75 years of the Supreme Court further enhance the glory of India as the Mother of Democracy: PM Modi

August 31st, 10:30 am

PM Modi, addressing the National Conference of District Judiciary, highlighted the pivotal role of the judiciary in India's journey towards a Viksit Bharat. He emphasized the importance of modernizing the district judiciary, the impact of e-Courts in speeding up justice, and reforms like the Bharatiya Nyaya Sanhita. He added that the quicker the decisions in cases related to atrocities against women, the greater will be the assurance of safety for half the population.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു

August 31st, 10:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജില്ലാ നീതിന്യായ വകുപ്പിന്റെ ദേശീയ സമ്മേളനം ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സുപ്രീം കോടതി സ്ഥാപിതമായതിന്റെ 75-ാം വർഷത്തിന്റെ സ്മരണാർത്ഥം സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ഇന്ത്യൻ സുപ്രീം കോടതി സംഘടിപ്പിക്കുന്ന ദ്വിദിന സമ്മേളനത്തിൽ, ജില്ലാ ജുഡീഷ്യറിയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളും മനുഷ്യവിഭവശേഷിയും, ഏവരെയും ഉൾച്ചേർക്കുന്ന കോടതിമുറികൾ, നീതിന്യായ സുരക്ഷയും നീതിന്യായ ക്ഷേമവും, കേസ് ​കൈകാര്യം ചെയ്യൽ നീതിന്യായ പരിശീലനം തുടങ്ങി ജില്ലാ നീതിന്യായ വകുപ്പിന്റെ ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും ആലോചിക്കുന്നതിനും അഞ്ച് പ്രവർത്തന യോഗങ്ങൾ സംഘടിപ്പിക്കും.

Judiciary has consistently played the moral responsibility of being vigilant : PM Modi in Jodhpur

August 25th, 05:00 pm

Prime Minister Narendra Modi attended the Platinum Jubilee celebrations of the Rajasthan High Court in Jodhpur, where he highlighted the importance of the judiciary in safeguarding democracy. He praised the High Court's contributions over the past 75 years and emphasized the need for modernizing the legal system to improve accessibility and efficiency.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ജോധ്പുരില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനച്ചടങ്ങിനെ അഭിസംബോധന ചെയ്തു

August 25th, 04:30 pm

മഹാരാഷ്ട്രയില്‍ നിന്ന് പുറപ്പെടുന്ന സമയത്ത് മോശം കാലാവസ്ഥ കാരണം വേദിയിലെത്താന്‍ വൈകിയതിലുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജസ്ഥാന്‍ ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം ഇന്ത്യന്‍ ഭരണഘടന 75 വര്‍ഷം തികയാന്‍ പോകുന്ന സമയത്താണ് രാജസ്ഥാന്‍ ഹൈക്കോടതി 75 വര്‍ഷം പൂര്‍ത്തിയാക്കുന്നതെന്നും പറഞ്ഞു. അതിനാല്‍, നിരവധി മഹദ് വ്യക്തികളുടെ നീതിയും അഖണ്ഡതയും അര്‍പ്പണബോധവും ആഘോഷിക്കാനുള്ള അവസരമാണിതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 'ഇന്നത്തെ പരിപാടി ഭരണഘടനയോടുള്ള രാജ്യത്തിന്റെ വിശ്വാസത്തിന്റെ ഉദാഹരണമാണ്'- നീതിയുടെ എല്ലാ പതാകവാഹകരെയും രാജസ്ഥാനിലെ ജനങ്ങളെയും ഈ അവസരത്തില്‍ അഭിനന്ദിച്ച്് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 14th, 02:30 pm

ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍, പ്രത്യേകിച്ച് രണ്ടാം തവണ മുഖ്യപ്രഭാഷണം നടത്താന്‍ സാധിച്ചത് വലിയ ബഹുമതിയാണ്. ഈ ക്ഷണം നീട്ടിയതിനും ഇത്രയും ഊഷ്മളമായ സ്വാഗതം വാഗ്ദാനം ചെയ്തതിനും ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ജിയോട് ഞാന്‍ നന്ദിയുള്ളവനാണ്. എന്റെ ബഹുമാന്യനായ സഹോദരന്‍, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനോടും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. അടുത്തിടെ പല അവസരങ്ങളിലും അദ്ദേഹത്തെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അദ്ദേഹം കാഴ്ചപ്പാടിന്റെ നേതാവ് മാത്രമല്ല, ദൃഢനിശ്ചയത്തിന്റെയും പ്രതിബദ്ധതയുടെയും നേതാവ് കൂടിയാണ്.

2024 ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി

February 14th, 02:09 pm

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുബായില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ 2024 ഫെബ്രുവരി 14 ന് വിശിഷ്ടാതിഥിയായി പങ്കെടുത്തു. 'ഭാവി ഗവണ്‍മെന്റുകളെ രൂപപ്പെടുത്തുക' എന്ന വിഷയത്തില്‍ അദ്ദേഹം പ്രത്യേക മുഖ്യപ്രഭാഷണം നടത്തി. 2018 ലെ ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ഇത്തവണത്തെ ഉച്ചകോടിയില്‍ 10 പ്രസിഡന്റുമാരും 10 പ്രധാനമന്ത്രിമാരും ഉള്‍പ്പടെ 20 ലോക നേതാക്കള്‍ പങ്കെടുത്തു. 120-ലധികം രാജ്യങ്ങളില്‍ നിന്നുള്ള ഗവണ്‍മെന്റ് പ്രതിനിധികളും ആഗോള സമ്മേളനത്തില്‍ പങ്കെടുത്തു.

കോമണ്‍വെല്‍ത്ത് ലീഗല്‍ എജ്യുക്കേഷന്‍ അസോസിയേഷന്‍ - കോമണ്‍വെല്‍ത്ത് അറ്റോര്‍ണി ആന്‍ഡ് സോളിസിറ്റേഴ്സ് ജനറല്‍ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ വാചകം

February 03rd, 11:00 am

ഈ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള നിയമജ്ഞര്‍ ഇവിടെയുണ്ടെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. 140 കോടി ഇന്ത്യക്കാര്‍ക്കുവേണ്ടി, ഞങ്ങളുടെ എല്ലാ അന്താരാഷ്ട്ര അതിഥികളെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. അവിശ്വസനീയമായ ഇന്ത്യ പൂര്‍ണമായി അനുഭവിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

പ്രധാനമന്ത്രി ‘സിഎൽഇഎ - കോമൺവെൽത്ത് അറ്റോണീസ് ആൻഡ് സോളിസിറ്റേഴ്സ് ജനറൽ കോൺഫറൻസ് 2024’ ഉദ്ഘാടനം ചെയ്തു

February 03rd, 10:34 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ‘കോമൺവെൽത്ത് ലീഗൽ എജ്യുക്കേഷൻ അസോസിയേഷൻ (CLEA) - കോമൺവെൽത്ത് അറ്റോണീസ് ആൻഡ് സോളിസിറ്റേഴ്സ് ജനറൽ കോൺഫറൻസ് (CASGC) 2024’ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്തു. “നീതിനിർവഹണത്തിലെ അതിർത്തികടന്നുള്ള വെല്ലുവിളികൾ” എന്നതാണു സമ്മേളനത്തിന്റെ പ്രമേയം. ജുഡീഷ്യൽ പരിവർത്തനം, നിയമപരിശീലനത്തിന്റെ ധാർമികമാനങ്ങൾ; ഭരണനിർവഹണസമിതി ഉത്തരവാദിത്വം; ആധുനികകാലത്തെ നിയമവിദ്യാഭ്യാസത്തിന്റെ പുനഃപരിശോധന എന്നിവ പോലുള്ള നിയമവും നീതിയും സംബന്ധിച്ച സുപ്രധാന വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.

അസം ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

April 14th, 03:00 pm

അസം ഗവർണർ ശ്രീ ഗുലാബ് ചന്ദ് കതാരിയ ജി, മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ ജി, എന്റെ സഹപ്രവർത്തകൻ കേന്ദ്ര നിയമ മന്ത്രി ശ്രീ കിരൺ റിജിജു ജി, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു ജി, സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഹൃഷികേശ് റോയ്, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് കോടതി സന്ദീപ് മേത്ത ജി, മറ്റ് ബഹുമാനപ്പെട്ട ജഡ്ജിമാർ, വിശിഷ്ട വ്യക്തികൾ, മഹതികളെ , മാന്യരേ!

അസമിലെ ഗുവാഹത്തിയില്‍ ശ്രീമന്ത ശങ്കര്‍ദേവ് കലാക്ഷേത്രയില്‍ ഗുവാഹത്തി ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

April 14th, 02:45 pm

അസമിലെ ഗുവാഹത്തിയില്‍ ശ്രീമന്ത ശങ്കര്‍ദേവ് കലാക്ഷേത്രയില്‍ ഗുവാഹത്തി ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. അസം പോലീസ് രൂപകല്‍പ്പന ചെയ്ത 'അസം കോപ്' എന്ന മൊബൈല്‍ ആപ്ലിക്കേഷന് പരിപാടിയില്‍ പ്രധാനമന്ത്രി സമാരംഭം കുറിക്കുകയും ചെയ്തു. ക്രൈം ആന്റ് ക്രിമിനല്‍ നെറ്റ്‌വര്‍ക്ക് ട്രാക്കിംഗ് സിസ്റ്റത്തിന്റെ (സി.സി.ടിഎന്‍.എസ്) ഡാറ്റാബേസില്‍ നിന്നും വാഹന്‍ ദേശീയ രജിസ്റ്ററില്‍ നിന്നും കുറ്റാരോപിതരേയും വാഹനങ്ങളേയും തിരയുന്നതിന് ആപ്പ് സൗകര്യമൊരുക്കും.

ഭരണഘടനാ ദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

November 26th, 09:40 am

ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ജി; കേന്ദ്ര നിയമമന്ത്രി ശ്രീ കിരണ്‍ ജി; ജസ്റ്റിസ് ശ്രീ സഞ്ജയ് കിഷന്‍ കൗള്‍ ജി, ജസ്റ്റിസ് ശ്രീ എസ് അബ്ദുള്‍ നസീര്‍ ജി, നിയമ സഹമന്ത്രി ശ്രീ എസ് പി സിംഗ് ബാഗേല്‍ ജി, അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി ജി, സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ വികാസ് സിംഗ് ജി, ജഡ്ജിമാരെ, വിശിഷ്ടാതിഥികളെ, ഇന്ന് ഇവിടെ സന്നിഹിതരായ അതിഥികളെ, മഹതികളെ, മഹാന്‍മാരെ, നമസ്‌കാരം!

സുപ്രീം കോടതിയിലെ ഭരണഘടനാ ദിനാഘോഷങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

November 26th, 09:32 am

സുപ്രീംകോടതിയില്‍ ഇന്ന് നടന്ന ഭരണഘടന ദിനാഘോഷങ്ങളില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു . ഇതോടനുബന്ധിച്ചു് ചേർന്ന സമ്മേളനത്തെ അദ്ദേഹം അഭിസംബോധനയും ചെയ്തു. ഭരണഘടനാ നിര്‍മ്മാണ സഭ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച 1949-നവംബര്‍ 26-ന്റെ സ്മരണയ്ക്കായി 2015 മുതല്‍ ഭരണഘടന ദിനമായി ആഘോഷിക്കുന്നുണ്ട്. പരിപാടിയോടനുബന്ധിച്ച് വെര്‍ച്വല്‍ ജസ്റ്റിസ് ക്ലോക്ക്, ജസ്റ്റ്ഇസ് മൊബൈല്‍ ആപ്പ് 2.0, ഡിജിറ്റല്‍ കോടതി, എസ്3വാസ് വെബ്‌സൈറ്റ്, എന്നിവ ഉള്‍പ്പെടെ ഇ-കോടതി പദ്ധതിക്ക് കീഴിലുള്ള വിവിധ പുതിയ സംരംഭങ്ങൾക്കും പ്രധാനമന്ത്രി സമാരംഭം കുറിച്ചു.

പ്രഥമ അഖിലേന്ത്യാ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി യോഗത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

July 30th, 10:01 am

ചീഫ് ജസ്റ്റിസ് ശ്രീ എൻ വി രമണ ജി, ജസ്റ്റിസ് ശ്രീ യു.യു. ലളിത് ജി, ജസ്റ്റിസ് ശ്രീ ഡി.വൈ. ചന്ദ്രചൂഡ് ജി, കേന്ദ്ര ഗവൺമെന്റിലെ എന്റെ സഹപ്രവർത്തകനും രാജ്യത്തെ നിയമമന്ത്രിയുമായ ശ്രീ കിരൺ ജി, സുപ്രീം കോടതിയിലെ ബഹുമാനപ്പെട്ട ജഡ്ജിമാർ, ഞങ്ങളുടെ സഹമന്ത്രി ശ്രീ എസ്.പി ബാഗേൽ ജി, ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജിമാർ, ചെയർമാൻമാർ, സെക്രട്ടറിമാർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികളുടെ, എല്ലാ ബഹുമാനപ്പെട്ട അതിഥികളേ , മഹതികളേ , മാന്യരേ !

PM addresses inaugural session of First All India District Legal Services Authorities Meet

July 30th, 10:00 am

PM Modi addressed the inaugural session of the First All India District Legal Services Authorities Meet. The Prime Minister said, This is the time of Azadi Ka Amrit Kaal. This is the time for the resolutions that will take the country to new heights in the next 25 years. Like Ease of Doing Business and Ease of Living, Ease of Justice is equally important in this Amrit Yatra of the country.