Our discussions can only be successful when we keep in mind the challenges and priorities of the Global South: PM at G20 Summit

November 18th, 08:00 pm

At the G20 Session on Social Inclusion and the Fight Against Hunger and Poverty, PM Modi highlighted India's development achievements, including poverty reduction, women-led growth, food security and sustainable agriculture. He emphasized inclusive initiatives like free health insurance, microfinance for women and nutrition campaigns. He also said that India supports Brazil's Global Alliance Against Hunger and Poverty and advocates prioritizing Global South concerns.

Prime Minister addresses G 20 session on Social Inclusion and the Fight Against Hunger and Poverty

November 18th, 07:55 pm

At the G20 Session on Social Inclusion and the Fight Against Hunger and Poverty, PM Modi highlighted India's development achievements, including poverty reduction, women-led growth, food security and sustainable agriculture. He emphasized inclusive initiatives like free health insurance, microfinance for women and nutrition campaigns. He also said that India supports Brazil's Global Alliance Against Hunger and Poverty and advocates prioritizing Global South concerns.

ഇന്ത്യ ഒരു അനുയായിയല്ല, മുന്നിൽ പ്രവർത്തിക്കുന്ന രാജ്യമാണ് : പ്രധാനമന്ത്രി മോദി ബെംഗളൂരുവിൽ

April 20th, 04:00 pm

ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിൽ ബെംഗളൂരുവിൻ്റെ പങ്ക് സുപ്രധാനമാണ്: പ്രധാനമന്ത്രി മോദി ബെംഗളൂരുവിൽ

കർണാടകയിലെ ചിക്കബല്ലാപ്പൂരിലും ബാംഗ്ലൂരിലും പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു

April 20th, 03:45 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിലെ ചിക്കബല്ലാപ്പൂരിലും ബെംഗളൂരുവിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. ആവേശഭരിതരായ ജനക്കൂട്ടത്തോട് സംസാരിച്ച അദ്ദേഹം എൻഡിഎ സർക്കാരിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുകയും ഭാവിയിലേക്കുള്ള പദ്ധതികൾ വിശദീകരിക്കുകയും ചെയ്തു.

പിന്നാക്കവിഭാഗങ്ങൾക്കു വായ്പാസഹായം നൽകുന്നതിനായി മാർച്ച് 13നു രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

March 12th, 06:43 pm

പിന്നാക്കവിഭാഗങ്ങൾക്കുള്ള വായ്പാസഹായത്തിനായി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 മാർച്ച് 13നു വൈകിട്ട് 4നു വിദൂരദൃശ്യസംവിധാനത്തിലൂടെ പങ്കെടുക്കും. പ്രധാൻ മന്ത്രി സാമാജിക് ഉത്ഥാൻ എവം റോസ്ഗാർ ആധാരിത് ജൻകല്യാൺ (PM-SURAJ) ദേശീയ പോർട്ടൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ പിന്നാക്കവിഭാഗങ്ങളിൽനിന്നുള്ള ഒരുലക്ഷം സംരംഭകർക്കു വായ്പാസഹായം അനുവദിക്കും. കൂടാതെ, പട്ടികജാതിക്കാർ, പിന്നാക്കവിഭാഗങ്ങൾ, ശുചീകരണത്തൊഴിലാളികൾ എന്നിവരുൾപ്പെടെ, വിവിധ ഗവണ്മെന്റ് പദ്ധതികളുടെ പിന്നാക്കവിഭാഗങ്ങളിൽനിന്നുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കും. ഈ അവസരത്തിൽ സദസിനെയും അദ്ദേഹം അഭിസംബോധന ചെയ്യും.

ന്യൂഡല്‍ഹിയിലെ ഭാരത് ടെക്സ് 2024-ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 26th, 11:10 am

എന്റെ ക്യാബിനറ്റ് സഹപ്രവര്‍ത്തകരായ പിയൂഷ് ഗോയല്‍ ജി, ദര്‍ശന ജര്‍ദോഷ് ജി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍, മുതിര്‍ന്ന നയതന്ത്രജ്ഞര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ ഉദ്യോഗസ്ഥര്‍, ഫാഷന്‍, ടെക്സ്റ്റൈല്‍ ലോകത്തെ എല്ലാ സഹകാരികള്‍, യുവസംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, നമ്മുടെ നെയ്ത്തുകാരേ കരകൗശല വിദഗ്ധരേ, സ്ത്രീകളേ മാന്യവ്യക്തിത്വങ്ങളേ! ഭാരത് മണ്ഡപത്തിലെ ഭാരത് ടെക്സില്‍ പങ്കെടുത്തതിന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍! ഇന്നത്തെ പരിപാടി അതില്‍ തന്നെ വളരെ പ്രത്യേകതയുള്ളതാണ്. ഭാരതത്തിന്റെ ഏറ്റവും വലിയ രണ്ട് പ്രദര്‍ശന കേന്ദ്രങ്ങളായ ഭാരത് മണ്ഡപം, യശോഭൂമി എന്നിവിടങ്ങളില്‍ ഇത് ഒരേസമയം നടക്കുന്നതിനാല്‍ ഇത് സവിശേഷമാണ്. ഇന്ന്, 3,000-ലധികം പ്രദര്‍ശകര്‍... 100 രാജ്യങ്ങളില്‍ നിന്നുള്ള 3,000-ത്തോളം വാങ്ങുന്നവര്‍... 40,000-ത്തിലധികം വ്യാപാര സന്ദര്‍ശകര്‍... ഈ പരിപാടിയില്‍ പങ്കെടുക്കുന്നു. ടെക്സ്റ്റൈല്‍ ഇക്കോസിസ്റ്റത്തിലെ എല്ലാ പങ്കാളികള്‍ക്കും മുഴുവന്‍ മൂല്യ ശൃംഖലയ്ക്കും ഒത്തുചേരാനുള്ള ഒരു വേദിയാണ് ഈ പരിപാടി നല്‍കുന്നത്.

പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ ഭാരത് ടെക്സ് 2024 ഉദ്ഘാടനം ചെയ്തു

February 26th, 10:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ രാജ്യത്ത് സംഘടിപ്പിക്കുന്ന എക്കാലത്തെയും വലിയ ആഗോള ടെക്സ്റ്റൈല്‍ ഇവന്റുകളിലൊന്നായ ഭാരത് ടെക്സ് 2024 ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രദര്‍ശിപ്പിച്ച എക്സിബിഷന്‍ പ്രധാനമന്ത്രി നടന്നു കണ്ടു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് എക്സിബിഷന്‍ സെന്ററുകളായ ഭാരത് മണ്ഡപത്തിലും യശോ ഭൂമിയിലുമായി പരിപാടി നടക്കുന്നതിനാല്‍ ഇന്നത്തെ അവസരം സവിശേഷമാണെന്ന് ഭാരത് ടെക്സ് 2024-ലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ഏകദേശം 100 രാജ്യങ്ങളില്‍ നിന്നുള്ള 3000-ലധികം പ്രദര്‍ശകരുടെയും വ്യാപാരികളുടെയും 40,000 സന്ദര്‍ശകരുടെയും കൂട്ടായ്മയെ അദ്ദേഹം അംഗീകരിച്ചു, അവര്‍ക്കെല്ലാം ഭാരത് ടെക്സ് ഒരു വേദിയൊരുക്കുന്നു എന്ന് അദ്ദേഹം അടിവരയിട്ടു.

പ്രധാനമന്ത്രിയില്‍ മതിപ്പുളവാക്കി വനിതാ അവബോധ പ്രചാരണത്തില്‍ വ്യാപൃതയായ ദുംഗര്‍പൂര്‍ വനിതാ സംരംഭക

January 18th, 04:04 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചു. വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

വിശ്വകര്‍മ യോജനയെയും ചെറുധാന്യങ്ങളെയും കുറിച്ച് ബോധവല്‍ക്കരണം നടത്തി 'കുമ്ഹാര്‍' സാമൂഹിക കൂട്ടായ്മയിലെ വനിതാ സംരംഭക

December 27th, 02:37 pm

വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയില്‍ കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവരുടെയും സാന്നിധ്യമുണ്ടായിരുന്നു.

നമ്മുടെ രാജ്യത്ത് നിക്ഷേപം നടത്താന്‍ ലോകത്തെ സ്വാഗതം ചെയ്യുന്നു. ഇന്ത്യ നിരാശപ്പെടുത്തില്ല: പ്രധാനമന്ത്രി

November 26th, 08:58 pm

ഒരു നിക്ഷേപ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ഇന്ത്യയോട് സംരംഭകര്‍ക്കുള്ള ശുഭാപ്തിവിശ്വാസത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സൂചിപ്പിച്ചു.

PM Modi's 'Vocal for Local' call resonates with the masses

November 11th, 10:59 am

Following Prime Minister Modi's 'Vocal for Local' appeal during 'Mann Ki Baat' in October 2023 episode, the initiative has received widespread endorsement from citizens nationwide. The movement has sparked a groundswell of support for 'Made in India' products during the festive season, encouraging local artisans, innovators and entrepreneurs.

പ്രധാനമന്ത്രി സെപ്റ്റംബര്‍ 26നും 27നും ഗുജറാത്ത് സന്ദര്‍ശിക്കും

September 25th, 05:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 സെപ്റ്റംബർ 26നും 27നും ഗുജറാത്ത് സന്ദർശിക്കും. സെപ്റ്റംബർ 27ന് രാവിലെ 10ന് വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 20-ാം വാർഷികാഘോഷപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഉച്ചയ്ക്ക് 12.45ന്, പ്രധാനമന്ത്രി ഛോട്ടാ ഉദയ്പുരിലെ ബോഡേലിയിൽ എത്തിച്ചേരും. അവിടെ അദ്ദേഹം 5200 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും.

കൂടുതൽ വളരാൻ ശക്തമായ ആഗ്രഹമുള്ള ആഗോള ശോഭയുള്ള സ്ഥലമാണ് ഇന്ത്യ: പ്രധാനമന്ത്രി

July 16th, 08:36 pm

ഈ ദശകത്തിൽ വളർന്നുവരുന്ന വിപണിയായി ഇന്ത്യ മാറുമോ? എന്ന തലക്കെട്ടിലുള്ള ക്യാപിറ്റൽ ഗ്രൂപ്പിന്റെ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

അമേരിക്കയിലെ ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രിയുടെ ആശയവിനിമയം

June 24th, 07:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 23 ന് വാഷിംഗ്ടൺ ഡിസിയിലെ റൊണാൾഡ് റീഗൻ സെന്ററിൽ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായി സംവദിച്ചു.

പി‌എൽ‌ഐ പദ്ധതി സ്റ്റീൽ മേഖലയെ ഊർജസ്വലമാക്കുകയും നമ്മുടെ യുവാക്കൾക്കും സംരംഭകർക്കും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും: പ്രധാനമന്ത്രി

March 17th, 09:41 pm

സ്വാശ്രയത്വം കൈവരിക്കാൻ ഉരുക്ക് അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പി‌എൽ‌ഐ പദ്ധതി ഈ മേഖലയെ വ്യക്തമായി ഊർജസ്വലമാക്കിയിട്ടുണ്ടെന്നും നമ്മുടെ യുവാക്കൾക്കും സംരംഭകർക്കും അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിഎം വിശ്വകർമ കൗശൽ സമ്മാൻ (പിഎം വികാസ്)' എന്ന വിഷയത്തിൽ ബജറ്റിന് ശേഷമുള്ള വെബിനാറിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

March 11th, 10:36 am

കഴിഞ്ഞ കുറേ ദിവസങ്ങളായി, ബജറ്റിന് ശേഷമുള്ള വെബ്‌നാറുകളുടെ ഒരു പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷമായി, ഓരോ ബജറ്റിന് ശേഷവും ബഡ്ജറ്റിനെക്കുറിച്ച് ബന്ധപ്പെട്ടവരോട് സംസാരിക്കുന്ന ഒരു പാരമ്പര്യം ഞങ്ങൾ ആരംഭിച്ചു. കേന്ദ്രീകൃതമായ രീതിയിൽ എങ്ങനെ കഴിയുന്നത്ര വേഗത്തിൽ ബജറ്റ് നടപ്പിലാക്കണം? പങ്കാളികൾ എന്ത് നിർദ്ദേശങ്ങളാണ് നൽകുന്നത്? അവരുടെ നിർദ്ദേശങ്ങൾ ഗവണ്മെന്റ് എങ്ങനെ നടപ്പാക്കണം? അതായത്, ബ്രെയിൻസ്റ്റോമിംഗ് സെഷനുകൾ വളരെ നന്നായി നടക്കുന്നു. കർഷകർ, സ്ത്രീകൾ, യുവാക്കൾ, ആദിവാസികൾ, നമ്മുടെ ദളിത് സഹോദരീസഹോദരന്മാർ, അങ്ങനെ ആയിരക്കണക്കിന് ആളുകൾ എന്നിങ്ങനെ ബജറ്റുമായി നേരിട്ട് ബന്ധമുള്ള എല്ലാ വ്യാപാര-വ്യവസായ, സംഘടനകളുമായുള്ള ചർച്ചകളിൽ നിന്ന് മികച്ച നിർദ്ദേശങ്ങൾ ഉയർന്നുവന്നതിൽ എനിക്ക് സന്തോഷമുണ്ട്. വിവിധ വിഭാഗങ്ങൾക്കും ഗവണ്മെന്റിനും ഉപകാരപ്പെടുന്ന നിർദേശങ്ങൾ വന്നിട്ടുണ്ട്. ഇത്തവണത്തെ ബജറ്റ് വെബ്‌നാറുകളിൽ, ബജറ്റിൽ എന്തായിരിക്കണം അല്ലെങ്കിൽ ഉണ്ടാകരുത് എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുപകരം, ഈ ബജറ്റ് ഏറ്റവും പ്രയോജനകരമാക്കാനുള്ള വഴികളെക്കുറിച്ച് എല്ലാ തല്പരകക്ഷികളും ചൂണ്ടിക്കാണിച്ചു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷം നൽകുന്ന കാര്യമാണ്.

ബജറ്റുമായി ബന്ധപ്പെട്ട ‘പിഎം വിശ്വകർമ കൗശൽ സമ്മാൻ’ വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

March 11th, 10:12 am

ബജറ്റുമായി ബന്ധപ്പെട്ട ‘പിഎം വിശ്വകർമ കൗശൽ സമ്മാൻ’ വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി ബജറ്റിനുശേഷം ഗവണ്മെന്റ് സംഘടിപ്പിച്ച 12 വെബിനാറുകളുടെ പരമ്പരയിലെ അവസാനത്തേതാണിത്.

മഹാരാഷ്ട്രയിലെ മാറോളിൽ അൽജാമിയ-തുസ്-സൈഫിയയുടെ പുതിയ കാമ്പസിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

February 10th, 08:27 pm

പരിശുദ്ധ സയ്യിദ്‌ന മുഫദ്ദൽ ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡേ ജി, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ജി, ഈ ചടങ്ങിൽ പങ്കെടുക്കുന്ന മറ്റെല്ലാ പ്രമുഖരേ !

മുംബൈയിലെ അൽജാമിയ-തുസ്-സൈഫിയയുടെ പുതിയ ക്യാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

February 10th, 04:45 pm

മുംബൈയിലെ മാറോളിൽ അൽജാമിയ-തുസ്-സൈഫിയയുടെ (സൈഫി അക്കാദമി) പുതിയ ക്യാമ്പസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ദാവൂദി ബോറ സമുദായത്തിന്റെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് അൽജാമിയ-തുസ്-സൈഫിയ. സയ്യിദ്‌ന മുഫദ്ദൽ സൈഫുദ്ദീന്റെ മാർഗനിർദേശപ്രകാരം, സമൂഹത്തിന്റെ പഠന പാരമ്പര്യവും സാഹിത്യ സംസ്കാരവും സംരക്ഷിക്കുന്നതിനായി ഈ സ്ഥാപനം പ്രവർത്തിക്കുന്നു.

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

January 29th, 11:30 am

2023-ലെ ആദ്യത്തെ 'മന്‍ കി ബാത്' ആണിത്, ഒപ്പംതന്നെ പ്രോഗ്രാമിന്റെ തൊണ്ണൂറ്റി ഏഴാമത്തെ ഭാഗം കൂടിയാണിത്. ഒരിക്കല്‍കൂടി എല്ലാവരുമായും സംസാരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എല്ലാ വര്‍ഷവും ജനുവരി മാസം തികച്ചും സംഭവബഹുലമാണ്. ഈ മാസം, ഏകദേശം ജനുവരി 14 അടുപ്പിച്ച്, വടക്ക് നിന്ന് തെക്ക് വരെയും കിഴക്ക് നിന്ന് പടിഞ്ഞാറ് വരെയും രാജ്യത്തുടനീളം ഉത്സവങ്ങളുടെ ബഹളമാണ്. ഇതിനുശേഷം രാജ്യം റിപ്പബ്ലിക് ദിനവും ആഘോഷിച്ചു. ഇത്തവണയും റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിരവധി കാര്യങ്ങള്‍ പ്രശംസാര്‍ഹമായിരുന്നു. ജനുവരി 26-ലെ പരേഡിനായി കര്‍ത്തവ്യ പഥ് ഒരുക്കിയ തൊഴിലാളികളെ കണ്ടിട്ട് വളരെയധികം സന്തോഷം തോന്നിയെന്ന് ജയ്‌സാല്‍മീറില്‍ നിന്നുള്ള പുല്‍കിത് എനിക്കെഴുതിയിട്ടുണ്ട്. പരേഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ദൃശ്യങ്ങളില്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വ്യത്യസ്ത ധാരകള്‍ കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്ന് കാണ്‍പൂരില്‍നിന്നുള്ള ജയ എഴുതി. റിപ്പബ്ലിക്ദിന പരേഡില്‍ ആദ്യമായി പങ്കെടുത്ത, Women Camel Riders ഉം, സി.ആര്‍.പി.എഫിന്റെ വനിതാവിഭാഗവും ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു.