ഇതിഹാസതാരം രാജ് കപൂറിന്റെ നൂറാം ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി
December 14th, 11:17 am
ഇതിഹാസതാരം ശ്രീ രാജ് കപൂറിന്റെ നൂറാം ജന്മവാർഷികദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. ദീർഘവീക്ഷണമുള്ള ചലച്ചിത്രകാരൻ, നടൻ, അനശ്വരനായ കലാഅവതാരകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു അദ്ദേഹമെന്നു ശ്രീ മോദി പ്രകീർത്തിച്ചു. ശ്രീ രാജ് കപൂർ ചലച്ചിത്രകാരൻ മാത്രമല്ല; ഇന്ത്യൻ സിനിമയെ ആഗോളതലത്തിലേക്കു കൈപിടിച്ചുയർത്തിയ സാംസ്കാരിക അംബാസഡർ കൂടിയാണെന്നും വിശേഷിപ്പിച്ച ശ്രീ മോദി, ചലച്ചിത്രകാരന്മാരുടെയും അഭിനേതാക്കളുടെയും തലമുറകൾക്ക് അദ്ദേഹത്തിൽനിന്ന് ഏറെ പഠിക്കാനുണ്ടെന്നും പറഞ്ഞു.ബുദ്ധദേബ് ദാസ് ഗുപ്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം
June 10th, 11:44 am
ചലച്ചിത്ര നിർമ്മാതാവും ചിന്തകനും കവിയുമായ ശ്രീ ബുദ്ധദേബ് ദാസ് ഗുപ്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഖം രേഖപ്പെടുത്തി.