സി-295 വിമാന നിര്‍മാണശാലയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

October 28th, 10:45 am

“ആദരണീയനായ പെദ്രോ സാഞ്ചസ്, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ജി, ഇന്ത്യയുടെ പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിങ് ജി, വിദേശകാര്യ മന്ത്രി ശ്രീ എസ് ജയശങ്കര്‍ ജി, ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, സ്പെയിനിലെയും സംസ്ഥാന ഗവണ്‍മെന്റിലെയും മന്ത്രിമാര്‍, എയര്‍ബസിലെയും ടാറ്റ സംഘത്തിലെയും എല്ലാ അംഗങ്ങളേ, മാന്യരേ!

ഗുജറാത്തിലെ വഡോദരയിൽ സി-295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും സംയുക്തമായി ഉദ്ഘാടനം ചെയ്തു.

October 28th, 10:30 am

ഗുജറാത്തിലെ വഡോദരയിലുള്ള ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ) കാമ്പസിൽ സി-295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഇരു പ്രധാനമന്ത്രിമാരും ചടങ്ങിലെ പ്രദർശനം വീക്ഷിച്ചു.

മൾട്ടിപ്പിൾ ഇൻഡിപെൻഡൻ്റ്ലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ (എംഐആർവി) ഉള്ള തദ്ദേശീയമായി വികസിപ്പിച്ച അഗ്നി-5 മിസൈലിൻ്റെ ആദ്യ പരീക്ഷണപ്പറക്കലായ മിഷൻ ദിവ്യാസ്ത്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

March 11th, 06:56 pm

മൾട്ടിപ്പിൾ ഇൻഡിപെൻഡൻ്റ്ലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ (എംഐആർവി) സാങ്കേതികവിദ്യയുള്ള തദ്ദേശീയമായി വികസിപ്പിച്ച അഗ്നി-5 മിസൈലിൻ്റെ ആദ്യ പരീക്ഷണപ്പറക്കലായ മിഷൻ ദിവ്യാസ്ത്രയുടെ പേരിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡിആർഡിഒ ശാസ്ത്രജ്ഞരെ പ്രശംസിച്ചു.

മൻ കീ ബാത്ത് 2024 ജനുവരി

January 28th, 11:30 am

നമസ്‌ക്കാരം എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 2024ലെ ആദ്യത്തെ 'മന്‍ കി ബാത്' പരിപാടിയാണിത്. അമൃതകാലത്തില്‍ ഒരു പുതിയ ആവേശമുണ്ട്, ഒരു പുതിയ തരംഗം. രണ്ട് ദിവസം മുമ്പ്, 75-ാമത് റിപ്പബ്ലിക് ദിനം നമ്മള്‍ എല്ലാ നാട്ടുകാരും ഗംഭീരമായി ആഘോഷിച്ചു. ഈ വര്‍ഷം നമ്മുടെ ഭരണഘടനയും സുപ്രീം കോടതിയും 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ഈ ഉത്സവങ്ങള്‍ ജനാധിപത്യത്തിന്റെ മാതാവെന്ന നിലയില്‍ ഭാരതത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. തീവ്രമായ ഗാഢവിചിന്തനത്തിന് ശേഷമാണ് ഇന്ത്യന്‍ ഭരണഘടന ഉണ്ടാക്കിയിരിക്കുന്നത്, അതിനെ ജീവനുള്ള രേഖ എന്ന് വിളിക്കുന്നു. ഈ ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പിന്റെ മൂന്നാം അധ്യായത്തില്‍, ഇന്ത്യയിലെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ വിവരിച്ചിരിക്കുന്നു, മൂന്നാം അധ്യായത്തിന്റെ തുടക്കത്തില്‍ നമ്മുടെ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ ഭഗവാന്‍ രാമന്‍, സീതാമാതാവ്, ലക്ഷ്മണന്‍ എന്നിവരുടെ ചിത്രങ്ങള്‍ക്ക് സ്ഥാനം നല്‍കിയത് കൗതുകകരമാണ്. ശ്രീരാമന്റെ ഭരണം നമ്മുടെ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമായിരുന്നു. അതുകൊണ്ടാണ് ജനുവരി 22 ന് അയോധ്യയില്‍ വെച്ച് ഞാന്‍ 'ദേവ് സെ ദേശ്', ''രാം സെ രാഷ്ട്ര്'' എന്നിവയെക്കുറിച്ച് സംസാരിച്ചത്.

Aatmanirbharta in Defence: India First Soars as PM Modi Takes Flight in LCA Tejas

November 28th, 03:40 pm

Prime Minister Narendra Modi visited Hindustan Aeronautics Limited (HAL) in Bengaluru today, as the state-run plane maker experiences exponential growth in manufacturing prowess and export capacities. PM Modi completed a sortie on the Indian Air Force's multirole fighter jet Tejas.

വ്യോമസേനയുടെ തേജസ് പോർവിമാനത്തിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി

November 25th, 01:07 pm

പോർമുഖത്തു വിവിധ കടമകൾ നിർവഹിക്കാനുതകുന്ന തേജസ് യുദ്ധവിമാനത്തിലെ യാത്ര പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിജയകരമായി പൂർത്തിയാക്കി.

കൊച്ചിയില്‍ ഐഎന്‍എസ് വിക്രാന്ത് കമ്മിഷന്‍ ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 02nd, 01:37 pm

കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ ജി, കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ജി, രാജ്യത്തിന്റെ പ്രതിരോധനമന്ത്രി ശ്രീ. രാജ്‌നാഥ് സിംങ് ജി, കേന്ദ്ര മന്തി സഭയിലെ എന്റെ മറ്റ് സഹപ്രവര്‍ത്തകരെ, നാവിക മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍, കൊച്ചിന്‍ ഷിപ് യാര്‍ഡ് മാനേജിംങ് ഡയറക്ടര്‍, വിശിഷ്ചടാതിധികളെ, ഈ ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷികളാവാന്‍ ഇവിടെ സന്നിഹിതരായിരിക്കുന്ന എന്റെ സഹ പൗരന്മാരെ,

രാജ്യത്തെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

September 02nd, 09:46 am

രാജ്യത്തെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കമ്മീഷൻ ചെയ്തു. കോളനിവാഴ്ചയുടെ ഭൂതകാലത്തിൽ നിന്നുള്ള വിടവാങ്ങൽ അടയാളപ്പെടുത്തി പുതിയ നാവികപതാകയും (നിഷാൻ) പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.

ഹർ ഘർ തിരംഗ പ്രസ്ഥാനത്തോടുള്ള ആവേശത്തിന്റെ ഉദാഹരണങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു :

August 14th, 02:34 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള ഹർ ഘർ തിരംഗ പ്രസ്ഥാനത്തിന്റെ വിവിധ സന്ദർഭങ്ങൾ പങ്കുവെച്ചു.

ന്യൂഡെല്‍ഹിയില്‍ എന്‍.ഐ.ഐ.ഒ. സെമിനാര്‍ 'സ്വാവലംബനി'ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

July 18th, 04:31 pm

21-ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് ഇന്ത്യന്‍ സായുധ സേനയിലെ സ്വയംപര്യാപ്തത എന്ന ലക്ഷ്യം വളരെ അത്യാവശ്യമാണ്. ഒരു സ്വാശ്രയ നാവികസേനയ്ക്ക് വേണ്ടിയുള്ള ആദ്യത്തെ 'സ്വാവലംബന്‍' സെമിനാര്‍ സംഘടിപ്പിക്കുന്നതിനുള്ള വളരെ പ്രധാനപ്പെട്ട ഒരു ചുവടുവയ്പാണിതെന്ന് ഞാന്‍ കരുതുന്നു. ഇതിനായി ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു, നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

എന്‍.ഐ.ഐ.ഒയുടെ 'സ്വാവ്‌ലംബൻ ' സെമിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

July 18th, 04:30 pm

നേവല്‍ ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍ഡിജെനൈസേഷന്‍ ഓര്‍ഗനൈസേഷന്റെ(നാവിക നൂതനാശയവും തദ്ദേശവല്‍ക്കരണ സംഘടന-എന്‍.ഐ.ഐ.ഒ യുടെ 'സ്വാവ്‌ലംബൻ ' സെമിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

" പ്രതിരോധത്തിൽ ആത്മനിർഭരത-പ്രവർത്തനത്തിലേക്കുള്ള ആഹ്വാനം" ബജറ്റിന് ശേഷമുള്ള വെബ്ബിനറിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

February 25th, 02:46 pm

ഇന്നത്തെ വെബിനാറിന്റെ പ്രമേയം ‘പ്രതിരോധത്തിൽ ആത്മനിർഭരത -- പ്രവർത്തനത്തിലേക്കുള്ള ആഹ്വാനം’ രാഷ്ട്രത്തിന്റെ ഉദ്ദേശ്യങ്ങൾ വിശദീകരിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രതിരോധ മേഖലയിൽ ഇന്ത്യ ഊന്നിപ്പറയുന്ന സ്വാശ്രയത്വത്തിന്റെ പ്രതിബദ്ധതയും ഈ വർഷത്തെ ബജറ്റിൽ നിങ്ങൾക്ക് കാണാം .

ബജറ്റിന് ശേഷം പ്രതിരോധ മേഖലയെക്കുറിച്ചുള്ള വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 25th, 10:32 am

'പ്രതിരോധത്തില്‍ ആത്മനിര്‍ഭരത - പ്രവര്‍ത്തനത്തിനുള്ള ആഹ്വാനം' എന്ന തലക്കെട്ടില്‍ ബജറ്റിലെ പ്രഖ്യാപനങ്ങളെക്കുറിച്ച് നടന്ന ബജറ്റ് അനന്തര വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. പ്രതിരോധ മന്ത്രാലയമാണ് വെബിനാര്‍ സംഘടിപ്പിച്ചത്. പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്ന, ബജറ്റിന് ശേഷമുള്ള വെബിനാര്‍ പരമ്പരയിലെ നാലാമത്താണിത്.

പ്രധാനമന്ത്രി ജനുവരി നാലിന് മണിപ്പൂരും ത്രിപുരയും സന്ദർശിക്കും

January 02nd, 03:34 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജനുവരി 4 ന് മണിപ്പൂർ, ത്രിപുര സംസ്ഥാനങ്ങൾ സന്ദർശിക്കും. രാവിലെ 11 മണിക്ക് , പ്രധാനമന്ത്രി 4800 കോടിയിലധികം രൂപയുടെ 22 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഇംഫാലിൽ നിർവ്വഹിക്കും. അതിനുശേഷം, ഉച്ചയ്ക്ക് 2 മണിക്ക്, അഗർത്തലയിൽ, മഹാരാജ ബിർ ബിക്രം വിമാനത്താവളത്തിലെ പുതിയ സംയോജിത ടെർമിനൽ കെട്ടിടം അദ്ദേഹം ഉദ്ഘാടനം ചെയ്യും. കൂടാതെ രണ്ട് പ്രധാന വികസന സംരംഭങ്ങളും ആരംഭിക്കും.

രാഷ്ട്ര രക്ഷാ സമര്‍പ്പണ്‍ പര്‍വ ത്തോടനുബന്ധിച്ച് ഉത്തര്‍ പ്രദേശിലെ ഝാന്‍സിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

November 19th, 05:39 pm

സ്വാതന്ത്ര്യത്തിനു വേണ്ടി സര്‍വതും ബലികഴിച്ച റാണിലക്ഷ്മീ ബായിയുടെ മണ്ണിലെ ജനങ്ങളെ ഞാന്‍ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുന്നു. സ്വാതന്ത്ര്യത്തിന്റെ അഗ്നി നാളങ്ങളെ ജ്വലിപ്പിച്ചത് ഝാന്‍സിയാണ്. ധീരതയിലും രാജ്യസ്‌നേഹത്തിലും കുതിര്‍ന്നതാണ് ഈ മണ്ണിലെ ഓരോ തരികളും. ഝാന്‍സിയുടെ ധീരയായ റാണി ലക്ഷ്മീ ബായിയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

ഉത്തർപ്രദേശിലെ ഝാൻസിയിൽ പ്രധാനമന്ത്രി ‘രാഷ്ട്ര രക്ഷാ സമർപ്പൺ പർവ’ത്തിൽ പങ്കെടുത്തു

November 19th, 05:38 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ഝാൻസിയിൽ നടന്ന ‘രാഷ്ട്ര രക്ഷാ സമർപ്പൺ പർവ’ത്തിൽ പങ്കെടുത്തു. ഝാൻസി കോട്ടയുടെ പരിസരത്ത് സംഘടിപ്പിച്ച ‘രാഷ്ട്ര രക്ഷാ സമർപൺ പർവ്’ ആഘോഷിക്കുന്ന മഹത്തായ ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രതിരോധ മന്ത്രാലയത്തിന്റെ നിരവധി പുതിയ സംരംഭങ്ങൾ രാഷ്ട്രത്തിന് സമർപ്പിച്ചു. ഈ പദ്ധതികളിൽ എൻ സി സി അലുംനി അസോസിയേഷന്റെ സമാരംഭവും ഉൾപ്പെടുന്നു, അസോസിയേഷന്റെ ആദ്യ അംഗമായി പ്രധാനമന്ത്രി രജിസ്റ്റർ ചെയ്തു; എൻസിസി കേഡറ്റുകൾക്കായുള്ള സിമുലേഷൻ പരിശീലന ദേശീയ പരിപാടിയുടെ തുടക്കം; ദേശീയ യുദ്ധസ്മാരകത്തിൽ വീരമൃത്യു വരിച്ച വീരന്മാർക്ക് ആദരാഞ്ജലി അർപ്പിക്കാൻ കിയോസ്‌ക്; ദേശീയ യുദ്ധ സ്മാരകത്തിന്റെ മൊബൈൽ ആപ്പ്; ഇന്ത്യൻ നാവിക കപ്പലുകൾക്കായി ഡിആർഡിഒ രൂപകല്പന ചെയ്യുകയും വികസിപ്പിച്ചെടുത്ത അഡ്വാൻസ്ഡ് ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് 'ശക്തി'; ലഘു യുദ്ധ ഹെലികോപ്റ്റർ, ഡ്രോണുകൾ. എന്നിവയ്ക്ക് പുറമെ, യുപി പ്രതിരോധ വ്യവസായ ഇടനാഴിയിലെ ഝാൻസി നോഡിൽ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡിന്റെ 400 കോടി രൂപയുടെ പദ്ധതിയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.

75-ാമത് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചുവപ്പ് കോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു

August 15th, 03:02 pm

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ പുണ്യദിനമായ ഇന്ന്, രാജ്യത്തിന്റെ എല്ലാ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും രാജ്യത്തിന്റെ പ്രതിരോധത്തിനായി രാവും പകലും തുടര്‍ച്ചയായി സ്വയം ത്യാഗം ചെയ്യുന്ന ധീരരായ വീരന്മാരെയും രാജ്യം നമിക്കുന്നു. സ്വാതന്ത്ര്യത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കിയ ആദരണീയനായ ബാപ്പു, സ്വാതന്ത്ര്യത്തിനായി എല്ലാം ത്യജിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസ്, അല്ലെങ്കില്‍ ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, ബിസ്മില്‍, അഷ്ഫാക്കുള്ള ഖാന്‍ തുടങ്ങിയ മഹാന്മാരായ വിപ്ലവകാരികള്‍ ഝാന്‍സിയുടെ റാണി ലക്ഷ്മിഭായി, കിറ്റൂരിലെ രാജ്ഞി ചേന്നമ്മ അല്ലെങ്കില്‍ റാണി ഗൈഡിന്‍ലിയു അല്ലെങ്കില്‍ മാതംഗിനി ഹസ്രയുടെ ധീരത; രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്രു ജി, രാജ്യത്തെ ഒരു ഐക്യരാഷ്ട്രമായി സംയോജിപ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഇന്ത്യയുടെ ഭാവി ദിശ നിര്‍ണ്ണയിക്കുകയും വഴി തുറക്കുകയും ചെയ്ത ബാബാ സാഹേബ് അംബേദ്കര്‍ ഉള്‍പ്പെടെ രാജ്യം എല്ലാ വ്യക്തിത്വങ്ങളെയും ഓര്‍ക്കുന്നു. ഈ മഹത് വ്യക്തിത്വങ്ങളോടെല്ലാം രാജ്യം കടപ്പെട്ടിരിക്കുന്നു.

75 -ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പ് കോട്ടയില്‍ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

August 15th, 07:38 am

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവമായ 75 -ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയെയും ജനാധിപത്യത്തെയും സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള നിങ്ങള്‍ക്കേവര്‍ക്കും എന്റെ ആശംസകള്‍.

ഇന്ത്യ 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15th, 07:37 am

75 -ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രസംഗത്തിനിടെ പ്രധാനമന്ത്രി മോദി തന്റെ സർക്കാരിന്റെ നേട്ടങ്ങൾ പട്ടികപ്പെടുത്തുകയും ഭാവിയിലേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന തന്റെ ജനപ്രിയ മുദ്രാവാക്യത്തിൽ അദ്ദേഹം ഒരു വാക്യം കൂടി കൂട്ടി ചേർത്തു. ഈ കൂട്ടത്തിലെ പുതുമുഖം ആണ് സബ്കാ പ്രയാസ്.

വാരാണസിയിലെ ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ്, മറ്റ് മുൻ‌നിര ആരോഗ്യ പ്രവർത്തകർ എന്നിവരുമായി പ്രധാനമന്ത്രി മെയ് 21 ന് സംവദിക്കും

May 20th, 09:03 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 മെയ് 21 ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻ സിംഗിലൂടെ വാരണാസിയിലെ ഡോക്ടർമാർ, പാരാ മെഡിക്കൽ സ്റ്റാഫ്, മറ്റ് ആരോഗ്യ പ്രവർത്തകരുമായി സംവദിക്കും.