ഹോൺബിൽ മേളയുടെ 25-ാം വാർഷികത്തിൽ നാഗാലാൻഡിലെ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

December 05th, 11:10 am

ഹോൺബിൽ മേള 25 വർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ നാഗാലാൻഡിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. മാലിന്യസംസ്കരണത്തിലും സുസ്ഥിരതയിലും മേള ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ഏതാനും വർഷങ്ങൾക്കുമുമ്പ് ഈ മേള സന്ദർശിച്ചതിന്റെ മികച്ച ഓർമ​കൾ അനുസ്മരിച്ച ശ്രീ മോദി, മേള സന്ദർശിക്കാനും നാഗാസംസ്കാരത്തിന്റെ ഊർജസ്വലത അനുഭവിക്കാനും ഏവരോടും ആഹ്വാനം ചെയ്തു.

ഗയാനയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

November 22nd, 03:02 am

ഇന്ന് നിങ്ങളോടൊപ്പമുണ്ടായിരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഞങ്ങളോടൊപ്പം ചേർന്നതിന് ആദ്യം തന്നെ, പ്രസിഡൻ്റ് ഇർഫാൻ അലിയോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഞാൻ വന്നതിന് ശേഷം എനിക്ക് നൽകിയ സ്നേഹവും വാത്സല്യവും എന്നെ ആഴത്തിൽ സ്പർശിച്ചു. തന്റെ വീടിന്റെ വാതിലുകൾ എനിക്കായി തുറന്നു തന്നതിന് ഞാൻ പ്രസിഡൻ്റ് അലിയോട് നന്ദി പറയുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ഊഷ്മളതയ്ക്കും ദയയ്ക്കും ഞാൻ നന്ദി പറയുന്നു. ആതിഥ്യമര്യാദ നമ്മുടെ സംസ്കാരത്തിൻ്റെ അന്തസ്സത്തയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ എനിക്ക് അത് അനുഭവിക്കാൻ കഴിഞ്ഞു. പ്രസിഡൻ്റ് അലിക്കും അദ്ദേഹത്തിന്റെ മുത്തശ്ശിക്കും ഒപ്പം ഞങ്ങളും ഒരു മരം നട്ടു. ഏക് പേഡ് മാ കേ നാം, അതായത്, അമ്മയ്‌ക്കായി ഒരു മരം എന്ന ഞങ്ങളുടെ സംരംഭത്തിൻ്റെ ഭാഗമാണിത്. ആ വൈകാരിക നിമിഷം ഞാൻ എല്ലായ്പ്പോഴും ഓർക്കും.

​​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാനയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു

November 22nd, 03:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാനയിലെ ജോർജ്ടൗണിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. ഗയാന പ്രസിഡന്റ് ഡോ. ഇർഫാൻ അലി, പ്രധാനമന്ത്രി മാർക്ക് ഫിലിപ്‌സ്, വൈസ് പ്രസിഡന്റ് ഭരത് ജഗ്ദിയോ, മുൻ പ്രസിഡന്റ് ഡൊണാൾഡ് റാമോട്ടർ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ മോദി, പ്രസിഡന്റിനു നന്ദി അറിയിക്കുകയും, പ്രത്യേക ഊഷ്മളതയോടെ നൽകിയ സ്വീകരണത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. പ്രസിഡന്റിന്റെയും കുടുംബത്തിന്റെയും ഊഷ്മളതയ്ക്കും ദയയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. “ആതിഥ്യ മര്യാദയുടെ ചൈതന്യമാണു നമ്മുടെ സംസ്കാരത്തിന്റെ കാതൽ” - ശ്രീ മോദി പറഞ്ഞു. ഇന്ത്യാ ഗവണ്മെന്റിന്റെ ‘ഏക് പേഡ് മാ കേ നാം’ പദ്ധതിയുടെ ഭാഗമായി പ്രസിഡന്റിനും മുത്തശ്ശിക്കുമൊപ്പം താൻ മരം നട്ടുവെന്നു പ്രധാനമന്ത്രി പറഞ്ഞു. വികാരനിർഭരമായ നിമിഷമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാർത്തിക പൂർണിമയുടെയും ദേവ് ദീപാവലിയുടെയും വേളയിൽ പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ അറിയിച്ചു

November 15th, 04:55 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാർത്തിക പൂർണിമയുടെയും ദേവ് ദീപാവലിയുടെയും വേളയിൽ എല്ലാവർക്കും ആശംസകൾ അറിയിച്ചു.

ശ്രീ ഗുരുനാനാക്ക് ജയന്തിദിനത്തിൽ പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ നേർന്നു

November 15th, 08:44 am

ശ്രീ ഗുരുനാനാക്ക് ജയന്തിദിനമായ ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ ആശംസകൾ നേർന്നു. ശ്രീ ഗുരുനാനാക്ക് ദേവ്‌ജിയുടെ ശിക്ഷണങ്ങൾ കരുണയുടെയും ദയയുടെയും വിനയത്തിന്റെയും മനോഭാവം വർധിപ്പിക്കുന്നതിനു നമുക്കു പ്രചോദനമേകിയെന്ന് അദ്ദേഹം കുറിച്ചു.

വികസനം പൈതൃകവുമായി സമന്വയിപ്പിച്ചു മുന്നേറാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്: പ്രധാനമന്ത്രി

November 12th, 07:05 am

ഇഗാസ് ഉത്സവത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ പൗരന്മാർക്കും ആശംസകൾ നേർന്നു. വികസനവും പൈതൃകവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തരാഖണ്ഡിലെ പൗരന്മാരെ പ്രത്യേകമായി അഭിവാദ്യം ചെയ്ത അദ്ദേഹം, ദേവഭൂമിയിലെ ഇഗാസ് ഉത്സവത്തിൻ്റെ പൈതൃകം തുടർന്നും സമ്പന്നമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മഹാപർവ് ഛത്ത് ആചാരങ്ങൾ പൗരന്മാരെ പുതിയ ഊർജ്ജവും ഉത്സാഹവും നൽകി ശക്തിപ്പെടുത്തുന്നു: പ്രധാനമന്ത്രി

November 08th, 08:40 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഛത്തിലെ സുബഹ് കെ അർഘ്യയുടെ പുണ്യ വേളയിൽ പൗരന്മാർക്ക് ഊഷ്മളമായ ആശംസകൾ നേർന്നു. മഹാപർവ് ഛത്തിൻ്റെ നാലു ദിവസം നീണ്ടു നിൽക്കുന്ന ആചാരങ്ങൾ പൗരന്മാരിൽ പുതിയ ഊർജ്ജവും ഉത്സാഹവും നിറയ്ക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഛഠിലെ സന്ധ്യാ അർഖ്യ ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

November 07th, 03:20 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഛഠിലെ സന്ധ്യാ അർഖ്യയുടെ പുണ്യവേളയിൽ രാഷ്ട്രത്തിന് ഊഷ്മളമായ ആശംസകൾ നേർന്നു.

ഛത്ത് പൂജയുടെ ആദ്യ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു

November 05th, 03:35 pm

ഛത്ത് പൂജയുടെ ആദ്യ ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ഊഷ്മളമായ ആശംസകൾ അറിയിച്ചു.

ഭായ് ദൂജ് ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു.

November 03rd, 09:53 am

ഭായി ദൂജ് ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.

പ്രധാനമന്ത്രി ഉപരാഷ്ട്രപതിയെ സന്ദർശിച്ച് ദീപാവലി ആശംസകൾ അറിയിച്ചു

October 31st, 10:46 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖറിനെ സന്ദർശിച്ച് ദീപാവലി ആശംസകൾ അറിയിച്ചു.

പ്രധാനമന്ത്രി രാഷ്ട്രപതിയെ സന്ദർശിച്ച് ദീപാവലി ആശംസകൾ അറിയിച്ചു

October 31st, 10:46 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച് ദീപാവലി ആശംസകൾ അറിയിച്ചു.

ഗുജറാത്തിലെ കച്ചിൽ ദീപാവലിയോടനുബന്ധിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

October 31st, 07:05 pm

രാജ്യത്തിൻ്റെ അതിർത്തിയിൽ, സർ ക്രീക്കിന് സമീപം, കച്ച് ദേശത്ത്, രാജ്യത്തിൻ്റെ സായുധ സേനയ്ക്കും അതിർത്തി രക്ഷാ സേനയ്ക്കും ഒപ്പം നിങ്ങളോടൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞത് എൻ്റെ സവിശേഷഭാ​ഗ്യമാണ്. ഈ ദീപാവലിയിൽ നിങ്ങൾ ഓരോരുത്തർക്കും എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ കച്ഛിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിച്ചു

October 31st, 07:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ കച്ഛിലെ സർ ക്രീക്ക് മേഖലയിലെ ലക്കി നാലയിൽ ഇന്ത്യ-പാക് അതിർത്തിക്കുസമീപം അതിർത്തിരക്ഷാസേന (ബിഎസ്എഫ്), കര-നാവിക-വ്യോമ സേന ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിച്ചു. ഇന്ത്യയുടെ സായുധസേനയ്‌ക്കൊപ്പം ഉത്സവം ആഘോഷിക്കുന്ന പാരമ്പര്യം പ്രധാനമന്ത്രി തുടർന്നു. ക്രീക്ക് മേഖലയിലെ ബിഒപികളിലൊന്നു സന്ദർശിച്ച പ്രധാനമന്ത്രി, ധീരരായ സുരക്ഷാ ഉദ്യോഗസ്ഥർക്കു മധുരവും വിതരണം ചെയ്തു.

രാഷ്ട്രത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

October 31st, 07:32 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദീപാവലി ദിനത്തിൽ രാഷ്ട്രത്തിന് ആശംസകൾ നേർന്നു.

അതിശയകരവും താരതമ്യമില്ലാത്തതും സങ്കൽപ്പിക്കാനാവാത്തതും! മഹത്തായതും ദിവ്യവുമായ ദീപോത്സവത്തിന് അയോധ്യയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ നേരുന്നു : പ്രധാനമന്ത്രി

October 30th, 10:45 pm

മഹത്തായതും ദിവ്യവുമായ ദീപോത്സവം ആഘോഷിക്കുന്ന വേളയിൽ അയോധ്യയിലെ ജനങ്ങൾക്കും മുഴുവൻ രാജ്യത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ അഭിനന്ദനങ്ങളും ഹൃദയംഗമമായ ആശംസകളും അറിയിച്ചു.

തായ്‌ലാൻഡ് പ്രധാനമന്ത്രി പേറ്റോങ്റ്റാൺ ഷിനവാത്തിന്റെ നടപടിയിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

October 30th, 09:39 pm

തായ്‌ലാൻഡ് പ്രധാനമന്ത്രി പേറ്റോങ്റ്റാൺ ഷിനവാത്തിന്റെ നടപടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഇന്ന്, ബാങ്കോക്കിലെ ലിറ്റിൽ ഇന്ത്യയിലെ പഹുറാത്തിൽ, തായ്‌ലാൻഡ് പ്രധാനമന്ത്രി പേറ്റോങ്റ്റാൺ ഷിനവാത്, ‘അമേസിങ് തായ്‌ലാൻഡ് ദീപാവലി ഫെസ്റ്റിവൽ 2024’ ഉദ്ഘാടനം ചെയ്തു. മേളയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു. ഇത് ഇന്ത്യയും തായ്‌ലാൻഡും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന്റെ ആഴം വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Now every senior citizen of the country above the age of 70 years will get free treatment: PM Modi

October 29th, 01:28 pm

PM Modi launched, inaugurated and laid the foundation stone for multiple projects related to the health sector worth around Rs 12,850 crore at All India Institute of Ayurveda (AIIA) in New Delhi. Noting that the progress of a nation is directly proportional to the health of its citizens, PM Modi outlined the five pillars of health policy.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 12,850 കോടി രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു

October 29th, 01:00 pm

ധന്വന്തരി ജയന്തിയുടെയും 9-ാം ആയുർവേദ ദിനത്തിൻ്റെയും വേളയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹി, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ (AIIA) ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 12,850 കോടി രൂപയുടെ ഒന്നിലധികം പദ്ധതികൾക്ക് തുടക്കമിടുകയും ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു.

It is our commitment that the youth of the country should get maximum employment: PM Modi at Rozgar Mela

October 29th, 11:00 am

PM Modi addressed the Rozgar Mela and distributed more than 51,000 appointment letters to newly appointed youth in Government departments and organizations. Citing the Pradhan Mantri Internship Yojana, PM Modi said provisions are made for paid internships in the top 500 companies of India, where every intern would be given Rs 5,000 per month for one year. He added the Government’s target is to ensure one crore youth get internship opportunities in the next 5 years.