ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്നതിന്റെ ചൈതന്യം നമ്മുടെ രാജ്യത്തെ ശക്തിപ്പെടുത്തുന്നു: 'മൻ കി ബാത്തിൽ' പ്രധാനമന്ത്രി മോദി
March 26th, 11:00 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മറ്റുള്ളവരുടെ സേവനത്തിനായി തങ്ങളുടെ ജീവിതംതന്നെ സമര്‍പ്പിക്കുന്ന ആയിരക്കണക്കിന് ആളുകളെക്കുറിച്ച് നാം ചര്‍ച്ച ചെയ്തിട്ടുണ്ട്. തങ്ങളുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനായി പെന്‍ഷന്‍ മുഴുവന്‍ ചിലവഴിക്കുന്ന അനേകംപേരുണ്ട്, ചിലരാകട്ടെ തങ്ങളുടെ ജീവിതകാലം മുഴുവനുമുള്ള സമ്പാദ്യം പരിസ്ഥിതിയേയും ജീവജാലങ്ങളെയും സേവിക്കുന്നതിനായി സമര്‍പ്പിക്കുന്നു. നമ്മുടെ രാജ്യത്ത് മറ്റുള്ളവരുടെ ഹിതത്തിന് വളരെ ഉന്നതമായ സ്ഥാനമാണുള്ളത്. മറ്റുള്ളവരുടെ സുഖത്തിനായി ആളുകള്‍ തങ്ങളുടെ സര്‍വ്വസ്വവും ദാനം ചെയ്യാന്‍ മടിക്കാറില്ല. അതുകൊണ്ടാണ് ബാല്യകാലം മുതലേ ശിബിയേയും ദധീചിയേയും പോലുള്ള ത്യാഗനിധികളുടെ ഗാഥകള്‍ പറഞ്ഞു കേള്‍പ്പിക്കാറുള്ളത്.ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ പ്രധാന മുൻഗണനകളിലൊന്നാണ് എത്തനോൾ: പ്രധാനമന്ത്രി
June 05th, 11:05 am
പെട്രോളിയം പ്രകൃതിവാതക മന്ത്രാലയവും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധനചെയ്തു. ചടങ്ങില്‍ പൂനെയില്‍ നിന്നുള്ള ഒരു കര്‍ഷകനുമായി പ്രധാനമന്ത്രി സംവദിച്ചു. ജൈവകൃഷിയിലും കൃഷിയ്ക്ക് ജൈവ ഇന്ധനം ഉപയോഗിക്കുന്നതിലുമുള്ള അനുഭവം അദ്ദേഹംപങ്കുവെച്ചു.ലോക പരിസ്ഥിതിദിനഘോഷ പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
June 05th, 11:04 am
പെട്രോളിയം പ്രകൃതിവാതക മന്ത്രാലയവും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധനചെയ്തു. ചടങ്ങില്‍ പൂനെയില്‍ നിന്നുള്ള ഒരു കര്‍ഷകനുമായി പ്രധാനമന്ത്രി സംവദിച്ചു. ജൈവകൃഷിയിലും കൃഷിയ്ക്ക് ജൈവ ഇന്ധനം ഉപയോഗിക്കുന്നതിലുമുള്ള അനുഭവം അദ്ദേഹംപങ്കുവെച്ചു.