Delhi's voters have resolved to free the city from 'AAP-da': PM Modi

January 03rd, 01:03 pm

PM Modi inaugurated key development projects in Delhi, including housing for poor families. He emphasized India’s vision for 2025 as a year of growth, entrepreneurship, and women-led development, reaffirming the goal of a pucca house for every citizen.

PM Modi inaugurates and lays foundation stone of multiple development projects in Delhi

January 03rd, 12:45 pm

PM Modi inaugurated key development projects in Delhi, including housing for poor families. He emphasized India’s vision for 2025 as a year of growth, entrepreneurship, and women-led development, reaffirming the goal of a pucca house for every citizen.

Prime Minister Narendra Modi to inaugurate and lay foundation stone of multiple development projects in Delhi

January 02nd, 10:18 am

PM Modi will visit Swabhiman Apartments, Ashok Vihar, Delhi, on January 3, 2025, to inaugurate 1,675 flats under the In-Situ Slum Rehabilitation Project. He will also inaugurate the World Trade Centre at Nauroji Nagar, GPRA Quarters at Sarojini Nagar, CBSE's Integrated Office Complex at Dwarka, and lay foundation stones for three Delhi University projects.

മോദി രാജ്യത്തിന് വഴിയൊരുക്കുന്നത് വരുന്ന അഞ്ച് വർഷത്തേക്ക് മാത്രമല്ല, അടുത്ത 25 വർഷത്തേക്കാണെന്നും ഇറ്റാവയിൽ പ്രധാനമന്ത്രി പറഞ്ഞു.

May 05th, 02:50 pm

നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ, ഇന്ന് ഉത്തർപ്രദേശിലെ ഇറ്റാവയിലും ധൗരഹ്‌റയിലും രണ്ട് മെഗാ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദിയുടെ റാലി തുടർന്നു. എൻ്റെ 10 വർഷത്തെ സേവനത്തിന് ശേഷം, ഞാൻ നിങ്ങളുടെ അനുഗ്രഹം തേടുന്നു. എൻ്റെ കഠിനാധ്വാനത്തിനും സത്യസന്ധതയ്ക്കും നിങ്ങൾ സാക്ഷ്യം വഹിച്ചു. അടുത്ത 5 വർഷത്തേക്ക് ഞാൻ തയ്യാറെടുക്കുക മാത്രമല്ല, എന്നാൽ ഞാൻ 25 വർഷത്തേക്കുള്ള വഴിയൊരുക്കുകയാണ്ഇന്ത്യയുടെ കരുത്ത് ആയിരം വർഷം നിലനിൽക്കും; ഞാൻ അതിൻ്റെ അടിത്തറയിടുകയാണ്. എന്തുകൊണ്ട്? കാരണം ഞാൻ ജീവിച്ചാലും ഇല്ലെങ്കിലും ഈ രാജ്യം എന്നും നിലനിൽക്കണം.

ഉത്തർപ്രദേശിലെ ഇറ്റാവയിലും ധൗരഹ്‌റയിലും പ്രധാനമന്ത്രി മോദി ശ്രദ്ധേയമായ പ്രസംഗങ്ങൾ നടത്തി

May 05th, 02:45 pm

നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ, ഇന്ന് ഉത്തർപ്രദേശിലെ ഇറ്റാവയിലും ധൗരഹ്‌റയിലും രണ്ട് മെഗാ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദിയുടെ റാലി തുടർന്നു. എൻ്റെ 10 വർഷത്തെ സേവനത്തിന് ശേഷം, ഞാൻ നിങ്ങളുടെ അനുഗ്രഹം തേടുന്നു. എൻ്റെ കഠിനാധ്വാനത്തിനും സത്യസന്ധതയ്ക്കും നിങ്ങൾ സാക്ഷ്യം വഹിച്ചു. അടുത്ത 5 വർഷത്തേക്ക് ഞാൻ തയ്യാറെടുക്കുക മാത്രമല്ല, എന്നാൽ ഞാൻ 25 വർഷത്തേക്കുള്ള വഴിയൊരുക്കുകയാണ്ഇന്ത്യയുടെ കരുത്ത് ആയിരം വർഷം നിലനിൽക്കും; ഞാൻ അതിൻ്റെ അടിത്തറയിടുകയാണ്. എന്തുകൊണ്ട്? കാരണം ഞാൻ ജീവിച്ചാലും ഇല്ലെങ്കിലും ഈ രാജ്യം എന്നും നിലനിൽക്കണം.

നമ്മുടെ സർക്കാർ 'മുത്തലാഖ്' നിരോധനം നടപ്പിലാക്കിയത് നമ്മുടെ മുസ്ലീം സഹോദരിമാരെ ശാക്തീകരിക്കുകയാണ്.

April 19th, 11:00 am

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, യുപിയിലെ ശക്തമായ പിന്തുണയ്ക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അംറോഹയിൽ റാലിയെ അഭിസംബോധന ചെയ്തു. എല്ലാവരും അവരവരുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണൻ്റെ ശ്രീചരണിൻ്റെ സാക്ഷിയാണ് അംരോഹ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കുള്ള നിരന്തരമായ പിന്തുണ 'ഫിർ ഏക് ബാർ മോദി സർക്കാരിൻ്റെ' പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുപിയിലെ അംറോഹയിൽ നടന്ന റാലിയിൽ കടുത്ത ബിജെപി-എൻഡിഎ അനുഭാവികൾ പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്തു

April 19th, 10:15 am

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, യുപിയിലെ ശക്തമായ പിന്തുണയ്ക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അംറോഹയിൽ റാലിയെ അഭിസംബോധന ചെയ്തു. എല്ലാവരും അവരവരുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണൻ്റെ ശ്രീചരണിൻ്റെ സാക്ഷിയാണ് അംരോഹ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കുള്ള നിരന്തരമായ പിന്തുണ 'ഫിർ ഏക് ബാർ മോദി സർക്കാരിൻ്റെ' പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുജറാത്തിലെ അഹമ്മദാബാദില്‍ ശിലാസ്ഥാപനത്തിലും വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന വേളയിലും പ്രധാനമന്ത്രിയുടെ പ്രസംഗം

March 12th, 10:00 am

ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ശ്രീ ദേവവ്രത് ജി, ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേല്‍ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഗുജറാത്ത് സംസ്ഥാന ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റ് ശ്രീ സി ആര്‍ പാട്ടീല്‍, കൂടാതെ എല്ലാ ബഹുമാന്യ ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാ സാമാജികര്‍, മന്ത്രിമാര്‍;പ്രാദേശിക പാര്‍ലമെന്റ് അംഗങ്ങളുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ രാജ്യത്തുടനീളം 700 ലധികം സ്ഥലങ്ങളില്‍ ഇന്ന് ലക്ഷക്കണക്കിന് ആളുകള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നത് ഞാന്‍ സ്‌ക്രീനില്‍ കാണുന്നു. ഒരുപക്ഷെ ഭാരതത്തിന്റെ എല്ലാ കോണുകളിലും വ്യാപിച്ചുകിടക്കുന്ന ഇത്രയും വലിയൊരു സംഭവം റെയില്‍വേയുടെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. 100 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. ഈ മഹത്തായ സംഭവത്തിന് റെയില്‍വേയെ ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

ഗുജറാത്തിലെ അഹമ്മദാബാദിൽ 1,06,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ രാജ്യസമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു

March 12th, 09:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സമർപ്പിത ചരക്ക് ഇടനാഴിയുടെ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ 1,06,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. റെയിൽവേ ഇൻഫ്രാസ്ട്രക്ചർ, കണക്റ്റിവിറ്റി, പെട്രോകെമിക്കൽസ് തുടങ്ങി ഒന്നിലധികം മേഖലകളെ ഉൾക്കൊള്ളുന്നതാണ് ഇന്നത്തെ വികസന പദ്ധതികൾ. 10 പുതിയ വന്ദേ ഭാരത് ട്രെയിനുകളും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു.

TV9 കോണ്‍ക്ലേവില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 26th, 08:55 pm

മുന്‍കാലങ്ങളില്‍, യുദ്ധത്തിലേക്ക് പോകുന്നതിന് മുമ്പ്, കെറ്റില്‍-ഡ്രം മുഴങ്ങുകയും വലിയ ബ്യൂഗിളുകള്‍ ഊതുകയും ചെയ്തു, ഇത് പുറപ്പെടുന്ന വ്യക്തികളില്‍ ആവേശം ഉളവാക്കിയിരുന്നു. നന്ദി, ദാസ്! TV9 ന്റെ എല്ലാ പ്രേക്ഷകര്‍ക്കും ഇവിടെ കൂടിയിരിക്കുന്ന എല്ലാവര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍. ഭാരതത്തിന്റെ വൈവിധ്യത്തെക്കുറിച്ച് ഞാന്‍ ഇടയ്ക്കിടെ സംസാരിക്കാറുണ്ട്, അതിന്റെ സ്പര്‍ശം ടിവി9-ന്റെ ന്യൂസ് റൂമിലും അതിന്റെ റിപ്പോര്‍ട്ടിംഗ് ടീമിലും വ്യക്തമായി പ്രകടമാണ്. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ അഭിമാനകരമായ മീഡിയ പ്ലാറ്റ്ഫോമുകളുള്ള TV9 ഭാരതത്തിന്റെ ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തിന്റെ സാക്ഷ്യപത്രമായി വര്‍ത്തിക്കുന്നു. വിവിധ സംസ്ഥാനങ്ങളിലും ഭാഷകളിലുമായി TV9-Â പ്രവര്‍ത്തിക്കുന്ന എല്ലാ പത്രപ്രവര്‍ത്തകര്‍ക്കും നിങ്ങളുടെ സാങ്കേതിക ടീമിനും ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

ന്യൂസ് 9 ആഗോള ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 26th, 07:50 pm

ടിവി 9ന്റെ റിപ്പോർട്ടിങ് സംഘം ഇന്ത്യയുടെ വൈവിധ്യത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നു സദസിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. അവരുടെ ബഹുഭാഷാ വാർത്താവേദികൾ ടിവി 9നെ ഇന്ത്യയുടെ ഊർജസ്വലമായ ജനാധിപത്യത്തിന്റെ പ്രതിനിധിയാക്കിയെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഗുജറാത്തിലെ രാജ്‌കോട്ടില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

February 25th, 07:52 pm

വേദിയില്‍ സന്നിഹിതരായിരിക്കുന്ന ഗുജറാത്തിലെ ജനപ്രിയനായ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, എന്റെ സഹപ്രവര്‍ത്തകന്‍ കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ഗുജറാത്ത് ഭാരതീയ ജനതാ പാര്‍ട്ടി അദ്ധ്യക്ഷനും, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകനുമായ സി.ആര്‍. പാട്ടീല്‍ മറ്റ് വിശിഷ്ട വ്യക്തികളെ രാജ്‌കോട്ടിലെ എന്റെ സഹോദരീസഹോദരന്മാരേ നമസ്‌കാരം!

പ്രധാനമന്ത്രി ഗുജറാത്തിലെ രാജ്കോട്ടില്‍ 48,100 കോടി കോടിയിലധികം രൂപ മൂല്യമുള്ള ഒന്നിലധികം വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും അവ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയുംചെയ്തു

February 25th, 04:48 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ഗുജറാത്തിലെ രാജ്കോട്ടില്‍ 48,100 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികള്‍ക്ക് രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ആരോഗ്യം, റോഡ്, റെയില്‍, ഊര്‍ജം, പെട്രോളിയം, പ്രകൃതിവാതകം, വിനോദസഞ്ചാരം തുടങ്ങിയ സുപ്രധാന മേഖലകളെ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

വെള്ളത്തിനടിയിലെ ദ്വാരക നഗരത്തിൽ പ്രധാനമന്ത്രി മോദി പ്രാര്‍ത്ഥന നടത്തി

February 25th, 01:56 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഴക്കടലില്‍ വെള്ളത്തിനടിയില്‍ മുങ്ങിപ്പോയ ദ്വാരക നഗരം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെത്തി പ്രാര്‍ത്ഥിച്ചു. ഇന്ത്യയുടെ ആത്മീയവും ചരിത്രപരവുമായ വേരുകളുമായി അപൂര്‍വ്വവും അഗാധവുമായ ബന്ധം ഈ അനുഭവം വാഗ്ദാനം ചെയ്യുന്നു.

ഗുജറാത്തിലെ ദ്വാരകയില്‍ നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

February 25th, 01:01 pm

വേദിയില്‍ സന്നിഹിതരായിരിക്കുന്ന ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകനും ഗുജറാത്ത് സംസ്ഥാന ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റുമായ ശ്രീ സി.ആര്‍. പാട്ടീല്‍, മറ്റ് ബഹുമാനപ്പെട്ട വിശിഷ്ട വ്യക്തികളെ, ഗുജറാത്തില്‍ നിന്നുള്ള എന്റെ സഹോദരീസഹോദരന്മാരെ,

പ്രധാനമന്ത്രി ഗുജറാത്തിലെ ദ്വാരകയില്‍ 4150 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു

February 25th, 01:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ദ്വാരകയില്‍ 4150 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ഓഖ നഗരകേന്ദ്രത്തെയും ബേട്ട്് ദ്വാരകയെയും ബന്ധിപ്പിക്കുന്ന സുദര്‍ശന്‍ സേതു, വാഡിനാറിലെയും രാജ് കോട്ട്-ഓഖയിലെയും പൈപ്പ് ലൈന്‍ പദ്ധതി, രാജ്കോട്ട്-ജെതല്‍സര്‍-സോമനാഥ്, ജെതല്‍സര്‍-വന്‍സ്ജാലിയ റെയില്‍ വൈദ്യുതീകരണ പദ്ധതികള്‍ എന്നിവ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ദേശീയ പാത 927 ന്റെ ധോറാജി-ജംകന്ദോര്‍ണ-കലവാദ് ഭാഗത്തിന്റെ വീതികൂട്ടല്‍, ജാംനഗറിലെ റീജണല്‍ സയന്‍സ് സെന്റര്‍, ജാംനഗറിലെ സിക്ക താപവൈദ്യുത നിലയത്തില്‍ ഫ്‌ളൂ ഗ്യാസ് ഡിസള്‍ഫറൈസേഷന്‍ (FGD) സിസ്റ്റം സ്ഥാപിക്കല്‍ എന്നിവയ്ക്കും അദ്ദേഹം തറക്കല്ലിട്ടു.

പ്രധാനമന്ത്രി ഫെബ്രുവരി 24നും 25 നും ഗുജറാത്ത് സന്ദര്‍ശിക്കും

February 24th, 10:45 am

പ്രധാനമന്ത്രി 2024 ഫെബ്രുവരി 24നും 25നും ഗുജറാത്ത് സന്ദര്‍ശിക്കും. ഫെബ്രുവരി 25ന് രാവിലെ 7:45 ന് പ്രധാനമന്ത്രി ബെയ്റ്റ് ദ്വാരക ക്ഷേത്രത്തില്‍ പൂജയും ദര്‍ശനവും നടത്തും. തുടര്‍ന്ന് രാവിലെ 8:25ന് സുദര്‍ശന്‍ സേതു സന്ദര്‍ശിക്കുന്ന അദ്ദേഹം രാവിലെ 9.30ന് ദ്വാരകാധീഷ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.

പ്രധാനമന്ത്രി ഫെബ്രുവരി 16ന് (നാളെ) റെവാരി സന്ദര്‍ശിക്കും

February 15th, 03:10 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി 16-ന് ഹരിയാനയിലെ റെവാരി സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 1.15ന് നഗരഗതാഗതം, ആരോഗ്യം, റെയില്‍, വിനോദസഞ്ചാരം എന്നീ മേഖലകളുമായി ബന്ധപ്പെട്ട 9750 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.

പ്രധാനമന്ത്രി ജനുവരി 20-21 തീയതികളിൽ തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കും

January 18th, 06:59 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജനുവരി 20-21 തീയതികളിൽ തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രങ്ങൾ സന്ദർശിക്കും. ജനുവരി 20ന് രാവിലെ 11 മണിക്ക് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഈ ക്ഷേത്രത്തിൽ വിവിധ പണ്ഡിതന്മാർ കമ്പ രാമായണത്തിലെ ശ്ലോകങ്ങൾ വായിക്കുന്നതും പ്രധാനമന്ത്രി ശ്രവിക്കും.

ഡല്‍ഹിയിലെ ദ്വാരകയില്‍ നടന്ന വിജയ ദശമി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 24th, 06:32 pm

ശക്തിയെ ആരാധിക്കുന്ന നവരാത്രിയുടെയും വിജയത്തിന്റെ ഉത്സവമായ വിജയ ദശമിയുടെയും ശുഭ അവസരത്തില്‍ എല്ലാ ഭാരതീയര്‍ക്കും ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു. ഈ വിജയ ദശമി ഉത്സവം, അനീതിക്കെതിരെ നീതിയുടേയും, അഹങ്കാരത്തിന്മേല്‍ വിനയത്തിന്റേയും, ആക്രമണത്തിന്മേല്‍ ക്ഷമയുടേയും വിജയത്തെ സൂചിപ്പിക്കുന്നു. രാവണന്റെ മേല്‍ ശ്രീരാമന്‍ നേടിയ വിജയത്തിന്റെ ആഘോഷമാണിത്. എല്ലാ വര്‍ഷവും രാവണന്റെ കോലം കത്തിച്ചുകൊണ്ട് നാം ഈ വിജയത്തെ അടയാളപ്പെടുത്തുന്നു, എന്നാല്‍ ഈ ഉത്സവം അത് മാത്രമല്ല. നമുക്ക് ഈ ഉത്സവം പുതിയ തീരുമാനങ്ങളുടെ ഉത്സവവും നമ്മുടെ തീരുമാനങ്ങള്‍ വീണ്ടും ഉറപ്പിക്കാനുള്ള ഉത്സവവുമാണ്.