Double-engine Governments at the Centre and state are becoming a symbol of good governance: PM in Jaipur
December 17th, 12:05 pm
PM Modi participated in the event ‘Ek Varsh-Parinaam Utkarsh’ to mark the completion of one year of the Rajasthan State Government. In his address, he congratulated the state government and the people of Rajasthan for a year marked by significant developmental strides. He emphasized the importance of transparency in governance, citing the Rajasthan government's success in job creation and tackling previous inefficiencies.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ജയ്പൂരിൽ സംസ്ഥാന സർക്കാരിന്റെ ഒരു വർഷത്തെ പൂർത്തിയാകുന്ന ‘ഏക് വർഷ്-പരിണാം ഉത്കർഷ്’ പരിപാടിയിൽ പങ്കെടുത്തു
December 17th, 12:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‘ഏക് വർഷ്-പരിണാമം ഉത്കർഷ്’: രാജസ്ഥാൻ സംസ്ഥാന സർക്കാരിൻ്റെ ഒരു വർഷം പൂർത്തിയാക്കുന്ന പരിപാടിയിൽ പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, സംസ്ഥാന സർക്കാരിൻ്റെ ഒരു വർഷം വിജയകരമായി പൂർത്തിയാക്കിയതിന് രാജസ്ഥാൻ സർക്കാരിനെയും രാജസ്ഥാൻ ജനതയെയും അദ്ദേഹം അഭിനന്ദിച്ചു. പരിപാടിയിൽ തടിച്ചുകൂടിയ ലക്ഷക്കണക്കിന് ആളുകളുടെ അനുഗ്രഹം വാങ്ങാൻ തനിക്ക് ഭാഗ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാൻ്റെ വികസന പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധവും വേഗവും നൽകുന്നതിന് രാജസ്ഥാൻ മുഖ്യമന്ത്രിയും സംഘവും നടത്തിയ ശ്രമങ്ങളേയും ശ്രീ മോദി അഭിനന്ദിച്ചു. വരാനിരിക്കുന്ന നിരവധി വർഷത്തെ വികസനത്തിന് ശക്തമായ അടിത്തറയാണ് ആദ്യ വർഷം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നത്തെ പരിപാടി ഗവൺമെൻ്റിൻ്റെ ഒരു വർഷം പൂർത്തിയാകുന്നതിനെ അടയാളപ്പെടുത്തുക മാത്രമല്ല, രാജസ്ഥാൻ്റെ പ്രസരിപ്പിക്കുന്ന തെളിച്ചത്തെയും രാജസ്ഥാൻ്റെ വികസWe have begun a new journey of Amrit Kaal with firm resolve of Viksit Bharat: PM Modi
December 09th, 01:30 pm
PM Modi addressed the event at Ramakrishna Math in Gujarat via video conferencing. Remarking that the the potential of a fruit from a tree is identified by its seed, the Prime Minister said Ramakrishna Math was such a tree, whose seed contains the infinite energy of a great ascetic like Swami Vivekananda. He added that this was the reason behind its continuous expansion and the impact it has on humanity was infinite and limitless.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ രാമകൃഷ്ണ മഠം സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്തു
December 09th, 01:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ രാമകൃഷ്ണ മഠത്തിൽ നടന്ന ചടങ്ങിനെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ശ്രീമത് സ്വാമി ഗൗതമാനന്ദ ജി മഹാരാജ്, ഇന്ത്യയിലും വിദേശത്തുമുള്ള രാമകൃഷ്ണ മഠത്തിലെയും മിഷനിലെയും ആദരണീയരായ സന്ന്യാസിമാർ, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർക്ക് ശ്രീ മോദി ആശംസകൾ അറിയിച്ചു. ശാരദാ ദേവി, ഗുരുദേവ് രാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ എന്നിവർക്കു ശ്രീ മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു. ശ്രീമത് സ്വാമി പ്രേമാനന്ദ മഹാരാജിന്റെ ജന്മവാർഷിക ദിനത്തിലാണ് ഇന്നത്തെ പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യൻ പ്രവാസികൾ വിവിധ രാജ്യങ്ങളിൽ തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
November 24th, 11:30 am
മൻ കി ബാത്തിൻ്റെ 116-ാം എപ്പിസോഡിൽ, എൻസിസി കേഡറ്റുകളുടെ വളർച്ചയും ദുരന്തനിവാരണത്തിൽ അവരുടെ പങ്കും എടുത്തുകാണിച്ചുകൊണ്ട് എൻസിസി ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി ചർച്ച ചെയ്തു. വികസിത ഇന്ത്യക്കായി യുവാക്കളുടെ ശാക്തീകരണത്തിന് ഊന്നൽ നൽകിയ അദ്ദേഹം വികസിത ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിനെക്കുറിച്ച് സംസാരിച്ചു. മുതിർന്ന പൗരന്മാരെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്ന യുവാക്കളുടെ പ്രചോദനാത്മകമായ കഥകളും ഏക് പേട് മാ കെ നാം കാമ്പെയ്‌നിൻ്റെ വിജയവും അദ്ദേഹം പങ്കുവെച്ചു.ഉത്തരാഖണ്ഡ് സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശം
November 09th, 11:00 am
ഇന്ന് ഉത്തരാഖണ്ഡിൻ്റെ രജതജൂബിലി വർഷത്തിന് തുടക്കമാവുകയാണ്. അതായത് ഉത്തരാഖണ്ഡ് 25-ാം വർഷത്തിലേക്ക് കടക്കുകയാണ്. നാം മുന്നോട്ട് നോക്കുമ്പോൾ, ഉത്തരാഖണ്ഡിന് ശോഭനവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കാൻ പ്രതിജ്ഞാബദ്ധരായി അടുത്ത 25 വർഷത്തെ യാത്ര ആരംഭിക്കണം. ഇതിൽ ആഹ്ലാദകരമായ ഒരു യാദൃശ്ചികതയുണ്ട്: നമ്മുടെ പുരോഗതി ഭാരതത്തിൻ്റെ അമൃത് കാലവുമായി ചേർന്നുപോകുന്നു. ദേശീയ വളർച്ചയ്ക്കായി സമർപ്പിച്ചിരിക്കുന്ന 25 വർഷത്തെ സുപ്രധാന കാലഘട്ടമാണിത്. വികസിത ഭാരതത്തിൻ്റെ ഭാഗമായി വികസിത ഉത്തരാഖണ്ഡ് എന്ന കാഴ്ചപ്പാട് ഈ സംഗമം ഉയർത്തിക്കാട്ടുന്നു, ഈ കാലഘട്ടത്തിൽ നമ്മുടെ പരസ്പര അഭിലാഷങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നു. വരുന്ന 25 വർഷത്തേക്കുള്ള ലക്ഷ്യങ്ങൾ കേന്ദ്രീകരിച്ച് ഉത്തരാഖണ്ഡിലെ ജനങ്ങൾ സംസ്ഥാനത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഈ സംഭവങ്ങളിലൂടെ, ഉത്തരാഖണ്ഡിൻ്റെ അഭിമാനം ആഘോഷിക്കപ്പെടും, വികസിത ഉത്തരാഖണ്ഡിൻ്റെ ദർശനം നാട്ടിലെ ഓരോ നിവാസിയിലും പ്രതിധ്വനിക്കും. ഈ സുപ്രധാന അവസരത്തിലും ഈ നിർണായക തീരുമാനത്തിനും, നിങ്ങൾക്കെല്ലാവർക്കും ഞാൻ ഹൃദയംഗമമായ ആശംസകൾ നേരുന്നു. രണ്ട് ദിവസം മുമ്പ് പ്രവാസി ഉത്തരാഖണ്ഡ് സമ്മേളനവും വിജയകരമായി നടന്നു. സംസ്ഥാനത്തിൻ്റെ വികസന യാത്രയിൽ നമ്മുടെ കുടിയേറ്റക്കാരായ ഉത്തരാഖണ്ഡികൾ നിർണായക പങ്ക് വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.ദേവഭൂമി ഉത്തരാഖണ്ഡിൻ്റെ രജതജൂബിലി വാർഷികത്തിൽ ഉത്തരാഖണ്ഡിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
November 09th, 10:40 am
ഉത്തരാഖണ്ഡിന്റെ രൂപീകരണ ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഉത്തരാഖണ്ഡ് സംസ്ഥാന രൂപീകരണത്തിൻ്റെ രജതജൂബിലി വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു. ഉത്തരാഖണ്ഡ്, രൂപീകരണത്തിൻ്റെ 25-ാം വർഷത്തിലേക്ക് പ്രവേശിച്ചതായി ചൂണ്ടിക്കാട്ടി, സംസ്ഥാനത്തിൻ്റെ അടുത്ത 25 വർഷത്തെ ശോഭനമായ ഭാവിക്കായി പ്രവർത്തിക്കാൻ ശ്രീ മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഉത്തരാഖണ്ഡിൻ്റെ അടുത്ത 25 വർഷത്തെ ഈ യാത്രയ്ക്ക് ഒരു വലിയ യാദൃച്ഛികതയുണ്ടെന്നും, ഇന്ത്യയും അതിൻ്റെ 25 വർഷത്തെ അമൃതകാലത്തിലാണെന്നും വികസിത ഉത്തരാഖണ്ഡ്, വികസിത ഭാരതത്തെ സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ കാലയളവിൽ ഈ ലക്ഷ്യം പൂർത്തീകരിക്കപ്പെടുന്നതിന് രാജ്യം സാക്ഷ്യം വഹിക്കുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. അടുത്ത 25 വർഷത്തേക്കുള്ള ലക്ഷ്യങ്ങൾക്കൊപ്പം ഒന്നിലധികം പരിപാടികൾ ജനങ്ങൾ ഏറ്റെടുത്തതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഈ പരിപാടികളിലൂടെ ഉത്തരാഖണ്ഡിൻ്റെ അഭിമാനം വ്യാപിക്കും എന്നും വികസിത ഉത്തരാഖണ്ഡ് എന്ന ലക്ഷ്യം സംസ്ഥാനത്തെ ഓരോ വ്യക്തിയിലേക്കും എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സുപ്രധാന അവസരത്തിനും ഈ സുപ്രധാന തീരുമാനം സ്വീകരിച്ചതിനും സംസ്ഥാനത്തെ എല്ലാ ജനങ്ങളെയും ശ്രീ മോദി അഭിനന്ദിച്ചു. അടുത്തിടെ വിജയകരമായി സംഘടിപ്പിച്ച ‘പ്രവാസി ഉത്തരാഖണ്ഡ് സമ്മേളന’ പരിപാടി അദ്ദേഹം എടുത്തുപറഞ്ഞു. വിദേശത്തുള്ള ഉത്തരാഖണ്ഡുകാർ ഉത്തരാഖണ്ഡിൻ്റെ വികസനത്തിൽ പ്രധാന പങ്കുവഹിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.പതിനാറാം ബ്രിക്സ് ഉച്ചകോടിയുടെ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം
October 23rd, 05:22 pm
കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയിൽ, ബ്രിക്സ് നിരവധി നാഴികക്കല്ലുകൾ പിന്നിട്ടിട്ടുണ്ട്. വരുംകാലങ്ങളിൽ, ആഗോള വെല്ലുവിളികളെ നേരിടാൻ കൂടുതൽ ഫലപ്രദമായ മാധ്യമമായി ഈ സംഘടന ഉയർന്നുവരുമെന്ന് എനിക്കുറപ്പുണ്ട്.'മൻ കി ബാത്' ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ അവതാരകർ: പ്രധാനമന്ത്രി മോദി
September 29th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽക്കൂടി ‘മൻ കീ ബാത്ത്’ലൂടെ ആശയവിനിമയം നടത്താൻ അവസരം ലഭിച്ചിരിക്കുകയാണ്. ഒരുപാട് പഴയ ഓർമ്മകൾ നിറഞ്ഞ ഈ അധ്യായം എന്നെ വികാരഭരിതനാക്കുകയാണ്. കാരണം, ‘മൻ കീ ബാത്ത്’ന്റെ ഈ യാത്രയ്ക്ക് 10 വർഷം തികയുകയാണ്. 10 വർഷം തികയ്ക്കുമ്പോൾ അത് നവരാത്രിയുടെ പ്രഥമദിനമായത് പവിത്രമായ യാദൃശ്ചികതയാണ്. ‘മൻ കീ ബാത്ത്’ന്റെ ഈ നീണ്ട യാത്രയിൽ എനിയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് നാഴികക്കല്ലുകൾ ഉണ്ട്. ‘മൻ കീ ബാത്ത്’ന്റെ കോടിക്കണക്കിന് ശ്രോതാക്കൾ എനിയ്ക്ക് നിരന്തരം പിന്തുണ പ്രധാനം ചെയ്തിട്ടുള്ള കൂട്ടാളികളാണ്. അവർ എനിയ്ക്ക് രാജ്യത്തിന്റെ എല്ലാ കോണുകളിലും നിന്നുള്ള വിവരങ്ങൾ നൽകി. ‘മൻ കീ ബാത്ത്’ ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ ശില്പികൾ. മനം മയക്കുന്നതും നിഷേധാത്മകവുമായ സംസാരമില്ലെങ്കിൽ ശ്രദ്ധിക്കപ്പെടില്ല എന്നാണ് പൊതുവായ ധാരണ. പക്ഷേ, നല്ല വിവരങ്ങൾക്കായി രാജ്യത്തെ ജനങ്ങൾ എത്രത്തോളം ഉത്സുകരാണെന്ന് ‘മൻ കീ ബാത്ത്’ തെളിയിച്ചു. പോസിറ്റീവായ കാര്യങ്ങൾ, പ്രചോദനം നൽകുന്ന ഉദാഹരണങ്ങൾ, ഉത്സാഹം വർദ്ധിപ്പിക്കുന്ന കഥകൾ എന്നിവ ആളുകൾ ഇഷ്ടപ്പെടുന്നു. മഴത്തുള്ളികൾ മാത്രം കുടിക്കുമെന്ന് പറയപ്പെടുന്ന ചകോരം എന്ന പക്ഷിയെപ്പോലെ രാജ്യത്തിന്റെ നേട്ടങ്ങളും ജനങ്ങളുടെ കൂട്ടായ നേട്ടങ്ങളും എത്ര അഭിമാനത്തോടെയാണ് ജനങ്ങൾ കേൾക്കുന്നതെന്ന് നാം കണ്ടതാണ്. ‘മൻ കീ ബാത്ത്’ന്റെ 10 വർഷത്തെ യാത്രയിലെ ഓരോ അധ്യായത്തിനൊപ്പവും പുതിയ കഥകളും പുതിയ യശ്ശസ്സികളായ വ്യക്തിത്വങ്ങളും ചേർന്ന് ഒരു പരമ്പര സൃഷ്ടിച്ചു. നമ്മുടെ സമൂഹത്തിൽ കൂട്ടായ്മയിലൂടെ ചെയ്യപ്പെടുന്ന ഏതൊരു ജോലിയും ‘മൻ കീ ബാത്ത്’ലൂടെ ആദരിക്കപ്പെടുന്നു. ‘മൻ കീ ബാത്ത്’ന് ലഭിച്ച കത്തുകൾ വായിക്കുമ്പോൾ എന്റെ മനസ്സ് അഭിമാനത്താൽ നിറയുന്നു. നമ്മുടെ രാജ്യത്തെ പ്രതിഭാധനരായ ധാരാളം ആളുകൾ രാജ്യത്തെയും സമൂഹത്തെയും സേവിക്കുന്നതിൽ ഉത്സുകരാണ്. അവർ സമൂഹത്തെ സേവിക്കുന്നതിനായി സ്വജീവിതം ഉഴിഞ്ഞ് വച്ചിരിക്കുന്നു. അവരെക്കുറിച്ച് അറിയുന്നത് എന്നിൽ ഊർജ്ജം നിറയ്ക്കുന്നു. ‘മൻ കീ ബാത്ത്’ന്റെ ഈ മുഴുവൻ പ്രക്രിയയും എനിയ്ക്ക് ക്ഷേത്രത്തിൽ പോയി ദൈവത്തെ ദർശിക്കുന്നതുപോലെയാണ്. ‘മൻ കീ ബാത്ത്’ലെ ഓരോ കാര്യവും ഓരോ സംഭവവും ഓരോ കത്തും ഓർക്കുമ്പോൾ ഈശ്വരന് തുല്യമായ ജനതയെ കാണുന്നതുപോലെയാണ് എനിയ്ക്ക് തോന്നുന്നത്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ 'ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി' പദ്ധതിക്ക് തുടക്കം കുറിച്ചു
September 06th, 01:00 pm
ജലശക്തി മന്ത്രാലയം ഇന്ന് ഗുജറാത്തിന്റെ മണ്ണില്‍ നിന്ന് സുപ്രധാന യജ്ഞം ആരംഭിക്കുകയാണെന്ന് സദസിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. മണ്‍സൂണ്‍ വിതച്ച നാശനഷ്ടങ്ങളെക്കുറിച്ച് പരാമര്‍ശിച്ച ശ്രീ മോദി, രാജ്യത്തെ ഭൂരിപക്ഷം പ്രദേശങ്ങളും പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നുവെന്ന് പറഞ്ഞു. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മിക്കവാറും താലൂക്കുകളിലൊന്നും ഇത്രയും കനത്ത മഴ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്ത് ഇത്തവണ കടുത്ത പ്രതിസന്ധി നേരിടേണ്ടിവന്നു. സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ വകുപ്പുകള്‍ പൂര്‍ണ്ണമായും സജ്ജമായില്ലെന്നും എന്നാല്‍, ഗുജറാത്തിലെയും രാജ്യത്തെയും ജനങ്ങള്‍ ഇത്തരം ദുഷ്‌കരമായ സാഹചര്യങ്ങളില്‍ തോളോട് തോള്‍ ചേര്‍ന്ന് പരസ്പരം സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പല ഭാഗങ്ങളും ഇപ്പോഴും കാലവര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലസംരക്ഷണം വെറുമൊരു നയം മാത്രമല്ല, അത് ഒരു പരിശ്രമവും പുണ്യവുമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതിന് മാഹാത്മ്യവും ഉത്തരവാദിത്വങ്ങളുമുണ്ട്. 'നമ്മുടെ ഭാവിതലമുറ നമ്മെ വിലയിരുത്തുന്ന ആദ്യ മാനദണ്ഡമായിരിക്കും ജലം'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാരണം ജലം വെറുമൊരു വിഭവമല്ല, മറിച്ച് ജീവിതത്തിന്റെയും മാനവരാശിയുടെ ഭാവിയുടെയും പ്രശ്‌നമാണ്. സുസ്ഥിരമായ ഭാവിയിലേക്കുള്ള 9 പ്രതിജ്ഞകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ജലസംരക്ഷണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലസംരക്ഷണത്തിന്റെ അര്‍ത്ഥവത്തായ ശ്രമങ്ങളില്‍ പൊതുജനപങ്കാളിത്തം ആരംഭിച്ചതില്‍ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. ജലശക്തി മന്ത്രാലയത്തിനും ഗുജറാത്ത് ഗവണ്‍മെന്റിനും ഈ സംരംഭത്തിലെ എല്ലാ പങ്കാളികള്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ 'ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി' പദ്ധതിക്ക് തുടക്കം കുറിച്ചു
September 06th, 12:30 pm
ഇന്ന് ഗുജറാത്തിലെ സൂറത്തില്‍ 'ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി' പദ്ധതിയുടെ തുടക്കം കുറിക്കുന്ന പരിപാടിയെ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. മഴവെള്ള സംഭരണം വര്‍ദ്ധിപ്പിക്കുന്നതിനും ദീര്‍ഘകാല ജല സുസ്ഥിരത ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്തുടനീളം ഏകദേശം 24,800 മഴവെള്ള സംഭരണ ഘടനകള്‍ ഈ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്നു.ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങൾ രാജ്യത്തെ യുവാക്കൾക്ക് പ്രയോജനം ചെയ്തു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
August 25th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽ കൂടി 'മൻ കി ബാത്തിൽ' എന്റെ എല്ലാ കുടുംബാംഗങ്ങൾക്കും സ്വാഗതം. ഇന്ന് ഒരിക്കൽകൂടി നാം രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ചും രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളെക്കുറിച്ചും സംസാരിക്കും. വികസിത ഭാരതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്ന 21-ാം നൂറ്റാണ്ടിലെ ഭാരതത്തിൽ പലതും സംഭവിക്കുന്നു. ഉദാഹരണത്തിന്, ഈ ആഗസ്ത് 23-ന്,നാം എല്ലാ നാട്ടുകാരും ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിച്ചു. നിങ്ങളെല്ലാവരും ഈ ദിവസം ആഘോഷിക്കുകയും ചന്ദ്രയാൻ-3ന്റെ വിജയം ഒരിക്കൽ കൂടി ആഘോഷിക്കുകയും ചെയ്തിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കഴിഞ്ഞ വർഷം, ഈ ദിവസം, ചന്ദ്രയാൻ-3 ചന്ദ്രന്റെ തെക്ക് ഭാഗത്തുള്ള ശിവ്-ശക്തി പോയിന്റിൽ വിജയകരമായി ലാൻഡ് ചെയ്തിരുന്നു. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഭാരതം മാറി.പോളണ്ടിലെ വാര്‍സോയില്‍ നടന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രോഗ്രാമില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
August 21st, 11:45 pm
ഈ കാഴ്ച ശരിക്കും അതിശയകരമാണ്, നിങ്ങളുടെ ആവേശവും അതിശയകരമാണ്. ഞാന്‍ ഇവിടെ വന്ന നിമിഷം മുതല്‍ നിങ്ങളാരും തളര്‍ന്നിട്ടില്ല. നിങ്ങള്‍ എല്ലാവരും പോളണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്ത ഭാഷകളും പ്രാദേശിക ഭാഷകളും പാചകരീതികളും ഉള്ളവരാണ്. എന്നാല്‍ എല്ലാവരും ഭാരതീയതയാല്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇത്രയും ഗംഭീരമായ ഒരു സ്വാഗതം നിങ്ങള്‍ എനിക്ക് ഇവിടെ നല്‍കി, ഈ സ്വീകരണത്തിന് നിങ്ങളോടും പോളണ്ടിലെ ജനങ്ങളോടും ഞാന്‍ വളരെ നന്ദിയുള്ളവനാണ്.പോളണ്ടിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി
August 21st, 11:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വാർസോയിൽ ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തു.ത്രിവർണപതാകയുടെ മഹത്വം ഉയർത്തിപ്പിടിക്കുന്നതിൽ 'ഹർ ഘർ തിരംഗ അഭിയാൻ' ഒരു അതുല്യമായ ഉത്സവമായി മാറിയിരിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
July 28th, 11:30 am
സുഹൃത്തുക്കളേ, കായികലോകത്തെ ഈ ഒളിമ്പിക്സിന് പുറമെ ഗണിതലോകത്തും ഏതാനും ദിവസങ്ങൾക്കുമുമ്പ് ഒരു ഒളിമ്പിക്സ് നടന്നിരുന്നു. ഇന്റർനാഷണൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡ്. ഈ ഒളിമ്പ്യാഡിൽ ഭാരതത്തിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിൽ നമ്മുടെ വിദ്യാർത്ഥിസംഘം മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും നാല് സ്വർണ്ണ മെഡലുകളും ഒരു വെള്ളി മെഡലും കരസ്ഥമാക്കുകയും ചെയ്തു. 100 ലധികം രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങൾ ഇന്റർനാഷണൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡിൽ പങ്കെടുക്കുകയും മൊത്തത്തിലുള്ള പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്നതിൽ നമ്മുടെ വിദ്യാർത്ഥിസംഘം വിജയിക്കുകയും ചെയ്തു. ഭാരതത്തിന്റെ പ്രശസ്തി ഉയർത്തിയ ഈ വിദ്യാർത്ഥികളാണ് - പൂനെയിൽ നിന്നുള്ള ആദിത്യ വെങ്കട്ട് ഗണേഷ്, പൂനെയിലെതന്നെ സിദ്ധാർത്ഥ് ചോപ്ര, ഡൽഹിയിൽ നിന്നുള്ള അർജുൻ ഗുപ്ത, ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള കനവ് തൽവാർ, മുംബൈയിൽ നിന്നുള്ള റുഷിൽ മാത്തൂർ, ഗുവാഹത്തിയിൽ നിന്നുള്ള ആനന്ദോ ഭാദുരി."""അടുത്ത 25 വർഷത്തിനുള്ളിൽ വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ പത്രങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്"": പ്രധാനമന്ത്രി മോദി"
July 13th, 09:33 pm
മുംബൈ ബാന്ദ്ര കുർള സമുച്ചയത്തിലെ ജി-ബ്ലോക്കിലുള്ള ഇന്ത്യൻ ദിനപ്പത്ര സൊസൈറ്റി (INS) സെക്രട്ടറിയറ്റ് സന്ദർശിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി INS ടവറുകൾ ഉദ്ഘാടനം ചെയ്തു. പുതിയ കെട്ടിടം മുംബൈയിലെ ആധുനികവും കാര്യക്ഷമവുമായ ഓഫീസ് ഇടത്തിനായുള്ള INS അംഗങ്ങളുടെ വികസിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുകയും മുംബൈയിലെ പത്ര വ്യവസായത്തിൻ്റെ നാഡീകേന്ദ്രമായി പ്രവർത്തിക്കുകയും ചെയ്യും.മഹാരാഷ്ട്രയിലെ മുംബൈയിൽ ഇന്ത്യൻ ദിനപ്പത്ര സൊസൈറ്റി (ഐഎൻഎസ്) ടവറുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
July 13th, 07:30 pm
മുംബൈ ബാന്ദ്ര കുർള സമുച്ചയത്തിലെ ജി-ബ്ലോക്കിലുള്ള ഇന്ത്യൻ ദിനപ്പത്ര സൊസൈറ്റി (INS) സെക്രട്ടറിയറ്റ് സന്ദർശിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി INS ടവറുകൾ ഉദ്ഘാടനം ചെയ്തു. പുതിയ കെട്ടിടം മുംബൈയിലെ ആധുനികവും കാര്യക്ഷമവുമായ ഓഫീസ് ഇടത്തിനായുള്ള INS അംഗങ്ങളുടെ വികസിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുകയും മുംബൈയിലെ പത്ര വ്യവസായത്തിൻ്റെ നാഡീകേന്ദ്രമായി പ്രവർത്തിക്കുകയും ചെയ്യും.ജി7 ഉച്ചകോടിയുടെ ഔട്ട്റീച്ച് സെഷനില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
June 14th, 09:54 pm
ഈ ഉച്ചകോടിയിലേക്കുള്ള ക്ഷണത്തിനും ഞങ്ങള്‍ക്ക് നല്‍കിയ ഊഷ്മളമായ ആതിഥേയത്വത്തിനും പ്രധാനമന്ത്രി മെലോണിയോട് എന്റെ ഹൃദയംഗമമായ നന്ദി ആദ്യമേ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന് ജന്മദിനാശംസകള്‍ നേരുന്നു. ജി-7 ഉച്ചകോടിയിലെ വിശിഷ്ടവും ചരിത്രപരവുമായ നിമിഷമാണിത്. ഈ ഗ്രൂപ്പിന്റെ 50-ാം വാര്‍ഷികത്തില്‍ G-7-ലെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.ജി7 ഉച്ചകോടിയിൽ നിർമിതബുദ്ധി, ഊർജം, ആഫ്രിക്ക, മെഡിറ്ററേനിയൻ വിഷയങ്ങളിൽ നടന്ന ഔട്ട്റീച്ച് സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി
June 14th, 09:41 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറ്റലിയിലെ അപൂലിയയിൽ നടന്ന ജി 7 ഉച്ചകോടിയിൽ നിർമിതബുദ്ധി, ഊർജം, ആഫ്രിക്ക, മെഡിറ്ററേനിയൻ എന്നിവയെക്കുറിച്ചുള്ള ഔട്ട്റീച്ച് സെഷനെ അഭിസംബോധന ചെയ്തു. ജി7 അമ്പതുവർഷം എന്ന നാഴികക്കല്ലു പിന്നിട്ട വേളയിൽ അദ്ദേഹം ആശംസകൾ അറിയിച്ചു.