ഏക് പേഡ് മാ കേ നാം സംരംഭത്തിന് നൽകിയ പിന്തുണയ്ക്ക് ഗയാന പ്രസിഡൻ്റിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു
November 25th, 10:39 am
ഏക് പേഡ് മാ കേ നാം സംരംഭത്തിന് നൽകിയ പിന്തുണയ്ക്ക് ഗയാന പ്രസിഡൻ്റ് ഡോ. ഇർഫാൻ അലിയോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു. ഗയാനയിലെ ഇന്ത്യൻ സമൂഹത്തോടുള്ള തൻ്റെ ആദരം ഇന്നലത്തെ മൻ കി ബാത്ത് എപ്പിസോഡിൽ ശ്രീ മോദി ആവർത്തിച്ചു.ഇന്ത്യൻ പ്രവാസികൾ വിവിധ രാജ്യങ്ങളിൽ തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
November 24th, 11:30 am
മൻ കി ബാത്തിൻ്റെ 116-ാം എപ്പിസോഡിൽ, എൻസിസി കേഡറ്റുകളുടെ വളർച്ചയും ദുരന്തനിവാരണത്തിൽ അവരുടെ പങ്കും എടുത്തുകാണിച്ചുകൊണ്ട് എൻസിസി ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി ചർച്ച ചെയ്തു. വികസിത ഇന്ത്യക്കായി യുവാക്കളുടെ ശാക്തീകരണത്തിന് ഊന്നൽ നൽകിയ അദ്ദേഹം വികസിത ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിനെക്കുറിച്ച് സംസാരിച്ചു. മുതിർന്ന പൗരന്മാരെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്ന യുവാക്കളുടെ പ്രചോദനാത്മകമായ കഥകളും ഏക് പേട് മാ കെ നാം കാമ്പെയ്‌നിൻ്റെ വിജയവും അദ്ദേഹം പങ്കുവെച്ചു.PM Modi conferred with The Order of Excellence of Guyana
November 21st, 07:41 am
PM Modi was conferred Guyana's highest national award, The Order of Excellence, by President Dr. Mohamed Irfaan Ali for his visionary leadership and efforts to strengthen India-Guyana ties. The PM dedicated the honor to the people of India and the deep historical bond between the nations.ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു
November 21st, 05:39 am
രാഷ്ട്രതന്ത്രജ്ഞത, കോവിഡ് മഹാമാരി സമയത്ത് നൽകിയ പിന്തുണ, ഇന്ത്യ-ഡൊമിനിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത എന്നിവ പരിഗണിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുടെ പരമോന്നത ബഹുമതിയായ -ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ പ്രസിഡൻ്റ് സിൽവാനി ബർട്ടൺ സമ്മാനിച്ചു. ഡൊമിനിക്ക പ്രധാനമന്ത്രി റൂസ്‌വെൽറ്റ് സ്‌കെറിറ്റും ചടങ്ങിൽ സന്നിഹിതനായിരുന്നു. ഗയാന പ്രസിഡൻ്റ് ഡോ ഇർഫാൻ അലി, ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ മോട്ടിലി, ഗ്രെനഡ പ്രധാനമന്ത്രി ഡിക്കൺ മിച്ചൽ, സെൻ്റ് ലൂസിയ പ്രധാനമന്ത്രി ഫിലിപ്പ് ജെ. പിയറി, ആൻ്റിഗ്വ ആൻഡ് ബാർബുഡ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.ഗയാന പ്രസിഡൻ്റുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഔദ്യോഗിക ചർച്ച നടത്തി
November 21st, 04:23 am
ജോർജ്ടൗണിലെ സ്റ്റേറ്റ് ഹൗസിൽ നവംബർ 20-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാന പ്രസിഡൻ്റ് ഡോ. മുഹമ്മദ് ഇർഫാൻ അലിയുമായി കൂടിക്കാഴ്ച നടത്തി. സ്‌റ്റേറ്റ് ഹൗസിൽ എത്തിയ അദ്ദേഹത്തെ പ്രസിഡൻ്റ് അലി ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.ഇന്ത്യ-ക്യാരികോം രണ്ടാമത് ഉച്ചകോടിയുടെ സമാപനത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം
November 21st, 02:21 am
നിങ്ങളേവരും നൽകിയ വിലപ്പെട്ട നിർദേശങ്ങളെയും ക്രിയാത്മക ചിന്തകളെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ നിർദേശങ്ങളുമായി ബന്ധപ്പെട്ട്, എന്റെ സംഘം എല്ലാ വിശദാംശങ്ങളും നിങ്ങളുമായി പങ്കിടും. എല്ലാ വിഷയങ്ങളിലും ഞങ്ങൾ സമയബന്ധിതമായി മുന്നോട്ടു പോകും.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഗയാന പ്രസിഡന്റ് ഡോ. ഇർഫാൻ അലിയും ‘ഏക് പേഡ് മാ കേ നാം’ യജ്ഞത്തിന്റെ ഭാഗമായി
November 20th, 11:27 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഗയാന പ്രസിഡന്റ് ഡോ. ഇർഫാൻ അലിയും ഗയാനയിലെ ജോർജ്‌ടൗണിൽ ‘ഏക് പേഡ് മാ കേ നാം’ യജ്ഞത്തിന്റെ ഭാഗമായി. സുസ്ഥിരതയുടെ കാര്യത്തിൽ പങ്കിടുന്ന പ്രതിജ്ഞാബദ്ധതയാണിതെന്നു ശ്രീ മോദി പറഞ്ഞു.PM Modi arrives in Georgetown, Guyana
November 20th, 11:22 am
Prime Minister Narendra Modi arrived in Georgetown, Guyana. In a special gesture, he was warmly received by President Irfaan Ali, PM Mark Anthony Phillips, senior ministers and other dignitaries at the airport. During the visit, PM Modi will take part in various programmes including address to the Parliament of Guyana and an interaction with the Indian community.പ്രധാനമന്ത്രിയെ ഗയാന പ്രസിഡന്റ് ജോർജ് ടൗണിൽ സ്വാഗതം ചെയ്തു
November 20th, 11:18 am
2024 നവംബർ 20 മുതൽ 21 വരെ ഗയാനയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജോർജ് ടൗണിൽ എത്തി. 56 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാന സന്ദർശിക്കുന്നത്. വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലി, ഗയാന പ്രധാനമന്ത്രി ബ്രിഗേഡിയർ (റിട്ട.) മാർക്ക് ആന്തണി ഫിലിപ്‌സ് എന്നിവർ ആചാരപരമായി സ്വീകരിച്ചു. ഗയാന ഗവണ്മെന്റിലെ ഒരു ഡസനിലധികം ക്യാബിനറ്റ് മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.അഞ്ച് ദിവസത്തെ നൈജീരിയ, ബ്രസീൽ, ഗയാന സന്ദർശനത്തിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന
November 16th, 12:45 pm
ബഹുമാന്യ പ്രസിഡൻ്റ് ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരം, പശ്ചിമാഫ്രിക്കൻ മേഖലയിലെ നമ്മുടെ അടുത്ത പങ്കാളിയായ നൈജീരിയയിലേക്കുള്ള എൻ്റെ ആദ്യ സന്ദർശനമാണിത്. ജനാധിപത്യത്തിലും ബഹുസ്വരതയിലും ഇരുകൂട്ടർക്കുമുള്ള വിശ്വാസത്തിൽ അധിഷ്ഠിതമായ ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള അവസരമായിരിക്കും എൻ്റെ സന്ദർശനം. ഹിന്ദിയിൽ എനിക്ക് ഊഷ്മളമായ സ്വാഗത സന്ദേശങ്ങൾ അയച്ച നൈജീരിയയിലെ ഇന്ത്യൻ സമൂഹത്തെയും സുഹൃത്തുക്കളെയും കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.പ്രധാനമന്ത്രി മോദി നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങൾ സന്ദർശിക്കും
November 12th, 07:44 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 21 വരെ നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങളിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തും. നൈജീരിയയിൽ, തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനുമുള്ള ഉന്നതതല ചർച്ചകളിൽ അദ്ദേഹം ഏർപ്പെടും. ബ്രസീലിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. ഗയാനയിൽ, പ്രധാനമന്ത്രി മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുകയും, പാർലമെൻ്റിനെ അഭിസംബോധന ചെയ്യുകയും ചെയ്യും, കരീബിയൻ മേഖലയുമായുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അടിവരയിടുന്ന കാരികോം-ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കും.പതിനേഴാമത് പ്രവാസി ഭാരതീയ ദിവസിനിടെ ഗയാന പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
January 09th, 05:31 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇൻഡോറിൽ 17-ാമത് പ്രവാസി ഭാരതീയ ദിവസ് ഉദ്‌ഘാടന വേളയിൽ ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലയുമായി കൂടിക്കാഴ്ച്ച നടത്തി. 17-ാമത് പ്രവാസി ഭാരതീയ ദിവാസിലെ മുഖ്യാതിഥിയായ പ്രസിഡന്റ് ഇർഫാൻ അലി 2023 ജനുവരി 8 മുതൽ 14 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിലാണ്.Lifestyle of the planet, for the planet and by the planet: PM Modi at launch of Mission LiFE
October 20th, 11:01 am
At the launch of Mission LiFE in Kevadia, PM Modi said, Mission LiFE emboldens the spirit of the P3 model i.e. Pro Planet People. Mission LiFE, unites the people of the earth as pro planet people, uniting them all in their thoughts. It functions on the basic principles of Lifestyle of the planet, for the planet and by the planet.PM launches Mission LiFE at Statue of Unity in Ekta Nagar, Kevadia, Gujarat
October 20th, 11:00 am
At the launch of Mission LiFE in Kevadia, PM Modi said, Mission LiFE emboldens the spirit of the P3 model i.e. Pro Planet People. Mission LiFE, unites the people of the earth as pro planet people, uniting them all in their thoughts. It functions on the basic principles of Lifestyle of the planet, for the planet and by the planet.ലോക സുസ്ഥിര വികസന ഉച്ചകോടിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗം നടത്തും
February 15th, 11:32 am
ദി എനര്‍ജി ആന്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ടിഇആര്‍ഐ) ലോക സുസ്ഥിരവികസന ഉച്ചകോടിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗം നടത്തും. 2022 ഫെബ്രുവരി 16ന് (നാളെ) വൈകിട്ട് ആറ് മണിക്ക് വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നത്.