ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

November 21st, 05:39 am

രാഷ്ട്രതന്ത്രജ്ഞത, കോവിഡ് മഹാമാരി സമയത്ത് നൽകിയ പിന്തുണ, ഇന്ത്യ-ഡൊമിനിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത എന്നിവ പരിഗണിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുടെ പരമോന്നത ബഹുമതിയായ -ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ പ്രസിഡൻ്റ് സിൽവാനി ബർട്ടൺ സമ്മാനിച്ചു. ഡൊമിനിക്ക പ്രധാനമന്ത്രി റൂസ്‌വെൽറ്റ് സ്‌കെറിറ്റും ചടങ്ങിൽ സന്നിഹിതനായിരുന്നു. ഗയാന പ്രസിഡൻ്റ് ഡോ ഇർഫാൻ അലി, ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ മോട്ടിലി, ഗ്രെനഡ പ്രധാനമന്ത്രി ഡിക്കൺ മിച്ചൽ, സെൻ്റ് ലൂസിയ പ്രധാനമന്ത്രി ഫിലിപ്പ് ജെ. പിയറി, ആൻ്റിഗ്വ ആൻഡ് ബാർബുഡ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

പ്രധാനമന്ത്രി മോദിക്ക് ലഭിച്ച ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികൾ

May 22nd, 12:14 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിരവധി രാജ്യങ്ങൾ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. ഈ അംഗീകാരങ്ങൾ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രതിഫലനമാണ്, ഇത് ആഗോളതലത്തിൽ ഇന്ത്യയുടെ പ്രത്യക്ഷത ശക്തിപ്പെടുത്തി. ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വളർന്നുവരുന്ന ബന്ധത്തിലും ഇത് പ്രതിഫലിപ്പിക്കുന്നുണ്ട്.