ഡോക്ടർമാരുടെ ദേശീയ ദിനത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വൈദ്യശാസ്ത്ര സമൂഹത്തെ അഭിസംബോധന ചെയ്ത് കൊണ്ട് നടത്തിയ പ്രസംഗം

July 01st, 03:01 pm

ഡോക്ടർമാരുടെ ദേശീയ ദിനത്തിൽ നിങ്ങൾക്കേവർക്കും ആശംസകൾ! ഡോക്ടർ ബി സി റോയിയുടെ സ്മരണാർത്ഥം ആഘോഷിക്കപ്പെടുന്ന ഈ ദിവസം, നമ്മുടെ ഡോക്ടർമാരുടെയും വൈദ്യശാസ്ത്ര സമൂഹത്തിന്റെയും പരമോന്നത ആശയങ്ങളുടെ പ്രതീകമാണ്. കഴിഞ്ഞ ഒന്നര വർഷക്കാലത്ത്, നമ്മുടെ പൗരൻമാർക്ക്, ഡോക്ടർമാർ നൽകിയ സേവനങ്ങൾ തന്നെ അതിനുദാഹരണമാണ്. 130 കോടി ജനതയുടെ പേരിൽ, രാജ്യത്തെ എല്ലാ ഡോക്ടർമാരോടും ഞാൻ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.

ഡോക്ടർമാരുടെ ദേശീയ ദിനത്തിൽ, പ്രധാനമന്ത്രി ഡോക്ടർമാരെ അഭിസംബോധന ചെയ്തു.

July 01st, 03:00 pm

ഡോക്ടർമാരുടെ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡോക്ടർ സമൂഹത്തിന് ആശംസകൾ നേർന്നു. ഡോക്ടർ ബി സി റോയിയുടെ സ്മരണാർത്ഥം ആഘോഷിക്കപ്പെടുന്ന ഈ ദിവസം, നമ്മുടെ വൈദ്യശാസ്ത്ര സമൂഹത്തിന്റെ പരമോന്നത ആശയങ്ങളുടെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. മഹാമാരിയുടെ കഴിഞ്ഞ ഒന്നര വർഷക്കാലത്തെ ദുരിതപൂർണമായ സമയത്ത്, ഉന്നത സേവനങ്ങൾ നൽകിയ ഡോക്ടർമാർക്ക് 130 കോടി ഇന്ത്യക്കാരുടെ പേരിൽ അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വീഡിയോ കോൺഫ്രൻസ് വഴി സംഘടിപ്പിച്ച യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.