റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ഉല്‍പ്പാദന ബന്ധിത ബോണസ് (പി.എല്‍.ബി) അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ പ്രഖ്യാപിച്ചു
October 03rd, 09:53 pm
റെയില്‍വേ ജീവനക്കാരുടെ മികച്ച പ്രകടനത്തെ മാനിച്ച്, 11,72,240 റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ പി.എല്‍.ബിയായി 2028.57 കോടിരൂപ നല്‍കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.തുക്‌ഡെ-തുക്‌ഡെ' സംഘത്തിൻ്റെ 'സുൽത്താനെ' പോലെയാണ് കോൺഗ്രസ് ഇന്ന് കറങ്ങുന്നത്: പ്രധാനമന്ത്രി മോദി മൈസൂരുവിൽ
April 14th, 10:07 pm
തായ് ചാമുണ്ഡേശ്വരിയുടെ അനുഗ്രഹം തേടി കർണാടകയിലെ മൈസൂരിൽ നടന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു. മൈസൂരുവിൻ്റെയും കർണാടകയുടെയും ദേശത്ത് അന്തർലീനമായ അധികാരത്തിൻ്റെ സത്തയെ പ്രതീകപ്പെടുത്തി കൊണ്ട് തായ് ചാമുണ്ഡേശ്വരി, തായ് ഭുവനേശ്വരി, തായ് കാവേരി എന്നിവരുടെ പാദങ്ങളിൽ വണങ്ങി. ജനങ്ങളുടെ, പ്രത്യേകിച്ച് കർണാടകയിലെ അമ്മമാരുടെയും സഹോദരിമാരുടെയും ഗണ്യമായ സാന്നിധ്യം അംഗീകരിച്ചുകൊണ്ട്, മോദി സർക്കാരിൻ്റെ തിരിച്ചുവരവിനുള്ള സംസ്ഥാനത്തിൻ്റെ ശക്തമായ ആഹ്വാനത്തിന് പ്രധാനമന്ത്രി മോദി ഊന്നൽ നൽകി.കർണാടകയിലെ മൈസൂരിൽ പ്രധാനമന്ത്രി മോദി ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു
April 14th, 05:00 pm
തായ് ചാമുണ്ഡേശ്വരിയുടെ അനുഗ്രഹം തേടി കർണാടകയിലെ മൈസൂരിൽ നടന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു. മൈസൂരുവിൻ്റെയും കർണാടകയുടെയും ദേശത്ത് അന്തർലീനമായ അധികാരത്തിൻ്റെ സത്തയെ പ്രതീകപ്പെടുത്തി കൊണ്ട് തായ് ചാമുണ്ഡേശ്വരി, തായ് ഭുവനേശ്വരി, തായ് കാവേരി എന്നിവരുടെ പാദങ്ങളിൽ വണങ്ങി. ജനങ്ങളുടെ, പ്രത്യേകിച്ച് കർണാടകയിലെ അമ്മമാരുടെയും സഹോദരിമാരുടെയും ഗണ്യമായ സാന്നിധ്യം അംഗീകരിച്ചുകൊണ്ട്, മോദി സർക്കാരിൻ്റെ തിരിച്ചുവരവിനുള്ള സംസ്ഥാനത്തിൻ്റെ ശക്തമായ ആഹ്വാനത്തിന് പ്രധാനമന്ത്രി മോദി ഊന്നൽ നൽകി.ഡല്‍ഹിയിലെ ദ്വാരകയില്‍ നടന്ന വിജയ ദശമി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 24th, 06:32 pm
ശക്തിയെ ആരാധിക്കുന്ന നവരാത്രിയുടെയും വിജയത്തിന്റെ ഉത്സവമായ വിജയ ദശമിയുടെയും ശുഭ അവസരത്തില്‍ എല്ലാ ഭാരതീയര്‍ക്കും ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു. ഈ വിജയ ദശമി ഉത്സവം, അനീതിക്കെതിരെ നീതിയുടേയും, അഹങ്കാരത്തിന്മേല്‍ വിനയത്തിന്റേയും, ആക്രമണത്തിന്മേല്‍ ക്ഷമയുടേയും വിജയത്തെ സൂചിപ്പിക്കുന്നു. രാവണന്റെ മേല്‍ ശ്രീരാമന്‍ നേടിയ വിജയത്തിന്റെ ആഘോഷമാണിത്. എല്ലാ വര്‍ഷവും രാവണന്റെ കോലം കത്തിച്ചുകൊണ്ട് നാം ഈ വിജയത്തെ അടയാളപ്പെടുത്തുന്നു, എന്നാല്‍ ഈ ഉത്സവം അത് മാത്രമല്ല. നമുക്ക് ഈ ഉത്സവം പുതിയ തീരുമാനങ്ങളുടെ ഉത്സവവും നമ്മുടെ തീരുമാനങ്ങള്‍ വീണ്ടും ഉറപ്പിക്കാനുള്ള ഉത്സവവുമാണ്.ഡല്‍ഹിയിലെ ദ്വാരകയില്‍ വിജയ ദശമി ആഘോഷങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 24th, 06:31 pm
അനീതിക്കെതിരെ നീതിയുടെയും അഹങ്കാരത്തിന്മേല്‍ വിനയത്തിന്റെയും കോപത്തിന്മേല്‍ ക്ഷമയുടെയും വിജയത്തിന്റെ ഉത്സവമാണ് വിജയദശമിയെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. പ്രതിജ്ഞകള്‍ പുതുക്കാനുള്ള ദിനം കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 സെപ്റ്റംബർ 24 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
September 24th, 11:30 am
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ, നമസ്‌കാരം. മറ്റൊരു എപ്പിസോഡില്‍ രാജ്യത്തിന്റെ എല്ലാ വിജയങ്ങളും നമ്മുടെ നാട്ടുകാരുടെ വിജയവും അവരുടെ പ്രചോദനാത്മകമായ ജീവിതയാത്രയും നിങ്ങളുമായി പങ്കിടാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ ദിവസങ്ങളില്‍ എനിക്ക് ലഭിച്ച കത്തുകളും സന്ദേശങ്ങളും മിക്കതും രണ്ട് വിഷയങ്ങളെ സംബന്ധിച്ചുള്ളതാണ്. ആദ്യ വിഷയം ചന്ദ്രയാന്‍ 3 ന്റെ വിജയകരമായ ലാന്‍ഡിങ് ആണ്, രണ്ടാമത്തേത് ഡല്‍ഹിയില്‍ ജി-20 യുടെ വിജയകരമായ സംഘാടനമാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകളില്‍ നിന്നും, രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളില്‍ നിന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും എനിക്ക് എണ്ണമറ്റ കത്തുകള്‍ ലഭിച്ചിട്ടുണ്ട്. ചന്ദ്രയാന്‍ 3 ന്റെ ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ കോടിക്കണക്കിന് ആളുകള്‍ വിവിധ മാധ്യമങ്ങളിലൂടെ ഒരുമിച്ച് ഈ സംഭവത്തിന് അനുനിമിഷം സാക്ഷ്യം വഹിച്ചിരുന്നു. ഐ.എസ്.ആര്‍.ഒ.യുടെ യൂട്യൂബ് ചാനലില്‍ 80 ലക്ഷത്തിലധികം ആളുകള്‍ ഈ പരിപാടി തത്സമയം കണ്ടു. ചന്ദ്രയാന്‍ 3മായി കോടിക്കണക്കിന് ഭാരതീയര്‍ എത്ര ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇത് കാണിക്കുന്നു. ചന്ദ്രയാന്റെ ഈ വിജയത്തെക്കുറിച്ച്, ഈ ദിവസങ്ങളില്‍ രാജ്യത്ത് വളരെ മനോഹരമായ ഒരു ക്വിസ് മത്സരം നടക്കുന്നുണ്ട് - ചോദ്യോത്തര മത്സരം, അതിന് 'ചന്ദ്രയാന്‍-3 മഹാക്വിസ്' എന്നാണ് പേരിട്ടിരിക്കുന്നത്. ഇതുവരെ 15 ലക്ഷത്തിലധികം പേരാണ് MyGov പോര്‍ട്ടലില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തത്.MyGov ആരംഭിച്ചതിനുശേഷം നടത്തിയ ഏതൊരു ക്വിസ് മത്സരത്തിലെയും ഏറ്റവും വലിയ പങ്കാളിത്തമാണിത്. നിങ്ങള്‍ ഇതുവരെ അതില്‍ പങ്കെടുത്തിട്ടില്ലെങ്കില്‍, ഞാന്‍ നിങ്ങളോടും പറയുന്നു ഇനിയും വൈകിക്കരുത്, അതില്‍ പങ്കെടുക്കാന്‍ ഇനിയും ആറു ദിവസം ബാക്കിയുണ്ട്. ഈ ക്വിസില്‍ തീര്‍ച്ചയായും പങ്കെടുക്കുക.ദേശീയ കൈത്തറി ദിനാചരണത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ രൂപം
August 07th, 04:16 pm
ദിവസങ്ങൾക്ക് മുമ്പ് ഭാരതമണ്ഡപം ഗംഭീരമായി ഉദ്ഘാടനം ചെയ്തു. നിങ്ങളിൽ ചിലർ മുമ്പ് ഇവിടെ വന്ന് നിങ്ങളുടെ സ്റ്റാളുകളോ ടെന്റുകളോ സ്ഥാപിച്ചിരുന്നു. ഇന്ന് നിങ്ങൾ ഇവിടെ രൂപാന്തരപ്പെട്ട രാഷ്ട്രത്തെ കണ്ടിരിക്കണം. ഈ ഭാരത് മണ്ഡപത്തിൽ ഇന്ന് നാം ദേശീയ കൈത്തറി ദിനം ആഘോഷിക്കുകയാണ്. ഭാരത് മണ്ഡപത്തിന്റെ ഈ മഹത്വത്തിലും ഇന്ത്യയിലെ കൈത്തറി വ്യവസായം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പുരാതനവും ആധുനികവുമായ ഈ സംഗമം ഇന്നത്തെ ഇന്ത്യയെ നിർവചിക്കുന്നു. ഇന്നത്തെ ഇന്ത്യ പ്രാദേശികതയ്‌ക്കെതിരെ ശബ്ദമുയർത്തുക മാത്രമല്ല, അതിനെ ആഗോളമാക്കാൻ ഒരു ആഗോള വേദിയൊരുക്കുകയും ചെയ്യുന്നു. കുറച്ച് മുമ്പ്, ഞങ്ങളുടെ ചില നെയ്ത്തുകാരുമായി സംവദിക്കാൻ എനിക്ക് അവസരം ലഭിച്ചു. രാജ്യത്തുടനീളമുള്ള നിരവധി കൈത്തറി ക്ലസ്റ്ററുകളിൽ നിന്ന്, ഞങ്ങളുടെ നെയ്ത്തുകാരൻ സഹോദരീസഹോദരന്മാർ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കാൻ വിദൂരദിക്കുകളിൽ നിന്നും ഇവിടെ വന്നിട്ടുണ്ട്. ഈ മഹത്തായ ചടങ്ങിലേക്ക് ഞാൻ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു!ദേശീയ കൈത്തറി ദിനാചരണാഘോഷ പരിപാടിയെ പ്രധാനമന്ത്രി ന്യൂ ഡൽഹിയിൽ അഭിസംബോധന ചെയ്തു
August 07th, 12:30 pm
ദേശീയ കൈത്തറിദിനാഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലായിരുന്നു ചടങ്ങ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി വികസിപ്പിച്ചെടുത്ത 'ഭാരതീയ വസ്ത്ര ഏവം ശില്‍പ കോശ്' എന്ന ടെക്‌സ്‌റ്റൈല്‍സിന്റെയും കരകൗശലമേഖലയുടെയും ക്രാഫ്റ്റ് റിപ്പോസിറ്ററി പോര്‍ട്ടല്‍ അദ്ദേഹം സമാരംഭിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച പ്രദർശനം പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും നെയ്ത്തുകാരോട് നേരിട്ട് ആശയവിനിമയം നടത്തുകയും ചെയ്തു.പ്രധാനമന്ത്രി കുളു ദസറയിൽ പങ്കെടുത്തു
October 05th, 04:43 pm
നരേന്ദ്ര മോദി ഇന്ന് ഹിമാചൽ പ്രദേശിലെ കുളുവിലെ ധൽപൂർ ഗ്രൗണ്ടിൽ നടന്ന കുളു ദസറ ആഘോഷങ്ങളിൽ പങ്കെടുത്തു.പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) മൂന്ന് മാസത്തേക്ക് കൂടി കേന്ദ്ര ഗവണ്‍മെന്റ് നീട്ടി (2022 ഒക്ടോബര്‍-ഡിസംബര്‍)
September 28th, 04:06 pm
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ (പിഎംജികെഎവൈ-ഏഴാം ഘട്ടം) വിപുലീകരണത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ മൂന്നു മാസത്തേക്കാണിത്. 2021-ല്‍ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിനും പിഎംജികെഎവൈക്കു കീഴില്‍ അധിക ഭക്ഷ്യസുരക്ഷ വിജയകരമായി നടപ്പാക്കിയതിനും അനുസൃതമായാണ് നടപടി.ലക്‌നോവില്‍ ആസാദി @75 സമ്മേളനവും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 05th, 10:31 am
ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദബെന്‍ പട്ടേല്‍ ജി, കേന്ദ്ര മന്ത്രി സഭയിലെ മന്ത്രിയും ലക്‌നോവിലെ എംപിയുമായ നമ്മുടെ മുതിര്‍ന്ന സഹപ്രവര്‍ത്തകനുമായ ശ്രീ. രാജ്‌നാഥ് സിംങ് ജി, ശ്രീ ഹര്‍ദീപ് സിംങ് പുരി ജി, മഹേന്ദ്രനാഥ് പാണ്ഡെ ജി, ജനകീയനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഉപ മുഖ്യമന്ത്രി ശ്രീ. കേശവ് പ്രസാദ് മയൂര ജി, ശ്രീ ദിനേഷ് ശര്‍മാ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ. കൗശല്‍ കിഷേര്‍ ജി, സംസ്ഥാന മന്ത്രിമാരെ, എംപിമാരെ എം എല്‍ എ മാരെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങലില്‍ നിന്നുള്ള ബഹുമാനപ്പെട്ട മന്ത്രിമാരെ മറ്റ് വിശിഷ്ട വ്യക്തിളെ, ഉത്തര്‍ പ്രദേശിലെ എന്റെ പ്രിയ സഹോദരി സഹോദരന്മാരെ,സ്വാതന്ത്ര്യം@75-പുതിയ നഗര ഇന്ത്യ : നഗര ഭൂപ്രകൃതി മാറുന്നു: സമ്മേളനവും മേളയും പ്രധാനമന്ത്രി ലഖ്നൌവില്‍ ഉദ്ഘാടനം ചെയ്തു
October 05th, 10:30 am
'സ്വാതന്ത്ര്യം@75-പുതിയ നഗര ഇന്ത്യ: നഗര ഭൂപ്രകൃതി മാറുന്നു' സമ്മേളനവും മേളയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലഖ്നൌവില്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രിമാരായ ശ്രീ രാജ്‌നാഥ് സിംഗ്, ശ്രീ ഹര്‍ദീപ് പുരി, ശ്രീ മഹേന്ദ്ര നാഥ് പാണ്ഡെ, ശ്രീ കൗശല്‍ കിഷോര്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.വിജയദശമി വേളയില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു
October 25th, 03:00 pm
വിജയദശമി വേളയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. തിന്‍മയുടെ മേല്‍ നന്മയുടെയും അസത്യത്തിന് മേല്‍ സത്യത്തിന്റെയും വിജയമായ ഈ ഉത്സവം എല്ലാവരുടെ ജീവിതത്തിലും പുതിയ പ്രചോദനം കൊണ്ടുവരട്ടെ എന്ന് അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ ആശംസിച്ചുപ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ഒക്‌ടോബര്‍ 25 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ മനസ്സ് പറയുന്നത് 2.0 (പതിനേഴാം ലക്കം)
October 25th, 11:00 am
സുഹൃത്തുക്കളേ, നാം ഉത്സവങ്ങളുടെ കാര്യം പറയുമ്പോള്‍, അതിനായി തയ്യാറെടുക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് എപ്പോഴാണ് ബസാറിലേക്കു പോകേണ്ടത് എന്നാണ്. എന്തെല്ലാം വാങ്ങേണ്ടതുണ്ട് എന്നാണ് ചിന്തിക്കുക. വിശേഷിച്ചും കുട്ടികള്‍ക്ക് ഇക്കാര്യത്തില്‍ വിശേഷാല്‍ ഉത്സാഹമുണ്ട്- ഇപ്രാവശ്യം ആഘോഷത്തിന് പുതിയതായി എന്താണ് കിട്ടുക എന്നാണ് അവര്‍ ആലോചിക്കുന്നത്. ഉത്സവത്തിന്റെ ഈ ഉത്സാഹം, കച്ചവടസ്ഥലങ്ങളുടെ ഈ തിളക്കം ഒക്കെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇപ്രാവശ്യം നിങ്ങള്‍ വല്ലതുമൊക്കെ വാങ്ങാന്‍ പോകുമ്പോള്‍ വോക്കല്‍ ഫോര്‍ ലോക്കല്‍- നാടിനുവേണ്ടിയുള്ള നമ്മുടെ നിശ്ചയം തീര്‍ച്ചയായും ഓര്‍മ്മ വയ്ക്കണം. ബസാറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നാം പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം.ഓരോ ഉത്സവങ്ങളും നമ്മുടെ സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്നു: പ്രധാനമന്ത്രി മോദി
October 08th, 05:31 pm
ന്യൂഡെല്‍ഹിയില്‍ ദ്വാരക ഡി.ഡി.എ. ഗ്രൗണ്ടില്‍ നടന്ന ദസറ ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു. എല്ലാ ഭാരതീയര്‍ക്കും പ്രധാനമന്ത്രി വിജയദശമി ആശംസകള്‍ നേര്‍ന്നു. ഇന്ത്യ ആഘോഷങ്ങളുടെ ഭൂമികയാണെന്നു ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി പറഞ്ഞു.ദ്വാരക ഡി.ഡി.എ. ഗ്രൗണ്ടില്‍ നടന്ന ദസറ ആഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു
October 08th, 05:30 pm
ന്യൂഡെല്‍ഹിയില്‍ ദ്വാരക ഡി.ഡി.എ. ഗ്രൗണ്ടില്‍ നടന്ന ദസറ ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു. എല്ലാ ഭാരതീയര്‍ക്കും പ്രധാനമന്ത്രി വിജയദശമി ആശംസകള്‍ നേര്‍ന്നു.പ്രധാനമന്ത്രിയുടെ വിജയദശമി ആശംസ
October 08th, 10:32 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിജയദശമി വേളയിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.ഈ ഉത്സവ കാലത്ത് എല്ലാവരുമായും സന്തോഷവും ആഹ്ലാദവും പങ്കിടാം: 'മൻ കി ബാത്ത്' ൽ പ്രധാനമന്ത്രി മോദി
September 29th, 11:00 am
മാൻ കി ബാത്ത്' പരിപാടിയിലൂടെ പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. എപ്പിസോഡിനിടെ, ലതാ മഗേഷ്കർ ജിയുമായി ജന്മദിനത്തിന് മുന്നോടിയായി നടത്തിയ രസകരമായ ഒരു സംഭാഷണം പ്രധാനമന്ത്രി പങ്കുവെച്ചു. ഉത്സവങ്ങൾ, കായികം, ഇ-സിഗരറ്റ് നിരോധനം, ടൂറിസം തുടങ്ങി നിരവധി വിഷയങ്ങളും പ്രധാനമന്ത്രി വിശദീകരിച്ചു. മഹാത്മാഗാന്ധിക്കുള്ള ആദരാഞ്ജലിയായി സിംഗിൾ യൂസ് പ്ലാസ്റ്റിക് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി രാജ്യത്തോട് അഭ്യർത്ഥിച്ചു.ലാല്‍കില മൈതാനം 15 ഓഗസ്റ്റ് പാര്‍ക്കില്‍ നടന്ന ദസറ ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തു
October 19th, 06:17 pm
ന്യൂഡെല്‍ഹിയിലെ ലാല്‍കില മൈതാനം 15 ഓഗസ്റ്റ് പാര്‍ക്കില്‍ നടന്ന ദസറ ആഘോഷങ്ങളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.സോഷ്യൽ മീഡിയ കോർണർ - ഒക്ടോബർ 12
October 12th, 07:35 pm
നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !