ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും ഓരോ ഇന്ത്യക്കാരനും അന്തസ്സും സമത്വവുമുള്ള ജീവിതം ഉറപ്പാക്കുന്നതിനും വേണ്ടി ജീവിതം സമർപ്പിച്ച സമുന്നത വ്യക്തിയായിരുന്നു ഡോ. ഹരേകൃഷ്ണ മഹാതബ് ജി: പ്രധാനമന്ത്രി

November 22nd, 03:11 am

ഇന്ത്യയെ സ്വതന്ത്രമാക്കുന്നതിനും ഓരോ ഇന്ത്യക്കാരനും അന്തസ്സും സമത്വവുമുള്ള ജീവിതം ഉറപ്പാക്കുന്നതിനും ജീവിതം സമർപ്പിച്ച ഉന്നത വ്യക്തിത്വത്തിനുടമയായിരുന്നു ഡോ. ഹരേകൃഷ്ണ മഹാതബ് ജിയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകീർത്തിച്ചു. അദ്ദേഹത്തിൻ്റെ 125-ാം ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച ശ്രീ മോദി, ഡോ. മഹാതബിൻ്റെ ആദർശങ്ങൾ നിറവേറ്റുന്നതിനുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ചു.