'മൻ കി ബാത്' ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ അവതാരകർ: പ്രധാനമന്ത്രി മോദി
September 29th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽക്കൂടി ‘മൻ കീ ബാത്ത്’ലൂടെ ആശയവിനിമയം നടത്താൻ അവസരം ലഭിച്ചിരിക്കുകയാണ്. ഒരുപാട് പഴയ ഓർമ്മകൾ നിറഞ്ഞ ഈ അധ്യായം എന്നെ വികാരഭരിതനാക്കുകയാണ്. കാരണം, ‘മൻ കീ ബാത്ത്’ന്റെ ഈ യാത്രയ്ക്ക് 10 വർഷം തികയുകയാണ്. 10 വർഷം തികയ്ക്കുമ്പോൾ അത് നവരാത്രിയുടെ പ്രഥമദിനമായത് പവിത്രമായ യാദൃശ്ചികതയാണ്. ‘മൻ കീ ബാത്ത്’ന്റെ ഈ നീണ്ട യാത്രയിൽ എനിയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് നാഴികക്കല്ലുകൾ ഉണ്ട്. ‘മൻ കീ ബാത്ത്’ന്റെ കോടിക്കണക്കിന് ശ്രോതാക്കൾ എനിയ്ക്ക് നിരന്തരം പിന്തുണ പ്രധാനം ചെയ്തിട്ടുള്ള കൂട്ടാളികളാണ്. അവർ എനിയ്ക്ക് രാജ്യത്തിന്റെ എല്ലാ കോണുകളിലും നിന്നുള്ള വിവരങ്ങൾ നൽകി. ‘മൻ കീ ബാത്ത്’ ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ ശില്പികൾ. മനം മയക്കുന്നതും നിഷേധാത്മകവുമായ സംസാരമില്ലെങ്കിൽ ശ്രദ്ധിക്കപ്പെടില്ല എന്നാണ് പൊതുവായ ധാരണ. പക്ഷേ, നല്ല വിവരങ്ങൾക്കായി രാജ്യത്തെ ജനങ്ങൾ എത്രത്തോളം ഉത്സുകരാണെന്ന് ‘മൻ കീ ബാത്ത്’ തെളിയിച്ചു. പോസിറ്റീവായ കാര്യങ്ങൾ, പ്രചോദനം നൽകുന്ന ഉദാഹരണങ്ങൾ, ഉത്സാഹം വർദ്ധിപ്പിക്കുന്ന കഥകൾ എന്നിവ ആളുകൾ ഇഷ്ടപ്പെടുന്നു. മഴത്തുള്ളികൾ മാത്രം കുടിക്കുമെന്ന് പറയപ്പെടുന്ന ചകോരം എന്ന പക്ഷിയെപ്പോലെ രാജ്യത്തിന്റെ നേട്ടങ്ങളും ജനങ്ങളുടെ കൂട്ടായ നേട്ടങ്ങളും എത്ര അഭിമാനത്തോടെയാണ് ജനങ്ങൾ കേൾക്കുന്നതെന്ന് നാം കണ്ടതാണ്. ‘മൻ കീ ബാത്ത്’ന്റെ 10 വർഷത്തെ യാത്രയിലെ ഓരോ അധ്യായത്തിനൊപ്പവും പുതിയ കഥകളും പുതിയ യശ്ശസ്സികളായ വ്യക്തിത്വങ്ങളും ചേർന്ന് ഒരു പരമ്പര സൃഷ്ടിച്ചു. നമ്മുടെ സമൂഹത്തിൽ കൂട്ടായ്മയിലൂടെ ചെയ്യപ്പെടുന്ന ഏതൊരു ജോലിയും ‘മൻ കീ ബാത്ത്’ലൂടെ ആദരിക്കപ്പെടുന്നു. ‘മൻ കീ ബാത്ത്’ന് ലഭിച്ച കത്തുകൾ വായിക്കുമ്പോൾ എന്റെ മനസ്സ് അഭിമാനത്താൽ നിറയുന്നു. നമ്മുടെ രാജ്യത്തെ പ്രതിഭാധനരായ ധാരാളം ആളുകൾ രാജ്യത്തെയും സമൂഹത്തെയും സേവിക്കുന്നതിൽ ഉത്സുകരാണ്. അവർ സമൂഹത്തെ സേവിക്കുന്നതിനായി സ്വജീവിതം ഉഴിഞ്ഞ് വച്ചിരിക്കുന്നു. അവരെക്കുറിച്ച് അറിയുന്നത് എന്നിൽ ഊർജ്ജം നിറയ്ക്കുന്നു. ‘മൻ കീ ബാത്ത്’ന്റെ ഈ മുഴുവൻ പ്രക്രിയയും എനിയ്ക്ക് ക്ഷേത്രത്തിൽ പോയി ദൈവത്തെ ദർശിക്കുന്നതുപോലെയാണ്. ‘മൻ കീ ബാത്ത്’ലെ ഓരോ കാര്യവും ഓരോ സംഭവവും ഓരോ കത്തും ഓർക്കുമ്പോൾ ഈശ്വരന് തുല്യമായ ജനതയെ കാണുന്നതുപോലെയാണ് എനിയ്ക്ക് തോന്നുന്നത്.ചെന്നൈയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 19th, 06:33 pm
തമിഴ്നാട് ഗവര്‍ണര്‍ ശ്രീ ആര്‍ എന്‍ രവി ജി, മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിന്‍ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ അനുരാഗ് താക്കൂര്‍, എല്‍ മുരുകന്‍, നിസിത് പ്രമാണിക്, തമിഴ്നാട് ഗവണ്‍മെന്റിലെ മന്ത്രി ഉദയനിധി സ്റ്റാലിന്‍, ഭാരതത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഇവിടെ വന്നെത്തിയ എന്റെ യുവ സുഹൃത്തുക്കളേ,പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ ചെന്നൈയില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023 ഉദ്ഘാടനം ചെയ്തു
January 19th, 06:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിലെ ചെന്നൈയില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023 ഉദ്ഘാടനം ചെയ്തു. പ്രക്ഷേപണ മേഖലയുമായി ബന്ധപ്പെട്ട ഏകദേശം 250 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ശ്രീ മോദി നിര്‍വഹിച്ചു. സാംസ്‌കാരിക പരിപാടിക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു. രണ്ട് കായികതാരങ്ങള്‍ കൈമാറിയ ഗെയിംസിന്റെ ദീപശിഖ സ്ഥാപിച്ചുകൊണ്ട് അദ്ദേഹം ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് തുടക്കം കുറിച്ചു. 13-ാം ഖേലോ ഇന്ത്യാ ഗെയിംസിലേക്ക് ഏവരെയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി, 2024നു തുടക്കംകുറിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണിതെന്നും കൂട്ടിച്ചേര്‍ത്തു. ഈ അവസരത്തില്‍ ഒത്തുകൂടിയവർ യുവ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നുവെന്ന് പറഞ്ഞ അദ്ദേഹം അത് കായിക ലോകത്ത് രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ഊര്‍ജമുള്ള പുതിയ ഇന്ത്യയാണെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ചെന്നൈയിലെത്തിയ എല്ലാ കായികതാരങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു. “നിങ്ങള്‍ ഒരുമിച്ച്, ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്നതിന്റെ യഥാര്‍ഥ ചൈതന്യം പ്രദര്‍ശിപ്പിക്കുന്നു” എന്ന് പറഞ്ഞ പ്രധാനമന്ത്രി തമിഴ്നാട്ടിലെ സ്നേഹനിർഭരരായ ജനങ്ങൾ, മനോഹരമായ തമിഴ് ഭാഷ, അതിന്റെ സംസ്‌കാരം, പാചകരീതി എന്നിവ കായികതാരങ്ങള്‍ക്ക് സ്വന്തം വീട്ടിലേന്നതുപോലെ അനുഭവപ്പെടുമെന്ന് കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാടിന്റെ ആതിഥേയത്വം എല്ലാ ഹൃദയങ്ങളെയും കീഴടക്കുമെന്നും കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നല്‍കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. “ഇവിടെ സൃഷ്ടിക്കുന്ന പുതിയ സൗഹൃദങ്ങള്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും” – ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 ഏപ്രിൽ 30 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
April 30th, 11:31 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ആശംസകള്‍. 'മന്‍ കി ബാത്തിന്റെ' നൂറാം അദ്ധ്യായമാണ് ഇന്ന്. നിങ്ങളില്‍ നിന്നും എനിക്ക് ആയിരക്കണക്കിന് കത്തുകള്‍ ലഭിച്ചു, ലക്ഷക്കണക്കിന് സന്ദേശങ്ങള്‍, കഴിയുന്നത്ര കത്തുകള്‍ വായിക്കാനും അവ കാണാനും സന്ദേശങ്ങള്‍ മനസ്സിലാക്കാനും ഞാന്‍ ശ്രമിച്ചു. നിങ്ങളുടെ കത്തുകള്‍ വായിക്കുമ്പോള്‍ പലപ്പോഴും ഞാന്‍ വികാരഭരിതനായി, സ്‌നേഹവായ്പ് നിറഞ്ഞു, ഹൃദയം കവിഞ്ഞു, എന്നെത്തന്നെ ഞാന്‍ നിയന്ത്രിക്കുകയും ചെയ്തു. 'മന്‍ കി ബാത്തിന്റെ' 100-ാം അദ്ധ്യായത്തിന് നിങ്ങള്‍ എന്നെ അഭിനന്ദിച്ചു, പക്ഷേ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണ് ഞാന്‍ ഇത് പറയുന്നത്, വാസ്തവത്തില്‍, നിങ്ങളെല്ലാവരും 'മന്‍ കി ബാത്തിന്റെ' ശ്രോതാക്കളാണ്, അഭിനന്ദനം അര്‍ഹിക്കുന്ന നമ്മുടെ നാട്ടുകാരാണ്. 'മന്‍ കി ബാത്' കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സിലെ കാര്യങ്ങള്‍ ആണ്, അത് അവരുടെ വികാരങ്ങളുടെ പ്രകടനമാണ്.പൊതു സേവന പ്രക്ഷേപണത്തിനുള്ള പ്രധാന ഉത്തേജനം: 2025-26 വരെ 2,539.61 കോടി രൂപ അടങ്കലുള്ള കേന്ദ്ര മേഖലയിലെ ‘ബ്രോഡ്കാസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് നെറ്റ്‌വർക്ക് ഡെവലപ്‌മെന്റ് (ബിൻഡ്)’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം നൽകി.
January 04th, 04:22 pm
പ്രസാർ ഭാരതിയുടെ (ആകാശവാണിയുടെയും , ദൂരദര്ശന്റെയും ) അടിസ്ഥാന സൗകര്യ വികസനത്തിന് 2,539.61 കോടി രൂപ ചെലവിൽ കേന്ദ്രമേഖലാ പദ്ധതിയായ “ബ്രോഡ്കാസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് നെറ്റ്‌വർക്ക് ഡെവലപ്‌മെന്റ്” (ബിൻഡ്) സംബന്ധിച്ച വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിർദേശത്തിന് സാമ്പത്തിക കാര്യങ്ങളുടെ കേന്ദ്ര മന്ത്രിസഭാസമിതി അംഗീകാരം നൽകി. മന്ത്രാലയത്തിന്റെ ബ്രോഡ്കാസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് നെറ്റ്‌വർക്ക് വികസന പദ്ധതി പ്രസാർ ഭാരതിയുടെ പ്രക്ഷേപണ അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും നവീകരണവും, ഉള്ളടക്ക വികസനം, സിവിൽ ജോലികൾ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾക്കായി സാമ്പത്തിക സഹായം നൽകുന്നതിനുള്ള സംവിധാനമാണ്സെപ്റ്റംബർ 29നും 30നും പ്രധാനമന്ത്രി ഗുജറാത്ത് സന്ദർശിക്കും
September 27th, 12:34 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 29നും 30നും ഗുജറാത്ത് സന്ദർശിക്കും. സെപ്റ്റംബർ 29നു രാവിലെ 11നു സൂറത്തിൽ 3400 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും. അതിനുശേഷം പ്രധാനമന്ത്രി ഭാവ്‌നഗറിലേക്കു പോകും. അവിടെ ഉച്ചയ്ക്ക് 2നു 5200 കോടി രൂപയിലധികം വരുന്ന ഒന്നിലധികം വികസന സംരംഭങ്ങളുടെ തറക്കല്ലിടലും ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. വൈകുന്നേരം 7ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി 36-ാം ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്യും. രാത്രി 9ന് അഹമ്മദാബാദിലെ ജിഎംഡിസി ഗ്രൗണ്ടിൽ നടക്കുന്ന നവരാത്രി ഉത്സവത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.നമുക്ക് പ്രവര്‍ത്തനശക്തി നിലനിര്‍ത്താം, കളിക്കളത്തില്‍ തിളങ്ങാന്‍ നമ്മുടെ യുവാക്കളെ പ്രചോദിപ്പിക്കാം: പ്രധാനമന്ത്രി
December 05th, 10:46 am
നമുക്ക് പ്രവര്‍ത്തനശക്തി നിലനിര്‍ത്താം, കളിക്കളത്തില്‍ തിളങ്ങാന്‍ നമ്മുടെ യുവാക്കളെ പ്രചോദിപ്പിക്കാം എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.ഡിഡി സ്വതന്ത്ര ഡിഷില്‍ പൊതുമേഖലാ ദൂരദര്‍ശന്‍ ചാനലുകള്‍ ലഭ്യമായതിനു പ്രധാനമന്ത്രി ജനങ്ങളെ അഭിനന്ദിച്ചു
March 09th, 07:01 pm
ഡിഡി സ്വതന്ത്ര ഡിഷില്‍ പൊതുമേഖലാ ദൂരദര്‍ശന്‍ ചാനലുകള്‍ ഇതാദ്യമായി ലഭ്യമായതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങളെ അഭിനന്ദിച്ചു.രാജ്യത്തെ കര്‍ഷകരുമായി പ്രധാനമന്ത്രി നാളെ നേരിട്ടു സംവദിക്കും
June 19th, 07:17 pm
നാളെ രാവിലെ 9.30നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ കര്‍ഷകരുമായി വീഡിയോ ബ്രിഡ്ജിലൂടെ നേരിട്ടു സംവദിക്കും. കര്‍ഷകര്‍ക്കു പറയാനുള്ള കാര്യങ്ങള്‍ നേരിട്ടറിയാന്‍ ഉദ്ദേശിച്ചാണിത്.പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി 2017 ഫെബ്രുവരി ഇരുപത്തിയാറാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ.
February 26th, 11:33 am
PM Narendra Modi today addressed the nation through his Mann Ki Baat. PM spoke on a wide range of topics - achievements of ISRO, digitization, cleanliness, pyang and women empowerment. The Prime Minister also said that attraction of Science for our young generation should increase and the country needs more and more scientists.People’s messages to make this Diwali special for Armed Forces
October 23rd, 09:18 am
The great respect and admiration that the nation has for our Armed Forces, will find expression this festive season, through a unique campaign being led by Prime Minister Narendra Modi. The #Sandesh2Soldiers campaign gives every citizen an opportunity to spread happiness and cheer among the Indian Armed Forces, who are guarding our nation’s frontiers, far from their loved ones on Diwali.Text of PM’s address at launching ceremony of DD Kisan Channel
May 26th, 09:21 pm
PM launches DD Kisan – India's first television channel dedicated to farmers
May 26th, 06:22 pm