പ്രധാനമന്ത്രി ഏകല്‍ വിദ്യാലയ സംഗത്ഥനെ അഭിസംബോധന ചെയ്തു :
December 06th, 02:20 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ഏകല്‍ വിദ്യാലയ സംഗത്ഥനെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ഗ്രാമീണ, ഗിരിവര്‍ഗ്ഗ കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസം പരിപോഷിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് സംഗത്ഥനെ അഭിനന്ദിച്ചു. ഇന്ത്യയിലെയും, നേപ്പാളിലെയും വിദൂരസ്ഥ പ്രദേശങ്ങളില്‍ വസിക്കുന്ന 2.8 ദശലക്ഷത്തിലധികം ഗ്രാമീണ, ആദിവാസി കുട്ടികള്‍ക്ക് വിദ്യാഭ്യാസവും അവബോധം പകര്‍ന്നു കൊണ്ട് രാഷ്ട്ര നിര്‍മ്മാണത്തില്‍ വഹിക്കുന്ന പങ്കിന് അദ്ദേഹം സംഗത്ഥന്‍ വളന്റിയറന്മാരെ അഭിനന്ദിച്ചു .