ഇന്ന്, ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

October 27th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. മൻ കി ബാത്തിലേക്ക് ഏവർക്കും സ്വാഗതം . എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങൾ ഏതാണെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, നിരവധി സംഭവങ്ങളാകും എനിക്ക് ഓർമ്മ വരുന്നത്, എന്നാൽ അവയിൽ വളരെ പ്രത്യേകതയുള്ള ഒരു നിമിഷമുണ്ട്, അത് കഴിഞ്ഞ വർഷം നവംബർ 15 ന് ബിർസമുണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഝാർഖണ്ഡിലെ ഉലിഹാതു ഗ്രാമത്തിലേക്ക് പോയതാണ്. ഈ യാത്ര എന്നിൽ വലിയ സ്വാധീനം ചെലുത്തി. ആ പുണ്യഭൂമിയുടെ മൺ തരി നെറുകയിൽ തൊടാൻ ഭാഗ്യം ലഭിച്ച രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാൻ. ആ നിമിഷം, സ്വാതന്ത്ര്യസമരത്തിന്റെ ശക്തിയും ഊർജവും എനിക്ക് അനുഭവവേദ്യമായി, മാത്രമല്ല ഈ ഭൂമിയുടെ ശക്തിയുമായി ചേർന്നു നില്ക്കാനുള്ള അവസരവും എനിക്ക് ലഭിച്ചു. ഒരു ഉദ്ദേശ്യം നിറവേറ്റാനുള്ള ധൈര്യം എങ്ങനെയാണ് രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ വിധി തന്നെ മാറ്റിയെഴുതുന്നതെന്നും ഞാൻ മനസ്സിലാക്കി.

ചെസ് ഒളിമ്പ്യാഡിലെ വിജയികളുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം

September 26th, 12:15 pm

സർ, ഇന്ത്യ രണ്ട് സ്വർണ്ണ മെഡലുകളും നേടുന്നത് ഇതാദ്യമാണ്, ടീമിന്റെ പ്രകടനം ശ്രദ്ധേയമാണ്. ആൺകുട്ടികൾ 22-ൽ 21 പോയിന്റും പെൺകുട്ടികൾ 22-ൽ 19 പോയിന്റും നേടി. മൊത്തത്തിൽ, ഞങ്ങൾ 44-ൽ 40 പോയിന്റ് നേടി. ഇത്രയും വലിയതും ഗംഭീരവുമായ പ്രകടനം മുമ്പ് ഉണ്ടായിട്ടില്ല.

PM Modi meets and encourages our Chess Champions

September 26th, 12:00 pm

PM Modi spoke with India's chess team after their historic dual gold wins. The discussion highlighted their hard work, the growing popularity of chess, AI's impact on the game, and the importance of determination and teamwork in achieving success.

ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങൾ രാജ്യത്തെ യുവാക്കൾക്ക് പ്രയോജനം ചെയ്തു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

August 25th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽ കൂടി 'മൻ കി ബാത്തിൽ' എന്റെ എല്ലാ കുടുംബാംഗങ്ങൾക്കും സ്വാഗതം. ഇന്ന് ഒരിക്കൽകൂടി നാം രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ചും രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളെക്കുറിച്ചും സംസാരിക്കും. വികസിത ഭാരതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്ന 21-ാം നൂറ്റാണ്ടിലെ ഭാരതത്തിൽ പലതും സംഭവിക്കുന്നു. ഉദാഹരണത്തിന്, ഈ ആഗസ്ത് 23-ന്,നാം എല്ലാ നാട്ടുകാരും ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിച്ചു. നിങ്ങളെല്ലാവരും ഈ ദിവസം ആഘോഷിക്കുകയും ചന്ദ്രയാൻ-3ന്റെ വിജയം ഒരിക്കൽ കൂടി ആഘോഷിക്കുകയും ചെയ്തിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കഴിഞ്ഞ വർഷം, ഈ ദിവസം, ചന്ദ്രയാൻ-3 ചന്ദ്രന്റെ തെക്ക് ഭാഗത്തുള്ള ശിവ്-ശക്തി പോയിന്റിൽ വിജയകരമായി ലാൻഡ് ചെയ്തിരുന്നു. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഭാരതം മാറി.

ഭരണഘടനയിലും ജനാധിപത്യ സംവിധാനങ്ങളിലും അചഞ്ചലമായ വിശ്വാസം ഉറപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

June 30th, 11:00 am

സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചതിന് നാട്ടുകാര്‍ക്ക് ഇന്ന് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു 24ലെ തെരഞ്ഞെടുപ്പ്. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്രയും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

June 21st, 06:31 am

അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗയുടെയും ധ്യാനത്തിന്റെയും നാടായ കാശ്മീരില്‍ എത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. കശ്മീരിലെയും ശ്രീനഗറിലെയും പരിസ്ഥിതിയും ഊര്‍ജവും അനുഭവങ്ങളും യോഗയില്‍ നിന്ന് നമുക്ക് ലഭിക്കുന്ന ശക്തി അനുഭവിക്കാന്‍ നമ്മെ അനുവദിക്കുന്നു. യോഗാ ദിനത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ലോകത്തിന്റെ എല്ലാ കോണുകളിലും യോഗ പരിശീലിക്കുന്നവര്‍ക്കും ഞാന്‍ കാശ്മീര്‍ ഭൂമിയില്‍ നിന്ന് ആശംസകള്‍ നേരുന്നു.

2024 ലെ അന്താരാഷ്ട്ര യോഗാദിന പരിപാടിയെ ജമ്മു കശ്മീരിലെ ശ്രീനഗറിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

June 21st, 06:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ജമ്മു കശ്മീരിലെ ശ്രീനഗറിൽ പത്താമത് അന്താരാഷ്ട്ര യോഗാ ദിന (IYD) പരിപാടിയെ അഭിസംബോധന ചെയ്തു. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിനു പ്രധാനമന്ത്രി നേതൃത്വം നൽകുകയും യോഗാ സെഷനിൽ പങ്കെടുക്കുകയും ചെയ്തു.

പ്രധാനമന്ത്രി ജൂൺ 20നും 21നും ജമ്മു കശ്മീർ സന്ദർശിക്കും

June 19th, 04:26 pm

ജൂൺ 20നു വൈകിട്ട് ആറിന് ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ അന്താരാഷ്ട്ര സമ്മേളന കേന്ദ്രത്തിൽ (എസ്‌കെഐസിസി) നടക്കുന്ന ‘യുവജന ശാക്തീകരണം, ജമ്മു കശ്മീരിന്റെ പരിവർത്തനം’ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ജമ്മു കശ്മീരിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. കാർഷിക-അനുബന്ധ മേഖലകളിലെ മത്സരക്ഷമത മെച്ചപ്പെടുത്തൽ പദ്ധതിക്കും (ജെകെസിഐപി) അദ്ദേഹം തുടക്കം കുറിക്കും.

ശശാങ്കസനത്തെക്കുറിച്ചുള്ള വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചു

June 19th, 08:36 am

മലബന്ധം ഒഴിവാക്കാനും ദഹനപ്രക്രിയ മെച്ചപ്പെടുത്താനും സഹായിക്കുന്ന ശശാങ്കാസനത്തെക്കുറിച്ചുള്ള വീഡിയോ ക്ലിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

ഉഷ്ട്രാസനത്തെക്കുറിച്ചുള്ള വീഡിയോ പങ്കിട്ട് പ്രധാനമന്ത്രി മോദി

June 18th, 10:29 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉഷ്ട്രാസനത്തെക്കുറിച്ചുള്ള വീഡിയോ ക്ലിപ്പ് പങ്കിട്ടു. ഇതു മുതുകിലെയും കഴുത്തിലെയും പേശികളെ ശക്തിപ്പെടുത്തുകയും രക്തചംക്രമണവും കാഴ്ചശക്തിയും മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

Prime Minister Narendra Modi shares Bhadrasana Yoga Video

June 17th, 10:07 am

The Prime Minister, Shri Narendra Modi has shared Bhadrasana detailed Yoga video describing its benefits for joints, which also reduces pain in the knees. Bhadrasana yoga pose is also good for the stomach.

പാദഹസ്താസനത്തെ ക്കുറിച്ചുള്ള വീഡിയോ ക്ലിപ്പുകൾ പ്രധാനമന്ത്രി പങ്കു വെച്ചു.

June 16th, 10:10 am

നട്ടെല്ലിന്റെ ആരോഗ്യത്തിനു ഉത്തമവും ആർത്തവ വേദന കുറയ്ക്കുന്നതിന് സഹായിക്കുന്നതുമായ യോഗാസനം പരിശീലിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാദഹസ്താസനത്തെക്കുറിച്ചുള്ള (കൈ യിൽ തുടങ്ങി കാലുകളിലേക്കുള്ള) വിശദമായ വീഡിയോ ക്ലിപ്പുകൾ പങ്കു വെച്ചു.

അർധചക്രാസനത്തിന്റെ വീഡിയോ പങ്കിട്ട് പ്രധാനമന്ത്രി

June 15th, 09:50 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അർധചക്രാസനത്തെക്കുറിച്ചുള്ള വീഡിയോ ക്ലിപ്പ് പങ്കിട്ടു. മികച്ച ഹൃദയത്തിനും മെച്ചപ്പെട്ട രക്തപ്രവാഹത്തിനും ഈ അംഗവിന്യാസം പരിശീലിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു.

താടാസനത്തിന്റെ വീഡിയോ ക്ലിപ്പ് പങ്കിട്ട് പ്രധാനമന്ത്രി

June 13th, 09:47 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് താടാസനത്തെ കുറിച്ചുള്ള ഒരു വീഡിയോ ക്ലിപ്പ് പോസ്റ്റ് ചെയ്തു.

ലോക ഗായത്രി പരിവാര്‍ സംഘടിപ്പിച്ച അശ്വമേധ യാഗത്തില്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

February 25th, 09:10 am

ഗായത്രി പരിവാര്‍ സംഘടിപ്പിക്കുന്ന ഏതൊരു പരിപാടിയും വിശുദ്ധിയുടെ ആഴത്തില്‍ വേരൂന്നിയതാണ്, അതില്‍ പങ്കെടുക്കുന്നത് തന്നെ വലിയ ഭാഗ്യമാണ്. ഇന്ന് ദേവ സംസ്‌കൃതി വിശ്വവിദ്യാലയം സംഘടിപ്പിക്കുന്ന അശ്വമേധ യാഗത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ അശ്വമേധ യാഗത്തില്‍ പങ്കെടുക്കാന്‍ ഗായത്രി പരിവാറിന്റെ ക്ഷണം ലഭിച്ചപ്പോള്‍ സമയക്കുറവ് കാരണം എനിക്ക് ഒരു വിഷമം നേരിട്ടു. വീഡിയോ വഴി ഈ പരിപാടിയുമായി ബന്ധിപ്പിക്കുന്നതിനെ കുറിച്ചും ഒരു ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഒരു സാധാരണക്കാരന്‍ അശ്വമേധയാഗത്തെ അധികാരത്തിന്റെ വിപുലീകരണമായി കാണുന്നു എന്നതായിരുന്നു പ്രശ്‌നം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, അശ്വമേധയാഗം മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ അശ്വമേധയാഗം ആചാര്യനായ ശ്രീറാം ശര്‍മ്മയുടെ ചൈതന്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും അശ്വമേധയാഗത്തെ പുനര്‍നിര്‍വചിക്കുകയാണെന്നും ഞാന്‍ കണ്ടെത്തി, അതിനാല്‍ എന്റെ എല്ലാ ആശയക്കുഴപ്പങ്ങളും അപ്രത്യക്ഷമായി.

ഗായത്രി പരിവാർ സംഘടിപ്പിച്ച അശ്വമേധ യാഗത്തെ പ്രധാനമന്ത്രി വീഡിയോസന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു

February 25th, 08:40 am

ഗായത്രി പരിവാർ സംഘടിപ്പിച്ച അശ്വമേധയജ്ഞത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വീഡിയോസന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടാം എന്നതിനാൽ, ‘അശ്വമേധയജ്ഞ’വുമായി ബന്ധപ്പെടുന്നതിലുള്ള ആശയക്കുഴപ്പത്തോടെയാണു പ്രധാനമന്ത്രി ആരംഭിച്ചത്. “എന്നാൽ, ആചാര്യ ശ്രീറാം ശർമയുടെ വികാരങ്ങൾ ഉയർത്തിപ്പിടിച്ച്, പുതിയ അർഥം പകരുന്ന അശ്വമേധയജ്ഞം കണ്ടപ്പോൾ എന്റെ സംശയങ്ങൾ അലിഞ്ഞുപോയി” – പ്രധാനമന്ത്രി പറഞ്ഞു.

ആചാര്യ ശ്രീ എസ് എന്‍ ഗോയങ്കയുടെ നൂറാം ജന്മവാര്‍ഷികത്തിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപന ചടങ്ങിലെ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

February 04th, 03:00 pm

ഒരു വര്‍ഷം മുമ്പാണ് ആചാര്യ ശ്രീ എസ് എന്‍ ഗോയങ്ക ജിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഈ കാലയളവില്‍,' ആസാദി കാ അമൃത് മഹോത്സവം' ആഘോഷിക്കുമ്പോള്‍, കല്യാണ്‍മിത്ര ഗോയങ്ക ജി വാദിച്ച തത്വങ്ങളാണ് രാഷ്ട്രം പ്രതിഫലിപ്പിച്ചത്. ഇന്ന് അദ്ദേഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടടുക്കുമ്പോള്‍, വികസിത ഭാരതത്തിന്റെ സാക്ഷാത്കാരത്തിലേക്ക് രാജ്യം അതിവേഗം മുന്നേറുകയാണ്. ഈ യാത്രയില്‍, എസ് എന്‍ ഗോയങ്ക ജിയുടെ ചിന്തകളില്‍ നിന്നും സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയില്‍ നിന്നും ഉരുത്തിരിഞ്ഞ ഉപദേശങ്ങള്‍ നമുക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. ജനങ്ങള്‍ ഒരുമിച്ച് ധ്യാനിക്കുമ്പോള്‍ ശക്തമായ ഫലങ്ങള്‍ ലഭിക്കുമെന്ന് qസൂചിപ്പിക്കുന്ന ''സമഗ്ഗ-നാം തപോസുഖോ'' എന്ന ബുദ്ധമന്ത്രം ഗുരുജി പലപ്പോഴും ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ഭാരതത്തിനെ ഒരു വികസിത രാഷ്ട്രമാക്കുന്നതിനുള്ള ഒരു അടിസ്ഥാന മൂലശിലയാണ് ഈ ഐക്യ മനോഭാവം. ഈ ശതാബ്ദി ആഘോഷത്തിലുടനീളം, നിങ്ങള്‍ എല്ലാവരും ഈ മന്ത്രം പ്രചരിപ്പിച്ചിട്ടുണ്ടാകും, എല്ലാവര്‍ക്കും ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു.

ആചാര്യ ശ്രീ എസ്എന്‍ ഗോയങ്കയുടെ ഒരു വര്‍ഷം നീണ്ടുനിന്ന നൂറാം ജന്മവാര്‍ഷിക ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 04th, 02:30 pm

എസ്എന്‍ ഗോയങ്കയുടെ ഒരു വര്‍ഷം നീണ്ടുനിന്ന നൂറാം ജന്മവാര്‍ഷിക ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.

ന്യൂഡെല്‍ഹിയില്‍ എന്‍സിസി, എന്‍എസ്എസ് കെഡറ്റുകളുമായുള്ള ആശയവിനിമയത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 24th, 03:26 pm

നിങ്ങള്‍ ഇപ്പോള്‍ ഇവിടെ അവതരിപ്പിച്ച സാംസ്‌കാരിക അവതരണം അഭിമാനബോധം ഉണര്‍ത്തുന്നതാണ്. റാണി ലക്ഷ്മിഭായിയുടെ ചരിത്രപരമായ വ്യക്തിത്വത്തിനും ചരിത്രത്തിലെ സംഭവങ്ങള്‍ക്കും ഏതാനും നിമിഷങ്ങള്‍കൊണ്ട് നിങ്ങള്‍ ജീവന്‍ നല്‍കി. ഈ സംഭവങ്ങള്‍ നമുക്കെല്ലാവര്‍ക്കും പരിചിതമാണ്, എന്നാല്‍ നിങ്ങള്‍ അത് അവതരിപ്പിച്ച രീതി ശരിക്കും അതിശയകരമാണ്. നിങ്ങള്‍ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകാന്‍ പോകുന്നു. രണ്ട് കാരണങ്ങളാല്‍ ഇത്തവണ ആ ദിനം കൂടുതല്‍ സവിശേഷമാണ്. ഒന്നാമതായി, ഇത് 75-ാമത് റിപ്പബ്ലിക് ദിനമാണ്. രണ്ടാമതായി, റിപ്പബ്ലിക് ദിന പരേഡ് ആദ്യമായി രാജ്യത്തിന്റെ 'നാരീശക്തി'(സ്ത്രീ ശക്തി)ക്കായി സമര്‍പ്പിക്കപ്പെടുകയാണ്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ ഒരുപാട് പെണ്‍മക്കളെയാണ് ഇന്ന് ഞാന്‍ കാണുന്നത്. നിങ്ങള്‍ തനിച്ചല്ല ഇവിടെ വന്നിരിക്കുന്നത്; നിങ്ങള്‍ എല്ലാവരും നിങ്ങളുടെ സംസ്ഥാനങ്ങളുടെ സുഗന്ധം, വിവിധ ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും അനുഭവങ്ങള്‍, നിങ്ങളുടെ സമൂഹങ്ങളുടെ സമൃദ്ധമായ ചിന്തകള്‍ എന്നിവയുമായാണു നിങ്ങള്‍ എത്തിയിരിക്കുന്നത്. നിങ്ങളെ എല്ലാവരെയും കണ്ടുമുട്ടാന്‍ സാധിക്കുന്ന ഈ ദിവസവും സവിശേഷമാണ്. ഇന്ന് ദേശീയ പെണ്‍കുട്ടി ദിനമാണ്. പെണ്‍മക്കളുടെ ധൈര്യവും ഉത്സാഹവും നേട്ടങ്ങളും ആഘോഷിക്കാനുള്ള ദിവസമാണ് ഇന്ന്. സമൂഹത്തെയും നാടിനെയും നന്നാക്കാനുള്ള കഴിവ് പെണ്‍മക്കള്‍ക്കുണ്ട്. ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളില്‍, ഭാരതത്തിന്റെ പുത്രിമാര്‍ അവരുടെ ധീരമായ ലക്ഷ്യങ്ങളും അര്‍പ്പണബോധവുംകൊണ്ട് നിരവധി വലിയ മാറ്റങ്ങള്‍ക്ക് അടിത്തറയിട്ടിട്ടുണ്ട്. അല്‍പം മുമ്പ് നിങ്ങള്‍ കാഴ്ചവെച്ച അവതരണത്തില്‍ ഈ വികാരത്തിന്റെ ഒരു നേര്‍ക്കാഴ്ച ഉണ്ടായിരുന്നു.

പ്രധാനമന്ത്രി എന്‍സിസി കേഡറ്റുകളെയും എന്‍എസ്എസ് വോളന്റിയര്‍മാരെയും അഭിസംബോധന ചെയ്തു

January 24th, 03:25 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എന്‍സിസി കേഡറ്റുകളെയും എന്‍എസ്എസ് വോളന്റിയര്‍മാരേയും അഭിസംബോധന ചെയ്തു. റാണി ലക്ഷ്മി ബായിയുടെ ജീവിതം ചിത്രീകരിക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ അഭിമാനം പ്രകടിപ്പിച്ച പ്രധാനമന്ത്രി, അത് ഇന്ത്യയുടെ ചരിത്രത്തെ ഇന്ന് ജീവസുറ്റതാക്കുന്നുവെന്നും പറഞ്ഞു. പരിപാടിയില്‍ ഉള്‍പ്പെട്ട സംഘത്തിന്റെ പ്രയത്നങ്ങളെ പ്രശംസിച്ച അദ്ദേഹം അവര്‍ ഇപ്പോൾ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകുമെന്നും പറഞ്ഞു. 75-ാം റിപ്പബ്ലിക് ദിനാഘോഷം, നാരീശക്തിയോടുള്ള ഇന്ത്യയുടെ സമര്‍പ്പണം എന്നീ രണ്ട് കാരണങ്ങളാല്‍ ഈ അവസരം സവിശേഷമാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതില്‍ പങ്കെടുക്കുന്ന സ്ത്രീകളെ പരാമര്‍ശിച്ച്, അവര്‍ ഇവിടെ തനിച്ചല്ലെന്നും, മറിച്ച് അതത് സംസ്ഥാനങ്ങളുടെ സത്ത, അവരുടെ സംസ്‌കാരം, പാരമ്പര്യങ്ങള്‍, അവരുടെ സമൂഹത്തിന്റെ മുന്നോട്ടുള്ള ചിന്തകള്‍ എന്നിവ കൊണ്ടുവന്നിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു. ധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും നേട്ടങ്ങളുടെയും ആഘോഷമായ ദേശീയ ബാലികാദിനമാണ് ഇന്നെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഇന്ത്യയിലെ പെണ്‍മക്കള്‍ക്ക് സമൂഹത്തെ നന്മയ്ക്കായി പരിഷ്‌കരിക്കാനുള്ള കഴിവുണ്ടെ”ന്ന് വിവിധ ചരിത്ര കാലഘട്ടങ്ങളില്‍ സമൂഹത്തിന്റെ അടിത്തറ പാകുന്നതില്‍ സ്ത്രീകൾ നൽകിയ സംഭാവനകള്‍ എടുത്തുകാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ സാംസ്കാരിക പരിപാടികളിൽ ആ വിശ്വാസം ദൃശ്യമായെന്നും അദ്ദേഹം പറഞ്ഞു.