Our government's intentions, policies and decisions are empowering rural India with new energy: PM
January 04th, 11:15 am
PM Modi inaugurated Grameen Bharat Mahotsav in Delhi. He highlighted the launch of campaigns like the Swamitva Yojana, through which people in villages are receiving property papers. He remarked that over the past 10 years, several policies have been implemented to promote MSMEs and also mentioned the significant contribution of cooperatives in transforming the rural landscape.PM Modi inaugurates the Grameen Bharat Mahotsav 2025
January 04th, 10:59 am
PM Modi inaugurated Grameen Bharat Mahotsav in Delhi. He highlighted the launch of campaigns like the Swamitva Yojana, through which people in villages are receiving property papers. He remarked that over the past 10 years, several policies have been implemented to promote MSMEs and also mentioned the significant contribution of cooperatives in transforming the rural landscape.Kashi is now becoming a big health center & healthcare hub of Purvanchal: PM in Varanasi
October 20th, 02:21 pm
Prime Minister Narendra Modi inaugurated RJ Sankara Eye Hospital in Varanasi, Uttar Pradesh. The hospital offers comprehensive consultations and treatments for various eye conditions. PM Modi also took a walkthrough of the exhibition showcased on the occasion. Addressing the event the Prime Minister remarked that RJ Sankara Eye hospital would wipe out the darkness and lead many people towards light.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ ആർജെ ശങ്കര നേത്രാലയം ഉദ്ഘാടനം ചെയ്തു
October 20th, 02:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ ആർജെ ശങ്കര നേത്രാലയം ഉദ്ഘാടനം ചെയ്തു. വിവിധ നേത്രരോഗങ്ങൾക്കുള്ള സമഗ്രമായ പരിശോധനയും ചികിത്സകളും ആശുപത്രി വാഗ്ദാനം ചെയ്യുന്നു. ചടങ്ങിലെ പ്രദർശനവും ശ്രീ മോദി വീക്ഷിച്ചു.ജി20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
August 18th, 02:15 pm
ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ നിങ്ങളെ ഇന്ത്യയിലേക്കും എന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലേക്കും വളരെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. നിങ്ങളെ സ്വാഗതം ചെയ്യാന്‍ എന്നോടൊപ്പം ചേരുന്നത് 2.4 ദശലക്ഷം ഡോക്ടര്‍മാരും 3.5 ദശലക്ഷം നഴ്‌സുമാരും 1.3 ദശലക്ഷം പാരാമെഡിക്കല്‍ ജീവനക്കാരും 1.6 ദശലക്ഷം ഫാര്‍മസിസ്റ്റുകളും കൂടാതെ ഇന്ത്യയിലെ ആരോഗ്യമേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുമാണ്.ജി 20 ആരോഗ്യമന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
August 18th, 01:52 pm
ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ജി 20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.ന്യൂഡല്‍ഹിയില്‍ ദേശീയ സാങ്കേതികവിദ്യാ ദിനത്തില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
May 11th, 11:00 am
ഈ പരിപാടിയില്‍ സന്നിഹിതരായിരിക്കുന്ന കേന്ദ്രമന്ത്രിസഭയിലെ എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ ശ്രീ രാജ്നാഥ് സിംഗ് ജി, ഡോ. ജിതേന്ദ്ര സിംഗ് ജി, ശാസ്ത്ര സാങ്കേതിക സമൂഹത്തിലെ എല്ലാ ബഹുമാന്യരായ അംഗങ്ങള്‍, എന്റെ യുവ സഹപ്രവര്‍ത്തകരേ,2023ലെ ദേശീയ സാങ്കേതികവിദ്യാ ദിനത്തോടനുബന്ധിച്ചുള്ള പരിപാടി ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
May 11th, 10:30 am
2023ലെ ദേശീയ സാങ്കേതികവിദ്യാ ദിനത്തോടനുബന്ധിച്ചുള്ള പരിപാടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. പ്രഗതി മൈതാനിയിൽ മെയ് 11 മുതൽ 14 വരെ നടക്കുന്ന ദേശീയ സാങ്കേതികവിദ്യാദിനത്തിന്റെ 25-ാം വാർഷികാഘോഷത്തിന്റെ ആരംഭം കൂടിയാണ് ഈ പരിപാടി. ഈ സുപ്രധാന അവസരത്തിൽ, രാജ്യത്തെ ശാസ്ത്ര സാങ്കേതിക പുരോഗതിയുമായി ബന്ധപ്പെട്ട 5800 കോടി രൂപയിലധികം മൂല്യമുള്ള വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. സ്വയംപര്യാപ്ത ഭാരതം എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് രാജ്യത്തെ ശാസ്ത്ര സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നത്.ഗുവാഹത്തിയിലെ എയിംസ് ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
April 14th, 12:45 pm
അസം ഗവർണർ ശ്രീ ഗുലാബ് ചന്ദ് കതാരിയ ജി, മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, രാജ്യത്തെ ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയാജി, ഡോ. ഭാരതി പവാർ ജി, അസം ഗവൺമെന്റിലെ മന്ത്രി കേശബ് മഹന്ത ജി, എല്ലാ പ്രമുഖരും മെഡിക്കൽ ലോകത്ത് നിന്നുള്ള, വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വീഡിയോ കോൺഫറൻസുമായി ബന്ധപ്പെട്ട എല്ലാ വിശിഷ്ട വ്യക്തികളും അസമിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ ..പ്രധാനമന്ത്രി അസമിലെ ഗുവാഹത്തിയിൽ 3400 കോടി രൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു
April 14th, 12:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ ഗുവാഹത്തിയിൽ 3400 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. എയിംസ് ഗുവാഹത്തിയും മറ്റ് മൂന്ന് മെഡിക്കൽ കോളേജുകളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. അസം അഡ്വാൻസ്ഡ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടിന് (Assam Advanced Health Care Innovation Institute - AAHII) തറക്കല്ലിടുകയും, അർഹരായ ഗുണഭോക്താക്കൾക്ക് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB-PMJAY) കാർഡുകൾ വിതരണം ചെയ്ത് ‘ആപ്കെ ദ്വാർ ആയുഷ്മാൻ’ (ആയുഷ്മാൻ നിങ്ങളുടെ വാതിൽപ്പടിയിൽ) യജ്ഞത്തിനു തുടക്കം കുറിക്കുകയും ചെയ്തു.ഇന്ത്യ ടുഡേ കോൺക്ലേവിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 18th, 11:17 pm
ഇന്ത്യാ ടുഡേ കോൺക്ലേവിൽ നമ്മോടൊപ്പമുള്ള എല്ലാ വിശിഷ്ട വ്യക്തികൾക്കും ആശംസകൾ! ഡിജിറ്റൽ മീഡിയത്തിലൂടെ ഞങ്ങളോടൊപ്പം ചേർന്ന ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള പ്രേക്ഷകർക്കും വായനക്കാർക്കും ആശംസകൾ. ഈ കോൺക്ലേവിന്റെ പ്രമേയം - ദി ഇന്ത്യ മൊമെന്റ് എന്നതാണെന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ന് ലോകത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധരും വിശകലന വിദഗ്ധരും ചിന്തകരും ഇത് ഇന്ത്യയുടെ നിമിഷമാണെന്ന് ഒരേ സ്വരത്തിൽ പറയുന്നു. എന്നാൽ ഇന്ത്യാ ടുഡേ ഗ്രൂപ്പ് ഈ ശുഭാപ്തിവിശ്വാസം ഉയർത്തിക്കാട്ടുമ്പോൾ, അത് 'എക്സ്ട്രാ സ്പെഷ്യൽ' ആണ്. 20 മാസം മുമ്പ് ഞാൻ ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് പറഞ്ഞിരുന്നു - ഇതാണ് സമയം, ശരിയായ സമയം. എന്നാൽ ഈ സ്ഥാനത്ത് എത്താൻ 20 മാസമെടുത്തു. അപ്പോഴും മാനസികഭാവം ഒന്നുതന്നെയായിരുന്നു - ഇതാണ് ഇന്ത്യയുടെ നിമിഷം.പ്രധാനമന്ത്രി ഇന്ത്യ ടുഡേ കോൺക്ലേവിനെ അഭിസംബോധന ചെയ്തു
March 18th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ ഇന്ത്യ ടുഡേ കോൺക്ലേവിനെ അഭിസംബോധന ചെയ്തു.സാങ്കേതികവിദ്യ ജീവിതത്തെ ഗുണപരമായി സ്വാധീനിക്കുകയും പൗരന്മാരെ ശാക്തീകരിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി
March 06th, 09:07 pm
നേരത്തെ, ഈ ഗ്രാമത്തിൽ എന്തെങ്കിലും ആരോഗ്യപരമായ അത്യാഹിതമുണ്ടായാൽ ഡോക്ടറെ കാണാനും ഈ ഗ്രാമത്തിലേക്ക് കൊണ്ടുവരാനും ആളുകൾക്ക് ഇറ്റാനഗറിലേക്ക് റോഡ് മാർഗം യാത്ര ചെയ്യേണ്ടി വന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി ഏകദേശം 3 ദിവസമെടുത്തിരുന്നു. ഇന്ന് വീഡിയോ കോളിന്റെ സഹായത്തോടെ ഡോക്ടറെ വിളിച്ചാൽ, ഉചിതമായ ചികിത്സയ്ക്കായി ഡോക്ടർ ഉടൻ മാർഗനിർദേശം നൽകുന്നു. എല്ലാംകൂടി 30 മിനിറ്റിൽ താഴെ സമയം മതിയാകും. കൂടാതെ, അരുണാചൽ പ്രദേശിലെ ജനങ്ങൾക്ക് ഇ-സഞ്ജീവ്നി പോർട്ടൽ ഒരു കുതിച്ചുചാട്ടമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.'ആരോഗ്യവും ചികില്‍സാ ഗവേഷണവും' എന്ന വിഷയത്തെക്കുറിച്ചു ബജറ്റിനു ശേഷം നടന്ന വെബിനാറില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
March 06th, 10:30 am
കൊവിഡിന് മുമ്പുള്ള കാലഘട്ടത്തിന്റെയും പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള കാലഘട്ടത്തിന്റെയും പശ്ചാത്തലത്തിലാണ് ആരോഗ്യ സംരക്ഷണത്തെ കാണേണ്ടത്. സമ്പന്ന രാജ്യങ്ങളിലെ വികസിത സംവിധാനങ്ങള്‍ പോലും ഇത്തരം ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ തകരുന്നുവെന്ന് കൊറോണ ലോകത്തെ കാണിക്കുകയും പഠിപ്പിക്കുകയും ചെയ്തു. ലോകം ആരോഗ്യ സംരക്ഷണത്തില്‍ ഇപ്പോള്‍ എന്നത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ സമീപനം ആരോഗ്യ സംരക്ഷണത്തില്‍ മാത്രം ഒതുങ്ങുന്നില്ല. പകരം, നാം ഒരു പടി മുന്നോട്ട് പോയി മൊത്തത്തിലുള്ള ആരോഗ്യത്തിനായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍, നമ്മള്‍ ലോകത്തിന് മുന്നില്‍ ഒരു ദര്‍ശനം മുന്നോട്ട് വച്ചിട്ടുണ്ട്, അതാണ് 'ഒരു ഭൂമി-ഒരു ആരോഗ്യം'. മനുഷ്യരോ മൃഗങ്ങളോ സസ്യങ്ങളോ ആകട്ടെ, ജീവജാലങ്ങള്‍ക്ക് സമഗ്രമായ ആരോഗ്യ സംരക്ഷണത്തിന് ന്ാം ഊന്നല്‍ നല്‍കുന്നു എന്നാണ് ഇതിനര്‍ത്ഥം. കൊറോണ ആഗോള മഹാമാരിയും വിതരണ ശൃംഖലയുടെ പ്രാധാന്യത്തിന് അടിവരയിടുന്നു. മഹാമാരി അതിന്റെ ഉച്ചസ്ഥായിയില്‍ ആയിരുന്നപ്പോള്‍, ചില രാജ്യങ്ങള്‍ക്ക് നിര്‍ഭാഗ്യവശാല്‍, മരുന്നുകളും വാക്‌സിനുകളും മെഡിക്കല്‍ ഉപകരണങ്ങളും പോലുള്ള ജീവന്‍ രക്ഷാ കാര്യങ്ങള്‍ ആയുധങ്ങളായി മാറിയിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷത്തെ ബജറ്റുകളില്‍ ഈ വിഷയങ്ങളിലെല്ലാം ഇന്ത്യ വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇന്ത്യ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാന്‍ ഞങ്ങള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍, ഇക്കാര്യത്തില്‍ എല്ലാ പങ്കാളികള്‍ക്കും ഒരു പ്രധാന പങ്ക് വഹിക്കാനുണ്ട്.ആരോഗ്യവും വൈദ്യശാസ്ത്ര ഗവേഷണവും’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
March 06th, 10:00 am
‘ആരോഗ്യവും വൈദ്യശാസ്ത്ര ഗവേഷണവും’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി ബജറ്റുമായി ബന്ധപ്പെട്ടു ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളുടെ പരമ്പരയിൽ ഒമ്പതാമത്തേതാണ് ഇത്.‘മൻ കി ബാത്ത്’ പൊതുജന പങ്കാളിത്തം പ്രകടിപ്പിക്കുന്നതിനുള്ള മികച്ച മാധ്യമമായി മാറിയിരിക്കുന്നു: പ്രധാനമന്ത്രി മോദി
February 26th, 11:00 am
സുഹൃത്തുക്കളെ, താരാട്ട് പാട്ട് രചനാ മത്സരത്തില്‍ ഒന്നാം സമ്മാനം കര്‍ണാടകയിലെ ബി.എം. മഞ്ജുനാഥിനു ലഭിച്ചു. കന്നഡയില്‍ എഴുതിയ 'മലഗു കണ്ട' എന്ന ഗാനത്തിനാണ് അദ്ദേഹത്തിന് ഈ അവാര്‍ഡ് ലഭിച്ചത്. അമ്മയും അമ്മൂമ്മയും പാടിയ താരാട്ട് പാട്ടില്‍ നിന്നാണ് അദ്ദേഹത്തിന് ഇതെഴുതാനുള്ള പ്രചോദനം ലഭിച്ചത്. ഈ താരാട്ട് കേട്ടാല്‍ നിങ്ങളും ആസ്വദിക്കും.