവരും സംവാദത്തില്‍ പങ്കെടുത്തു.

പാവപ്പെട്ടവരുടെ ശാക്തീകരണത്തിനാണ് ഇന്ന് മുന്‍ഗണന നല്‍കുന്നത്: പ്രധാനമന്ത്രി

August 03rd, 12:31 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗ് വഴി ഗുജറാത്തിലെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ ഗുണഭോക്താക്കളുമായി സംവദിച്ചു. പദ്ധതിയെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി ഒരു പൊതു പങ്കാളിത്ത പരിപാടി സംസ്ഥാനത്ത് ആരംഭിച്ചു.

ഗുജറാത്തിലെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായി സംവദിച്ച് പ്രധാനമന്ത്രി

August 03rd, 12:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഗുജറാത്തിലെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായി സംവദിച്ചു. പദ്ധതിയെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനായി പൊതുജന പങ്കാളിത്ത പരിപാടിക്കും സംസ്ഥാനത്ത് തുടക്കം കുറിച്ചു.

Freight corridors will strengthen Aatmanirbhar Bharat Abhiyan: PM Modi

December 29th, 11:01 am

Prime Minister Narendra Modi inaugurated the New Bhaupur-New Khurja section of the Eastern Dedicated Freight Corridor in Uttar Pradesh. PM Modi said that the Dedicated Freight Corridor will enhance ease of doing business, cut down logistics cost as well as be immensely beneficial for transportation of perishable goods at a faster pace.

സമര്‍പ്പിത ചരക്ക് ഇടനാഴിയിലെ ന്യൂ ഭൂപൂര്‍-ന്യൂ ഖുര്‍ജ സെക്ഷനും കണ്‍ട്രോള്‍ സെന്ററും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

December 29th, 11:00 am

കിഴക്കൻ സമര്‍പ്പിത ചരക്ക് ഇടനാഴിയുടെ ന്യൂ ഭൂപൂര്‍ – ന്യൂ ഖുര്‍ജ സെക്ഷനും കണ്‍ട്രോള്‍ സെന്ററും വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

There is no reason for mistrust in the recent agricultural reforms: PM Modi

December 18th, 02:10 pm

PM Narendra Modi addressed a Kisan Sammelan in Madhya Pradesh through video conferencing. PM Modi accused the opposition parties of misleading the farmers and using them as a vote bank and political tool. He also reiterated that the system of MSP will remain unaffected by the new agricultural laws.

PM Modi addresses Kisan Sammelan in Madhya Pradesh

December 18th, 02:00 pm

PM Narendra Modi addressed a Kisan Sammelan in Madhya Pradesh through video conferencing. PM Modi accused the opposition parties of misleading the farmers and using them as a vote bank and political tool. He also reiterated that the system of MSP will remain unaffected by the new agricultural laws.

Once farmers of India become strong & their incomes increase, the mission against malnutrition will also garner strength: PM Modi

October 16th, 11:01 am

PM Modi released a commemorative coin of Rs 75 denomination, as a testament to India’s long-standing relationship with FAO. The PM also dedicated to the nation 17 newly developed biofortified varieties of 8 crops. PM Modi spoke at length about India’s commitment to ensuring Food Security Act translated into practice during coronavirus, emphasised the importance of MSP and government purchase for ensuring food security.