We are working fast in every sector for the development of Odisha: PM Modi at Odisha Parba 2024
November 24th, 08:48 pm
PM Modi addressed Odisha Parba 2024, celebrating Odisha's rich cultural heritage. He paid tribute to Swabhaba Kabi Gangadhar Meher on his centenary, along with saints like Dasia Bauri, Salabega, and Jagannath Das. Highlighting Odisha's role in preserving India's cultural persity, he shared the inspiring tale of Lord Jagannath leading a battle and emphasized faith, unity, and pine guidance in every endeavor.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഒഡിഷ പർബ 2024’ ആഘോഷങ്ങളിൽ പങ്കെടുത്തു
November 24th, 08:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ‘ഒഡിഷ പർബ 2024’ ആഘോഷങ്ങളിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത ഒഡിഷയിലെ എല്ലാ സഹോദരങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു. ഈ വർഷം ‘സ്വഭാവ് കവി’ ഗംഗാധർ മെഹറിന്റെ ചരമശതാബ്ദിയാണെന്നു പറഞ്ഞ ശ്രീ മോദി, കവിക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു. ഭക്ത ദാസിയ ബാവുരി, ഭക്ത സാലബേഗ, ഒറിയ ഭാഗവത രചയിതാവ് ശ്രീ ജഗന്നാഥ ദാസ് എന്നിവക്കും ശ്രീ മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.Today, India is the world’s fastest-growing large economy, attracting global partnerships: PM
November 22nd, 10:50 pm
PM Modi addressed the News9 Global Summit in Stuttgart, highlighting a new chapter in the Indo-German partnership. He praised India's TV9 for connecting with Germany through this summit and launching the News9 English channel to foster mutual understanding.പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസ് 9 ആഗോള ഉച്ചകോടിയെ അഭിസംബോധന ചെയ്തു
November 22nd, 09:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജർമനിയിലെ സ്റ്റുട്ട്ഗാട്ടിൽ നടന്ന ന്യൂസ് 9 ആഗോള ഉച്ചകോടിയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. ഉച്ചകോടി ഇന്ത്യ-ജർമൻ പങ്കാളിത്തത്തിന്റെ പുതിയ അധ്യായത്തിന്റെ കൂട്ടിച്ചേർക്കലാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. “വിവരങ്ങൾ നിറഞ്ഞുനിൽക്കുന്ന ഇന്നിന്റെ യുഗത്തിൽ ജർമനിയുമായും ജർമൻ ജനതയുമായും ബന്ധപ്പെടാൻ ഇന്ത്യയിൽ നിന്നുള്ള മാധ്യമസംഘം ശ്രമിക്കുന്നതിൽ സന്തോഷമുണ്ട്. ജർമനിയെയും ജർമനിയിലെ ജനങ്ങളെയും മനസ്സിലാക്കാൻ ഇത് ഇന്ത്യയിലെ ജനങ്ങൾക്കു വേദിയൊരുക്കും” - പ്രധാനമന്ത്രി പറഞ്ഞു.ഉത്തരാഖണ്ഡ് സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശം
November 09th, 11:00 am
ഇന്ന് ഉത്തരാഖണ്ഡിൻ്റെ രജതജൂബിലി വർഷത്തിന് തുടക്കമാവുകയാണ്. അതായത് ഉത്തരാഖണ്ഡ് 25-ാം വർഷത്തിലേക്ക് കടക്കുകയാണ്. നാം മുന്നോട്ട് നോക്കുമ്പോൾ, ഉത്തരാഖണ്ഡിന് ശോഭനവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കാൻ പ്രതിജ്ഞാബദ്ധരായി അടുത്ത 25 വർഷത്തെ യാത്ര ആരംഭിക്കണം. ഇതിൽ ആഹ്ലാദകരമായ ഒരു യാദൃശ്ചികതയുണ്ട്: നമ്മുടെ പുരോഗതി ഭാരതത്തിൻ്റെ അമൃത് കാലവുമായി ചേർന്നുപോകുന്നു. ദേശീയ വളർച്ചയ്ക്കായി സമർപ്പിച്ചിരിക്കുന്ന 25 വർഷത്തെ സുപ്രധാന കാലഘട്ടമാണിത്. വികസിത ഭാരതത്തിൻ്റെ ഭാഗമായി വികസിത ഉത്തരാഖണ്ഡ് എന്ന കാഴ്ചപ്പാട് ഈ സംഗമം ഉയർത്തിക്കാട്ടുന്നു, ഈ കാലഘട്ടത്തിൽ നമ്മുടെ പരസ്പര അഭിലാഷങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നു. വരുന്ന 25 വർഷത്തേക്കുള്ള ലക്ഷ്യങ്ങൾ കേന്ദ്രീകരിച്ച് ഉത്തരാഖണ്ഡിലെ ജനങ്ങൾ സംസ്ഥാനത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഈ സംഭവങ്ങളിലൂടെ, ഉത്തരാഖണ്ഡിൻ്റെ അഭിമാനം ആഘോഷിക്കപ്പെടും, വികസിത ഉത്തരാഖണ്ഡിൻ്റെ ദർശനം നാട്ടിലെ ഓരോ നിവാസിയിലും പ്രതിധ്വനിക്കും. ഈ സുപ്രധാന അവസരത്തിലും ഈ നിർണായക തീരുമാനത്തിനും, നിങ്ങൾക്കെല്ലാവർക്കും ഞാൻ ഹൃദയംഗമമായ ആശംസകൾ നേരുന്നു. രണ്ട് ദിവസം മുമ്പ് പ്രവാസി ഉത്തരാഖണ്ഡ് സമ്മേളനവും വിജയകരമായി നടന്നു. സംസ്ഥാനത്തിൻ്റെ വികസന യാത്രയിൽ നമ്മുടെ കുടിയേറ്റക്കാരായ ഉത്തരാഖണ്ഡികൾ നിർണായക പങ്ക് വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.ദേവഭൂമി ഉത്തരാഖണ്ഡിൻ്റെ രജതജൂബിലി വാർഷികത്തിൽ ഉത്തരാഖണ്ഡിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
November 09th, 10:40 am
ഉത്തരാഖണ്ഡിന്റെ രൂപീകരണ ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഉത്തരാഖണ്ഡ് സംസ്ഥാന രൂപീകരണത്തിൻ്റെ രജതജൂബിലി വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു. ഉത്തരാഖണ്ഡ്, രൂപീകരണത്തിൻ്റെ 25-ാം വർഷത്തിലേക്ക് പ്രവേശിച്ചതായി ചൂണ്ടിക്കാട്ടി, സംസ്ഥാനത്തിൻ്റെ അടുത്ത 25 വർഷത്തെ ശോഭനമായ ഭാവിക്കായി പ്രവർത്തിക്കാൻ ശ്രീ മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഉത്തരാഖണ്ഡിൻ്റെ അടുത്ത 25 വർഷത്തെ ഈ യാത്രയ്ക്ക് ഒരു വലിയ യാദൃച്ഛികതയുണ്ടെന്നും, ഇന്ത്യയും അതിൻ്റെ 25 വർഷത്തെ അമൃതകാലത്തിലാണെന്നും വികസിത ഉത്തരാഖണ്ഡ്, വികസിത ഭാരതത്തെ സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ കാലയളവിൽ ഈ ലക്ഷ്യം പൂർത്തീകരിക്കപ്പെടുന്നതിന് രാജ്യം സാക്ഷ്യം വഹിക്കുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. അടുത്ത 25 വർഷത്തേക്കുള്ള ലക്ഷ്യങ്ങൾക്കൊപ്പം ഒന്നിലധികം പരിപാടികൾ ജനങ്ങൾ ഏറ്റെടുത്തതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഈ പരിപാടികളിലൂടെ ഉത്തരാഖണ്ഡിൻ്റെ അഭിമാനം വ്യാപിക്കും എന്നും വികസിത ഉത്തരാഖണ്ഡ് എന്ന ലക്ഷ്യം സംസ്ഥാനത്തെ ഓരോ വ്യക്തിയിലേക്കും എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സുപ്രധാന അവസരത്തിനും ഈ സുപ്രധാന തീരുമാനം സ്വീകരിച്ചതിനും സംസ്ഥാനത്തെ എല്ലാ ജനങ്ങളെയും ശ്രീ മോദി അഭിനന്ദിച്ചു. അടുത്തിടെ വിജയകരമായി സംഘടിപ്പിച്ച ‘പ്രവാസി ഉത്തരാഖണ്ഡ് സമ്മേളന’ പരിപാടി അദ്ദേഹം എടുത്തുപറഞ്ഞു. വിദേശത്തുള്ള ഉത്തരാഖണ്ഡുകാർ ഉത്തരാഖണ്ഡിൻ്റെ വികസനത്തിൽ പ്രധാന പങ്കുവഹിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.മഹാരാഷ്ട്രയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം, സമര്പ്പണം, തറക്കല്ലിടല് എന്നിവ നിര്വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 29th, 12:45 pm
മഹാരാഷ്ട്ര ഗവര്ണര് ശ്രീ സി.പി. രാധാകൃഷ്ണന് ജി, മഹാരാഷ്ട്രയിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിന്ഡേ ജി, ഉപമുഖ്യമന്ത്രിമാരായ ശ്രീ ദേവേന്ദ്ര ഫഡ്നാവിസ് ജി, പൂനെയില് നിന്നുള്ള പാര്ലമെന്റ് അംഗം ശ്രീ അജിത് പവാര് ജി, മന്ത്രിസഭയിലെ എന്റെ യുവ സഹപ്രവര്ത്തകന് ശ്രീ മുരളീധര്, മറ്റ് കേന്ദ്ര മന്ത്രിമാര്. വീഡിയോ കോണ്ഫറന്സ് വഴി പങ്കെടുക്കുന്ന മറ്റ് കേന്ദ്രമന്ത്രിമാര്, എന്റെ മുന്നില് കാണുന്ന മഹാരാഷ്ട്രയിലെ എല്ലാ മുതിര്ന്ന മന്ത്രിമാര്, എംപിമാര്, എംഎല്എമാര് ഈ പരിപാടിയുമായി ബന്ധപ്പെട്ട സഹോദരീ സഹോദരങ്ങളേ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്ഫറന്സിംഗിലൂടെ മഹാരാഷ്ട്രയില് 11,200 കോടി രൂപയിലേറെ വിവിധ പദ്ധതികള്ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്പ്പിക്കുകയും ചെയ്തു
September 29th, 12:33 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്ഫറന്സിംഗിലൂടെ മഹാരാഷ്ട്രയില് 11,200 കോടി രൂപയുടെ വിവിധ പദ്ധതികള്ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്പ്പിക്കുകയും ചെയ്തു.3 പരം രുദ്ര സൂപ്പർ കംപ്യൂട്ടറുകളും ഹൈ-പെർഫോമൻസ് കംപ്യൂട്ടിംഗ് സിസ്റ്റവും രാജ്യത്തിന് സമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 26th, 05:15 pm
ശാസ്ത്ര-സാങ്കേതിക രംഗത്ത് ഇന്ന് ഭാരതം കൈവരിച്ചിരിക്കുന്നത് സുപ്രധാനമായ നേട്ടമാണ്. ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണം എന്നിവയ്ക്ക് മുൻഗണന നൽകി 21-ാം നൂറ്റാണ്ടിലെ ഭാരതം എങ്ങനെ മുന്നേറുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്. അനന്തമായ സാധ്യതകളിൽ ഭാരതം ഇന്ന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണ്. നമ്മുടെ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും മൂന്ന് 'പരം രുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ' വിജയകരമായി നിർമ്മിച്ചു. ഡൽഹി, പൂനെ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഈ അത്യാധുനിക സൂപ്പർ കമ്പ്യൂട്ടറുകൾ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ, രണ്ട് ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ് സിസ്റ്റങ്ങളായ അർക്ക, അരുണിക എന്നിവയും ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ സുപ്രധാന അവസരത്തിൽ, രാജ്യത്തെ ശാസ്ത്ര സമൂഹത്തിനും എഞ്ചിനീയർമാർക്കും എല്ലാ പൗരന്മാർക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്ഫറന്സിലൂടെ മൂന്ന് പരം രുദ്ര സൂപ്പര് കമ്പ്യൂട്ടറുകള് രാജ്യത്തിന് സമര്പ്പിച്ചു
September 26th, 05:00 pm
130 കോടി രൂപ വിലമതിക്കുന്ന മൂന്ന് പരം രുദ്ര സൂപ്പര് കമ്പ്യൂട്ടറുകള് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്ഫറന്സിലൂടെ രാജ്യത്തിന് സമര്പ്പിച്ചു. നാഷണല് സൂപ്പര്കമ്പ്യൂട്ടിംഗ് മിഷന്റെ (എന്എസ്എം) കീഴില് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ സൂപ്പര് കമ്പ്യൂട്ടറുകള് പൂനെ, ഡല്ഹി, കൊല്ക്കത്ത എന്നിവിടങ്ങളില് ശാസ്ത്ര ഗവേഷണത്തിന് തുടക്കമിട്ടിട്ടുണ്ട്. കാലാവസ്ഥയ്ക്കും കാലാവസ്ഥാ ഗവേഷണത്തിനും അനുയോജ്യമായ ഹൈ-പെര്ഫോമന്സ് കംപ്യൂട്ടിംഗ് (എച്ച്പിസി) സംവിധാനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നടന്ന സെമികോൺ ഇന്ത്യ 2024 പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 11th, 12:00 pm
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, അശ്വിനി വൈഷ്ണവ്, ജിതിൻ പ്രസാദ്, സെമികണ്ടക്ടർ മേഖലയിലെ ആഗോള വ്യവസായ ഭീമന്മാർ, വിദ്യാഭ്യാസം, ഗവേഷണം, നൂതനാശയ ലോകത്തെ എല്ലാ പങ്കാളികൾ, മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യവ്യക്തിത്വങ്ങളേ! എല്ലാവർക്കും നമസ്കാരം!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ ‘സെമികോൺ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്തു
September 11th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലെ ഇന്ത്യ എക്സ്പോ മാർട്ടിൽ ‘സെമികോൺ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നടന്ന പ്രദർശനം ശ്രീ മോദി വീക്ഷിച്ചു. സെപ്തംബർ 11 മുതൽ 13 വരെ നടക്കുന്ന ത്രിദിന സമ്മേളനം ഇന്ത്യയെ സെമികണ്ടക്ടറുകളുടെ ആഗോള കേന്ദ്രമാക്കി മാറ്റാൻ വിഭാവനം ചെയ്യുന്ന, ഇന്ത്യയുടെ സെമികണ്ടക്ടർ തന്ത്രവും നയവും പ്രദർശിപ്പിക്കും.Vande Bharat is the new face of modernization of Indian Railways: PM Modi
August 31st, 12:16 pm
PM Modi flagged off three Vande Bharat trains via videoconferencing. Realizing the Prime Minister’s vision of ‘Make in India’ and Aatmanirbhar Bharat, the state-of-the-art Vande Bharat Express will improve connectivity on three routes: Meerut—Lucknow, Madurai—Bengaluru, and Chennai—Nagercoil. These trains will boost connectivity in Uttar Pradesh, Tamil Nadu and Karnataka.പ്രധാനമന്ത്രി മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു
August 31st, 11:55 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാനമന്ത്രിയുടെ 'മേക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരത്' എന്നീ കാഴ്ചപ്പാട് യാഥാർഥ്യമാക്കി, അത്യാധുനിക വന്ദേ ഭാരത് എക്സ്പ്രസ് മീറഠ്-ലഖ്നൗ, മധുര-ബെംഗളൂരു, ചെന്നൈ-നാഗർകോവിൽ എന്നീ മൂന്ന് പാതകളിലെ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തും. ഈ ട്രെയിനുകൾ ഉത്തർപ്രദേശ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ സമ്പർക്കസൗകര്യം വർദ്ധിപ്പിക്കും.ഓസ്ട്രിയ - ഇന്ത്യ സിഇഓമാരുടെ യോഗത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി
July 10th, 07:01 pm
ഇന്ത്യയും ഓസ്ട്രിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലും വ്യവസായ പ്രമുഖർ വഹിച്ച പങ്ക് ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വർഷങ്ങളായി വർദ്ധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി, കൂടുതൽ സഹകരണത്തിലൂടെ ഇന്ത്യ-ഓസ്ട്രിയ പങ്കാളിത്തത്തിൻ്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്താൻ നേതാക്കൾ ആഹ്വാനം ചെയ്തു.പ്രധാനമന്ത്രി ‘ഇന്ത്യയുടെ സാങ്കേതികാബ്ദം: വികസിത ഭാരതത്തിനായി ചിപ്പുകൾ’ എന്ന വിഷയത്തിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ നടത്തിയ അഭിസംബോധനയുടെ പൂർണ രൂപം
March 13th, 11:30 am
മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ അശ്വിനി വൈഷ്ണവ് ജി, രാജീവ് ചന്ദ്രശേഖർ ജി, അതുപോലെ അസം, ഗുജറാത്ത് മുഖ്യമന്ത്രിമാർ, ടാറ്റാ ഗ്രൂപ്പ് ചെയർമാൻ ശ്രീ എൻ ചന്ദ്രശേഖരൻ, സി ജി പവർ ചെയർമാൻ വെള്ളയൻ സുബ്ബയ്യ ജി, കൂടാതെ കേന്ദ്ര-സംസ്ഥാന വ്യവസായ മേഖലയിലെ പ്രമുഖരെ, മഹതികളേ മാന്യരേ!‘ഇന്ത്യയുടെ സാങ്കേതികാബ്ദം: വികസിതഭാരതത്തിനായി ചിപ്പുകള്’ പരിപാടിയില് പ്രധാനമന്ത്രി പങ്കെടുത്തു
March 13th, 11:12 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഇന്ത്യയുടെ സാങ്കേതികാബ്ദം: വികസിതഭാരതത്തിനായി ചിപ്പുകള്’ പരിപാടിയെ അഭിസംബോധന ചെയ്യുകയും വിദൂരദൃശ്യസംവിധാനത്തിലൂടെ ഇന്ന് 1.25 ലക്ഷം കോടി രൂപയുടെ മൂന്ന് സെമികണ്ടക്ടര് കേന്ദ്രങ്ങൾക്കു തറക്കല്ലിടുകയും ചെയ്തു. ഗുജറാത്തിലെ ധോലേര പ്രത്യേക നിക്ഷേപമേഖലയിലെ (ഡിഎസ്ഐആര്) സെമികണ്ടക്ടര് ഫാബ്രിക്കേഷന് കേന്ദ്രം, അസമിലെ മരിഗാവില് ഔട്ട്സോഴ്സ് ചെയ്ത സെമികണ്ടക്ടര് നിര്മാണ-പരിശോധനാ (OSAT) കേന്ദ്രം; സാനന്ദില് ഔട്ട്സോഴ്സ് ചെയ്ത സെമികണ്ടക്ടര് നിര്മാണ-പരിശോധനാ (OSAT) കേന്ദ്രം എന്നിവയാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്.ബഹിരാകാശമേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) നയത്തിലെ ഭേദഗതിക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
February 21st, 11:06 pm
ബഹിരാകാശമേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) നയത്തിലെ ഭേദഗതിക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇപ്പോൾ, ഉപഗ്രഹ ഉപമേഖലയെ മൂന്നു വ്യത്യസ്ത പ്രവർത്തനങ്ങളായി തിരിച്ചു. അത്തരത്തിലുള്ള ഓരോ മേഖലയിലും വിദേശ നിക്ഷേപത്തിന് പരിധികൾ നിർവചിച്ചു.ലഖ്നൗവില് നടന്ന നാലാമത് യുപി ആഗോള നിക്ഷേപക ഉച്ചകോടിയില് പ്രധാനമന്ത്രിയുടെ പ്രസംഗം
February 19th, 03:00 pm
വികസിത ഭാരതത്തിനായി വികസിത ഉത്തര്പ്രദേശ് കെട്ടിപ്പടുക്കാനുള്ള നിശ്ചയദാര്ഢ്യത്തോടെയാണ് നാം ഇന്ന് ഇവിടെ ഒറ്റക്കെട്ടായി നില്ക്കുന്നത്. സാങ്കേതികവിദ്യയിലൂടെ ഉത്തര്പ്രദേശിലെ 400-ലധികം അസംബ്ലി സീറ്റുകളില് നിന്നുള്ള ലക്ഷക്കണക്കിന് പേര് ഈ പരിപാടിയില് ഞങ്ങളോടൊപ്പമുണ്ടെന്ന് എന്നെ അറിയിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയിലൂടെ ഈ പരിപാടിയില് പങ്കെടുക്കുന്ന എന്റെ എല്ലാ സഹപ്രവര്ത്തകരെയും ഞാന് ഊഷ്മളമായ സ്വാഗതം ചെയ്യുന്നു. ഏഴോ എട്ടോ വര്ഷം മുമ്പ്, ഉത്തര്പ്രദേശിലെ നിക്ഷേപങ്ങളുടെയും തൊഴിലവസരങ്ങളുടെയും നിലവിലെ അന്തരീക്ഷം നമുക്ക് സങ്കല്പ്പിക്കാന് കഴിയുമായിരുന്നില്ല. കുറ്റകൃത്യങ്ങള്, കലാപങ്ങള്, മോഷണങ്ങള് എന്നിവയുടെ റിപ്പോര്ട്ടുകള് അക്കാലത്ത് ധാരാളമായിരുന്നു. അക്കാലത്ത്, ആരെങ്കിലും യുപിയുടെ വികസനത്തിന് അഭിലാഷം പ്രകടിപ്പിച്ചിരുന്നെങ്കില്, കുറച്ച് ആളുകള് മാത്രമേ അത് കേള്ക്കുകയും, വിശ്വസിക്കുകയും ചെയ്യുമായിരുന്നുളളൂ. എന്നിട്ടും ഇന്ന് ഉത്തര്പ്രദേശിലേക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ നിക്ഷേപം ഒഴുകുകയാണ്. ഉത്തര്പ്രദേശില് നിന്നുള്ള ഒരു എംപി എന്ന നിലയില്, എന്റെ സംസ്ഥാനത്തെ സംഭവവികാസങ്ങള്ക്ക് സാക്ഷ്യം വഹിക്കുന്നത് എന്നില് അളവറ്റ സന്തോഷം നിറയ്ക്കുന്നു. ഇന്ന് ആയിരക്കണക്കിന് പദ്ധതികളുടെ പ്രവര്ത്തനം ആരംഭിക്കുന്നു. ഈ വരാനിരിക്കുന്ന ഫാക്ടറികളും വ്യവസായങ്ങളും യുപിയുടെ ഭൂപ്രകൃതിയെ മാറ്റിമറിക്കാന് ഒരുങ്ങുകയാണ്. എല്ലാ നിക്ഷേപകര്ക്കും, പ്രത്യേകിച്ച് യുപിയിലെ യുവാക്കള്ക്ക് ഞാന് ഹൃദയംഗമമായ അഭിനന്ദനങ്ങള് അറിയിക്കുന്നു.പ്രധാനമന്ത്രി ഉത്തർപ്രദേശിലെ ലഖ്നൗവിൽ ‘വികസിത ഭാരതം വികസിത ഉത്തർപ്രദേശ്’ പരിപാടിയെ അഭിസംബോധന ചെയ്തു
February 19th, 02:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലഖ്നൗവിൽ ‘വികസിത ഭാരതം വികസിത ഉത്തർപ്രദേശ്’ പരിപാടിയെ അഭിസംബോധന ചെയ്തു. 2023 ഫെബ്രുവരിയിൽ നടന്ന ‘ഉത്തർപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി 2023’ന്റെ നാലാമത്തെ സമാരംഭച്ചടങ്ങിൽ ഉത്തർപ്രദേശിലുടനീളം 10 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള 14,000 പദ്ധതികൾക്ക് അദ്ദേഹം തുടക്കംകുറിച്ചു. ഉൽപ്പാദനം, പുനരുപയോഗ ഊർജം, ഐടി, ഐടിഇഎസ്, ഭക്ഷ്യസംസ്കരണം, ഭവനനിർമാണം, റിയൽ എസ്റ്റേറ്റ്, അതിഥിസൽക്കാരവും വിനോദവും, വിദ്യാഭ്യാസം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികളാണ് ഇത്.