ദുബായിലെ എക്‌സ്‌പോ 2020 ഇന്ത്യാ പവലിയനുള്ള പ്രധാനമന്ത്രിയുടെ സന്ദേശത്തിന്റെ പൂർണ രൂപം
October 01st, 08:55 pm
ദുബായിലെ എക്‌സ്‌പോ 2020 ഇന്ത്യാ പവലിയനിലേക്ക് സ്വാഗതം. ഇത് ഒരു ചരിത്രപരമായ മേളയാണ്. പശ്ചിമേഷ്യ, ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലകളില്‍ ഇത്തരത്തില്‍ നടക്കുന്ന ആദ്യത്തെ മേളയാണ് ഇത്. മേളയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്നുമായാണ് ഇന്ത്യ പങ്കെടുക്കുന്നത്. യുഎഇയുമായും ദുബായുമായും ഞങ്ങളുടെ ആഴമേറിയതും ചരിത്രപരവുമായ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതില്‍ ഈ മേള ഒരുപാട് മുന്നോട്ട് പോകുമെന്ന് എനിക്ക് ഉറപ്പുണ്ട്. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ആദരണീയ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ബിന്‍ അല്‍ നഹ്യാനോട് ഇന്ത്യൻ ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും വേണ്ടി ആശംസകള്‍ അറിയിച്ചുകൊണ്ട് ഞാന്‍ ആരംഭിക്കട്ടെ.ദുബായിലെ എക്സ്പോ 2020 യിലെ ഇന്ത്യാ പവലിയനുള്ള പ്രധാനമന്ത്രിയുടെ സന്ദേശം
October 01st, 08:54 pm
എക്സ്പോ 2020 ദുബായിലെ ഇന്ത്യാ പവലിയനുള്ള സന്ദേശത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്സ്പോയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ചുകൊണ്ട് പറഞ്ഞു, മധ്യ പൂർവ്വ ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലകളിൽ നടക്കുന്ന ആദ്യത്തെ സ്‌പോയാണിത്. എനിക്ക് ഉറപ്പാണ് യുഎഇയുമായും ദുബായിയുമായും നമ്മുടെ ആഴമേറിയതും ചരിത്രപരവുമായ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽ ഒരുപാട് മുന്നോട്ട് പോകും. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ബിൻ അൽ നഹ്യാൻ . അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, എന്നിവരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിൽ നാം കൈവരിച്ച പുരോഗതിയിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചതായി പ്രധാനമന്ത്രി ആശംസകൾ നേർന്നു. നമ്മുടെ രണ്ട് രാജ്യങ്ങളുടെയും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടിയുള്ള ഞങ്ങളുടെ പ്രവർത്തനം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി
September 03rd, 10:27 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉച്ചയ്ക്ക് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ടെലിഫോണിൽ സംസാരിച്ചു. ഇന്ത്യ-യുഎഇ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിലുള്ള വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണത്തിലെ തുടർച്ചയായ പുരോഗതി ഇരു നേതാക്കളും ക്രിയാത്മകമായി വിലയിരുത്തി. കോവിഡ് -19 മഹാമാരിയുടെ സമയത്ത് ഇന്ത്യൻ സമൂഹത്തിന് യുഎഇ നൽകുന്ന പിന്തുണയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 2021 ഒക്ടോബർ 1 മുതൽ ദുബായിൽ നടക്കുന്ന എക്സ്പോ -2020-ന് അദ്ദേഹം ആശംസകൾ അറിയിച്ചു.