നോർവേ പ്രധാനമന്ത്രി എർണ സോൽബർഗുമായി നടത്തിയ സംയുക്ത പത്ര സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന

January 08th, 12:09 pm

നോർവേ പ്രധാനമന്ത്രി എർനാ സോൽബർഗും പ്രധാനമന്ത്രി മോദിയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് വിപുലമായ ചർച്ചകൾ നടത്തി. സംയുക്ത പത്രസമ്മേളനത്തിൽ, പ്രധാനമന്ത്രി മോദി, വ്യാപാരം, നിക്ഷേപം എന്നിവ വിപുലീകരിക്കാനും, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, സമുദ്ര സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും ചർച്ചകൾ നടത്തി.

ഇന്ത്യ – നോര്‍ഡിക് ഉച്ചകോടിയില്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന

April 18th, 12:57 pm

ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി, ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി ലാര്‍സ് ലോക്കെ റസ്മുസെന്‍, ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി ജുഹ സിപില, ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി കര്‍ടിന്‍ ജേക്കോബ്‌ഡോയിറ്റര്‍, നോര്‍വെ പ്രധാനമന്ത്രി എര്‍ന സോള്‍ബര്‍ഗ്, സ്വീഡന്‍ പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വെന്‍ എന്നിവരുടെ ഉച്ചകോടി ഇന്ന് സ്വീഡന്റെയും ഇന്ത്യയുടെയും പ്രധാനമന്ത്രിമാരുടെ ആതിഥേയത്വത്തില്‍ സറ്റോക്ക്‌ഹോമില്‍ നടന്നു.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ സ്വീഡൻ സന്ദർശനം (2018 ഏപ്രിൽ 16 -17 )

April 17th, 11:12 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ ഇന്ത്യ-നോർഡിക് സമ്മിറ്റ് ഷെയേർഡ് വാല്യൂസ് , മ്യൂച്വൽ പ്രോസ്പർറ്റി എന്ന പേരിൽ സ്വീഡൻ ഇന്ത്യ-നോർഡിക് ഉച്ചകോടിക്ക് ആതിഥ്യമരുളി. ഡെൻമാർക്ക്, ഫിൻലാന്റ്, ഐസ്ലാൻഡ്, നോർവെ എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാർ സമ്മേളനത്തിൽ പങ്കെടുത്തു. നോർഡിക് രാജ്യങ്ങളുമായി ഇന്ത്യക്ക് ഗണ്യമായ സാമ്പത്തിക ബന്ധം ഉണ്ട്. ഇന്ത്യ-നോർഡിക് വാർഷിക വ്യാപാരം 5.3 ബില്ല്യൺ ഡോളറാണ്. ഇന്ത്യയിലേക്കുള്ള മൊത്തം നോർഡിക് എഫ്.ഡി.ഐ 2.5 ബില്യൺ ഡോളറാണ്.

കൊറിയന്‍ പ്രസിഡന്റ്, ഇറ്റലി പ്രധാനമന്ത്രി, നോര്‍വേ പ്രധാനമന്ത്രി എന്നിവരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി

July 08th, 04:03 pm

ഹാംബർഗിലെ ജി -20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി കൊറിയന്‍ പ്രസിഡന്റ്, ഇറ്റലി പ്രധാനമന്ത്രി, നോര്‍വേ പ്രധാനമന്ത്രി എന്നിവരുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. പരസ്പര സഹകരണവും ആഗോള പ്രാധാന്യവും സംബന്ധിച്ച വിഷയങ്ങൾ ചർച്ചയുടെ ഭാഗമായിരുന്നു .

ഹാംബർഗിലെ ജി -20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയുടെ ഉഭയകക്ഷി യോഗങ്ങൾ

July 08th, 01:58 pm

ജർമ്മനിയിലെ ഹാംബർഗിലെ ജി -20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി.