പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജനയുടെ സമാരംഭം കുറിച്ച ചടങ്ങില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ മലയാളം പരിഭാഷ

September 10th, 12:01 pm

രാജ്യത്തിനും ബീഹാറിനും വേണ്ടി, ഗ്രാമത്തിലെ ജീവിതം മെച്ചപ്പെടുത്തുന്നതിനും, മത്സ്യമേഖല, ഡയറി, മൃഗസംരക്ഷണം പഠനവും കൃഷി എന്നീ മേഖലയിലെ ഗവേഷണവുമായി ബന്ധപ്പെട്ടും നൂറുക്കണക്കിന് കോടി രൂപയുടെ പദ്ധതികള്‍ക്ക് സമാരംഭം കുറിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ ഞാന്‍ ബീഹാറിലെ സഹോദരി സഹോദരന്മാരെ അഭിനന്ദിക്കുന്നു.

പിഎം മത്സ്യ സമ്പാദ യോജന, ഇ-ഗോപാല ആപ്പ് എന്നിവയും ബിഹാറിലെ മറ്റ് നിരവധി ഉദ്യമങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

September 10th, 12:00 pm

പിഎം മത്സ്യ സമ്പാദ യോജന, ഇ-ഗോപാല്‍ ആപ്പ് എന്നിവയും മത്സ്യോല്‍പാദനം, ക്ഷീരമേഖല, മൃഗസംരക്ഷണം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണം, പഠനം എന്നിവയ്ക്കായുള്ള ബീഹാറിലെ പദ്ധതികളും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘടനം ചെയ്തു. 21ാം നൂറ്റാണ്ടില്‍ ഗ്രാമങ്ങളെ ശാക്തീകരിക്കാനും ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനുമാണ് (ആത്മനിര്‍ഭര്‍ ഭാരത്) ഈ സംരംഭങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജനയ്ക്ക് നാളെ പ്രധാനമന്ത്രി തുടക്കം കുറിക്കും

September 09th, 01:58 pm

പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജനയ്ക്ക് (പി.എം.എം.എസ്.വൈ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (സെപ്റ്റംബര്‍ 10) ഡിജിറ്റലായി തുടക്കം കുറിക്കും. കര്‍ഷകര്‍ക്കു നേരിട്ടു പ്രയോജനപ്പെടുംവിധത്തില്‍ സമഗ്രമായ ബ്രീഡ് ഇംപ്രൂവ്മെന്റ് മാര്‍ക്കറ്റ് പ്ലേസായ ഇ-ഗോപാല ആപ്പും ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ബിഹാറിലെ മത്സ്യബന്ധന- മൃഗസംരക്ഷണ മേഖലകളിലെ മറ്റ് നിരവധി സംരംഭങ്ങള്‍ക്കും ചടങ്ങില്‍ പ്രധാനമന്ത്രി തുടക്കംകുറിക്കും.