പിഎം-കിസാൻ പദ്ധതിയുടെ 10-ാം ഗഡു സാമ്പത്തിക ആനുകൂല്യത്തിന്റെ പ്രകാശന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
January 01st, 12:31 pm
ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാ ബഹുമാന്യരായ പ്രമുഖരേ ... . മാതാ വൈഷ്ണോദേവി പരിസരത്ത് നടന്ന ദാരുണമായ സംഭവത്തിൽ ഞാൻ ആദ്യം അനുശോചനം രേഖപ്പെടുത്തുന്നു. ഉറ്റവരെ നഷ്ടപ്പെട്ടവർക്കും തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റവർക്കും എന്റെ സഹതാപം. ജമ്മു കശ്മീരിലെ ഭരണസംവിധാനവുമായി കേന്ദ്രഗവണ്മെന്റ് നിരന്തര സമ്പർക്കത്തിലാണ്. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായും സംസാരിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പരിക്കേറ്റവരുടെ ചികിത്സയിലും പൂർണ ശ്രദ്ധ ചെലുത്തുന്നുണ്ട്.പിഎം-കിസാന്‍ പത്താം ഗഡു പ്രധാനമന്ത്രി വിതരണംചെയ്തു
January 01st, 12:30 pm
താഴേത്തട്ടിലുള്ള കര്‍ഷകരെ ശാക്തീകരിക്കാനുള്ള പ്രതിബദ്ധതയുടെയും ദൃഢനിശ്ചയത്തിന്റെയും ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) പദ്ധതിയുടെ പത്താം ഗഡു സാമ്പത്തിക ആനുകൂല്യം വിതരണം ചെയ്തു. ഗുണഭോക്താക്കളായ പത്തുകോടിയിലധികം കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിലൂടെ 20,000 കോടിയിലേറെ രൂപ കൈമാറാനായി. പരിപാടിയില്‍ ഏകദേശം 351 കാര്‍ഷികോല്‍പ്പാദന സംഘടനകള്‍ക്കായി (എഫ്പിഒകള്‍) 14 കോടിയിലധികം രൂപയുടെ ഓഹരി ധനസഹായവും പ്രധാനമന്ത്രി വിതരണം ചെയ്തു. 1.24 ലക്ഷത്തിലധികം കര്‍ഷകര്‍ക്കാണ് ഇതു പ്രയോജനപ്പെടുന്നത്. ചടങ്ങിനിടെ പ്രധാനമന്ത്രി എഫ്പിഒകളുമായി സംവദിച്ചു. കേന്ദ്രമന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമറും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എല്‍ജിമാരും കൃഷിമന്ത്രിമാരും കര്‍ഷകരും പരിപാടിയില്‍ പങ്കെടുത്തു.ഇൻഫിനിറ്റി ഫോറം 2021 ൻ്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം
December 03rd, 11:23 am
സാങ്കേതിക, ധനകാര്യ (ഫിൻ ടെക്) മേഖലയിൽ നിന്നുള്ള എന്റെ സഹപൗരന്മാർ, 70-ലധികം രാജ്യങ്ങളിൽ നിന്നുള്ള പതിനായിര ക്കണക്കിന് പങ്കാളികളേഫിൻടെക്കിനെക്കുറിച്ചുള്ള മനന നേതൃത്വ ഫോറമായ ഇൻഫിനിറ്റി ഫോറം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
December 03rd, 10:00 am
ഫിൻടെക്കിനെക്കുറിച്ചുള്ള മനന നേതൃത്വ ഫോറമായ ഇൻഫിനിറ്റി ഫോറം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂ ടെ ഉദ്ഘാടനം ചെയ്തുഐക്യരാഷ്ട്ര സഭയുടെ 76 -ാമത് സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
September 25th, 06:31 pm
പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് നിങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. എല്ലാ വികസ്വര രാജ്യങ്ങൾക്കും പ്രത്യേകിച്ച് ചെറിയ ദ്വീപ് വികസ്വര രാജ്യങ്ങൾക്കും നിങ്ങളെ പ്രസിഡന്റാക്കുന്നത് വളരെ അഭിമാനകരമാണ്.ഐക്യരാഷ്ട്ര സഭയുടെ 76 -ാമത് സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
September 25th, 06:30 pm
ഐക്യരാഷ്ട്ര സഭയുടെ 76 -ാമത് സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. കോവിഡ് -19 മഹാമാരി, തീവ്രവാദം, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉയർത്തുന്ന ആഗോള വെല്ലുവിളികളിൽ പ്രധാനമന്ത്രി മോദി ശ്രദ്ധ കേന്ദ്രികരിച്ചു. മഹാമാരിക്കെതിരെ പോരാടുന്നതിൽ ആഗോള ഘട്ടത്തിൽ ഇന്ത്യ വഹിച്ച പങ്ക് അദ്ദേഹം എടുത്തുകാണിക്കുകയും ഇന്ത്യയിൽ വാക്സിനുകൾ നിർമ്മിക്കാൻ ലോകത്തെ ക്ഷണിക്കുകയും ചെയ്തു.75-ാമത് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചുവപ്പ് കോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു
August 15th, 03:02 pm
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ പുണ്യദിനമായ ഇന്ന്, രാജ്യത്തിന്റെ എല്ലാ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും രാജ്യത്തിന്റെ പ്രതിരോധത്തിനായി രാവും പകലും തുടര്‍ച്ചയായി സ്വയം ത്യാഗം ചെയ്യുന്ന ധീരരായ വീരന്മാരെയും രാജ്യം നമിക്കുന്നു. സ്വാതന്ത്ര്യത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കിയ ആദരണീയനായ ബാപ്പു, സ്വാതന്ത്ര്യത്തിനായി എല്ലാം ത്യജിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസ്, അല്ലെങ്കില്‍ ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, ബിസ്മില്‍, അഷ്ഫാക്കുള്ള ഖാന്‍ തുടങ്ങിയ മഹാന്മാരായ വിപ്ലവകാരികള്‍ ഝാന്‍സിയുടെ റാണി ലക്ഷ്മിഭായി, കിറ്റൂരിലെ രാജ്ഞി ചേന്നമ്മ അല്ലെങ്കില്‍ റാണി ഗൈഡിന്‍ലിയു അല്ലെങ്കില്‍ മാതംഗിനി ഹസ്രയുടെ ധീരത; രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്രു ജി, രാജ്യത്തെ ഒരു ഐക്യരാഷ്ട്രമായി സംയോജിപ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഇന്ത്യയുടെ ഭാവി ദിശ നിര്‍ണ്ണയിക്കുകയും വഴി തുറക്കുകയും ചെയ്ത ബാബാ സാഹേബ് അംബേദ്കര്‍ ഉള്‍പ്പെടെ രാജ്യം എല്ലാ വ്യക്തിത്വങ്ങളെയും ഓര്‍ക്കുന്നു. ഈ മഹത് വ്യക്തിത്വങ്ങളോടെല്ലാം രാജ്യം കടപ്പെട്ടിരിക്കുന്നു.75 -ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പ് കോട്ടയില്‍ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
August 15th, 07:38 am
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവമായ 75 -ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയെയും ജനാധിപത്യത്തെയും സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള നിങ്ങള്‍ക്കേവര്‍ക്കും എന്റെ ആശംസകള്‍.ഇന്ത്യ 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
August 15th, 07:37 am
75 -ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രസംഗത്തിനിടെ പ്രധാനമന്ത്രി മോദി തന്റെ സർക്കാരിന്റെ നേട്ടങ്ങൾ പട്ടികപ്പെടുത്തുകയും ഭാവിയിലേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന തന്റെ ജനപ്രിയ മുദ്രാവാക്യത്തിൽ അദ്ദേഹം ഒരു വാക്യം കൂടി കൂട്ടി ചേർത്തു. ഈ കൂട്ടത്തിലെ പുതുമുഖം ആണ് സബ്കാ പ്രയാസ്.ആത്മനിര്‍ഭർ നാരീശക്തി സേ സംവാദ്' പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
August 12th, 12:32 pm
ആത്മനിര്‍ഭരത നാരീശക്തിയിലൂടെ' സംവാദത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന പരിപാടിയില്‍ വനിതാ സ്വയംസഹായ സംഘാംഗങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തി. ദീനദയാല്‍ അന്ത്യോദയ പദ്ധതി- ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിലൂടെ (ഡിഎവൈ-എന്‍ആര്‍എല്‍എം) പ്രോത്സാഹനം ലഭിച്ച വനിതാ സ്വയംസഹായ സംഘാംഗങ്ങള്‍/കമ്മ്യൂണിറ്റി റിസോഴ്സ് അംഗങ്ങള്‍ എന്നിവരുമായാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്.'ആത്മനിര്‍ഭരത നാരീശക്തിയിലൂടെ' സംവാദത്തില്‍ വനിതാ സ്വയംസഹായസംഘങ്ങളുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി
August 12th, 12:30 pm
'ആത്മനിര്‍ഭരത നാരീശക്തിയിലൂടെ' സംവാദത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന പരിപാടിയില്‍ വനിതാ സ്വയംസഹായ സംഘാംഗങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തി. ദീനദയാല്‍ അന്ത്യോദയ പദ്ധതി- ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിലൂടെ (ഡിഎവൈ-എന്‍ആര്‍എല്‍എം) പ്രോത്സാഹനം ലഭിച്ച വനിതാ സ്വയംസഹായ സംഘാംഗങ്ങള്‍/കമ്മ്യൂണിറ്റി റിസോഴ്സ് അംഗങ്ങള്‍ എന്നിവരുമായാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്. പരിപാടിക്കിടെ, രാജ്യമെമ്പാടുമുള്ള വനിതാ സ്വയംസഹായ സംഘാംഗങ്ങളുടെ വിജയഗാഥകളുടെ സമാഹാരവും കാര്‍ഷിക ഉപജീവനമാര്‍ഗങ്ങളുടെ സാര്‍വത്രികവല്‍ക്കരണത്തെക്കുറിച്ചുള്ള കൈപ്പുസ്തകവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.ഈ പരിഷ്‌കാരങ്ങള്‍ ഉറച്ച വിശ്വാസത്തിന്റെ പുറത്താണ്; നിര്‍ബന്ധത്താലല്ല: പ്രധാനമന്ത്രി
August 11th, 06:52 pm
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ)യുടെ 2021ലെ വാര്‍ഷിക യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു അഭിസംബോധന. 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വിവിധ മേഖലകളില്‍ പരിഷ്‌കാരങ്ങള്‍ നടത്തുന്നതിനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയെ യോഗത്തില്‍ വ്യവസായമേഖലയിലെ പ്രമുഖര്‍ അഭിനന്ദിച്ചു.കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ)യുടെ വാര്‍ഷികയോഗത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി
August 11th, 04:30 pm
75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള 'സ്വാതന്ത്ര്യാമൃത മഹോത്സവ'ത്തിന്റെ പശ്ചാത്തലത്തിലാണ് സിഐഐ യോഗം നടക്കുന്നതെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ വ്യവസായങ്ങള്‍ക്ക് പുതിയ തീരുമാനങ്ങളെടുക്കാനും പുതിയ ലക്ഷ്യത്തിലേക്കു കുതിക്കാനും ഇത് വലിയൊരവസരമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വയംപര്യാപ്ത ഇന്ത്യ ക്യാമ്പയിന്റെ വിജയത്തില്‍ പ്രധാന ഉത്തരവാദിത്വം വഹിക്കാനാകുന്നത് ഇന്ത്യയിലെ വ്യവസായങ്ങള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിക്കാലത്ത് പൂര്‍വസ്ഥിതി പ്രാപിക്കാന്‍ സാധിച്ച വ്യവസായ മേഖലയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.പ്രധാനമന്ത്രി നാളെ (ആഗസ്റ്റ് 2 ന്) ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷനായ ഇ-റൂപ്പിക്കു പ്രാരംഭം കുറിക്കും
July 31st, 08:24 pm
പ്രധാനമന്ത്രി എപ്പോഴും ഡിജിറ്റൽ സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. വർഷങ്ങളായി, ഗവണ്മെന്റി നും ഗുണഭോക്താവിനുമിടയിൽ പരിമിതമായ ടച്ച് പോയിന്റുകളോടെ, ഉദ്ദേശിച്ച ഗുണഭോക്താക്കളെ ലക്ഷ്യവും ചോർച്ചയും ഇല്ലാത്ത രീതിയിൽ ആനുകൂല്യങ്ങൾ എത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി നിരവധി പ്രോഗ്രാമുകൾ ആരംഭിച്ചു. ഇലക്ട്രോണിക് വൗച്ചർ എന്ന ആശയം നല്ല ഭരണത്തിന്റെ ഈ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നു.