
ഒഡിഷ സംസ്ഥാന ഗവൺമെൻ്റ് ഒരു വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
June 20th, 04:16 pm
ഒഡിഷ ഗവർണർ ശ്രീ ഹരി ബാബു ജി, നമ്മുടെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാഝി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ശ്രീ ജുവൽ ഓറം ജി, ശ്രീ ധർമ്മേന്ദ്ര പ്രധാൻ ജി, ശ്രീ അശ്വിനി വൈഷ്ണവ് ജി, ഒഡിഷ ഉപമുഖ്യമന്ത്രിമാരായ ശ്രീ കനക് വർധൻ സിംഗ് ദേവ് ജി, ശ്രീമതി പ്രവാതി പരീദാ ജി, സംസ്ഥാന ഗവൺമെൻ്റിൻ്റെ മറ്റ് മന്ത്രിമാർ, പാർലമെന്റ് അംഗങ്ങളെ, നിയമസഭാ അംഗങ്ങളെ, ഒഡിഷയിലെ എന്റെ എല്ലാ സഹോദരീ സഹോദരന്മാരെ!
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡിഷയിൽ 18,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയും തറക്കല്ലിടുകയും ചെയ്തു ; പദ്ധതികൾ നടപ്പാക്കുന്നത് ഒഡിഷ ഗവണ്മെന്റിന്റെ ഒന്നാം വാർഷികസ്മരണയ്ക്ക്
June 20th, 04:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഭുവനേശ്വറില്‍ ഒഡിഷ ഗവണ്മെന്റിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന സംസ്ഥാനതലച്ചടങ്ങിൽ അദ്ധ്യക്ഷനായി. ഒഡിഷയുടെ സമഗ്ര വികസനത്തിനായുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, കുടിവെള്ളം, ജലസേചനം, കാർഷിക അടിസ്ഥാനസൗകര്യങ്ങൾ, ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ, ഗ്രാമീണ റോഡുകളും പാലങ്ങളും, ദേശീയ പാതകളുടെ ഭാഗങ്ങൾ, പുതിയ റെയിൽപ്പാത എന്നിവയുൾപ്പെടെ നിർണായക മേഖലകൾ ഉൾക്കൊള്ളുന്ന 18,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.
Bihar will prosper and will also play a big role in the prosperity of the country: PM Modi in Siwan
June 20th, 01:00 pm
PM Modi launched multiple development projects worth over Rs 5,200 crore in Siwan, Bihar. He affirmed that Bihar will play a major role in the transformation of India. The PM highlighted that an engine made in Bihar will now power trains in Africa. He remarked that while previous regimes place Dr. Ambedkar’s image at their feet, he holds Dr. Ambedkar in his heart, and his government is providing housing, free ration, electricity, and clean water to the poor.ബിഹാറിലെ സിവാനിൽ 5,200 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു
June 20th, 12:00 pm
ബിഹാറിലെ സിവാനിൽ 5,200 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. സന്നിഹിതരായ എല്ലാവർക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി ബാബ മഹേന്ദ്ര നാഥിനും ബാബ ഹൻസ് നാഥിനും ശ്രദ്ധാഞ്ജലി അർപ്പിച്ചു. സോഹ്ഗര ധാമിന്റെ പവിത്ര സാന്നിധ്യത്തെയും അദ്ദേഹം വന്ദിച്ചു. മാ താവേ ഭവാനി, മാ അംബികാ ഭവാനി എന്നിവരെയും അദ്ദേഹം വണങ്ങി. രാജ്യത്തിന്റെ ആദ്യ രാഷ്ട്രപതി ദേശ് രത്ന ഡോ. രാജേന്ദ്ര പ്രസാദിനെയും ലോക്നായക് ജയപ്രകാശ് നാരായണനെയും പ്രധാനമന്ത്രി സ്മരിച്ചു.Our government is making the vision of women-led development the axis of development: PM Modi in Bhopal, Madhya Pradesh
May 31st, 11:00 am
PM Modi participated in the Devi Ahilyabai Mahila Sashaktikaran Mahasammelan and launched multiple projects in Bhopal, Madhya Pradesh. Quoting Devi Ahilyabai, he reiterated that true governance means serving the people and improving their lives. Emphasising the government’s commitment to increasing women's participation in policymaking, the PM highlighted the progressive steps taken over the past decade.മധ്യപ്രദേശിലെ ഭോപ്പാലിൽ ലോക്മാതാ ദേവി അഹല്യബായി ഹോൾക്കറുടെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ച് മഹിളാ സശക്തികരൺ മഹാസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
May 31st, 10:27 am
ലോക്മാതാ ദേവി അഹല്യബായി ഹോൾക്കറുടെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ച്, മധ്യപ്രദേശിലെ ഭോപ്പാലിൽ ഇന്ന് നടന്ന ലോക്മാതാ ദേവി അഹല്യബായി മഹിളാ സശക്തികരൺ മഹാസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഭോപ്പാലിൽ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. 'മാ ഭാരതി'ക്ക് (ഭാരത മാതാവിന്) ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ടും ഇന്ത്യയിലെ സ്ത്രീകളുടെ ശക്തിയെ അംഗീകരിച്ചുകൊണ്ടുമാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ചടങ്ങിനെ അനുഗ്രഹിക്കാൻ എത്തിയ സഹോദരിമാർക്കും പെൺമക്കൾക്കും ഈ വലിയ സമ്മേളനത്തിന്റെ ഭാഗമായതിന് അദ്ദേഹം നന്ദി പറഞ്ഞു, അവരുടെ സാന്നിധ്യം തനിക്ക് ബഹുമാനമായി തോന്നുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലോക്മാതാ ദേവി അഹല്യബായി ഹോൾക്കറിന്റെ 300-ാം ജന്മവാർഷിക ദിനമാണിന്നെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു, ഇത് 140 കോടി ഇന്ത്യക്കാർക്ക് പ്രചോദനവും രാഷ്ട്രനിർമ്മാണത്തിനുള്ള മഹത്തായ ശ്രമങ്ങൾക്ക് സംഭാവന നൽകാനുള്ള ഒരു നിമിഷവുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദേവി അഹല്യബായിയെ ഉദ്ധരിച്ചുകൊണ്ട്, യഥാർത്ഥ ഭരണം എന്നാൽ ജനങ്ങളെ സേവിക്കുകയും അവരുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണെന്ന് അദ്ദേഹം ആവർത്തിച്ചു. ഇന്നത്തെ പരിപാടി അവരുടെ ദർശനത്തെ ഉൾക്കൊള്ളുന്നുവെന്നും അവരുടെ ആദർശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇൻഡോർ മെട്രോയുടെ ഉദ്ഘാടനത്തോടൊപ്പം ദാതിയയ്ക്കും സത്നയ്ക്കും വ്യോമഗതാഗത സൗകര്യം കൂടി ഉൾപ്പെടുത്തിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ പദ്ധതികൾ മധ്യപ്രദേശിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും വികസനം ത്വരിതപ്പെടുത്തുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പരിപാടിയിൽ സന്നിഹിതരായ എല്ലാവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നു.Peace, security, education and development will reach every village without any hindrance: PM Modi in Karakat, Bihar
May 30th, 11:29 am
PM Modi laid the foundation and dedicated projects worth ₹48,520 crore in Karakat, Bihar, calling it a step towards fast-tracking the state’s development. He paid tribute to Bihar’s cultural roots, honoured the strength of Indian women, and reaffirmed India’s resolve by highlighting swift justice after the Pahalgam attack.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഹാറിലെ കാരാക്കാട്ടിൽ 48,520 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും നാടിനു സമർപ്പിക്കുകയും ചെയ്തു
May 30th, 10:53 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഹാറിലെ കാരാക്കാട്ടിൽ 48,520 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് ഇന്ന് തറക്കല്ലിട്ടു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ഈ പുണ്യഭൂമിയിൽനിന്നു ബിഹാറിന്റെ വികസനം ത്വരിതപ്പെടുത്താനുള്ള ഭാഗ്യം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. കൂടാതെ 48,000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചതായി അദ്ദേഹം എടുത്തുപറഞ്ഞു. തന്നെ അനുഗ്രഹിക്കാൻ എത്തിയ വലിയ ജനക്കൂട്ടത്തെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ബിഹാറിനോടുള്ള അവരുടെ വാത്സല്യത്തിനും സ്നേഹത്തിനും അഗാധമായ നന്ദി രേഖപ്പെടുത്തി. അവരുടെ പിന്തുണ എപ്പോഴും താൻ ഏറ്റവും വിലമതിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ അമ്മമാർക്കും സഹോദരിമാർക്കും അദ്ദേഹം ആത്മാർത്ഥമായ നന്ദി അറിയിച്ചു.From seafood to tourism and trade, India is building a new ecosystem along the coastal regions: PM Modi in Bhuj, Gujarat
May 26th, 05:00 pm
PM Modi launched multiple development projects in Bhuj, Gujarat. Emphasizing that Kutch has demonstrated the power of hope and relentless effort in achieving remarkable success, the PM recalled the devastating earthquake that once led many to doubt the region’s future. He cited Dhola Vira and Lothal as prime examples of India's rich heritage. He also highlighted the UNESCO recognised Smriti Van memorial.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ഭുജിൽ 53,400 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു
May 26th, 04:45 pm
ഗുജറാത്തിലെ ഭുജിൽ 53,400 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്ത അദ്ദേഹം കച്ചിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. വിപ്ലവകാരികൾക്കും രക്തസാക്ഷികൾക്കും, പ്രത്യേകിച്ച് മഹാനായ സ്വാതന്ത്ര്യ സമര സേനാനി ശ്രീ ശ്യാംജി കൃഷ്ണ വർമ്മയ്ക്കും അദ്ദേഹം ആദരമർപ്പിച്ചു. കച്ചിലെ പുത്രീപുത്രന്മാർക്ക് അദ്ദേഹം തൻ്റെ സ്നേഹാദരങ്ങൾ അറിയിക്കുകയും, അവരുടെ ധൈര്യത്തേയും സംഭാവനകളെയും അംഗീകരിക്കുകയും ചെയ്തു.രാജസ്ഥാനിലെ ബിക്കാനീറിൽ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
May 22nd, 12:00 pm
രാജസ്ഥാൻ ഗവർണർ ഹരിഭാവു ബാഗ്ഡെ ജി, ഈ സംസ്ഥാനത്തെ ജനപ്രിയ മുഖ്യമന്ത്രി ശ്രീമാൻ ഭജൻ ലാൽ ജി, മുൻ മുഖ്യമന്ത്രി സഹോദരി വസുന്ധര രാജെ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ അശ്വിനി വൈഷ്ണവ് ജി, അർജുൻ റാം മേഘ്വാൾ ജി, രാജസ്ഥാൻ ഉപമുഖ്യമന്ത്രി ദിയ കുമാരി ജി, പ്രേം ചന്ദ് ജി, രാജസ്ഥാൻ ഗവൺമെന്റിലെ മറ്റ് മന്ത്രിമാർ, പാർലമെന്റിലെ എന്റെ സഹപ്രവർത്തകൻ മദൻ റാത്തോഡ് ജി, മറ്റ് എംപിമാരേ, എംഎൽഎമാരേ, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ബീക്കാനേറിൽ 26,000 കോടി രൂപയുടെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും സമർപ്പിക്കുകയും ചെയ്തു
May 22nd, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു രാജസ്ഥാനിലെ ബീക്കാനേറിൽ 26,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്യവേ, 18 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ജനങ്ങൾ വലിയ തോതിൽ ഓൺലൈനായി പങ്കെടുക്കുന്നതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. നിരവധി ഗവർണർമാരും മുഖ്യമന്ത്രിമാരും ലെഫ്റ്റനന്റ് ഗവർണർമാരും മറ്റു ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തതായി അദ്ദേഹം സൂചിപ്പിച്ചു. രാജ്യമെമ്പാടുമുള്ള എല്ലാ ആദരണീയ വ്യക്തികൾക്കും പൗരന്മാർക്കും പ്രധാനമന്ത്രി അഭിവാദ്യമർപ്പിച്ചു.Terrorism will not go unpunished: PM Modi in Madhubani, Bihar
April 24th, 12:00 pm
On National Panchayati Raj Day, PM Modi visited Madhubani, Bihar, and launched projects worth ₹13,480 crore. He highlighted the empowerment of panchayats in the last decade. Paying tribute to the Pahalgam attack victims, the PM Modi declared, India will identify, track, and punish every terrorist, their handlers, and backers. Terrorism will not break India's spirit and will never go unpunished.ദേശീയ പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ച് ബിഹാറിലെ മധുബനിയിൽ 13,480 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു
April 24th, 11:50 am
ദേശീയ പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ച് ഇന്ന് ബിഹാറിലെ മധുബാനിയിൽ 13,480 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും, രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. 2025 ഏപ്രിൽ 22 ന് നടന്ന പഹൽഗാം ആക്രമണത്തിൽ മരിച്ചവരുടെ ആത്മശാന്തിക്കായി മൗനം ആചരിക്കാനും പ്രാർത്ഥിക്കാനും പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു. പഞ്ചായത്തീരാജ് ദിനത്തിൽ രാജ്യം മുഴുവനും മിഥിലയുമായും ബിഹാറുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. ബിഹാറിന്റെ വികസനം ലക്ഷ്യമിട്ടുള്ള ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈദ്യുതി, റെയിൽവേ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ ഈ സംരംഭങ്ങൾ ബിഹാറിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാകവിയും ദേശീയ ഐക്കണുമായ രാംധാരി സിംഗ് ദിനകർ ജിയുടെ ചരമവാർഷികത്തിൽ അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു.ഹരിയാനയിലെ യമുന നഗറിൽ വികസന പദ്ധതികളുടെ ഉദ്ഘാടന / തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം മലയാളത്തിൽ
April 14th, 12:00 pm
ഹരിയാനയിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ നയാബ് സിംഗ് സൈനി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ മനോഹർ ലാൽ ജി, റാവു ഇന്ദർജിത് സിംഗ് ജി, കൃഷൻ പാൽ ജി, ഹരിയാന ഗവൺമെന്റിലെ മന്ത്രിമാർ, പാർലമെന്റ്, നിയമസഭ അംഗങ്ങൾ, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ. ഹരിയാനയിലെ എന്റെ സഹോദരീ സഹോദരന്മാർക്ക് മോദിയുടെ ആശംസകൾ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാനയിലെ യമുന നഗറില്‍ വിവിധ വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു
April 14th, 11:54 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹരിയാനയിലെ യമുന നഗറില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. ഹരിയാനയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി, സരസ്വതി ദേവിയുടെ ഉത്ഭവം, മന്ത്രദേവിയുടെ വാസസ്ഥലം, പഞ്ചമുഖി ഹനുമാന് ജിയുടെ സ്ഥലം, അനുഗൃഹീതമായ കപാല്‍മോചന്‍ സാഹിബ് എന്നിവയെക്കുറിച്ച് പറഞ്ഞുകൊണ്ട് ഹരിയാനയിലെ പുണ്യഭൂമിക്ക് ആദരം അര്‍പ്പിച്ചു. സംസ്കാരം, ഭക്തി, സമർപ്പണം എന്നിവയുടെ സംഗമസ്ഥാനമാണ് ഹരിയാനയെന്നും അദ്ദേഹം പറഞ്ഞു. ബാബാസാഹേബ് അംബേദ്കറുടെ 135-ാം ജന്മവാര്ഷികത്തില് എല്ലാ പൗരന്മാര്ക്കും ഹൃദയംഗമമായ ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി വികസനത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയെ നയിക്കുന്ന ബാബാ സാഹബിന്റെ കാഴ്ചപ്പാടും പ്രചോദനവും ഉയര്‍ത്തിക്കാട്ടി.മുദ്ര യോജനയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു
April 08th, 01:03 pm
'പ്രധാനമന്ത്രി മുദ്ര യോജന' ഇന്ന് 10 വർഷം പൂർത്തിയാക്കുന്നു. ഇതിന്റെ ഭാഗമായി ന്യൂഡൽഹിയിലെ 7, ലോക് കല്യാൺ മാർഗിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുദ്ര യോജന ഗുണഭോക്താക്കളുമായി സംവദിച്ചു. അതിഥികളെ സ്വീകരിക്കുന്നതിന്റെ സാംസ്കാരിക പ്രാധാന്യവും അവരുടെ സാന്നിധ്യം ഒരു വീട്ടിലേക്ക് കൊണ്ടുവരുന്ന പവിത്രതയും ഊന്നിപ്പറഞ്ഞ അദ്ദേഹം പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ഹൃദയംഗമമായ നന്ദി അറിയിച്ചു. ഗുണഭോക്താക്കളുടെ അനുഭവങ്ങൾ പങ്കിടാൻ അദ്ദേഹം അവരെ ക്ഷണിച്ചു. വളർത്തുമൃഗങ്ങളുടെ പരിപാലനത്തിനാവശ്യമായ സാമഗ്രികൾ, മരുന്നുകൾ, സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്ന സംരംഭകനായ ഗുണഭോക്താവുമായി സംവദിച്ച ശ്രീ മോദി, വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഒരാളുടെ കഴിവിൽ വിശ്വസിച്ചവരോട് നന്ദി പ്രകടിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി. വായ്പകൾ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥരെ ക്ഷണിച്ച് വായ്പ മൂലമുണ്ടായ നേട്ടങ്ങൾ വിശദമാക്കാനും അദ്ദേഹം ഗുണഭോക്താവിനോട് ആവശ്യപ്പെട്ടു. അത്തരം പ്രവർത്തനങ്ങൾ അവരുടെ വിശ്വാസത്തെ അംഗീകരിക്കുക മാത്രമല്ല, വലിയ സ്വപ്നങ്ങൾ കാണാൻ ധൈര്യപ്പെടുന്നവരെ പിന്തുണയ്ക്കാനുള്ള അവരുടെ ആത്മവിശ്വാസം വളർത്തുകയും ചെയ്യുമെന്ന് ശ്രീ മോദി പറഞ്ഞു. അവർക്കു ലഭിച്ച പിന്തുണയുടെ ഫലങ്ങൾ കാട്ടിക്കൊടുക്കുന്നത് വളർച്ചയ്ക്കും വിജയത്തിനും നൽകിയ സംഭാവനയിൽ അഭിമാനിക്കാൻ അവരെ പ്രേരിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.തമിഴ്നാട്ടിലെ രാമേശ്വരത്ത് വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിലും തറക്കല്ലിടലിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
April 06th, 02:00 pm
തമിഴ്നാട് ഗവർണർ ശ്രീ ആർ.എൻ. രവി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, ശ്രീ അശ്വിനി വൈഷ്ണവ് ജി, ഡോ. എൽ. മുരുകൻ ജി, തമിഴ്നാട് ഗവണ്മെൻ്റിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മറ്റ് വിശിഷ്ടാതിഥികളേ, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്നാട്ടിലെ രാമേശ്വരത്ത് 8300 കോടിയിലധികം രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു
April 06th, 01:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിലെ രാമേശ്വരത്ത് 8300 കോടിയിലധികം രൂപയുടെ വിവിധ റെയിൽ-റോഡ് പദ്ധതികൾക്ക് തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. നേരത്തെ, ലംബമായി ഉയർത്തുന്ന ഇന്ത്യയിലെ ആദ്യത്തെ കടൽ പാലമായ പുതിയ പാമ്പൻ റെയിൽ പാലം അദ്ദേഹം ഉദ്ഘാടനം ചെയ്തു. റോഡ് പാലത്തിൽ നിന്ന് ട്രെയിനും കപ്പലും ഫ്ലാഗ് ഓഫ് ചെയ്ത അദ്ദേഹം പാലത്തിന്റെ പ്രവർത്തനം വീക്ഷിക്കുകയും ചെയ്തു. രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രത്തിൽ അദ്ദേഹം ദർശനവും പൂജയും നടത്തി. ചടങ്ങിനെ അഭിസംബോധന ചെയ്യവേ, ഇന്ന് ശ്രീരാമനവമിയുടെ ശുഭകരമായ വേളയാണെന്നു ശ്രീ മോദി പറഞ്ഞു. ഇന്ന് രാവിലെ, അയോധ്യയിലെ മനോഹരമായ രാമക്ഷേത്രത്തിൽ സൂര്യന്റെ ദിവ്യകിരണങ്ങൾ രാംലല്ലയെ ഗംഭീരമായ തിലകം ചാർത്തി അലങ്കരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമന്റെ ജീവിതവും അദ്ദേഹത്തിന്റെ ഭരണകാലത്തെ സദ്ഭരണത്തിന്റെ പ്രചോദനവും രാഷ്ട്രനിർമ്മാണത്തിന് പ്രധാന അടിത്തറയായി വർത്തിക്കുന്നു - അദ്ദേഹം പറഞ്ഞു. തമിഴ്നാടിന്റെ സംഘകാല സാഹിത്യത്തിലും ഭഗവാൻ ശ്രീരാമനെക്കുറിച്ച് പരാമർശിക്കുന്നുവെന്ന് കൂട്ടിച്ചേർത്ത്, ശ്രീരാമനവമി ദിനത്തിൽ രാമേശ്വരം എന്ന പുണ്യഭൂമിയിൽ നിന്ന് എല്ലാ പൗരന്മാർക്കും അദ്ദേഹം ഹൃദയംഗമമായ ആശംസകൾ നേർന്നു.India is driving global growth today: PM Modi at Republic Plenary Summit
March 06th, 08:05 pm
PM Modi addressed the Republic Plenary Summit in Delhi. Shri Modi highlighted that the world is now recognising this century as India's century and the country's achievements and successes have sparked new hope globally. He stated that India, once perceived as a nation that would sink itself and others, is now driving global growth.