കരിമ്പിന് 2024-25 (ഒക്‌ടോബര്‍-സെപ്റ്റംബര്‍)ലെ പഞ്ചസാര സീസണില്‍ പഞ്ചസാര ഫാക്ടറികള്‍ നല്‍കേണ്ട ന്യായവും ലാഭകരവുമായ വിലയ്ക്ക് (എഫ്.ആര്‍.പി) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
February 21st, 11:26 pm
2024-25 പഞ്ചസാര സീസണില്‍ പഞ്ചസാര വീണ്ടെടുക്കല്‍ നിരക്കായ 10.25% ന് അനുരൂപമായി കരിമ്പിന് ക്വിന്റലിന് 340 രൂപ എന്ന നിരക്കില്‍ ന്യായവും ലാഭകരവുമായ വില നിശ്ചയിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാസമിതി അംഗീകാരം നല്‍കി. 2023-24 സീസണിലെ കരിമ്പിന്റെ എഫ്.ആര്‍.പിയേക്കാള്‍ 8% കൂടുതലാണ് കരിമ്പിന്റെ ചരിത്രപരമായ ഈ വില. പുതുക്കിയ എഫ്.ആർ.പി 2024 ഒകേ്ടാബര്‍ 01 മുതല്‍ പ്രാബല്യത്തില്‍ വരും .